വ്യാജ നിര്‍മ്മിതികളിലെ വിവേകാനന്ദന്‍

ഗണേശന്‍. കെ. എസ് ഭാരതത്തിന്റെ ആത്മീയ ഗരിമ ലോകത്തിന്റെ നെറുകയിലെത്തിച്ച നവ്യ വേദാന്തി, ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി ഹിന്ദു മതത്തിലെ അനാചാരങ്ങളോട് കലഹിച്ച വിപ്ലവകാരി, മലയാളികളേ സംബന്ധിച്ചിടത്തോളം കേരളം ഭ്രാന്താലയമാണെന്ന് വിളിച്ചു പറഞ്ഞ നവോത്ഥാന നായകന്‍- പൊതു സമൂഹം ചാര്‍ത്തിയ തൊങ്ങലുകളുമായി സ്വാമി വിവേകാനന്ദന്‍ പരിലസിക്കുമ്പോള്‍ സമൂഹത്തേ പുരോഗതിയിലേയ്ക്ക് നയിക്കുന്നതില്‍ അദ്ദേഹത്തിന്റെ ചിന്തകള്‍ എന്ത് സംഭാവനയാണ് നല്‍കിയതെന്ന ചോദ്യം തന്നെ അസഹനീയമായി കരുതുന്നവരാണ് അധികവും അയത്‌ന ലളിതമായി ഇംഗ്ലീഷ് വശമായിരുന്ന വിവേകാനന്ദന്‍ ഇന്ത്യന്‍ മിസ്റ്റിസിസത്തിന് രാഷ്ട്രാന്തര വിപണികള്‍ […]

viveഗണേശന്‍. കെ. എസ്

ഭാരതത്തിന്റെ ആത്മീയ ഗരിമ ലോകത്തിന്റെ നെറുകയിലെത്തിച്ച നവ്യ വേദാന്തി, ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി ഹിന്ദു മതത്തിലെ അനാചാരങ്ങളോട് കലഹിച്ച വിപ്ലവകാരി, മലയാളികളേ സംബന്ധിച്ചിടത്തോളം കേരളം ഭ്രാന്താലയമാണെന്ന് വിളിച്ചു പറഞ്ഞ നവോത്ഥാന നായകന്‍- പൊതു സമൂഹം ചാര്‍ത്തിയ തൊങ്ങലുകളുമായി സ്വാമി വിവേകാനന്ദന്‍ പരിലസിക്കുമ്പോള്‍ സമൂഹത്തേ പുരോഗതിയിലേയ്ക്ക് നയിക്കുന്നതില്‍ അദ്ദേഹത്തിന്റെ ചിന്തകള്‍ എന്ത് സംഭാവനയാണ് നല്‍കിയതെന്ന ചോദ്യം തന്നെ അസഹനീയമായി കരുതുന്നവരാണ് അധികവും
അയത്‌ന ലളിതമായി ഇംഗ്ലീഷ് വശമായിരുന്ന വിവേകാനന്ദന്‍ ഇന്ത്യന്‍ മിസ്റ്റിസിസത്തിന് രാഷ്ട്രാന്തര വിപണികള്‍ തേടുമ്പോള്‍ ഇന്ത്യന്‍ ജനതയില്‍ ഭൂരിഭാഗവും ജാതീയ പീഡനങ്ങളില്‍ നട്ടം തിരിയുകയായിരുന്നു, സ്വാതന്ത്യ സമരത്തിന്റെ അഗ്‌നി പടരുകയായിരുന്നു. ഇന്ത്യന്‍ സമൂഹത്തില്‍ ഇരുള്‍ പടര്‍ത്തിയ ചാതുര്‍വര്‍ണ്ണ്യത്തിന് തത്വചിന്തയുടെ അടിത്തറ ചമച്ച ഹിന്ദു മത സാഹിത്യത്തേ മഹത്വവല്‍ക്കരിക്കുകയായിരുന്നു വിവേകാനന്ദന്‍. വാചാടോപങ്ങള്‍ക്കപ്പുറം യാതൊരു ഗുണവുമില്ലാത്ത വേദാന്തത്തെ മഹത്തായ തത്വചിന്തയായി അവതരിപ്പിച്ചതിലൂടെ മതസ്വത്വവാദികളള്‍ക്ക് വിവേകാനന്ദന്‍ പ്രിയപ്പെട്ട ആളാകുന്നത് സ്വാഭാവികം. ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയിട്ടും അദ്ദേഹം പിന്‍തുടര്‍ന്ന ലോക വീക്ഷണം ശാസ്ത്രത്തിന്റേതായിരുന്നില്ല മറിച്ച് സര്‍വ്വം ഖലിതം ബ്രഹ്മം എന്നു കരുതുന്ന വേദാന്തത്തിന്റേതായിരുന്നു.ആര്യ ജനതയുടെ ബൗദ്ധിക ജാടകള്‍ മാത്രമായിരുന്ന വേദാന്തത്തിന് സാമാന്യ ജനത്തിന്റെ ജീവിതവുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. വേദാന്ത ഗ്രഹണത്താല്‍ തമസിലായ കാലം വൈജ്ഞാനിക ത്വരയും പുരോഗതിയും അന്യമായ കാലമായിരുന്നു.ഇന്ത്യയുടെ പ്രശ്‌നങ്ങള്‍ക്ക് പ്രതിവിധിയായി അദ്ദേഹം കണ്ടെത്തിയ മാര്‍ഗ്ഗം ഈ വേദാന്തത്തിന്റേതായിരുന്നു
ബംഗാള്‍ ഉള്‍പ്പെടെ ഇന്ത്യയിലുടനീളം ജാതി വിവേചനങ്ങള്‍ അരങ്ങ് വാണ കാലത്താണ് കേരളത്തില്‍ വന്ന് കേരളം ഭ്രാന്താലയമാണെന്ന് വിവേകാനന്ദന്‍ പറഞ്ഞതായി ആഘോക്ഷിക്കപ്പെടുന്നത് കഥ മുഴുവന്‍ അറിയാതെയാണ്. അദ്ദേഹം പറഞ്ഞത് ഇങ്ങനെ:Was there ever a sillier thing before in the world than what I saw in Malabar? The poor ‘Paraiah’ is not allowed to pass through the same street as the high caste man, but if he changes his
name to hodge-podge English name or to a Mohamedan name, it is alright. What inference would you draw except that these Malabaris are all lunatics, their homes so many lunatic asylums
and they are to be treated with derision by every race in India until they mend their manners and know better. Shame upon them that such wicked and diabolical customs are allowed.
‘ഞാന്‍ മലബാര്‍ രാജ്യത്ത് കണ്ടതിനേക്കാളും അല്‍പത്വം ലോകത്ത് മറ്റെവിടെയെങ്കിലും കാണാന്‍ സാധിക്കുമോ? പാവപ്പെട്ട പറയനെ ഉന്നത ജാതിക്കാര്‍ നടക്കുന്ന തെരുവില്‍ കടക്കാന്‍ അനുവദിച്ചിട്ടില്ല. എന്നാല്‍ അവന്റെ പേര് ഒരു ഹോഷ് പോഷ് ജംഗ്ലീഷ് പേരായോ, മുഹമ്മദന്‍ പേരായോ മാറ്റുമെങ്കില്‍ എല്ലാം ശരിയാകും.ഇതില്‍ നിന്നും മലബാറുകാര്‍ ഭ്രാന്തന്മാരെന്നല്ലാതെ മറ്റെന്തു നിഗമനത്തിലാണെത്തുക? അവരുടെ വീടുകളെല്ലാം ഭ്രാന്താലയങ്ങളാണ്. അവരുടെ ആചാരങ്ങള്‍ നവീകരിക്കാതെയും അവയെപ്പറ്റി ശരിക്കും മനസിലാക്കാതെയുമിരിക്കുന്നിടത്തോളം ഇന്ത്യയിലെ ഒരോ ജാതിയും അവരേ അപഹാസ്യ രായേ കരുതാവൂ.ഇത്തരത്തില്‍ ക്രൂരവും പൈശാചികവുമായ ആചാരമനുവര്‍ത്തിക്കുന്ന അവര്‍ അപമാനാര്‍ഹരാണ്.’
മദ്രാസിലെ ട്രിപ്‌ളിക്കേന്‍ ലിറ്റററി സൊസൈറ്റിയില്‍ വച്ച് നടത്തിയ പ്രഭാഷണത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

ഇന്ത്യയില്‍ എല്ലായിടവും ജാതിവിവേചനങ്ങള്‍ നിലനില്‍ക്കുമ്പോള്‍ സഞ്ചാരിയായ വിവേകാനന്ദന്റെ കേരളം ഭ്രാന്താലയമാണെന്ന പരാമര്‍ശം ഈവിടുത്തെ ജാതി വിവേചനത്തോടുള്ള വിമര്‍ശനത്തേക്കാളുപരി മത പരിവര്‍ത്തനത്തോടുള്ള ആശങ്കയായിരുന്നു. ജാതി വിവേചനം സാധാരണമായിരുന്ന കാലത്ത് കേരളത്തെ ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളില്‍ നിന്നും വ്യതിരിക്തമാക്കിയത് മിഷനറിമാരുടെ പ്രവര്‍ത്തനങ്ങളിലൂടെ ദളി ദരുടെയും മറ്റ് പിന്നോക്ക ഹിന്ദുവിന്റെയും ക്രിസ്തുമതത്തിലേയ്ക്കുള്ള പരിവര്‍ത്തനവും ഇസ്ലാമിലേയ്ക്കുള്ള പരിവര്‍ത്തനവുമായിരുന്നു. മറ്റ് പ്രദേശങ്ങളില്‍ മതപരിവര്‍ത്തനങ്ങള്‍ നടന്നിരുന്നുവെങ്കിലും ഇവിടുത്തെ പോലെ നടന്നിരുന്നില്ല. അപ്പോള്‍ കാര്യം വളരെ വ്യക്തമാണ് ദളിദര്‍ക്കും മറ്റ് പിന്നോക്ക ജാതിയ്ക്കും മതപരിവര്‍ത്തനത്തിലൂടെ കൈവരുന്ന സ്വീകാര്യതയില്‍ അദ്ദേഹം ആശങ്കപ്പെടുകയായിരുന്നു, അഥവാ മതപരിവര്‍ത്തനത്തില്‍ ആശങ്കപ്പെടുകയായിരുന്നു.’വേദാന്തത്തിന്റെ ദൗത്യം’ എന്ന പ്രഭാഷണത്തില്‍ അദ്ദേഹം പറയുന്നു: ഞാനൊരു ജാതി ഭഞ്ജകനോ, സാമൂഹിക പരിഷ്‌കര്‍ത്താവോ അല്ല നിങ്ങളുടെ ജാതി പ്രശ്‌നമോ സാമൂഹിക പരിഷ്‌കരണമോ എനിക്ക് പ്രശ്‌നമല്ല. ഈ വാക്കുകള്‍ കൂടി പരിഗണിച്ചാല്‍ ഭ്രാന്താലയമെന്ന അദ്ദേഹത്തിന്റെ വിശേഷണത്തിന്റെ അടിസ്ഥാനം കേരളത്തില്‍ നില നിന്നിരുന്ന ജാതി വിവേചനങ്ങളായിരുന്നുവെന്ന് അസന്നിഗ്ദമായി എങ്ങനെ പറയും?
ബുദ്ധം, ജൈനം, മീമാംസ, സാഖ്യം, ചാര്‍വാകം ( ലോകായികം), ന്യായ- വൈശേഷികത്തിന്റെ പൂര്‍വ്വ ഭാഗം തുടങ്ങിയ നാസ്തിക ദര്‍ശനങ്ങളെ വിസ്മരിച്ചു കൊണ്ട് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ അടിത്തറ ആത്മീയതയാണെന്ന് ബടായി പറഞ്ഞു വിവേകാനന്ദന്‍.
ബ്രാഹ്മണ മതത്തിന്റെ ഹിംസാത്മകതയ്ക്ക് എതിരായിരുന്ന ബുദ്ധ ജൈന സംസ്‌കാരങ്ങള്‍ വിവേകാനന്ദനെ സംബന്ധിച്ചടത്തോളം അപ്രധാനങ്ങളത്രെ. അദ്ദേഹത്തിന് ഭാരതീയ സംസ്‌കാരമെന്നാല്‍ ഹൈന്ദവ സംസ്‌കാരമായിരുന്നു. സംഘപരിവാര്‍ ഉയര്‍ത്തി പിടിയ്ക്കുന്ന ഹിന്ദു ദേശീയത എന്ന ചിന്ത പിറവിയെടുക്കുന്നത് വിവേകാനന്ദനില്‍ നിന്നാണ്. ദേശീയത അദ്ദേഹത്തിന് മതമാണ്, ഹിന്ദുമതം. സമ്മിശ്ര സംസ്‌കാരങ്ങളുടെ സങ്കലന ഭൂമിയായ ഇന്ത്യയ്ക്ക് മതാതിഷ്ഠിധ ദേശീയതയുടെ ഏകശിലാരൂപം നിര്‍മ്മിക്കുവാന്‍ ആയുധമാകുന്നത് ഹിന്ദു ദേശീയതയാണ്. ഹിന്ദു ദേശീയതയുടെ വിത്ത് മുളപ്പിച്ചതില്‍ പ്രമുഖനാണ് വിവേകാനന്ദന്‍.
ജീവിക്കുന്ന സമൂഹത്തിലെ നൃശംസതകളോട് കലഹിച്ച് ആ സമൂഹത്തെ പുരോഗമനപരമായി പരിവര്‍ത്തിപ്പിച്ചവരേയാണ് സാമൂഹ്യ പരിഷ്‌കര്‍ത്താക്കളെന്നു വിളിക്കേണ്ടത്.വിദേശീയരുടെ മുന്‍മ്പില്‍ നല്ല പിള്ള ചമയുന്നതിനായുള്ള വാചകമടിയ്ക്കപ്പുറം ഇന്ത്യന്‍ സമൂഹത്തിന്റെ പരിതോവസ്ഥകളോട് ക്രിയാത്മകമായി പ്രതികരിയ്ക്കാതെയിരുന്ന വിവേകാനന്ദന്‍ എങ്ങനെയാണ് വിപ്ലവകാരിയും സാമൂഹ്യ പരിഷ്‌കര്‍ത്താവുമാകുന്നത്?

വാട്‌സ് ആപ്

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Religion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply