വേണം Acccountabiltiy Act

ഡോ. എബി ജോര്‍ജ്ജ് ജനാധിപത്യ ഭരണക്രമത്തില്‍ പൗരനുള്ള അവകാശങ്ങളും അധികാരങ്ങളും ചുമതലകളും വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. ഭരണഘടനയുടെ സംരക്ഷണത്തോടെ ഭരണനിര്‍വ്വഹണപ്രക്രിയയില്‍, ക്രിയാത്മകമായ ഇടപെടല്‍ നടത്താനുള്ള ഉത്തരവാദിത്ത്വവും ചുമതലയും അധികാരവും പൗരജനങ്ങള്‍ക്കുണ്ട്. വിവരാവകാശ നിയമം, സേവനാവകാശ നിയമം തുടങ്ങിയുള്ള നിയമങ്ങളും ഗ്രാമസഭപോലുള്ള ജനകീയ ഫോറങ്ങളും ഇത്തരത്തിലുള്ള ഇടപെടലുകള്‍ക്കുള്ള വേദികളാണ്. സദ്ഭരണക്രമം കൂടുതല്‍ ശക്തമാക്കുന്നതിന്, ഒരു ‘Acccountabiltiy Act’ കൊണ്ടുവരുന്നത് ഭരണനിര്‍വ്വഹണത്തിലുള്ള എല്ലാവരും ജനങ്ങളോട് കൂടുതല്‍ ഉത്തരവാദിത്വപൂര്‍ണ്ണമായ പെരുമാറുന്നതിന് സഹായകരമാകും എന്നു കരുതുന്നു. വിവരാവകാശനിയമം, വലിയ അളവില്‍ പലതരത്തിലുള്ള ജനകീയ […]

pARLI

ഡോ. എബി ജോര്‍ജ്ജ്

ജനാധിപത്യ ഭരണക്രമത്തില്‍ പൗരനുള്ള അവകാശങ്ങളും അധികാരങ്ങളും ചുമതലകളും വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. ഭരണഘടനയുടെ സംരക്ഷണത്തോടെ ഭരണനിര്‍വ്വഹണപ്രക്രിയയില്‍, ക്രിയാത്മകമായ ഇടപെടല്‍ നടത്താനുള്ള ