വോട്ട് സമൂഹത്തില്‍ (Electorate) മാത്രം ‘രാഷ്ട്രീയ ജാഗ്രത’ കണ്ടുപിടിക്കരുത്

കരുണാകരന്‍ വോട്ട് സമൂഹത്തില്‍ ‘രാഷ്ട്രീയ ജാഗ്രത’ അര്‍പ്പിക്കുന്നതും കണ്ടുപിടിക്കുന്നതും മുഴുവനായും ശരിയാവില്ല. എന്നല്ല, അത്തരം വാദങ്ങള്‍ ജനാധിപത്യത്തില്‍ അവശ്യം വേണ്ടുന്ന രാഷ്ട്രീയ സ്വാത്രന്ത്ര്യത്തിന്റെ വില അറിയാതെയും പോകും. ഉദാഹരണത്തിനു ഈ തിരഞ്ഞെടുപ്പില്‍ ‘ബി ജെ പി ഉണ്ടാക്കിയ നേട്ടം’ നമ്മുടെ ‘മുന്നണി രാഷ്ട്രീയ’ത്തിന്റെത്തന്നെ ചിലപ്പോള്‍ ‘മൃദു’വും ചിലപ്പോള്‍ ‘പ്രത്യക്ഷ’മായും ഉള്ള ഹിന്ദു വര്‍ഗ്ഗീയ പ്രീണനത്തിന്റെ കാലികമായ ഏകീകരണമാണ് – timely consolidation. ഇതില്‍ കോണ്‍ഗ്രസ്സും സി പി എമ്മും തങ്ങളുടെ പങ്ക് ഇപ്പോഴും പലവിധത്തില്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുകയുമാണ്. മുസ്ലീം […]

demകരുണാകരന്‍

വോട്ട് സമൂഹത്തില്‍ ‘രാഷ്ട്രീയ ജാഗ്രത’ അര്‍പ്പിക്കുന്നതും കണ്ടുപിടിക്കുന്നതും മുഴുവനായും ശരിയാവില്ല. എന്നല്ല, അത്തരം വാദങ്ങള്‍ ജനാധിപത്യത്തില്‍ അവശ്യം വേണ്ടുന്ന രാഷ്ട്രീയ സ്വാത്രന്ത്ര്യത്തിന്റെ വില അറിയാതെയും പോകും.
ഉദാഹരണത്തിനു ഈ തിരഞ്ഞെടുപ്പില്‍ ‘ബി ജെ പി ഉണ്ടാക്കിയ നേട്ടം’ നമ്മുടെ ‘മുന്നണി രാഷ്ട്രീയ’ത്തിന്റെത്തന്നെ ചിലപ്പോള്‍ ‘മൃദു’വും ചിലപ്പോള്‍ ‘പ്രത്യക്ഷ’മായും ഉള്ള ഹിന്ദു വര്‍ഗ്ഗീയ പ്രീണനത്തിന്റെ കാലികമായ ഏകീകരണമാണ് – timely consolidation. ഇതില്‍ കോണ്‍ഗ്രസ്സും സി പി എമ്മും തങ്ങളുടെ പങ്ക് ഇപ്പോഴും പലവിധത്തില്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുകയുമാണ്.
മുസ്ലീം ലീഗ് കേരള കോണ്ഗ്രസ്സ് പാര്‍ട്ടികള്‍ തങ്ങളുടെ സമുദായത്തിന്റെ ഉന്നമനം എന്ന രാഷ്ടീയ ആവശ്യത്തില്‍ നിന്നും ഈ മുന്നണി സംവിധാനത്തിലെ ‘ചോദ്യം ചെയ്യാന്‍ ആവാത്ത സമുദായ പവര്‍ ബ്രോക്കര്‍മാര്‍’ ആയത്, വാസ്തവത്തില്‍, നമ്മുടെ ജനാധിപത്യ സ്ഥാപനങ്ങളെ പലവിധത്തില്‍ ദുര്‍ബലപ്പെടുത്തികൊണ്ടായിരുന്നു. ഇതിനെ നേരിടാന്‍ ആയിരുന്നു ഈ രണ്ടു മുന്നണികളും ഹിന്ദു വോട്ട് കളിച്ചിരുന്നതും. അതുപോലെ, കെ എം മാണിയുടെ കാര്യത്തില്‍ ഈ രണ്ടു മുന്നണികളും ഓരോ സമയം എടുത്ത നിലപാടുകളില്‍ നാം അത് കണ്ടുകൊണ്ടിരിക്കുകയുമാണ്.
‘സംഘപരിവാര്‍ ഹിന്ദുവര്‍ഗ്ഗീയ രാഷ്ട്രീയ’ത്തെ പ്രതിരോധിക്കാന്‍ ഈ മുന്നണി രാഷ്ട്രീയത്തിന്റെ ടൂള്‍സ് മതിയാവില്ല എന്നല്ല, അതിലേക്കു ചായുന്നത് നാം ആഗ്രഹിക്കുന്ന രാഷ്ട്രീയ സ്വാത്രന്ത്ര്യത്തെ അപകടപ്പെടുത്തിക്കൊണ്ടുമാകും. ഹിന്ദുത്വഫാഷിസ’ത്തിനെതിരെയുള്ള നിലപാടില്‍
ഇടതുപക്ഷത്തിനൊപ്പം നില്‍ക്കല്‍ എന്നും അതിനാല്‍ സി പി എം –ന് ഒപ്പം നില്‍ക്കല്‍ എന്നും ഒടുവില്‍ അത് ‘കാലഘട്ടത്തിന്റെ ആവശ്യം’ എന്ന് പറയലും മലയാളി സാഹിത്യകാരനമാരുടെ മാത്രം പരമ്പരാഗത കൊഞ്ചല്‍ അല്ല. അത് ഈ മുന്നണി രാഷ്ട്രീയത്തിന്റെ തന്നെ വലിയ കെണിയാണ്. കാരണം, കമ്മ്യുണിസ്റ്റ് പാര്‍ട്ടികളുടെ സംഘടനായന്ത്രം തന്നെ ജനാധിപത്യത്തെ എക്കാലത്തും ‘സംശയത്തില്‍ നിര്‍ത്തുക’ എന്നാണ്. പാര്‍ട്ടി സ്വേച്ഛാധിപത്യത്തിലൂടെ ആ സംശയത്തിനു അറുതി വരുത്തുക എന്നുമാണ്. ഇതില്‍ ഇപ്പോഴും മാറ്റമൊന്നുമില്ല, സ്റ്റാലിന്‍ ശരിയല്ല എന്ന് കേട്ടിട്ടും ബെര്‍ലിന്‍ മതില്‍ തകര്‍ന്നിട്ടും യൂറോപ്പിലെ കമ്മ്യുണിസ്റ്റ് പാര്‍ട്ടികള്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടികള്‍ ആയിട്ടും. ഇതില്‍ ഒരു മാറ്റവും ഇല്ല, ഈ പാര്‍ട്ടിയുടെ കാര്യത്തില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു മുമ്പും പിമ്പും ഇപ്പോഴും. വോട്ട് ചോദിക്കാന്‍ നടന്നിട്ടും ഭരിച്ചിട്ടും. കേരളത്തിലാകട്ടെ സി പി എം അതിന്റെ അക്രമ രാഷ്ട്രീയം കൊണ്ട് ഒരേസമയം അതിന്റെ സ്വേച്ഛാധിപത്യ രാഷ്ട്രീയ ജനുസ്സ് കാണിച്ചിട്ടുമുണ്ട്. കാരായിമാരെ ഈ തിരഞ്ഞെടുപ്പില്‍ നിര്‍ത്താന്‍ ഒരു മനസാക്ഷിക്കുത്തും തോന്നാത്ത പാര്‍ട്ടിയാണ് അത്. അവരുടെ ഫാഷിസവും ഹിംസാത്മകമായ ഫാഷിസംതന്നെ എന്ന് നാം ടി.പിയുടെയും ഷുക്കൂറിന്റെയും ക്രൂരമായ രാഷ്ട്രീയകൊല്ലലില്‍ (political murder) കണ്ടതാണ്. അതുകൊണ്ടാണ് എം എന്‍ വിജയന്റെ രാഷ്ട്രീയ പ്രസംഗങ്ങള്‍ പൊള്ളയായ വാക്ക് പോര് മാത്രമാകുന്നത്. അതുകൊണ്ടാണ് കെ ഇ എന്‍ കുഞ്ഞഹമദിന്റെ, എന്‍ എസ് മാധവന്റെ ഒക്കെ ഹിന്ദുത്വ ഫാഷിസ്റ്റ് വിരുദ്ധ പ്രസംഗങ്ങള്‍ ഒരു LEFT-TEXT വായിക്കല്‍ മാത്രം എന്ന് പറയുന്നത്. ഈ രാഷ്ട്രീയ നുണയില്‍ നിന്നും രാഷ്ട്രീയ പ്രതിസന്ധിയില്‍ നിന്നും നാം പുറത്ത് കടക്കുക തന്നെ വേണം.
ഏറെക്കുറെ തുല്യശക്തികളായ മൂന്നു പ്രബല മതങ്ങള്‍ രാഷ്ട്രീയത്തില്‍ സദാ ബന്ധപ്പെടുമ്പോള്‍ ഈ അപകടങ്ങള്‍ ഒക്കെ നമ്മെ എല്ലായ്‌പ്പോഴും സന്ദര്‍ശിക്കുകയും ചെയ്യും. പൊതു സമൂഹ ത്തിലെ ജനാധിപത്യവാദികളും ബുദ്ധിജീവികളും എഴുത്തുകാരും കലാപ്രവര്‍ത്തകരും അടിയന്തിരമായി വേണ്ടത് കേരളത്തിലെ ജനാധിപത്യ വാദികളായ സാധാരണ മനുഷ്യരോട് രാഷ്ട്രീയ സംഭാഷണത്തില്‍ ഏര്‍പ്പെടുക എന്നാണ്. ജനാധിപത്യ സ്ഥാപനങ്ങളില്‍ (പാര്‍ട്ടി/കോടതി/അസംബ്ലി/പഞ്ചായത്ത് തുടങ്ങി) അവശ്യം വേണ്ടുന്ന ജനാധിപത്യ ജാഗ്രതയെപ്പറ്റി അതിനുവേണ്ടുന്ന പ്രവര്‍ത്തനങ്ങളെപ്പറ്റി ജാഗരൂകമാവുന്ന ഒരു പൊതുസമൂഹത്തിനുമാത്രമേ ചിലപ്പോള്‍ പ്രതിലോമകരം പോലുമാവുന്ന വോട്ട് സമൂഹത്തിന്റെ വക കിട്ടുന്ന ‘രാഷ്ട്രീയ വിധി’യെ പ്രതിരോധിക്കാന്‍ ആവൂ. ദില്ലിയിലെ ബി ജെ പിആര്‍ എസ് എസ് രാഷ്രീയത്തിനെതിരെ ഇപ്പോള്‍ ഉയരുന്ന പ്രതിരോധം പോലെ. കേരളം അത്തരം ഒരു രാഷ്ട്രീയ സന്നിഗ്ദഘട്ടത്തില്‍ എത്തി എന്നാണ് ഈ തദ്ദേശതിരഞ്ഞെടുപ്പിന്റെ വിധി പറയുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply