ശുചിത്വത്തിന്റെ രാഷ്ട്രീയം

ശുചിത്വമാണ് പുതിയ വിഷയം. കേന്ദ്രത്തില്‍ നരേന്ദ്രമോഡിതന്നെയാണ് രംഗത്ത്. ശുചിത്വ ഭാരതം സൃഷ്ടിക്കാന്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് കഴിയുമെന്ന് മോദിക്കു സംശയമില്ല. അതിനായി ചൂലും വെല്ലുവിളികളഉമായി  അദ്ദേഹം രംഗത്തുണ്ട്. കേരളത്തില്‍ ഈ ദൗത്യം ശക്തമായി ഏറ്റെടുത്തിരിക്കുന്നത് സിപിഎം ആണ്. മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കാനാണ് സിപിഎം നീക്കം. മറുവശത്ത് സ്വന്തം ഫ്‌ളക്‌സ് ബോര്‍ഡ് നശിപ്പിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രംഗത്തുണ്ട്. ശുചിത്വത്തെ കേന്ദ്രമാക്കിയുള്ള ഈ നീക്കം മോശമാണെന്നല്ല പറഞ്ഞുവരുന്നത്. മറിച്ച് നമ്മുടെ പ്രസ്ഥാനങ്ങള്‍ എത്രയോ പുറകിലാണെന്നാണ്. കേരളത്തില്‍ മാത്രം നോക്കൂ. […]

modiശുചിത്വമാണ് പുതിയ വിഷയം. കേന്ദ്രത്തില്‍ നരേന്ദ്രമോഡിതന്നെയാണ് രംഗത്ത്. ശുചിത്വ ഭാരതം സൃഷ്ടിക്കാന്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് കഴിയുമെന്ന് മോദിക്കു സംശയമില്ല. അതിനായി ചൂലും വെല്ലുവിളികളഉമായി  അദ്ദേഹം രംഗത്തുണ്ട്. കേരളത്തില്‍ ഈ ദൗത്യം ശക്തമായി ഏറ്റെടുത്തിരിക്കുന്നത് സിപിഎം ആണ്. മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കാനാണ് സിപിഎം നീക്കം. മറുവശത്ത് സ്വന്തം ഫ്‌ളക്‌സ് ബോര്‍ഡ് നശിപ്പിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രംഗത്തുണ്ട്.
ശുചിത്വത്തെ കേന്ദ്രമാക്കിയുള്ള ഈ നീക്കം മോശമാണെന്നല്ല പറഞ്ഞുവരുന്നത്. മറിച്ച് നമ്മുടെ പ്രസ്ഥാനങ്ങള്‍ എത്രയോ പുറകിലാണെന്നാണ്. കേരളത്തില്‍ മാത്രം നോക്കൂ. സംസ്ഥാനത്തെ ആദ്യത്തെ മാലിന്യവിരുദ്ധസമരമായ ലാലൂര്‍ പ്രക്ഷോഭം ആരംഭിച്ച് മൂന്നുപതിറ്റാണ്ട് കഴിഞ്ഞു. രണ്ടുവര്‍ഷം മുമ്പാണ് സമരം വിജയിച്ചത്. മാറിമാറി കോര്‍പ്പറേഷന്‍ ഭരിച്ചവരെല്ലാം ഈ സമരത്തെ എതിര്‍ത്തിട്ടേ ഉള്ളൂ. കോഴിക്കോട് ഞെളിയന്‍ പറമ്പിലേയും കൊച്ചിയിലെ ബ്രഹ്മപുരത്തേയും തിരുവനന്തപുരത്തെ വിളപ്പില്‍ശാലയിലേയും അവസ്ഥയും മറ്റൊന്നല്ല. നഗരമാലിന്യങ്ങള്‍ ചുമക്കാന്‍ ഗ്രാമവാസികള്‍ ബാധ്യസ്ഥരാണെന്നും അതാണ് വികസനമെന്നുമാണ് ഇവരെല്ലാം ധരിച്ചുവെച്ചിരുന്നത്. ഉറവിടമാലിന്യ സംസ്‌കരണവും വികേന്ദ്രീകൃത സംവിധാനങ്ങളും തന്നെയാണ് സമരം നടത്തിയിരുന്ന ജനങ്ങള്‍ ആവശ്യപ്പെട്ടിരുന്നത്. വൈകിയാണെങ്കിലും ഇവരത് ഇപ്പോഴെങ്കിലും അംഗീകരിച്ചത് നന്നായി.
ശുചിത്വഭാരതമെന്ന ഗാന്ധിജിയുടെ സ്വപ്‌നം ഇതുവരെയും യാഥാര്‍ഥ്യമാക്കാന്‍ നമുക്ക് കഴിഞ്ഞില്ല എന്നാണ് മോദിയുടെ ഏറ്റുപറച്ചില്‍. കൂടുതല്‍ ശൗചാലയങ്ങള്‍ നിര്‍മ്മിക്കേണ്ടത് അടിയന്തരപ്രാധാന്യമുള്ള കാര്യമാണ്. ശുചിത്വ ഭാരതം പരിപാടിയില്‍ രാഷ്ട്രീയം കലര്‍ത്തരുത്. തൂപ്പുകാരുടെ മാത്രം ഉത്തരവാദിത്വമല്ല വൃത്തിയാക്കല്‍. ഓരോ പൗരന്മാര്‍ക്കും ഇതില്‍ പങ്കുണ്ട് എന്നിങ്ങനെ പോകുന്നു മോദിയുടെ വാക്കുകള്‍.
നിലവില്‍ പരാജയപ്പെട്ട കേന്ദ്രീകൃത സംസ്‌ക്കരണത്തിന് പകരം ഉറവിടത്തില്‍തന്നെ മാലിന്യം സംസ്‌ക്കരിക്കുന്ന പ്രവര്‍ത്തനത്തിനാണ് പാര്‍ടി ലക്ഷ്യമിടുന്നതെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറയുന്നു. ജൈവവളം, ബയോ ഗ്യാസ് പ്ലാന്റ്, പൈപ്പ് കമ്പോസ്റ്റ്, എയ്‌റോബിക് വിന്‍ഡ് മില്‍ തുടങ്ങിയവക്ക് പ്രാമുഖ്യം നല്‍കും. ഇ മാലിന്യങ്ങള്‍ ശേഖരിച്ചും സംസ്‌കരിക്കാനുള്ള നടപടിയൊരുക്കണം. ഇതിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ പദ്ധതികള്‍ തയ്യാറാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തദ്ദേശസ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങാത്ത പ്രദേശങ്ങളില്‍ ജനകീയ കൂട്ടായ്മയിലൂടെ പദ്ധതികള്‍ നടപ്പിലാക്കും. ജനകീയാസൂത്രണംപോലുള്ള വിജയകരമായ പദ്ധതികള്‍പോലെ മാലിന്യ സംസ്‌ക്കരണ പദ്ധതികളും നടപ്പാക്കുകയാണ് ലക്ഷ്യം. റസിഡന്‍സ് അസോസിയേഷന്‍ പോലുള്ള സംഘടനകളേയും ഇതുമായി സഹകരിപ്പിക്കും.പരിസര ശുചീകരണം, തോടുകളും നദികളും പരിപാലിക്കുക. പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കുന്നതിന് ബദല്‍ മാര്‍ഗങ്ങള്‍ തേടുക എന്നിവയെല്ലാം ഇതിന്റെ ഭാഗമാന്.  ജൈവമാലിന്യം വലിച്ചെറിയാന്‍ പാടില്ലെന്ന ബോധമുണ്ടാക്കണം. അജൈവമാലിന്യങ്ങള്‍ റീസൈക്കിള്‍ ചെയ്യണം. കേടായ ബള്‍ബുകള്‍ പോലുള്ള സാധനങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കണം. ഇവ എന്തുചെയ്യണമെന്നതിന് സര്‍ക്കാര്‍ സംവിധാനം ഉണ്ടാക്കണം. നവംബര്‍ ഒന്നിന് തിരുവനന്തപുരം നഗരത്തില്‍ ശുചീകരണ പ്രസ്ഥാനത്തിന് തുടക്കം കുറിക്കും. ഫഌക്‌സ് നിരോധിക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടപ്പോഴേക്കും അക്കാര്യം തീരുമാനിച്ച് മുഖ്യമന്ത്രി രംഗത്തിറങ്ങി.
ഇതൊക്കെ നല്ല കാര്യങ്ങള്‍. എന്നാല്‍ മുകളില്‍ സൂചിപ്പിച്ചപോലെ ഇവരെപ്പോഴും സമൂഹത്തിനു പുറകിലാണ്. വികസനത്തിന്റെ പേരില്‍ അവഗണിക്കപ്പെടുന്ന പരിസ്ഥിതി സംരക്ഷണമാണ് ഇപ്പോള്‍ യഥാര്‍ത്ഥപ്രശ്‌നം. യേ വികാസ് നഹി, വിനാശ് ഹെ എന്ന് നര്‍മ്മദയുമായി ബന്ധപ്പെട്ട് മേധാപഠ്കര്‍ മുദ്രാവാക്യം വിളിച്ച് പതിറ്റാണ്ടുകളായി. കൂടംകുളവും കാതിക്കുടവവും ആഗോളതാപനവും പാറമടകളും പെരിയാര്‍ മോഡലുകളും പാടം നികത്തലും വനനശീകരണവും കളിമണ്‍ഖനനവുമൊക്കെയാണ് ഭൂമിയുടെ ഭാവിയെ കുറിച്ച് അടിസ്ഥാന ചോദ്യങ്ങള്‍ ഉന്നയിച്ച് നമ്മെ വെല്ലുവിളിക്കുന്നത്. അവയോട് ഈ പ്രസ്ഥാനങ്ങളുടെ നിലപാടെന്താണ്? മിക്കവാറും പ്രസ്ഥാനങ്ങള്‍ ഇപ്പോള്‍ ജനങ്ങള്‍ക്കെതിരാണ്. കാര്യങ്ങള്‍ മനസ്സിലാക്കാന്‍ അവരിനി പതിറ്റാണ്ടുകളെടുക്കും. ജനങ്ങള്‍ക്കു പുറകില്‍ ഇഴയുകയാണ് നമ്മുടെ പ്രസ്ഥാനങ്ങള്‍ എന്നതാണ് യാഥാര്‍ത്ഥ്യം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply