ശാസ്ത്രബോധമില്ലാത്തത് യുക്തിവാദികള്‍ക്ക്

അനൂപ് വി ആര്‍ സംഘികള്‍ കഴിഞ്ഞാല്‍ സംവാദം അസാധ്യമാകുന്ന ഒരു കൂട്ടര്‍ അവരുടെ യുക്തിവാദി സഹോദരങ്ങള്‍ ആണ്. സാധാരണഗതിയില്‍ അവരോട് സംസാരിക്കാറില്ല. ഒരിയ്ക്കല്‍, സാധാരണ വിശ്വാസികളുടെ മുഴുവന്‍ അനുഭവമണ്ഡലങ്ങളേയും നിരാകരിച്ച് കൊണ്ട്, ആധികാരികതയുടെ അപ്പന്‍ തമ്പുരാന്‍ ആവാന്‍ ഉള്ള ഒരു പരിശ്രമം കണ്ടപ്പോള്‍ അറിയാതെ പ്രതികരിച്ച് പോയതാണ്. വിശ്വാസത്തിന്റെ ഒരു സമൂഹം നിരന്തരം പീഡിപ്പക്കപ്പെടുന്ന സമകാലികതയില്‍, അതിനെ സ്പര്‍ശിക്കാതെ, എല്ലാ വിശ്വാസങ്ങളും ഒരു പോലെ അപകടകരമാണെന്ന മട്ടില്‍, ഒഴുക്കിന്‍ മട്ടില്‍ പറഞ്ഞ് പോയതും യുക്തിവാദത്തെ ആക്രമിക്കാന്‍ പ്രചോദനം […]

yyy
അനൂപ് വി ആര്‍

സംഘികള്‍ കഴിഞ്ഞാല്‍ സംവാദം അസാധ്യമാകുന്ന ഒരു കൂട്ടര്‍ അവരുടെ യുക്തിവാദി സഹോദരങ്ങള്‍ ആണ്. സാധാരണഗതിയില്‍ അവരോട് സംസാരിക്കാറില്ല. ഒരിയ്ക്കല്‍, സാധാരണ വിശ്വാസികളുടെ മുഴുവന്‍ അനുഭവമണ്ഡലങ്ങളേയും നിരാകരിച്ച് കൊണ്ട്, ആധികാരികതയുടെ അപ്പന്‍ തമ്പുരാന്‍ ആവാന്‍ ഉള്ള ഒരു പരിശ്രമം കണ്ടപ്പോള്‍ അറിയാതെ പ്രതികരിച്ച് പോയതാണ്. വിശ്വാസത്തിന്റെ ഒരു സമൂഹം നിരന്തരം പീഡിപ്പക്കപ്പെടുന്ന സമകാലികതയില്‍, അതിനെ സ്പര്‍ശിക്കാതെ, എല്ലാ വിശ്വാസങ്ങളും ഒരു പോലെ അപകടകരമാണെന്ന മട്ടില്‍, ഒഴുക്കിന്‍ മട്ടില്‍ പറഞ്ഞ് പോയതും യുക്തിവാദത്തെ ആക്രമിക്കാന്‍ പ്രചോദനം ആയിട്ടുണ്ട്. നിങ്ങളീ പറയുന്ന പരിണാമ സിദ്ധാന്തത്തിനും, കളിമണ്ണില്‍ നിന്ന് ദൈവം മനുഷ്യനെ സൃഷ്ടിച്ചു എന്ന് പറയുന്ന വിശ്വാസത്തിന്റെ ആധികാരികതയേയുള്ളൂ എന്ന് പറഞ്ഞത് പ്രകോപിപ്പിക്കാന്‍ തന്നെയാണ്.അതുകൊണ്ടുണ്ടായ ഗുണം, വിശ്വാസികള്‍ പെട്ടെന്ന് വ്രണപ്പെടുന്നവര്‍ ആണെന്ന് പറയുന്നവര്‍, അതിലും എത്രപ്പെട്ടെന്നാണെന്നാണ് വ്രണപ്പെടുന്നത് എന്ന് അവരെ തന്നെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു എന്നുള്ളതാണ്. ആ കുരു പൊട്ടിയൊലിക്കുന്നത് ശാസ്ത്രത്തിന്റെ ആധികാരികതയില്‍ നിന്നാണെന്ന് മാത്രം. ആ ആധികാരികതയില്‍ കിടന്ന് ഊഞ്ഞാലാടിയത് കൊണ്ടാണ്, അവരെ യുക്തിവാദത്തിന്റെ ചരിത്ര- സാമൂഹിക ശാസ്ത്രപരിസരം ഓര്‍മിപ്പിക്കേണ്ടി വന്നത്, ചുരുങ്ങിയത് കേരള സാഹചര്യത്തിലെങ്കിലും.കേരളത്തിലെ യുക്തി വാദം തുടങ്ങുന്നത് ഇസ്‌ളാമോ’ ഫോബിക്ശ്രീ ശ്രീ രവിചന്ദ്രന്റെ വെറുപ്പിന്റെ പാഠശാലയില്‍ നിന്നല്ല, ശ്രീ നാരായണ ഗുരുവിന്റെ ശിവഗിരിയിലെ പാരസ്പര്യത്തിന്റെ വിശ്വവിദ്യാലയത്തില്‍ നിന്നാണെന്ന് പറഞ്ഞപ്പോള്‍, അതിന് ശ്രീ ശ്രീ യുടെ ശിഷ്യന്‍മാര്‍ക്ക് മറുപടി ഉണ്ടായിരുന്നില്ല. അല്ലെങ്കില്‍ തന്നെ വിശ്വാസം ശാസ്ത്രത്തിന്റെ ടൂള്‍സ് ഉപയോഗിച്ച് അളക്കാവുന്ന ഒന്നല്ല എന്നും അത് ആ വിശ്വാസം സാധ്യമാക്കുന്ന സാമൂഹിക സാഹചര്യങ്ങളെ കുറിച്ചുള്ള സാമൂഹിക ശാസ്ത്ര വിശകലനം ആണ് ആവശ്യപ്പെടുന്നത് എന്ന്ആര്‍ക്കാണ് അറിയാത്തത്? സയന്‍സിനെ കുറിച്ച് വാചാലരാകുന്ന ഇവര്‍, സോഷ്യല്‍ സയന്‍സ് ക്ലാസുകളില്‍ ഉറങ്ങുകയായിരുന്നോ? അതെന്തായാലും, ഞാന്‍ ഉന്നയിച്ച വിഷയങ്ങളോടൊന്നും പ്രതികരിക്കാതെ, ഇന്ന് ചിലര്‍ ഫ്രീതിങ്കേഴ്‌സില്‍ ഇറങ്ങി പുറപ്പെട്ടിട്ടുണ്ട്.പുതുതായി ഒന്നുമില്ല. പര പുച്ഛവും വ്യക്തി അധിക്ഷേപവും പതിവ് പോലെ. അവരുടെ ഡിക്ഷണറിയിലെ അധിക്ഷേപ പദങ്ങളായ അമാനവന്‍ മുതല്‍ സുഡാപ്പി വരെ എല്ലാമുണ്ട്. അത് എന്നെ ബാധിക്കുന്ന പ്രശ്‌നവും അല്ല.അവര്‍ക്ക് പറയാനുള്ള ഏക കാര്യം ശാസ്ത്ര യുക്തിക്ക് ഒപ്പം നില്‍ക്കാതെ മുസ്‌ളീങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്നുഎന്നതാണ്.അത് നിഷേധിക്കുന്നില്ല. അവരുടെ ശാസ്ത്ര യുക്തിക്ക് ഒപ്പമല്ല ,മുസ്‌ളീങ്ങള്‍ക്ക് ഒപ്പം തന്നെ ആണ്. അതിനുള്ള കാരണം ശാസ്ത്രീയമായി തന്നെ എനിക്ക് വിശദീകരിക്കാന്‍ കഴിയും.സംഘികളോട് ചിലപ്പോള്‍ ഞാന്‍ സംസ്‌കൃതം പറയാറുണ്ട്. അത് പോലെ യുക്തന്‍മാരോട് ഇപ്പോള്‍ ശാസ്ത്രവും.പരീക്ഷണ നിരീക്ഷണങ്ങളിലൂട സ്ഥാപിച്ചെടുക്കുന്ന വസ്തുതകള്‍ ആണല്ലോ,ശാസ്ത്രം.അപ്പോള്‍ യുക്തന്‍മാര്‍ക്ക് ചെയ്യാന്‍ ചില പരീക്ഷണ / നിരീക്ഷണങ്ങള്‍. സ്വസമുദായത്തിലെ ഒരു യുക്തിവാദിയെ കല്യാണം കഴിക്കണം എന്ന് പറഞ്ഞതിന്റെ പേരിലോ, സ്വയം യുക്തിവാദം സ്വീകരിച്ചതിന്റെ പേരിലോ കേരളത്തില്‍ ഏതെങ്കിലും ഒരു പെണ്‍കുട്ടി കുടുംബത്തില്‍ പീഡിപ്പിക്കപ്പെട്ടതായി അറിയാമോ? മറിച്ച് ആ വിശ്വാസം / ആ പങ്കാളി മുസ്‌ളീം ആണെങ്കിലോ?പറവൂറില്‍ മുസ്‌ളീം മത പ്രബോധകര ആക്രമിച്ചത് പോലെ, അടുത്തെങ്ങാനും സംഘികള്‍ മത വിമര്‍ശനം നടത്തിയ യുക്തിവാദികളെ ആക്രമിച്ചതായി അറിയുമോ? ആദ്യത്തെ ചോദ്യത്തിനും അവസാന ചോദ്യത്തിനും എനിക്ക് കിട്ടുന്ന ഉത്തരം ഇല്ല എന്നാണ്. മുസ്‌ളിം ആണെങ്കിലോ എന്ന് ചേര്‍ക്കുമ്പോള്‍, കിട്ടുന്ന ഉത്തരം പീഡിപ്പിക്കപ്പെടുന്നു എന്ന് ആണ്. അതില്‍ നിന്ന് ഞാന്‍ എത്തുന്ന ശാസ്ത്രീയമായ അനുമാനം ഇവിടെ യുക്തിവാദികള്‍ പ്രിവിലേജ്ഡ് ക്ലാസ് ആണെന്നും ,മറിച്ച് മുസ്‌ളീങ്ങള്‍ ആക്രമിക്കപ്പെടുന്നവര്‍ ആണെന്നും ആണ്. അതിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ യുക്തിവാദി ജല്‍പനങ്ങള്‍ തള്ളികളഞ്ഞ്, മുസ്‌ളീങ്ങളുടെ ഒപ്പം നില്‍ക്കുന്നു.മറിച്ച് തെളിവുള്ള യുക്തന്‍സിന് തെളിവ് കൊണ്ട് വരാം.ഞാന്‍ ഇവിടെ തന്നെ കാണും. ശാസ്ത്രം അതല്ലേ എല്ലാം…….

ഫേസ് ബുക്ക് പോസ്റ്റ്

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply