ഷെയിം സതീശന്‍, മുരളീധരന്‍…….

ക്ലിഫ് ഹൗസ് ഉപരോധത്തിന്റെ പേരില്‍ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചതിനെതിരെ ശബ്ദമുയര്‍ത്തിയ സന്ധ്യ എന്ന വീട്ടമ്മായിരുന്നല്ലോ കഴിഞ്ഞ ദിവസത്തെ താരം. തീര്‍ച്ചയായും അവര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. അതേസമയം ആ കോലാഹലങ്ങള്‍ക്കിടയില്‍ കാര്യമായി ശ്രദ്ധിക്കപ്പെടാത്ത വാര്‍ത്തയാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തുവന്നത്. ക്ലീഫ് ഹൗസിനു മുന്നിലെ സംഭവത്തിലെ പ്രധാന പ്രതികള്‍ എല്‍ഡിഎഫ്്കാരാണെങ്കില്‍ ഇവിടെ മുഖ്യമായും യുഡുഎഫ്കാരാണ്. അതും വിഡി സതീശനെപോലേയും കെ മുരളീധരനേയും പോലുള്ള ഉന്നതര്‍. കാലുകള്‍ക്കു ശേഷിയില്ലാത്ത വയോധിക കേണുവീണപേക്ഷിച്ചിട്ടും ഈ നാടുവാഴികള്‍ അവരെ കണ്ടതായി നടിക്കാതെ കടന്നുപോയതുകണ്ടവര്‍ […]

1386965792_b1412k

ക്ലിഫ് ഹൗസ് ഉപരോധത്തിന്റെ പേരില്‍ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചതിനെതിരെ ശബ്ദമുയര്‍ത്തിയ സന്ധ്യ എന്ന വീട്ടമ്മായിരുന്നല്ലോ കഴിഞ്ഞ ദിവസത്തെ താരം. തീര്‍ച്ചയായും അവര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. അതേസമയം ആ കോലാഹലങ്ങള്‍ക്കിടയില്‍ കാര്യമായി ശ്രദ്ധിക്കപ്പെടാത്ത വാര്‍ത്തയാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തുവന്നത്. ക്ലീഫ് ഹൗസിനു മുന്നിലെ സംഭവത്തിലെ പ്രധാന പ്രതികള്‍ എല്‍ഡിഎഫ്്കാരാണെങ്കില്‍ ഇവിടെ മുഖ്യമായും യുഡുഎഫ്കാരാണ്. അതും വിഡി സതീശനെപോലേയും കെ മുരളീധരനേയും പോലുള്ള ഉന്നതര്‍.
കാലുകള്‍ക്കു ശേഷിയില്ലാത്ത വയോധിക കേണുവീണപേക്ഷിച്ചിട്ടും ഈ നാടുവാഴികള്‍ അവരെ കണ്ടതായി നടിക്കാതെ കടന്നുപോയതുകണ്ടവര്‍ ഞെട്ടിപോയി. ഇവരാണോ ജനപ്രതിനിധികള്‍? നിരാലംബയും കാലുകള്‍ക്കു വളര്‍ച്ചയെത്താത്തതുമായ അസൂറാ ബീവി(60)യുടെ രോദനം ഇവരുടെ ബധിരകര്‍ണങ്ങളില്‍ പതിച്ചത്. കാലിന്റെ ശേഷിക്കുറവു വകവയ്ക്കാതെ കൂപ്പുകൈകളോടെ എം.എല്‍.എമാര്‍ക്കു മുന്നില്‍ സഹായമിരന്ന ഇവര്‍ തലയടിച്ചു നിലത്തുവീണപ്പോഴും ഈ ശല്യത്തെ ആരു കടത്തിവിട്ടെന്ന ഭാവമായിരുന്നു സംഘത്തില്‍ ഓരോരുത്തര്‍ക്കുമുണ്ടായിരുന്നത്..
ജയില്‍സുരക്ഷയുമായി ബന്ധപ്പെട്ട നിയമസഭാസമിതി അംഗങ്ങളായ വി.ഡി. സതീശന്‍, കെ. മുരളീധരന്‍, എ.കെ. ശശീന്ദ്രന്‍, സി. മോയിന്‍കുട്ടി, പി.എ. അഹമ്മദ് കബീര്‍ എന്നിവരുടെ പൂജപ്പുര സന്ദര്‍ശനമാണു വിവാദമായത്. രോഗം ബാധിച്ച് അവശനായി തടവില്‍ കഴിയുന്ന ഭര്‍ത്താവിനെ കാണാനാണ് അസൂറാ ബീവി എല്ലാ ദിവസവും ജയിലിലെത്തുന്നത്. ഇന്നലെയും പതിവുപോലെത്തിയ ഇവര്‍ യാദൃച്ഛികമായി മുന്നില്‍കണ്ട ജനപ്രതിനിധികളോട് സഹായമഭ്യര്‍ഥിക്കാന്‍ ശ്രമിക്കുകയായിരുന്നു. തങ്ങള്‍ക്കുനേരേ നീട്ടിയ സ്ത്രീയുടെ കൈ ഖദര്‍മുണ്ടില്‍ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രദ്ധിച്ച്, ഒഴിഞ്ഞുമാറിയ സംഘം അവര്‍ മറിഞ്ഞുവീണപ്പോഴും കരുണ കാട്ടിയില്ല. ഇവരെ എന്തിന് അകത്തുകയറ്റിയെന്നു ചോദിച്ച് വി.ഡി. സതീശന്‍ ഉദ്യോഗസ്ഥരോടു നീരസം പ്രകടിപ്പിച്ചു. തടസം മറികടന്ന് മുന്നോട്ടുനീങ്ങുമ്പോള്‍ കെ. മുരളീധരന്റെ സംശയമിങ്ങനെ: ഇവര്‍ മലയാളിതന്നെയാണോ? അല്ലെങ്കിലോ?
അലക്‌സാണ്ടര്‍ ജേക്കബ് ജയില്‍ മേധാവിയായിരുന്നപ്പോള്‍ അസൂറാ ബീവിക്കു ഭര്‍ത്താവിനെ സന്ദര്‍ശിക്കാന്‍ എല്ലാ സൗകര്യവും ഒരുക്കിനല്‍കിയിരുന്നു. മാത്രമല്ല, അദ്ദേഹം പൂജപ്പുരയിലെത്തുമ്പോള്‍ ഇവര്‍ ജയില്‍ വളപ്പിലുണ്ടെങ്കില്‍ കാറില്‍ക്കയറ്റി ബസ്‌സ്‌റ്റോപ്പില്‍ ഇറക്കാനും മടിച്ചിരുന്നില്ല. ഈ അനുഭവത്തിന്റെ പിന്‍ബലത്തിലാണ് ഇവര്‍ പതിവായി ജയിലിലെത്തി, വാര്‍ഡര്‍മാര്‍ അനുവദിക്കുമ്പോള്‍ ഭര്‍ത്താവിനെ കണ്ടിരുന്നത്. ജയില്‍ ജീവനക്കാരും ഇവര്‍ക്കു പ്രത്യേക പരിഗണന നല്‍കിയിരുന്നു. അസൂറയ്ക്കു ഭര്‍ത്താവല്ലാതെ മറ്റു ബന്ധുക്കളോ സഹായികളോ ഇല്ല.
ജയിലില്‍ കിടക്കുന്ന, രോഗിയായ ഭര്‍ത്താവിന്റെ മോചനമാര്‍ഗം തേടിയാണ് ഇന്നലെ ഇവര്‍ എം.എല്‍.എമാര്‍ക്കുനേരേ കൈ നീട്ടിയത്. ഇതിനിടെ മറിഞ്ഞുവീണ ഇവരെ പിടിച്ചെഴുന്നേല്‍പ്പിക്കാനുള്ള മഹാമനസ്‌കത ജനപ്രതിനിധികളില്‍ ഒരാള്‍ക്കുപോലുമുണ്ടായില്ല. പതിവില്ലാതെ പോലീസ് സാന്നിധ്യം കണ്ട് വിവരം തിരക്കിയപ്പോഴാണ് എം.എല്‍.എമാര്‍ എത്തുന്ന വിവരവും പരാതിപ്പെട്ടാല്‍ പരിഹാരമുണ്ടാകുമെന്നും അറിഞ്ഞത്. സംഭവം വിവാദമായതോടെ കെ. മുരളീധരന്‍ പത്രസമ്മേളനം നടത്തി. സംഘത്തിലെ ഏക ഇടത് എം.എല്‍.എ: എ.കെ. ശശീന്ദ്രന്‍ ഖേദം പ്രകടിപ്പിച്ചു. വിവാദമായില്ലെങ്കിലോ?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply