വേണ്ടത്‌ പ്രിയങ്കമാര്‍

നന്ദിനി തെരഞ്ഞെടുപ്പു പ്രക്രിയ അവസാനഘട്ടത്തിലെത്തുമ്പോള്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദി, കെജ്രിവാളിനേക്കാള്‍ ഭയപ്പെടുന്നത്‌ പ്രിയങ്കഗാന്ധിയെയാണെന്നാണ്‌ കേള്‍ക്കുന്നത്‌. പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ബിസിനസ്സിന്റെ പേരുപറഞ്ഞ്‌ അവരെ രൂക്ഷമായി അക്രമിക്കുന്നതിന്റെ കാരണം മറ്റൊന്നല്ലല്ലോ. പ്രിയങ്കയും ബിജെപിയുമായുള്ള വക്‌പോരായി മാറിയിരിക്കുന്നു പ്രചാരണത്തിന്റെ അവസാനനാളുകള്‍. ഗുജറാത്തിനെപ്പോലെ ഉത്തര്‍ പ്രദേശിനെ വികസിത സംസ്ഥാനമായി മാറ്റിയെടുക്കാന്‍ 56 ഇഞ്ച്‌ നെഞ്ചാണ്‌ വേണ്ടെതെന്ന മോദിയുടെ പരാമര്‍ശത്തിനെതിരെ ചുട്ടമറുപടിയുമായി പ്രിയങ്ക ഗാന്ധി രംഗത്തുവന്നതാണ്‌ ബിജെപിയെ ഏറ്റവുമധികം ചൊടിപ്പിച്ചത്‌. രാജ്യം ഭരിക്കാന്‍ വിരിമാറല്ല വിശാല ഹൃദയാണ്‌ ആവശ്യമെന്ന്‌ പ്രിയങ്ക തിരിച്ചടിച്ചു. രാജ്യം […]

