വേണ്ടത്‌ ആദിവാസി സ്വയം ഭരണ മേഖല

കേരളത്തിലെ ആദിവാസികളുടെ പോരാട്ടത്തിലെ നിര്‍ണ്ണായകമായ മുത്തങ്ങ കുടില്‍ കെട്ടി സമരത്തില്‍ അവരുന്നയിച്ച സുപ്രധാനപ്പെട്ട ഒരാവശ്യം ഉണ്ടായിരുന്നു. ഇന്ത്യന്‍ ഭരണ ഘടന അംഗീകരിക്കുന്നതും പല സംസ്ഥാനങ്ങളിലും നിലനില്‍ക്കുന്നതുമായ ആദിവാസി സ്വയംഭരണ മേഖല അംഗീകരിക്കുക എന്നതാണത്‌. മുത്തങ്ങക്കു ശേഷം നിരവധി കുടില്‍ കെട്ടി സമരങ്ങള്‍ നടന്നു. മുത്തങ്ങ സമരത്തെ ഏറ്റവുമധികം എതിര്‍ത്ത സിപിഎം നേതൃത്വം നല്‍കുന്ന ആദിവാസി സമിതിതന്നെ അതേ സമരമാര്‍ഗ്ഗം സ്വീകരിച്ചു. അതുപോലെ അവരെതിര്‍ത്ത ചങ്ങറ സമരത്തിലെ ആത്മാഹുതി ഭീഷണിയും ഉപയോഗിക്കുന്നു. വളരെ നല്ലത്‌. എന്നാല്‍ സ്വയംഭരണ മേഖല […]

21tvkz_police_block_787686fകേരളത്തിലെ ആദിവാസികളുടെ പോരാട്ടത്തിലെ നിര്‍ണ്ണായകമായ മുത്തങ്ങ കുടില്‍ കെട്ടി സമരത്തില്‍ അവരുന്നയിച്ച സുപ്രധാനപ്പെട്ട ഒരാവശ്യം ഉണ്ടായിരുന്നു. ഇന്ത്യന്‍ ഭരണ ഘടന അംഗീകരിക്കുന്നതും പല സംസ്ഥാനങ്ങളിലും നിലനില്‍ക്കുന്നതുമായ ആദിവാസി സ്വയംഭരണ മേഖല അംഗീകരിക്കുക എന്നതാണത്‌. മുത്തങ്ങക്കു ശേഷം നിരവധി കുടില്‍ കെട്ടി സമരങ്ങള്‍ നടന്നു. മുത്തങ്ങ സമരത്തെ ഏറ്റവുമധികം എതിര്‍ത്ത സിപിഎം നേതൃത്വം നല്‍കുന്ന ആദിവാസി സമിതിതന്നെ അതേ സമരമാര്‍ഗ്ഗം സ്വീകരിച്ചു. അതുപോലെ അവരെതിര്‍ത്ത ചങ്ങറ സമരത്തിലെ ആത്മാഹുതി ഭീഷണിയും ഉപയോഗിക്കുന്നു. വളരെ നല്ലത്‌. എന്നാല്‍ സ്വയംഭരണ മേഖല എന്ന കാതലായ വിഷയം മാത്രം ഉന്നയിക്കാന്‍ ഇവര്‍ തയ്യാറല്ല.
വയനാട്ടിലെ അരപ്പറ്റയില്‍ ഹാരിസണ്‍ ഭൂമിയില്‍ കുടില്‍കെട്ടി താമസിക്കുന്നവരെ ഒഴിപ്പിക്കാനുള്ള ശ്രമം സംഘര്‍ഷത്തെ തുടര്‍ന്ന്‌ തല്‍ക്കാലത്തേക്ക്‌ നിര്‍ത്തിവെച്ചത്‌ നല്ലതുതന്നെ. വന്‍കിടക്കാര്‍ അനധികൃതമായി കയ്യടക്കിവെച്ചിരിക്കുന്ന വന്‍തോതിലുള്ള ഭൂമി അവയുടെ യഥാര്‍ത്ഥ അവകാശികളായ ആദിവാസികള്‍ക്കു വിതരണം ചെയ്യേണ്ടതുതന്നെയാണ്‌. അതിനായുള്ള ഏതു സമരവും പിന്തുണയര്‍ഹിക്കുന്നു. എന്നാല്‍ സ്വയംഭരണം എന്ന ആദിവാസികളുടെ അവകാശം ഉന്നയിക്കാതിരുന്നാല്‍ ഭൂമി വീണ്ടും നഷ്ടപ്പെടുമെന്നതില്‍ സംശയം വേണ്ട. ഭൂമി മാത്രമല്ല, ആദിവാസി വിഭാഗങ്ങളുടെ വംശനാശം തന്നെയായിരിക്കും സംഭവിക്കുക. അതിന്റെ സൂചനകള്‍ കേരളത്തില്‍ കാണുന്നുണ്ട്‌താനും. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ഭരണ ഘടനക്കകത്തുനിന്നുതന്നെ സ്വന്തം മേഖലയിലെ ഭരണത്തിന്റെ അവകാശം അവര്‍ക്ക്‌ നല്‍കേണ്ടതാണ്‌. ഒപ്പം വയനാട്‌ ലോകസഭാ മണ്ഡലം ആദിവാസി മണ്ഡലമാക്കുകയും വേണം. ആ ദിശയില്‍ വിഷയത്തെ ഉന്നയിക്കാതെ പ്രശ്‌നത്തിനു ശാശ്വതപരിഹാരം പ്രതീക്ഷിക്കാനാകില്ല.
എന്നാല്‍ സിപിഎം ഈ ആഴവശ്യമുയര്‍ത്തുമെന്ന്‌ പ്രതീക്ഷിക്കവയ്യ. മുത്തങ്ങക്കുശേഷം ആദിവാസി വിഭാഗങ്ങള്‍ സ്വയം സംഘടിക്കുന്നതു കണ്ടപ്പോഴാണ്‌ പതിവുപോലെ അവര്‍ ഒരു പോഷക സംഘടനയുമായി രംഗത്തുവരുന്നത്‌. ഒരു വിഭാഗത്തിന്റേയും സ്വത്വബോധത്തെ അവരംഗീകരിക്കുന്നില്ല. അംഗീകരിക്കുന്നത്‌ വര്‍ഗ്ഗബോധത്തെമാത്രം. എന്നാല്‍ സ്വയം സംഘടിതരായി ഓരോ വിഭാഗവും മുന്നോട്ടുവരുമ്പോഴാണ്‌ പാര്‍ട്ടി അവരിലേക്കിറങ്ങി ചെയ്യുന്നത്‌. അതാകട്ടെ പോഷകസംഘടനകള്‍ ഉണ്ടാക്കിയാണു താനും. സ്വതന്ത്ര സ്‌ത്രീപ്രസ്ഥാനങ്ങള്‍ സജീവമായപ്പോഴാണ്‌ ആ രംഗത്തേക്ക്‌ പാര്‍ട്ടി ശ്രദ്ധിച്ചത്‌. ചെങ്ങറക്കുശേഷമാണ്‌ പട്ടികജാതി സംഘടനയുണ്ടാക്കിയത്‌. എന്നാല്‍ ജാനുവും അജിതയും ളാഹ ഗോപാലനുമൊക്കെ ഇവര്‍ക്ക്‌ ശത്രുക്കളാണുതാനും. ഈ സാഹചര്യത്തില്‍ ഭൂസമരങ്ങള്‍ താല്‍ക്കാലികമായി വിജയിച്ചാല്‍പോലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ സംഭവി്‌ക്കുക ആദിവാസികളുടെ വംശനാശം തന്നെയായിരിക്കും എന്നതില്‍ സംശയം വേണ്ട.
ഇതിനൊരു മറുവശം കൂടിയുണ്ട്‌. തങ്ങളുടെ ബാനറില്‍ അണിനിരക്കാത്തവരുടെ പ്രശ്‌ങ്ങളില്‍ ആരും ഇടപെടുന്നില്ല ന്നെതാണത്‌. വയനാട്ടില്‍ തന്നെ അധികൃതര്‍ക്കു തെറ്റുപറ്റി കുടിയിറക്കിയ കുടുംബങ്ങളുടെ അവസ്ഥ നോക്കൂ. അവര്‍ക്കായി ശബ്ദമുയര്‍ത്താന്‍ സംഘടനകളൊന്നുമില്ലാത്തത്‌ എന്തുകൊണ്ടാണ്‌?  

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply