വോട്ട് ചെയ്യാതിരിക്കാനും അവകാശവുമുണ്ട്

തുഷാര്‍ സാരഥി വോട്ട് ചെയ്യാനുള്ള അവകാശം മൗലികാവകാശമാണൊ ? അല്ലെന്നു സുപ്രീം കോടതി പറയുന്നു. വോട്ട് ചെയ്യാനുള്ള അവകാശം മൗലികാവകാശമല്ല മറിച്ച് നിയമപരമായ ഒരു അവകാശം മാത്രമാണ് എന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് പി.യു.സി.എല്‍ ്‌.െയുണിയന്‍ ഓഫ് ഇന്ത്യ കേസ്സില്‍ നിരീക്ഷിച്ചിരിക്കുന്നു. വോട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യവും വോട്ട് ചെയ്യാനുള്ള അവകാശവും രണ്ടും തമ്മിലുള്ള വ്യത്യാസം വിശദീകരിച്ച കോടതി വോട്ട് ചെയ്യാനുള്ള അവകാശം പോലെ തന്നെ വോട്ട് ചെയ്യാതിരിക്കാനുള്ള അവകാശവും പൗരനുണ്ടെന്നും രാജ്യത്തെ ഇലക്ഷന്‍ നിയമങ്ങള്‍ ഈ […]

uapa

തുഷാര്‍ സാരഥി

വോട്ട് ചെയ്യാനുള്ള അവകാശം മൗലികാവകാശമാണൊ ? അല്ലെന്നു സുപ്രീം കോടതി പറയുന്നു. വോട്ട് ചെയ്യാനുള്ള അവകാശം മൗലികാവകാശമല്ല മറിച്ച് നിയമപരമായ ഒരു അവകാശം മാത്രമാണ് എന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് പി.യു.സി.എല്‍ ്‌.െയുണിയന്‍ ഓഫ് ഇന്ത്യ കേസ്സില്‍ നിരീക്ഷിച്ചിരിക്കുന്നു. വോട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യവും വോട്ട് ചെയ്യാനുള്ള അവകാശവും രണ്ടും തമ്മിലുള്ള വ്യത്യാസം വിശദീകരിച്ച കോടതി വോട്ട് ചെയ്യാനുള്ള അവകാശം പോലെ തന്നെ വോട്ട് ചെയ്യാതിരിക്കാനുള്ള അവകാശവും പൗരനുണ്ടെന്നും രാജ്യത്തെ ഇലക്ഷന്‍ നിയമങ്ങള്‍ ഈ അവകാശം അംഗീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.അതിനെ തുടര്‍ന്ന് വോട്ട് ചെയ്യാതിരിക്കാനുള്ള അവകാശത്തിന്റ ഫലപ്രദമായ വിനിയോഗത്തിനായി NOTA  ബട്ടണ്‍ ഏര്‍പ്പെടുത്താന്‍ കോടതി ഉത്തരവിറക്കിയത്. ഇന്ത്യയിലെ പ്രധാന തെരഞ്ഞെടുപ്പു നിയമമായ ജനപ്രാതിനിധ്യ നിയമം 79.d വകുപ്പ് electoral അവകാശം എന്തെന്ന് വിശദീകരിക്കുന്നു. അതനുസരിച്ച് തെരഞ്ഞെടുപ്പില്‍ നില്‍ക്കുന്നതിനൊ നില്‍ക്കാതിരിക്കുന്നതിനൊ നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനോ പിന്‍വലിക്കാതിരിക്കുന്നതിനൊ വോട്ട് ചെയ്യാനോ ചെയ്യാതിരിക്കുന്നതിനൊ ഉള്ള അവകാശം എന്നാണു വിശദീകരണത്തില്‍ പറയുന്നത്. ഇതെല്ലാം പരിശോധിച്ചാണ് സുപ്രീം കോടതി വോട്ട് ചെയ്യാനുള്ള അവകാശം പോലെ തന്നെ പൗരനു വോട്ട് ചെയ്യാതിരിക്കുന്നതിനും അവകാശമുണ്ടെന്ന് വിലയിരുത്തിയത്.

ആര്‍ക്ക് വോട്ട് ചെയ്യണം എന്ന് തീരുമാനിക്കുന്നത് വോട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നതാണ്.ഈ സ്വാതന്ത്ര്യമാകട്ടെ ഭരണഘടന ആര്‍ട്ടിക്കിള്‍ 19 (1) (a) പ്രകാരം ഉറപ്പു നല്‍കുന്ന അഭിപ്രായ പ്രകടന സ്വാതന്ത്ര്യം എന്ന മൗലികാവകാശത്തിന്റെ ഭാഗമാണ്.ആര്‍ക്കും വോട്ട് ചെയ്യേണ്ട എന്ന് പൗരന്‍ തീരുമാനിക്കുന്നതും അത് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതും അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. പോരാട്ടം എന്ന സംഘടന ചെയ്തതും അത്ര മാത്രമാണ്.ഇതിനു മുന്‍പും തെരഞ്ഞെടുപ്പു ബഹിഷ്‌ക്കരണ പ്രചരണം നടത്തിയതിന്റെ പേരില്‍ ധാരാളം കേസ്സുകള്‍ രെജിസ്‌റ്റെര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.എന്നാല്‍ അതൊക്കെ തന്നെ തള്ളിപോവുകയാണ് ചെയ്തത്.ഏറ്റവും അവസാനം 2011 ല്‍ അന്നത്തെ പോരാട്ടം സംസ്ഥാന ജനറല്‍ കണ്‍വീനര്‍ അറ്.പി.ജെ.മാനുവലിനെ പ്രതിയാക്കി കോഴിക്കോട് രെജിസ്‌റ്റെര്‍ ചെയ്ത കേസ്സ് ആയിരുന്നു.ആ കേസ്സ് 2012 ല്‍ കേരളാ ഹൈക്കോടതി റദ്ദാക്കി.അജിതനും സാബുവിനും ദിലീപിനും എതിരെ ഇപ്പോള്‍ തൃശ്ശൂര്‍ ഈസ്റ്റ് പോലിസ് എടുത്ത കേസിനു മുന്‍പ് ഉള്ള കേസ്സുകളില്‍ നിന്നും ഒരു വ്യത്യാസമുണ്ട്.മുന്‍പ് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം രാജ്യദ്രോഹത്തിനാണ് കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.അതൊക്കെ തള്ളിപ്പോവുകയും ചെയ്തു.ഇത്തവണ അതുകൊണ്ട് ഭരണകൂടം യു.എ.പി.എ എന്ന ജനവിരുദ്ധ ഭീകര നിയമം ഉപയോഗിച്ചാണ് കേസ്സെടുത്തിട്ടുള്ളത്. ജാമ്യം നിഷേധിക്കപ്പെട്ടു ദീര്‍ഘകാലം തടവിലടക്കപ്പെടാന്‍ സഹായകമാണ് ഈ നിയമം എന്നത് കൊണ്ടാണ് ഭരണകൂടം ഈ നിയമം ഉപയോഗിച്ചിട്ടുള്ളത്.അതിനു വേണ്ടി നിരോധിക്കപ്പെട്ട സി.പിഐ (മാവോയിസ്റ്റ് ) എന്ന സംഘടനയെ സഹായിക്കാനായി തെരഞ്ഞെടുപ്പു ബഹിഷ്‌ക്കരണ ക്യാമ്പൈന്‍ സംഘടിപ്പിച്ചു എന്ന് ആരോപിച്ചാണ് കേസ്സെടുക്കുന്നത്. ഈ സാധൂകരിക്കണമെങ്കില്‍ പ്രചാരണത്തിനു വേണ്ടി പോരാട്ടം തയ്യാറാക്കിയ പോസ്റ്ററും നോട്ടീസും പരിശോധിക്കേണ്ടതുണ്ട്.പോലിസ് ആരോപിക്കുന്നത് സായുധ സമരത്തിനായി ആഹ്വാനം ചെയ്തു എന്നാണു.എന്നാല്‍ പോസ്റ്ററിലോ നോട്ടീസിലോ അത്തരം യാതൊരു വാചകവും ഇല്ലാതിരിക്കെ ഇത് ഒരു കേസ്സ് കെട്ടിച്ചമച്ചു അന്യായമായി ആളുകളെ തടവിലിടാനുള്ള പദ്ധതി മാത്രമാണ്. ഒരു മൗലികാവകാശ ലംഘനം മാത്രമാണ്. ദിലീപിന്റെ കാര്യം എടുക്കുകയാണെങ്കില്‍ അദ്ദേഹം പോരാട്ടം പ്രവര്‍ത്തകന്‍ പോലും അല്ല.പഠാന്തരം വിദ്യാര്‍ത്ഥി മാസികയുടെ എഡിറ്റൊറിയല്‍ ബോര്‍ഡ് അംഗം ആണ് ദിലീപ്.തൃശൂര്‍ ജില്ലയില്‍ പെരുമ്പാവൂര്‍ ജിഷയുടെ കൊലപാതകത്തില്‍ പ്രതിഷേധ പരിപാടികളെ കുറിച്ച് ആലോചിക്കാന്‍ വേണ്ടി സാഹിത്യ അക്കാദമി മുറ്റത്ത് എത്തിയതായിരുന്നു അദ്ദേഹം.അജിതനും അവിടെ ഉണ്ടായിരുന്നു.അജിതനെ ബലം പ്രയോഗിച്ചു വണ്ടിയില്‍ കയറ്റിയ പോലിസ് അടുത്തുണ്ടായിരുന്ന ദിലീപിനെയും വണ്ടിയില്‍ കയറാന്‍ ആവശ്യപ്പെടുകയായിരുന്നു.പിന്നീട് അദ്ദേഹത്തെ പ്രതിയാക്കി.
ജനങ്ങളെ സംബന്ധിച്ചിടത്തോളം നീതിയുടെ പൂര്‍ത്തീകരണത്തിനുള്ള ഉപാധിയായാണ് നിയമത്തെ കാണുന്നത്.എന്നാല്‍ അധികാരികളെ സംബന്ധിച്ചിടത്തോളം അത് അധികാരത്തിന്റെ പ്രയോഗത്തിനുള്ള ഉപാധി മാത്രമാണ്.ഭീകര വിരുദ്ധ നടപടികളുടെ ഭാഗമായി ഭരണകൂടം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ ഏറ്റവും അടുത്ത ഉദാഹരണങ്ങളില്‍ ഒന്നാണ് അജിതനും സാബുവിനും ദിലീപിനുമെതിരെ എടുത്തിട്ടുള്ള കേസ്സ്.ഒരു ജനാധിപത്യാവകാശം, മൗലികാവകാശം വിനിയോഗിച്ചതിനു അജിതനും സാബുവും തടവില്‍ കഴിയുന്നു.യാതൊരു കാരണവുമില്ലാതെ ദിലീപും….

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply