വേഷം വ്യക്തിയുടെ അവകാശം.

സ്‌ത്രീകള്‍ ഏതുവേഷം ധരിക്കണമെന്ന്‌ പുരുഷന്മാര്‍ നയിക്കുന്ന സ്ഥാപനങ്ങള്‍ എന്തിനാണ്‌ ഏറെ അസ്വസ്ഥരാകുന്നത്‌? ആധുനികകാലത്ത്‌ ജോലി ചെയ്യാനും യാത്ര ചെയ്യാനും അപകടങ്ങളെ മറികടക്കാനും മറ്റും ഉചിതമായ വേഷം അവര്‍ ധരിക്കട്ടെ. അവരുടെ താല്‍പ്പര്യപ്രകാരം. സര്‍ക്കാര്‍ ഉത്തരവ്‌ മറികടന്ന്‌ വിദ്യാഭ്യാസസ്‌ഥാപനങ്ങളില്‍ അധ്യാപികമാരുടേയും അധ്യാപകവിദ്യാര്‍ത്ഥിനികളുടേയും വസ്‌ത്രധാരണത്തില്‍ വീണ്ടും നിബന്ധനകള്‍ കൊണ്ടുവരാന്‍ ചില എയ്‌ഡഡ്‌, അണ്‍എയ്‌ഡഡ്‌ സ്‌ഥാപനങ്ങള്‍ സഅരമിക്കുന്നതായുള്ള പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ്‌ ഇക്കാര്യം അടിവരയിട്ട്‌ പറയേണ്ടിവരുന്നത്‌. സാരിക്കു പുറമേ ചുരിദാര്‍ പോലെ മറ്റു വേഷങ്ങള്‍ കൂടി അനുവദനീയമാണെന്ന്‌ 2008 ഫെബ്രുവരി 4 […]

school

സ്‌ത്രീകള്‍ ഏതുവേഷം ധരിക്കണമെന്ന്‌ പുരുഷന്മാര്‍ നയിക്കുന്ന സ്ഥാപനങ്ങള്‍ എന്തിനാണ്‌ ഏറെ അസ്വസ്ഥരാകുന്നത്‌? ആധുനികകാലത്ത്‌ ജോലി ചെയ്യാനും യാത്ര ചെയ്യാനും അപകടങ്ങളെ മറികടക്കാനും മറ്റും ഉചിതമായ വേഷം അവര്‍ ധരിക്കട്ടെ. അവരുടെ താല്‍പ്പര്യപ്രകാരം.
സര്‍ക്കാര്‍ ഉത്തരവ്‌ മറികടന്ന്‌ വിദ്യാഭ്യാസസ്‌ഥാപനങ്ങളില്‍ അധ്യാപികമാരുടേയും അധ്യാപകവിദ്യാര്‍ത്ഥിനികളുടേയും വസ്‌ത്രധാരണത്തില്‍ വീണ്ടും നിബന്ധനകള്‍ കൊണ്ടുവരാന്‍ ചില എയ്‌ഡഡ്‌, അണ്‍എയ്‌ഡഡ്‌ സ്‌ഥാപനങ്ങള്‍ സഅരമിക്കുന്നതായുള്ള പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ്‌ ഇക്കാര്യം അടിവരയിട്ട്‌ പറയേണ്ടിവരുന്നത്‌. സാരിക്കു പുറമേ ചുരിദാര്‍ പോലെ മറ്റു വേഷങ്ങള്‍ കൂടി അനുവദനീയമാണെന്ന്‌ 2008 ഫെബ്രുവരി 4 ന്‌ സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്‌തമാക്കിയിരുന്നു. എന്നാല്‍, അതിനു പുല്ലുവില കൊടുക്കാതെ ചില എയ്‌ഡഡ്‌, അണ്‍എയ്‌ഡഡ്‌ സ്‌കൂളുകളും ബിഎഡ്‌ കോളജുകളും ടി.ടി.ഐകളും അതതു സ്‌ഥാപനത്തിന്റെ യൂണിഫോമെന്ന നിലയില്‍ സാരി നിര്‍ബന്ധമാക്കുകയാണ്‌. തികച്ചും നിയമവിരുദ്ധമാണ്‌ ഈ നടപടി. എന്തായാലും ഇക്കാര്യം പരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്‌ നല്‍കിയിട്ടുണ്ട്‌. മാധ്യമപ്രവര്‍ത്തകയും ബി.എഡ്‌ വിദ്യാര്‍ഥിനിയുമായ കണ്ണൂര്‍ കേളകം സ്വദേശിനി ദിവ്യ കെ. തോമസ്‌ നല്‌കിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ സര്‍ക്കാര്‍ നിര്‍ദേശം. നേരത്തെ പ്രഫഷണല്‍ കോളജ്‌ അധ്യാപിക കാവ്യ മനോഹര്‍ നല്‍കിയിരുന്ന പരാതി പരിഗണിച്ചാണ്‌ ഉന്നത വിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള സ്‌ഥാപനങ്ങളില്‍ അധ്യാപികമാര്‍ക്കും ചുരിദാര്‍ മുതലായ വേഷങ്ങള്‍ ധരിക്കാമെന്ന്‌ മേയ്‌ 9 ന്‌ സര്‍ക്കാര്‍ ഉത്തരവ്‌ ഇറക്കിയത്‌.
പ്ലസ്‌ടു കഴിഞ്ഞ്‌ ഡി.എഡ്‌ (പഴയ ടി.ടി.സി) കോഴ്‌സിനു ചേരുന്ന വിദ്യാര്‍ഥിനികളെപ്പോലും ചില സ്‌ഥാപനങ്ങളില്‍ സാരി മാത്രം ധരിക്കാന്‍ നിര്‍ബന്ധിക്കുന്നതായി ദിവ്യ സമര്‍പ്പിച്ച പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. 2008 ലെ ഉത്തരവ്‌ മറികടക്കുന്നതിനായി ചില സ്‌കൂളുകള്‍ യൂണിഫോം എന്ന രീതിയിലാണ്‌ സാരി നിര്‍ബന്ധിതമാക്കുന്നത്‌.
അധ്യാപകരുടെ വിഷയമാണ്‌ ഇപ്പോള്‍ സജീവമായതെങ്കിലും മറ്റു മേഖലകളിലെല്ലാം ഈ വിഷയമുണ്ട്‌. വന്‍കിട തുണികടകളില്‍ സാരിക്കു പകരം ചുരിദാര്‍ അനുവദിക്കണമെന്ന സ്‌ത്രീകളുടെ ആവശ്യം അംഗീകരിക്കപ്പെടുന്നില്ല. ജോലിചെയ്യാന്‍ സൗകര്യവും മാന്യവുമായ വേഷമാണ്‌ ചുരിദാര്‍ എന്ന്‌ അവര്‍ ചൂണ്ടികാട്ടുന്നു. എന്തായാലും തങ്ങളെന്തു ധരിക്കണമെന്ന്‌ തങ്ങള്‍ തന്നെ തീരുമാനിക്കും എന്ന്‌ പ്രഖ്യാപിച്ച്‌ രംഗത്തിറങ്ങാനുള്ള തീരുമാനത്തിലാണ്‌ ഒരു വിഭാഗം സ്‌ത്രീകള്‍. അടിസ്ഥാനപരമായും ഒരു വ്യക്‌്‌തിയുടെ അവകാശം എന്ന രീതിയില്‍ ഈ ആവശ്യത്തെ പിന്തുണക്കേണ്ടത്‌ ജനാധിപത്യവാദികളുടെ കടമയാണ്‌

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply