ശമ്പളത്തിനും പെന്‍ഷനും മൂക്കുകയറിടണം

ജോഷി ബി. ജോണ്‍ മണപ്പള്ളി ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റില്‍ റവന്യു വരവിന്റെയും ചെലവിന്റെയും കണക്കുകള്‍ ആശങ്കാജനകമാണ്. മൂന്നുവര്‍ഷത്തിനകം സംസ്ഥാനത്തിന്റെ കടം രണ്ടു ലക്ഷം കോടി കവിയുമെന്ന വിലാപവും ചേര്‍ത്തുവായിക്കേണ്ടതാണ്. പക്ഷേ, കടം എത്ര പെരുകിയാലും അതില്‍ ഭരണകൂടത്തിനു ലവലേശം ആശങ്കയില്ല. അടുത്ത വര്‍ഷത്തെ പ്രതീക്ഷിത റവന്യു വരുമാനമായ 93,584കോടി രൂപയുടെ 34 ശതമാനമായ 31,909 കോടി രൂപ ശമ്പളത്തിനും 19.3 ശതമാനമായ 18,174 കോടി രൂപ പെന്‍ഷനും വേണ്ടി ചെലവാകും. രണ്ടുംകൂടി 53.3 […]

ppജോഷി ബി. ജോണ്‍ മണപ്പള്ളി

ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റില്‍ റവന്യു വരവിന്റെയും ചെലവിന്റെയും കണക്കുകള്‍ ആശങ്കാജനകമാണ്. മൂന്നുവര്‍ഷത്തിനകം സംസ്ഥാനത്തിന്റെ കടം രണ്ടു ലക്ഷം കോടി കവിയുമെന്ന വിലാപവും ചേര്‍ത്തുവായിക്കേണ്ടതാണ്. പക്ഷേ, കടം എത്ര പെരുകിയാലും അതില്‍ ഭരണകൂടത്തിനു ലവലേശം ആശങ്കയില്ല. അടുത്ത വര്‍ഷത്തെ പ്രതീക്ഷിത റവന്യു വരുമാനമായ 93,584കോടി രൂപയുടെ 34 ശതമാനമായ 31,909 കോടി രൂപ ശമ്പളത്തിനും 19.3 ശതമാനമായ 18,174 കോടി രൂപ പെന്‍ഷനും വേണ്ടി ചെലവാകും. രണ്ടുംകൂടി 53.3 ശതമാനം. വരവിന്റെ 14.5 ശതമാനമായ 13,631 കോടി രൂപ കടത്തിന്റെ പലിശ അടയ്ക്കാനും വേണം. ശേഷിക്കുന്ന 32.2 ശതമാനം പണം കൊണ്ടാണു സകലമാന വികസനങ്ങളും നടത്തേണ്ടത്.
ക്രമാതീതമായി ഉയരുന്ന ശമ്പളം, പെന്‍ഷന്‍ ബാധ്യത നേരിടാന്‍ വീണ്ടും വീണ്ടും പണം കടമെടുക്കാന്‍ സര്‍ക്കാരുകള്‍ നിര്‍ബന്ധിതമാകുന്നു. സര്‍ക്കാരും സമൂഹവും ഒന്നിച്ചു ചിന്തിച്ചു പ്രവര്‍ത്തിച്ചാല്‍ ഈ ബാധ്യത വലിയൊരളവു വരെ കുറയ്ക്കാന്‍ കഴിയും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഏറ്റവും കൂടുതല്‍ ശമ്പളം നല്‍കുന്ന സംസ്ഥാനമാണിത്. അതിഭീമമായ ശമ്പളത്തോടൊപ്പം ഓരോ ആറു മാസത്തിലും വിലസൂചികയുടെ പേരില്‍ ആശ്രിതബത്ത കൂട്ടുന്നു. ഈ സ്ഥിതി മാറണം. ശമ്പളം കൂടുമ്പോഴെല്ലാം വിലയും നിരക്കുകളും ആനുപാതികമായി കൂടും. ശമ്പളമില്ലാത്തവര്‍ക്കും വിലസൂചിക ബാധകമല്ലേ? ജീവനക്കാര്‍ മാത്രം ജീവിച്ചാല്‍ മതി എന്ന സ്ഥിതി മാറണം. ശമ്പളം പരമാവധി ഒരുലക്ഷം രൂപയില്‍ നിര്‍ത്തണം. അതിനു മുകളില്‍ ലഭിക്കാന്‍ താന്‍ അര്‍ഹനാണെന്നു കേരളത്തില്‍ ആരും അവകാശപ്പെടില്ല. ബത്ത, ശതമാനക്കണക്കില്‍ നല്‍കാതെ എല്ലാ ജീവനക്കാര്‍ക്കും നിശ്ചിത തുക എന്ന രീതി വേണം. ശമ്പളപരിഷ്‌കാരം അഞ്ചിനു പകരം പത്തുവര്‍ഷം കൂടുമ്പോഴാക്കണം. അത് യുക്തിസഹമായി മാത്രമാവുകയും വേണം.
പെന്‍ഷനില്‍ കടുത്ത നിയന്ത്രണം അത്യാവശ്യമാണ്. വാര്‍ധക്യത്തിലെത്തുമ്പോള്‍ ഒരാള്‍ക്ക് സമൂഹം നല്‍കേണ്ട കരുതലും താങ്ങുമാണു പെന്‍ഷന്‍. മറ്റുള്ളവര്‍ക്കു മുമ്പില്‍ െകെനീട്ടാതെ, ആത്മവിശ്വാസത്തോടെ ജീവിക്കാന്‍ അത് അയാളെ പ്രാപ്തനാക്കുന്നു. അങ്ങനെ ജീവിക്കാനുള്ള അവകാശം ചിലര്‍ക്കുമാത്രം പരിമിതപ്പെടുത്താനാവില്ല. എല്ലാ പൗരന്മാര്‍ക്കും തുല്യ അവസരവും അവകാശവും നല്‍കാന്‍ സമൂഹവും സര്‍ക്കാരും ബാധ്യസ്ഥമാണ്.
എല്ലാവര്‍ക്കും അരിക്കും പയറിനും പെട്രോളിനും ഒരേ വിലയാണെന്നിരിക്കെ, പെന്‍ഷന്‍ നല്‍കുന്നതിലെ വലിയ അന്തരം നീതിയല്ല. ക്ഷേമപെന്‍ഷനായി വലിയൊരു വിഭാഗത്തിനു നാമമാത്ര തുക ലഭിക്കുമ്പോള്‍ കുറെയേറെപ്പേര്‍ക്ക് മുക്കാല്‍ ലക്ഷത്തിലേറെ രൂപ പെന്‍ഷന്‍ ലഭിക്കുന്നു. പഠനവും ജോലിയുടെ സ്വഭാവവുമനുസരിച്ച് പല തസ്തികയ്ക്കും ശമ്പളം ഭിന്നമാണെങ്കിലും പെന്‍ഷനില്‍ വ്യത്യാസമെന്തിന്? അല്ലലില്ലാതെ ജീവിക്കാനുള്ള അവസരം പോരേ?
സര്‍വീസ്‌കാലമനുസരിച്ച് പെന്‍ഷന്‍ കണക്കാക്കുന്ന രീതി ശാസ്ത്രീയമല്ല. സര്‍ക്കാര്‍ സര്‍വീസിനായുള്ള അനാവശ്യ കാലതാമസവും നൂലാമാലകളും എയ്ഡഡ് നിയമനത്തിനു പണംമാത്രം മാനദണ്ഡമായുള്ള സാഹചര്യവും പരിഗണിക്കുമ്പോള്‍, നേരത്തേ സര്‍വീസില്‍ കയറുന്നതു മിടുക്കായിട്ടോ െവെകിമാത്രം സര്‍വീസില്‍ കയറുന്നതു പോരായ്മയായിട്ടോ കാണാനാവില്ല. വേണ്ടതിലധികം പണം പെന്‍ഷനായി ചിലര്‍ക്കു നല്‍കുന്ന രീതി മാറണം. സിവില്‍ സര്‍വീസുകാര്‍ക്കു പരമാവധി 30,000 രൂപയും മറ്റെല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 20,000 രൂപയും എയ്ഡഡ് ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 10,000 രൂപയും ക്ഷേമപെന്‍ഷന്‍കാര്‍ ഉള്‍പ്പെടെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന എല്ലാ മുതിര്‍ന്നവര്‍ക്കും 5,000 രൂപയും പ്രതിമാസ പെന്‍ഷന്‍ നിജപ്പെടുത്തണം. സാമ്പത്തികമായി അടിത്തറയുള്ളവരെ, എല്ലാവിധ പെന്‍ഷനില്‍നിന്നും ഒഴിവാക്കുകയും വേണം. ഒരേസമയം സാമൂഹികനീതി നിലനിര്‍ത്താനും അതിഭീകരമായ പെന്‍ഷന്‍ ബാധ്യതയില്‍ നിന്ന് ഇതുവഴി മോചനം നേടാനും സര്‍ക്കാരിനു കഴിയും.
ആദ്യസര്‍ക്കാരിന്റെ അബദ്ധം പിന്നീട് ആചാരമായി മാറിയതിന്റെ രാഷ്ട്രീയതാല്‍പര്യ ദുരന്തമാണ് കേരളത്തില്‍ മാത്രമുള്ള എയ്ഡഡ് അത്ഭുതം. ആദ്യകാലത്ത് ആവശ്യത്തിനു സ്‌കൂളുകളില്ലാത്തതിനാലാണു സ്വകാര്യ സ്‌കൂളുകളില്‍ ശമ്പളം നല്‍കാമെന്നു സര്‍ക്കാര്‍ ചട്ടമുണ്ടാക്കിയത്. നിയമനവും സര്‍ക്കാര്‍തന്നെ നടത്താനുള്ള ശ്രമത്തെ സമരം ചെയ്തു തോല്‍പ്പിച്ച മതനേതൃത്വത്തിനു സര്‍ക്കാര്‍ അറിഞ്ഞുകൊണ്ടു കീഴടങ്ങിയതാണു പ്രശ്‌നങ്ങള്‍ക്കു കാരണം. പല സഭകളും വളര്‍ന്നതുതന്നെ എയ്ഡഡ് ആനുകൂല്യത്തിന്റെ മറവിലാണ്. മെറിറ്റിനോ സംവരണമുള്‍പ്പെടെയുള്ള സര്‍ക്കാര്‍ ചട്ടങ്ങള്‍ക്കോ ഒരുവിധ പ്രാധാന്യവും നല്‍കാതെ, പണത്തിനുമാത്രം പരിഗണന നല്‍കിയുള്ള നിയമനരീതി, സാമൂഹികനീതി എന്ന വാക്കുതന്നെ അപ്രസക്തമാക്കുന്നതാണ്. മാനേജര്‍ ലക്ഷങ്ങള്‍ കോഴ വാങ്ങി നിയമനം നടത്തുകയും അവര്‍ക്കെല്ലാം ഖജനാവില്‍നിന്നു കണക്കില്ലാതെ ശമ്പളം നല്‍കുകയും ചെയ്യുന്ന വിചിത്രരീതി ഇവിടെമാത്രമാണുള്ളത്.
അര്‍ഹതയിലുപരിയായി വളരെ ഉയര്‍ന്ന ശമ്പളവും തുടര്‍ന്ന് ഭീമമായ പെന്‍ഷനും കിട്ടുമെന്ന കണക്കുകൂട്ടലില്‍ എത്ര തുക വേണമെങ്കിലും കോഴ കൊടുക്കാന്‍ ചിലര്‍ തയാറാണ.് ഉയര്‍ന്ന മാര്‍ക്കു വാങ്ങി, പരീക്ഷയും അഭിമുഖവും കഴിഞ്ഞ്, യോഗ്യതയുടെ മാനദണ്ഡത്തില്‍ കയറുന്ന സര്‍ക്കാര്‍ അധ്യാപകരും പണത്തിന്റെ മാത്രം ബലത്തില്‍ കയറുന്ന എയ്ഡഡ് അധ്യാപകരും തമ്മില്‍ ശമ്പളത്തിലോ മറ്റാനുകൂല്യങ്ങളിലോ വ്യത്യാസമില്ലെന്ന നിലവിലെ രീതി ഒട്ടും ആശാസ്യമല്ല. എയ്ഡഡ് ജീവനക്കാര്‍ക്കു സര്‍ക്കാര്‍തന്നെ ശമ്പളം കൊടുത്തോട്ടെ. പക്ഷേ, സര്‍ക്കാര്‍ നിരക്കില്‍ പാടില്ല. ഓരോ വിഭാഗത്തിലും സര്‍ക്കാര്‍ അധ്യാപകരുടെ തുടക്കശമ്പളത്തിന്റെ 5060 ശതമാനത്തില്‍ അതു നിര്‍ത്തണം. വാര്‍ഷികവര്‍ധനയോ ബത്തയോ ഗ്രേഡോ പാടില്ല. കേരളത്തിലെ 1,40,000 എയ്ഡഡ് ജീവനക്കാര്‍ക്കാണ് സര്‍ക്കാരിലെ സമാനതസ്തികകളില്‍ ഉള്ളവരേക്കാള്‍ ശമ്പളം കൂടുതല്‍. സര്‍ക്കാരിന്റ ശമ്പളച്ചെലവിന്റെ നാല്‍പതു ശതമാനവും പെന്‍ഷന്‍ ചെലവിന്റെ അമ്പതു ശതമാനവും എയ്ഡഡിനായിട്ടാണ്. അതായത,് ആകെ വരുമാനത്തിന്റെ 23.3 ശതമാനമായ 21,835 കോടി രൂപ മുന്‍കാലതെറ്റിന്റെ നടപ്പുവര്‍ഷ ബാധ്യതയായി മാറുന്നു.
നിലവില്‍ എയ്ഡഡ് ജീവനക്കാരുടെമേല്‍ സകല അധികാരവുമുള്ള തൊഴിലുടമ മാനേജരാണ്. ഒരു ജീവനക്കാരന്റെ സേവനകാലം തീരുമ്പോള്‍, ആ സേവനത്തെ മാനിച്ച്, സേവനകാലത്തിനനുരിച്ച് തൊഴിലുടമ നല്‍കുന്ന സന്തോഷമാണ് ഗ്രാറ്റുവിറ്റി. അവരെ നിയമിക്കാനും പ്ര?ബേഷന്‍ പ്രഖ്യാപിക്കാനും ശിക്ഷാനടപടികള്‍ സ്വീകരിക്കാനുമൊക്കെ അവകാശമുള്ള തൊഴിലുടമ മാനേജരാണ്. ശിക്ഷാനടപടികള്‍ എന്തെങ്കിലും എടുക്കണമെങ്കില്‍ മാനേജരോടു ശിപാര്‍ശ ചെയ്യാനുള്ള യോഗ്യതമാത്രമേ സര്‍ക്കാരിനുള്ളൂ. അപ്പോള്‍, തൊഴിലുടമ നല്‍കേണ്ട ഗ്രാറ്റുവിറ്റി സര്‍ക്കാര്‍ എന്തിനാണ് അവര്‍ക്കു നല്‍കുന്നത്? ഗ്രാറ്റുവിറ്റിയും പെന്‍ഷനും നല്‍കേണ്ടത് മാനേജരുടെ കടമയല്ലേ? സേവനം ചെയ്യാനായി ജീവിതം മാറ്റിവച്ചതിനു വാര്‍ധക്യത്തില്‍ തൊഴിലുടമ നല്‍കുന്ന പരിഹാര ആശ്വാസമാണല്ലോ പെന്‍ഷന്‍. തൊഴിലുടമ സര്‍ക്കാര്‍ അല്ലാത്ത സാഹചര്യത്തില്‍ പെന്‍ഷന്‍ നല്‍കേണ്ട ബാധ്യത വരുന്നതെങ്ങനെ? എയ്ഡഡ് ജീവനക്കാരുടെ ഗ്രാറ്റുവിറ്റിയും പെന്‍ഷനും പൂര്‍ണമായും നിര്‍ത്തലാക്കണം.
ഭരണം മാറിവരുമെന്ന ആനുകൂല്യം മുതലാക്കി, സംസ്ഥാനത്തിന്റെ ഭാവിക്കുവേണ്ടി കരുതാതെ, പരമാവധി പേരെ പണം നല്‍കി വശത്താക്കി, ഖജനാവിന്റെ ഭാരം മുഴുവന്‍ എതിര്‍മുന്നണിക്കാരുടെ അടുത്ത സര്‍ക്കാരിന്റെ ചുമലിലാക്കി രക്ഷപ്പെടാനാണ് ഓരോ സര്‍ക്കാരും ശ്രമിക്കുന്നത്. മുന്തിയ പലിശയ്ക്ക് വീണ്ടും കടമെടുക്കാന്‍ പഴുതുള്ളപ്പോള്‍ അതിന്റെ ഭാരം കൂടി അടുത്ത സര്‍ക്കാരിനു നല്‍കാമല്ലോ. തുടര്‍ന്നും തങ്ങള്‍തന്നെ ഭരിക്കുമെന്ന മോഹമാണ് സര്‍ക്കാരിന് ആദ്യം വേണ്ടത്.

മംഗളം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply