ശശി തരൂര്‍ ഒഴിയണം

സുനന്ദ പുഷ്‌കറിന്റെ ദാരുണ മരണത്തിന്റെ നിഗൂഢത തുടരുന്ന സാഹചര്യത്തില്‍ കേന്ദ്രമന്ത്രി തരൂര്‍ തല്‍സ്ഥാനത്തുനിന്ന് മാറിനില്‍ക്കുന്നതാണ് ഉചിതം. ജനാധിപത്യത്തിന്റെ പ്രാഥമികമായ ധാര്‍മ്മികതയാണത്. തരൂരിന്റെ രാഷ്ട്രീയഭാവിക്കും ഉചിതം മറ്റൊന്നാവില്ല. സുനന്ദ പുഷ്‌കര്‍ മരിച്ചതിന്റെ തലേദിവസം പോലും ശശി തരൂരുമായി വഴക്കിട്ടിരുന്നുവെന്ന് റിപ്പോര്‍ട്ട്. അതിനുമുമ്പ് വിമാനത്തില്‍വെച്ചും വഴക്കിട്ടിരുന്നു. സുനന്ദ, ചാണക്യപുരിയിലെ നക്ഷത്രഹോട്ടലില്‍ താമസത്തിനായെത്തിയത് കരഞ്ഞുകൊണ്ടാണെന്ന് സംരക്ഷണച്ചുമതലയുണ്ടായിരുന്ന ജീവനക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഒരുപക്ഷെ പല കുടുംബങ്ങളിലും കാണാറുള്ള വിഷയം തന്നെയായിരിക്കാം ഇവിടേയും നടന്നിരിക്കുക. സാധാരണക്കാര്‍ പലരും ഇതെല്ലാം മൂടിവെക്കും. ഇവരുടെ രീതിയനുസരിച്ച് അതെല്ലാം […]

download

സുനന്ദ പുഷ്‌കറിന്റെ ദാരുണ മരണത്തിന്റെ നിഗൂഢത തുടരുന്ന സാഹചര്യത്തില്‍ കേന്ദ്രമന്ത്രി തരൂര്‍ തല്‍സ്ഥാനത്തുനിന്ന് മാറിനില്‍ക്കുന്നതാണ് ഉചിതം. ജനാധിപത്യത്തിന്റെ പ്രാഥമികമായ ധാര്‍മ്മികതയാണത്. തരൂരിന്റെ രാഷ്ട്രീയഭാവിക്കും ഉചിതം മറ്റൊന്നാവില്ല.
സുനന്ദ പുഷ്‌കര്‍ മരിച്ചതിന്റെ തലേദിവസം പോലും ശശി തരൂരുമായി വഴക്കിട്ടിരുന്നുവെന്ന് റിപ്പോര്‍ട്ട്. അതിനുമുമ്പ് വിമാനത്തില്‍വെച്ചും വഴക്കിട്ടിരുന്നു. സുനന്ദ, ചാണക്യപുരിയിലെ നക്ഷത്രഹോട്ടലില്‍ താമസത്തിനായെത്തിയത് കരഞ്ഞുകൊണ്ടാണെന്ന് സംരക്ഷണച്ചുമതലയുണ്ടായിരുന്ന ജീവനക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്.
ഒരുപക്ഷെ പല കുടുംബങ്ങളിലും കാണാറുള്ള വിഷയം തന്നെയായിരിക്കാം ഇവിടേയും നടന്നിരിക്കുക. സാധാരണക്കാര്‍ പലരും ഇതെല്ലാം മൂടിവെക്കും. ഇവരുടെ രീതിയനുസരിച്ച് അതെല്ലാം പരസ്യമായി. പാക് പത്രപ്രവര്‍ത്തക മെഹര്‍ തരാറുമായുള്ള ബന്ധത്തെച്ചൊല്ലിയാണ് ഇവരുടെ വഴക്കെന്നാണല്ലോ പറയപ്പെടുന്നത്. ട്വിറ്റര്‍ സന്ദേശങ്ങളും അത് ശരിവെക്കുന്നുണ്ട്. മെഹര്‍ തരാര്‍ അതു നിഷേധിക്കുന്നു. താന്‍ ഗൂഢാലോചനയുടെ ഇരയാണെന്നും തരൂരിന്റെയും സുനന്ദയുടെയും വിവാഹജീവിതത്തില്‍ ഉണ്ടായ അസ്വാരസ്യങ്ങള്‍ക്ക് താന്‍ ഉത്തരവാദിയല്‌ളെന്നും മെഹര്‍ തരാര്‍ പാകിസ്താനിലെ ജിയോ ടെസ് ടി.വിയോട് പറഞ്ഞു. തരൂരിന്റെ സുഹൃത്തുമാത്രമാണ് താന്‍. എന്തായാലും വിവാഹം കഴിഞ്ഞ്ഏഴുവര്‍ഷമാകാത്തതിനാല്‍തന്നെ ഭാര്യയുടെ അസ്വാഭിവിക മരണത്തില്‍ ഭര്‍ത്തവിന്റെ പങ്ക് അന്വേഷിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. തരൂരിനെതിരം ഗാര്‍ഹിക പീഡന നിയമമനുസരിച്ച് കേസെടുത്തേക്കാം. അങ്ങനെ വരുമ്പോഴും തരൂര്‍ മാറി നില്‍ക്കുകയാണ് വേണ്ടത്. ആ സമയത്ത് അദ്ദേഹം കേന്ദ്രമന്ത്രിസ്ഥാനത്ത് തുടരുന്നത് നിയമം നിയമത്തിന്റെ വഴിക്ക് പോകുന്നതിന് തടസ്സമാകാനിടയുണ്ട്. അതേസമയം മെഹര്‍ തരാര്‍ പാക് ചാരയാണെന്ന ആരോപണത്തിലൊന്നും കഴമ്പുള്ളതായി തോന്നുന്നില്ല. അത് വൈകാരികാവേശത്തില്‍ സുനന്ദ പറഞ്ഞതാകാനാണിട.
എന്തായാലും മരണം അസ്വാഭാവികമാണെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. മരിക്കുന്നതിന് മുമ്പ് അഞ്ചുദിവസത്തോളം സുനന്ദ വല്ലാതെ അസ്വസ്ഥയായിരുന്നുവെന്നും നാരായണിന്റെ മൊഴിയിലുണ്ട്. അവര്‍ ശരിയായ ഭക്ഷണം കഴിച്ചിരുന്നില്ല. ഇടയ്ക്കിടെ ഉറക്കഗുളിക വിഴുങ്ങുകയും തുടര്‍ച്ചയായി സിഗററ്റ് വലിക്കുകയും ചെയ്തുവെന്നും മൊഴിയിലുണ്ട്.
സെലിബ്രേറ്റികളുടെ സ്വകാര്യജീവിതം പോലും ആഘോഷിക്കുന്നവരാണല്ലോ മാധ്യമങ്ങളും ജനങ്ങളും. പ്രത്യേകിച്ച് ട്വിറ്ററും മറ്റും സജീവമായതിനുശേഷം. ഏതുവിഷയത്തിലും തരൂര്‍ എന്തുകുറിച്ചാലും പലരുമത് വിവാദമാക്കാറുണ്ട്. ഗുരുതരമായ രോഗമാണ് സുനന്ദയുടെ മരണകാരണമെന്നാണ് തരൂരറിന്റെ ട്വിറ്ററുകള്‍ വായിച്ചാല്‍ തോന്നുക. എന്നാല്‍ ആശുപത്രി അധികൃതര്‍ അക്കാര്യത്തില്‍ സംശയാലുക്കളാണ്. സുനന്ദയുടെ കൈയില്‍ മുറിവേറ്റ പാടുണ്ട്. എന്നാലത് മൂര്‍ച്ചയില്ലാത്ത ഉപകരണത്താലുണ്ടായതാണ്. മരണകാരണമായ മുറിവുകള്‍ സുനന്ദയുടെ ദേഹത്തില്ലെന്നും വിഷാദരോഗത്തിനുള്ള മരുന്ന് അമിതമായി കഴിച്ചതാകാം മരണകാരണമെന്നും ഡോക്ടര്‍മാര്‍ സൂചന നല്‍കുന്നു. എന്നാല്‍ ആത്മഹത്യയാണോയെന്നു സ്ഥിരീകരിക്കാനായിട്ടില്ല എന്നും പറയുന്നു. അടുത്തയിടെ തരൂരിനെ ഇന്റര്‍വ്യൂ ചെയ്യാനെത്തിയ പത്രപ്രവര്‍ത്തകനുനേരെ തട്ടിക്കയറിയ സുനന്ദയുടെ പെരുമാറ്റത്തിലും അസ്വാഭാവികതയുണ്ടായിരുന്നെന്ന് ചൂണ്ടികാട്ടപ്പെടുന്നു.
ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ വാതുവയ്പ് സംഘത്തെക്കുറിച്ച് സുനന്ദ പുഷ്‌കറിന് അറിവുണ്ടായിരുന്നെന്നും ഇതേപ്പറ്റി വെളിപ്പെടുത്താനിരിക്കെയാണ് അവരുടെ മരണം സംഭവിച്ചതെന്നും ചൂണ്ടിക്കാട്ടി ബി.ജെ.പി. നേതാവ് സുബ്രഹ്മണ്യം സ്വാമി രംഗത്തു വന്നതോടെ സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ വര്‍ധിച്ചിരിക്കുകയാണ്. ദുബായിലുള്ള സുഹൃത്താണു തന്നോടിക്കാര്യം പറഞ്ഞതെന്നും അതിനാല്‍ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നും സ്വാമി ആവശ്യപ്പെട്ടു. തനിക്ക് ചിലതെല്ലാം പറയാനുണ്ടെന്ന് തങ്ങളോട് പറഞ്ഞതായി ചില മാധ്യമപ്രവര്‍ത്തകരും പറയുന്നുണ്ട്. അതും മരണത്തിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.
സുനന്ദക്ക് ഗുരുതരമായ രോഗമെന്നു ട്വിറ്റ് ചെയ്ത തരൂര്‍ രാവിലെ എ.ഐ.സി.സി. സമ്മേളനത്തിനുപോയി തിരിച്ചുവന്നത് വൈകുന്നേരമായിരുന്നു. ഹോട്ടലില്‍ എത്തിയപ്പോള്‍ സുനന്ദ കിടക്കുകയായിരുന്നു. ഉറക്കമാണെന്നു കരുതി പിന്നീട് വിളിച്ചപ്പോള്‍ ഉണരാതിരുന്നതിനെത്തുടര്‍ന്ന് ഡോക്ടര്‍മാരെ അറിയിച്ചു. ഇവരെത്തി പരിശോധിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്. മണിക്കൂറുകള്‍ക്കു മുമ്പുതന്നെ മരിച്ചെന്നായിരുന്നു ഡോക്ടര്‍മാരുടെ നിഗമനം. ഇവിടേയും എന്തൊക്കെയോ ദഹിക്കുന്നില്ല.
എന്തായാലും ആരംഭത്തില്‍ സൂചിപ്പിച്ചപോലെ തരൂര്‍ മാറിനിന്നേ പറ്റൂ. അല്ലെങ്കില്‍ ജനാധിപത്യസംവിധാനത്തിന് അതു നല്‍കുന്നത് തെറ്റായ കീഴ്‌വഴക്കവും സന്ദേശവുമായിരിക്കും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Comments: 2 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

2 thoughts on “ശശി തരൂര്‍ ഒഴിയണം

 1. Confused about a bunch of facts.
  1-Why the statements of the congress leaders and Tharoors’ personal staff’s is contradicting.

  2-Why the post-mortem report is giving vague idea. No clear answer about the cause and time of death. And I think that should be the out come of a PM report.

  3-None can blame Tharoor if they think Sunanda was forcefully silenced to stop further details regarding the ISI data coming out.

  4-There are all chances of the case getting closed mentioning she was overdrunk and over medicated. The body should not cremated so hastily.

  Public expects an answer and there are very little chances of us getting an answer as the case is handled out there in Delhi. Sunanda’s relatives request for a CBI inquiry should be accepted and proceeded ASAP before all those remaining traces of evidences are also getting wiped out

 2. Why the body was cremated in a hurry is a big question. Of course there is something is smelling since her last tweet was some allegations about ISI. Bruises in the body, over medication etc are also raise questions. She used wheel chair in the airport because she was tired. Ok. But inside the aircraft, both of them were busy with arguments. Not at all tired. Heated exchanges. At Delhi, she was all in tears, running around in the airport, though reconciled by another Union Minister!!!! It might be pure domestic matters in between a husband and a wife. Or it might not be. She is not a small fish. Doing retail business in Dubai is no child’s play. There might be big people involved. The issue could be much deeper. But the truth may not come to light because it will always be bitter to the people in the corridors of power.

Leave a Reply