downloadനന്ദിനി


തെരഞ്ഞെടുപ്പു പ്രക്രിയ അവസാനഘട്ടത്തിലെത്തുമ്പോള്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദി, കെജ്രിവാളിനേക്കാള്‍ ഭയപ്പെടുന്നത്‌ പ്രിയങ്കഗാന്ധിയെയാണെന്നാണ്‌ കേള്‍ക്കുന്നത്‌. പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ബിസിനസ്സിന്റെ പേരുപറഞ്ഞ്‌ അവരെ രൂക്ഷമായി അക്രമിക്കുന്നതിന്റെ കാരണം മറ്റൊന്നല്ലല്ലോ. പ്രിയങ്കയും ബിജെപിയുമായുള്ള വക്‌പോരായി മാറിയിരിക്കുന്നു പ്രചാരണത്തിന്റെ അവസാനനാളുകള്‍.
ഗുജറാത്തിനെപ്പോലെ ഉത്തര്‍ പ്രദേശിനെ വികസിത സംസ്ഥാനമായി മാറ്റിയെടുക്കാന്‍ 56 ഇഞ്ച്‌ നെഞ്ചാണ്‌ വേണ്ടെതെന്ന മോദിയുടെ പരാമര്‍ശത്തിനെതിരെ ചുട്ടമറുപടിയുമായി പ്രിയങ്ക ഗാന്ധി രംഗത്തുവന്നതാണ്‌ ബിജെപിയെ ഏറ്റവുമധികം ചൊടിപ്പിച്ചത്‌. രാജ്യം ഭരിക്കാന്‍ വിരിമാറല്ല വിശാല ഹൃദയാണ്‌ ആവശ്യമെന്ന്‌ പ്രിയങ്ക തിരിച്ചടിച്ചു.
രാജ്യം ഭരിക്കാന്‍ അധികാരത്തിന്റെ ക്രൂരമായ ശക്തി ആവശ്യമില്ല, മറിച്ച്‌ ധാര്‍മിക ശക്തിയാണ്‌ ആവശ്യമെന്നും പ്രിയങ്ക പറഞ്ഞു. രാജ്യത്തിന്റെ സംസ്‌കാരം സംരക്ഷിക്കാന്‍ ചിലപ്പോള്‍ ജീവന്‍ തന്നെ ത്യജിക്കേണ്ടിവരും.
ഇന്ത്യ മഹാത്മാഗാന്ധിയുടെ നാടാണ്‌. സ്വാതന്ത്ര്യത്തിന്‌ വേണ്ടി ഹിന്ദുക്കളും മുസ്‌ ലിംകളും,െ്രെകസ്‌തവരും സിക്കുകാരും ബുദ്ധമതക്കാരും ജൈനരുമൊക്കെ ജീവന്‍ ബലിയര്‍പ്പിച്ചിട്ടുണ്ട്‌. ദലിതരും ആദിവാസികളും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്‌ വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഇനി രാജ്യത്തെ കാക്കേണ്ട ചുമതല ജനങ്ങള്‍ക്കാണെ്‌ന്നു പറഞ്ഞ പ്രിയങ്ക ഈ മണ്ണിലെ ചോരയാണ്‌ തന്റെ സിരകളിലൂടെ ഒഴുകുന്നതെന്നും ഓര്‍മിപ്പിച്ചു.
ഉത്തര്‍ പ്രദേശിനെ ഗുജറാത്താക്കാന്‍ അനുവദിക്കില്ലെന്ന സമാജ്‌ വാദി നേതാവ്‌ മുലായം സിങ്ങിന്റെ പ്രസ്‌താവനക്ക്‌ മറുപടിയായിട്ടായിരുന്നു മോദി 56 ഇഞ്ച്‌ വിരിമാറ്‌ പ്രയോഗം നടത്തിയത്‌. ഉത്തര്‍ പ്രദേശിനെ ഗുജറാത്ത്‌ പോലെ വികസന പാതയിലത്തെിക്കാന്‍ മുലായം സിങ്ങിന്‌ കഴിയില്ല. യു.പിയെ ഗുജറാത്തിനെപ്പോലെ മാറ്റണമെങ്കില്‍ വര്‍ഷം മുഴുവന്‍ എല്ലാ സഥലങ്ങളിലും വൈദ്യുതി വേണം. എന്നാല്‍ മുലായത്തിന്‌ അത്തരത്തില്‍ തീരുമാനമെടുക്കാനുള്ള ധൈര്യമില്ലെന്നും മോദി പറഞ്ഞിരുന്നു. മോദിക്ക്‌ പക്ഷെ ശക്തമായ മറുപടി പറഞ്ഞത്‌ പ്രിയങ്കയായിരുന്നു.
വാസ്‌തവത്തില്‍ ഇന്ന്‌ ഇന്ത്യ ആവശ്യപ്പെടുന്നത്‌ പ്രിയങ്കയെപോലെയുള്ള വനിതാ നേതാക്കളെയാണ്‌. ഇത്രയും കാലം പുരുഷന്‍ ഭരിച്ചു – ഇന്ദിരാഗാന്ധിയുടെ കാലമൊഴികെ. മിക്കവാറും പ്രസ്ഥാനങ്ങളെ പുരുഷന്‍ നിയന്ത്രിക്കുന്നു. മിക്കവാറും മുഖ്യമന്ത്രിമാരും ജനപ്രതിനിധികളും പുരുഷന്മാര്‍തന്നെ. എംഎല്‍എമാരിലും എംപിമാരിലും പത്തിലൊന്ന്‌ പ്രാതിനിധ്യം പോലും സ്‌ത്രീക്കില്ല. എന്നിട്ടും അക്രമ – അഴിമതി രഹിതവും ദാരിദ്ര്യം തുടച്ചുമാറ്റുന്നതുമായ ഒരു ഭരണം കാഴ്‌ച വെക്കാന്‍ അവര്‍ക്കു കഴിഞ്ഞോ? ഈ സാഹചര്യത്തില്‍ വനിതകള്‍ക്ക്‌ ഒരവസരം കൊടുക്കൂ. വിരലിലെണ്ണാവുന്ന ശക്തരായ വനിതാ നേതാക്കളേ ഇന്നു നമുക്കുള്ളു. മമത, ജയലളിത, മായാവതി, വൃന്ദാകാരാട്ട്‌, സുഷ്‌മ സ്വരാജ്‌… കേരളത്തില്‍ വന്നാല്‍ ശോഭാ സുരേന്ദ്രന്‍, ബിന്ദുകൃഷ്‌ണ, സികെ ജാനു….. വനിതാനേതാക്കള്‍ ഉയര്‍ന്നു വരുന്നതിനെ മിക്ക പാര്‍ട്ടികളുടേയും പുരുഷനേതൃത്വം തടയുകയാണല്ലോ. ഇക്കുറി ബിജെപിക്ക്‌ ഭൂരിപക്ഷം ലഭിച്ചാല്‍ സുഷ്‌മാ സ്വരാജിനെ പ്രധാനമന്ത്രിയാക്കാനുള്ള ആര്‍ജ്ജവം മോദിക്കുണ്ടോ? പ്രിയങ്കക്കവസരം നല്‍കാന്‍ രാഹുല്‍ തയ്യാറാകുമോ? ഇല്ലെന്നുറപ്പ്‌.
തീര്‍ച്ചയായും ജീവിതത്തിന്റെ എല്ലാ മേഖലയിലും പടവെട്ടുന്ന പോലെ മുഖ്യധാരാ രാഷ്ട്രീയത്തിലും ധീരമായി പടവെട്ടി മുന്നോട്ടു വരാനാണ്‌ വനിതാ നേതാക്കള്‍ തയ്യാറാകേണ്ടത്‌. ജനാധിപത്യവിശ്വാസിയായ പുരുഷനാകട്ടെ അവരെ പിന്തുണക്കാനുള്ള ജനാധിപത്യബോധമാണ്‌ പ്രകടിപ്പിക്കേണ്ടത്‌.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply