വ്യത്യസ്തതകളുടെ ആനന്ദവും രാഷ്ട്രീയവും വിളിച്ചോതി ഏഴാമത് ലൈംഗിക സ്വാഭിമാന ഘോഷയാത്ര

വ്യത്യസ്തതകളുടെ ആനന്ദവും രാഷ്ട്രീയവും വിളിച്ചോതി സാഭിമാനം… ഏഴാമത് ലൈംഗിക സ്വാഭിമാന ഘോഷയാത്ര കേരളം 2016 ആഗസ്‌ററ് 14, ശനി, 2 മണി കോഴിക്കോട് ബീച്ച് മുതല്‍ ടാഗോര്‍ ഹാള്‍ വരെ സുഹൃത്തുക്കളെ വിമത ലൈംഗികതയുടെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച്‌കൊണ്ട് ഏഴാമത് ലൈംഗിക സ്വാഭിമാന ഘോഷയാത്ര 2016 ആഗസ്‌ററ് 14ന് കോഴിക്കോട് വച്ചു ആഘോഷപൂര്‍വം സംഘടിപ്പിക്കപ്പെടുകയാണ്. 2009 ജൂലൈ മാസത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 377 വകുപ്പിന് ഡല്‍ഹി ഹൈക്കോടതി നടത്തിയ ചരിത്ര പരമായ പുനര്‍വായനയുടെ ഓര്‍മ്മ പുതുക്കാനും ലിംഗ […]

lllവ്യത്യസ്തതകളുടെ ആനന്ദവും രാഷ്ട്രീയവും വിളിച്ചോതി സാഭിമാനം…
ഏഴാമത് ലൈംഗിക സ്വാഭിമാന ഘോഷയാത്ര കേരളം
2016 ആഗസ്‌ററ് 14, ശനി, 2 മണി
കോഴിക്കോട് ബീച്ച് മുതല്‍ ടാഗോര്‍ ഹാള്‍ വരെ

സുഹൃത്തുക്കളെ
വിമത ലൈംഗികതയുടെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച്‌കൊണ്ട് ഏഴാമത് ലൈംഗിക സ്വാഭിമാന ഘോഷയാത്ര 2016 ആഗസ്‌ററ് 14ന് കോഴിക്കോട് വച്ചു ആഘോഷപൂര്‍വം സംഘടിപ്പിക്കപ്പെടുകയാണ്. 2009 ജൂലൈ മാസത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 377 വകുപ്പിന് ഡല്‍ഹി ഹൈക്കോടതി നടത്തിയ ചരിത്ര പരമായ പുനര്‍വായനയുടെ ഓര്‍മ്മ പുതുക്കാനും ലിംഗ ലൈംഗിക ന്യുനപക്ഷ സമുദായങ്ങള്‍ക്കും പൊതു സമൂഹത്തിനും ഒന്നിച്ചു വരാനും നമ്മുടെ സാന്നിദ്ധ്യം രാഷ്ട്രീയപരമായി തന്നെ അറിയിക്കാനും വേണ്ടിയാണ് കേരളത്തിലും ലൈംഗിക സ്വാഭിമാന ഘോഷയാത്രയും അനുബന്ധ പ്രവര്‍ത്തനങ്ങളും തുടങ്ങി വച്ചത്. കേരളത്തില്‍ വിമത ലൈംഗികതയുടെ രാഷ്ട്രീയം സജീവമായും മൂര്‍ത്തമായും നിലനിര്‍ത്താന്‍ കുറഞ്ഞ കാലഘട്ടത്തിനുള്ളില്‍ ക്വിയര്‍ പ്രൈഡ് കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ട് എന്നത് അത്യന്തം അഭിമാനകരമാണ്.

കേരള സര്‍ക്കാര്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു വേണ്ടി ഒരു നയം തന്നെ രൂപപ്പെടുത്തുകയും അവരുടെ ലിംഗ സ്വത്വത്തില്‍ തന്നെ സാമൂഹിക വിവേചനങ്ങളൊന്നുമില്ലാതെ അന്തസ്സോടെ ജീവിക്കാനായുള്ള പിന്തുണ നല്കാന്‍ ശ്രമിക്കുന്നു എന്നതും നമ്മെ സംബന്ധിച്ച് വളരെ സന്തോഷം നല്കുന്ന കാര്യമാണ്. പക്ഷെ അതിനോടൊപ്പം തന്നെ വര്‍ഷങ്ങളുടെ പ്രയത്‌നത്താല്‍ ഇന്ന് കേരളത്തില്‍ നാം നേടിയെടുത്ത മുഴുവന്‍ അവകാശങ്ങളും ദൃശ്യതയും സ്വവര്‍ഗ്ഗാനുരാഗികള്‍ക്കും ഫീമെയില്‍ ബോണ്‍ ജെന്‍ഡര്‍/ സെക്ഷ്വല്‍ മൈനോരിറ്റീസിനും ഇന്റര്‍സെക്‌സ് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കും കൂടി ലഭ്യമാകുന്നതിനും ക്വിയര്‍ പ്രൈഡ് കേരളം നിലകൊള്ളുന്നു. ഇത്തരം ഇടപെടലുകളിലൂടെ സ്വന്തം ലിംഗ ലൈംഗിക സ്വത്വം തുറന്നു പറയാന്‍ കഴിയാതെ പോകുന്ന ലക്ഷക്കണക്കിനാളുകള്‍ക്ക് ആത്മ ധൈര്യം പകരാന്‍ കഴിയുമെന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നു.

ആയതിനാല്‍ വ്യത്യസ്തതകളുടെ ആനന്ദവും രാഷ്ട്രീയവും ഉയര്‍ത്തിപ്പിടിക്കുന്ന ഏഴാമത് ലൈംഗിക സ്വാഭിമാന ഘോഷയാത്രയിലേക്കും അനുബന്ധ പരിപാടിലേക്കും നിങ്ങളെ ഓരോരുത്തരെയും സ്‌നേഹപൂര്‍വം സ്വാഗതം ചെയ്യുകയാണ്. നിങ്ങളുടെ പരിപൂര്‍ണ്ണ സഹകരണവും സജീവ പങ്കാളിത്തവും ഉറപ്പു വരുത്തി ഈ അതിജീവന പോരാട്ടത്തിന്റെ ഭാഗമാകുവാന്‍ വിനീതമായി ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

ഇതു നിലനില്‍പ്പിന്റെ ശരീരങ്ങളുടെ ജീവിതങ്ങളുടെ ആഘോഷമാണ്
സുഹൃത്തുക്കളോടൊപ്പം പങ്കു ചേരുമല്ലോ
എന്റെ ശരീരം എന്റെ അവകാശം. എന്റെ ലൈംഗികത എന്റെ അവകാശം
ജയിലിലോ ഭ്രാന്താലയങ്ങളിലോ തളയ്ക്കാനുള്ളതല്ല വ്യത്യസ്തതകള്‍
ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി കൂടുതല്‍ ജനകീയ ചര്‍ച്ചകള്‍ക്കു വിധേയമാക്കുക
ലിംഗ ലൈംഗിക ന്യുനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നിയമ നിര്‍മ്മാണം നടത്തുക.
സ്വവര്ഗഗാനുരാഗികളെ കുറ്റ വാളികളാക്കുന്ന ഐ പി സി 377 പിന്‍വലിക്കുക
ട്രാന്‍സ്‌ജെന്‍ഡര്‍ എന്നാല്‍ വളര്‍ത്തു ദോഷമല്ല. സ്വവര്‍ഗ്ഗ പ്രേമം മാനസിക രോഗവുമല്ല
ആണത്തത്തിന്റെയും പെണ്ണത്തത്തിന്റെയും ലക്ഷണശാസ്ത്രത്തില്‍ ഒതുങ്ങുന്നതല്ല മനുഷ്യ ജീവിതങ്ങള്‍
ആശംസകളോടെ: ക്വിയര്‍ പ്രൈഡ് കേരളം പ്രവര്‍ത്തകര്‍

കൂടുതല്‍ വിവരങ്ങള്‍ക്ക്
ക്വിയര്‍ പ്രൈഡ് കേരളം
queerpridekerala@gmail.com
ഫോണ്‍: 9995013899, 980947708, 8589921576

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply