ശ്രീധരന്‍ നായര്‍ക്കായി ഒരു ഹര്‍ത്താലോ?

അഴിമതി നടത്താന്‍ ശ്രമിച്ച് വേണ്ടത്ര വിജയിക്കാതിരുന്ന ശ്രീധരന്‍ നായരുടെ വാക്കുകള്‍ കേട്ടാണല്ലോ ഈ ഹര്‍ത്താല്‍. അക്രമണങ്ങളും മറ്റ് അനിഷ്ട സംഭവങ്ങളും ഉണ്ടായത് അതിനു പുറകേയാണല്ലോ. ശ്രീധരന്‍ നായര്‍ പറഞ്ഞത് തെറ്റാണെന്ന് മുഖ്യമന്ത്രി മായ്രമല്ല, സരിതയും ക്രഷര്‍ ഓണേഴ്‌സ് അസോസിയേഷന്റെ മറ്റു ഭാരവാഹികളും പറയുന്നു. ജനം എന്തു വിശ്വസിക്കും? മുഖ്യമന്ത്രിയെ സരിതയോടൊപ്പം ഓഫീസില്‍ പോയി കണ്ടു എന്നും ഒപ്പം സരിതയും ഉണ്ടായിരുന്നു എന്നും ചര്‍ച്ച ചെയതത് സോളാര്‍ വിഷയം തന്നെയായിരുന്നു എന്നുമാണ് ശ്രീധരന്‍ നായര്‍ പറഞ്ഞത്. ഒപ്പം ജോപ്പനുമുണ്ടായിരുന്നു. […]

sss

അഴിമതി നടത്താന്‍ ശ്രമിച്ച് വേണ്ടത്ര വിജയിക്കാതിരുന്ന ശ്രീധരന്‍ നായരുടെ വാക്കുകള്‍ കേട്ടാണല്ലോ ഈ ഹര്‍ത്താല്‍. അക്രമണങ്ങളും മറ്റ് അനിഷ്ട സംഭവങ്ങളും ഉണ്ടായത് അതിനു പുറകേയാണല്ലോ. ശ്രീധരന്‍ നായര്‍ പറഞ്ഞത് തെറ്റാണെന്ന് മുഖ്യമന്ത്രി മായ്രമല്ല, സരിതയും ക്രഷര്‍ ഓണേഴ്‌സ് അസോസിയേഷന്റെ മറ്റു ഭാരവാഹികളും പറയുന്നു. ജനം എന്തു വിശ്വസിക്കും?
മുഖ്യമന്ത്രിയെ സരിതയോടൊപ്പം ഓഫീസില്‍ പോയി കണ്ടു എന്നും ഒപ്പം സരിതയും ഉണ്ടായിരുന്നു എന്നും ചര്‍ച്ച ചെയതത് സോളാര്‍ വിഷയം തന്നെയായിരുന്നു എന്നുമാണ് ശ്രീധരന്‍ നായര്‍ പറഞ്ഞത്. ഒപ്പം ജോപ്പനുമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു പണം നല്‍കിയത്. വിവാദദിവസമായ 2012 ജൂലൈ 9 നു തന്നെയായിരുന്നു കൂടിക്കാഴ്ച. അഴിമതിക്കായി പണം നല്‍കിയെന്നു പറയുന്ന ഈ മഹാന്റെ വാക്കുകളാണ് കഴിഞ്ഞ ദിവസത്തെ അനിഷ്ടസംഭവങ്ങള്‍ക്കും ഇന്നത്തെ ഹര്‍ത്താലിനും പ്രധാന കാരണം.
എന്നാല്‍ മുഖ്യമന്ത്രിയെ കാണാന്‍ ശ്രീധരന്‍ നായര്‍ക്കൊപ്പം പോയിട്ടില്ലെന്നു സരിത വെളിപ്പെടുത്തി. പ്രത്യേക അന്വേഷണസംഘത്തലവന്‍ എ.ഡി.ജി.പി: എ. ഹേമചന്ദ്രന്‍ മുമ്പാകെ നല്‍കിയ മൊഴിയിലാണു ശ്രീധരന്‍ നായര്‍ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടിട്ടില്ലെന്നു സരിത മൊഴി നല്‍കിയത്. ഇന്നലെ വീണ്ടും ചോദ്യം ചെയ്തപ്പോഴും സരിത പഴയ മൊഴിയില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. സരിതയുടെ മൊഴി ഇങ്ങനെ: 2012 ജൂെലെ ഒമ്പതിനു സോളാര്‍ പാനല്‍വയ്ക്കുന്നതിനു സര്‍ക്കാരില്‍നിന്നു വേണ്ട സഹായങ്ങള്‍ ഉറപ്പുനല്‍കിയാണു ശ്രീധരന്‍ നായരെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കു വിളിച്ചുവരുത്തിയത്. ശ്രീധരന്‍ നായര്‍ എത്തിയപ്പോള്‍ മുഖ്യമന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫായ ജോപ്പനെ പരിചയപ്പെടുത്തി. ക്രഷര്‍ അസോസിയേഷന്‍ പ്രസിഡന്റ് എന്ന നിലയില്‍ മുഖ്യമന്ത്രിക്കു സമര്‍പ്പിക്കാന്‍ ചില നിവേദനങ്ങളും അദ്ദേഹത്തിന്റെ െകെവശം ഉണ്ടായിരുന്നു. സോളാര്‍ പദ്ധതിയെപ്പറ്റി ജോപ്പനുമായി ശ്രീധരന്‍ നായര്‍ സംസാരിച്ചു. സോളാര്‍ പദ്ധതി നല്ല പദ്ധതിയാണെന്നും സര്‍ക്കാരിന്റെ എല്ലാ പിന്തുണയും ഉറപ്പാക്കിക്കൊള്ളാമെന്നും ജോപ്പന്‍ പറഞ്ഞു. സോളാര്‍ ഇടപാടില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ടെന്നി ജോപ്പനുമായി മാത്രമാണു സംസാരിച്ചതെന്നും സരിതയുടെ മൊഴിയിലുണ്ട്. ശ്രീധരന്‍ നായര്‍ ചെങ്ങന്നൂര്‍ ഡിെവെ.എസ്.പി.ക്കു നല്‍കിയ മൊഴിയിലും കോന്നി സി.ഐ., എസ്.ഐ. എന്നിവര്‍ക്കു നല്‍കിയ മൊഴിയിലും മുഖ്യമ്രന്തിയെ കണ്ടെന്നു പറഞ്ഞിരുന്നില്ല. മുഖ്യമന്ത്രിയെ കണ്ടതു സരിതയ്‌ക്കൊപ്പമാണെന്നു പറഞ്ഞതു മജിസ്‌ട്രേറ്റിനു നല്‍കിയ മൊഴിയിലാണ്.
ശ്രീധരന്‍ നായരെ കണ്ടത് ക്രഷര്‍ ഓണേഴ്‌സ് ഭാരവാഹി എന്ന നിലയില്‍ അതുമായി ബന്ധപ്പെട്ട നിവേദനം വാങ്ങാനായിരുന്നു എന്നും സസാരിച്ചത് ആ വിഷയം മാത്രമായിരുന്നു എന്നും മുഖ്യമന്ത്രി നേരത്തെ തന്നെ പറഞ്ഞിരുന്നു. ഇപ്പോഴിതാ ക്രഷര്‍ ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളും അതുതന്നെ പറയുന്നു. പ്രസിഡന്റായ ശ്രീധരന്‍ നായരായിരുന്നു നിവേദക സംഘത്തെ നയിച്ചത്. അഞ്ചുമണിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ സംഘത്തിനു ഏഴരക്കേ അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞുള്ളു എന്നും ഭാരവാഹികളായ എം സി മൊയിന്‍ ഹാജി, യു സെയ്ത്, വിനു ജേക്കബ് തുടങ്ങിയവര്‍ വ്യക്തമാക്കി. ശ്രീധരന്‍ നായര്‍ പണം നല്‍കിയത് മുഖ്യമന്ത്രിയെ കാണുന്നതിനു മുമ്പാണെന്നും ഏറെക്കുറെ ഉറപ്പായി.
സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പങ്കുണ്ടോ എന്നത് ഇനിയും തെളിയിക്കപ്പെടണം. ഗുരുതരമായ ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ അദ്ദേഹം മാറി നില്‍ക്കുന്നത് രാഷ്ട്രീയത്തിലെ ധാര്‍മ്മികത വര്‍ദ്ധിപ്പിക്കുകയേ ഉള്ളു. അതിലൊന്നും സംശയമില്ല. എന്നാല്‍ ആധികാരികമണെന്നു പറയാനാകാത്തവരുടെ വാക്കുകളുടെ പേരില്‍ ജനജീവിതം സ്തംഭിപ്പിക്കുന്നത് എങ്ങനെ പിന്തുണക്കാനാകും?
തന്റെ ഓഫീസില്‍ വെബ് ക്യാമറയേ ഉള്ളു എന്നും സിസി ടിവി സംവിധാനം ഇല്ല എന്നുമുള്ള മുഖ്യമന്ത്രിയുടെ വാക്കുകളെല്ലാം പരിശോധിച്ചാല്‍ തിരിച്ചറിയാവുന്നതേയുള്ളു. സംഭവത്തില്‍ അദ്ദേഹമടക്കമുള്ളവരെ ചോദ്യം ചെയ്യണം. അന്വേഷണം – അത് സിബിഐയോ ജുഡീഷ്യലോ ആകട്ടെ – സത്യസന്ധമായി മുന്നോട്ടുപോകണം. അതിലൊന്നും ആര്‍ക്കും അഭിപ്രായ വ്യത്യാസമില്ല. ഇതുമായി ബന്ധപ്പെട്ട പിടിവാശികള്‍ ഭരണക്കാര്‍ കൈവിടണമെന്നതിലും സംശയമില്ല.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply