ഷട്ട് അപ്പ് മിസ്റ്റര്‍ രാജ് മോഹന്‍

മുഖ്യമന്ത്രിയെ വഴി നീളെ തടയുമെന്ന പ്രതിപക്ഷനീക്കം ഫാസിസം തന്നെ. ഒരു സംശയവുമില്ല. കഴിഞ്ഞ ദിവസം തൃശൂരില്‍ സാഹിത്യ അക്കാദമിക്കു പരിസരത്ത് എല്‍ഡിഎഫ് സൃഷ്്ടിച്ച ഭീകരാവസ്ഥയില്‍ മണിക്കൂറുകളാണ് പൊതുജനം ബുദ്ധിമുട്ടിയത്. ജനാധിപത്യവ്യവസ്ഥയില്‍ അനുഗുണമായ ഒരു സമരരീതിയല്ല ഇതെന്നതില്‍ സംശയമില്ല. എന്നാല്‍ അതിനേക്കാള്‍ ഫാസിസമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സഞ്ചാര സ്വാതന്ത്ര്യവും ജനസമ്പര്‍ക്ക പരിപാടിയും തടഞ്ഞാല്‍ കൂത്തുപറമ്പ് ആവര്‍ത്തിക്കുമെന്ന കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ഭീഷണി. സി.എം.പി നേതാവ് എം.വി രാഘവനെ തടഞ്ഞപ്പോള്‍ കൂത്തുപറമ്പില്‍ അന്ന് അഞ്ച് പേര്‍ക്കാണ് ജീവന്‍ നഷ്ടമായതെന്നും […]

download

മുഖ്യമന്ത്രിയെ വഴി നീളെ തടയുമെന്ന പ്രതിപക്ഷനീക്കം ഫാസിസം തന്നെ. ഒരു സംശയവുമില്ല. കഴിഞ്ഞ ദിവസം തൃശൂരില്‍ സാഹിത്യ അക്കാദമിക്കു പരിസരത്ത് എല്‍ഡിഎഫ് സൃഷ്്ടിച്ച ഭീകരാവസ്ഥയില്‍ മണിക്കൂറുകളാണ് പൊതുജനം ബുദ്ധിമുട്ടിയത്. ജനാധിപത്യവ്യവസ്ഥയില്‍ അനുഗുണമായ ഒരു സമരരീതിയല്ല ഇതെന്നതില്‍ സംശയമില്ല.
എന്നാല്‍ അതിനേക്കാള്‍ ഫാസിസമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സഞ്ചാര സ്വാതന്ത്ര്യവും ജനസമ്പര്‍ക്ക പരിപാടിയും തടഞ്ഞാല്‍ കൂത്തുപറമ്പ് ആവര്‍ത്തിക്കുമെന്ന കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ഭീഷണി.
സി.എം.പി നേതാവ് എം.വി രാഘവനെ തടഞ്ഞപ്പോള്‍ കൂത്തുപറമ്പില്‍ അന്ന് അഞ്ച് പേര്‍ക്കാണ് ജീവന്‍ നഷ്ടമായതെന്നും അതില്‍ ഇപ്പോള്‍ ഒരാള്‍ ജീവച്ഛവമായി കിടക്കുകയാണെന്നും ഓര്‍മ്മിപ്പിച്ചായിരുന്നു ഉണ്ണിത്താന്റെ പ്രസംഗം. കരിങ്കൊടി പ്രയോഗവും ചീമുട്ടയേറും നടത്തിക്കോട്ടെ എന്നും എന്നാല്‍ തടയുന്നവര്‍ക്ക് നേരെ വെടിയുതിര്‍ക്കാനും മടിക്കില്ല എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കോണ്‍ഗ്രസ്സിന്റെ വക്താവു കൂടിയാണ് ഉണ്ണിത്താന്‍. ഗാന്ധി ജയന്തി ദിവസം കഴിഞ്ഞ് അധിക ദിവസമായിട്ടില്ല, അതിനു മുമ്പാണ് ഈ ഖദര്‍ ധാരിയുടെ അട്ടഹാസം.
ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ഇടതുപക്ഷം നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധസമരം പിന്‍വലിച്ചതില്‍ എന്തോ ചീഞ്ഞു നാറുന്നുണ്ടെന്ന ഉണ്ണിത്താന്റെ പ്രസ്താവനയില്‍ യാഥാര്‍ത്ഥ്യമുണ്ടാകാം. എന്നാല്‍ അതു മറ്റൊരു വിഷയമാണ്. അതിനര്‍ത്ഥം തോക്കിന്‍ മുനയില്‍ ഭരിക്കാമെന്നല്ല.
അതേസമയം ഉണ്ണിത്താന്‍ പ്രസംഗം ആവേശത്തില്‍ ഉള്ളതാണെന്നും അദ്ദേഹത്തിന്റെ അഭിപ്രായം പാര്‍ട്ടിക്കില്ലെന്നും മറ്റൊരു കോണ്‍ഗ്രസ് വക്താവ് എം.എം ഹസ്സന്‍ പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍ അതുപോര. ഒന്നുകില്‍ ഉണ്ണിത്താനെ കൊണ്ട് മാപ്പു പറയിക്കമം. അല്ലെങ്കില്‍ കോണ്‍ഗ്രസ്സ് വക്താവ് സ്ഥാനത്തുനിന്നെങ്കിലും പിറത്താക്കണം. അതിനായി മുന്‍കൈ എടുക്കേണ്ടത് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply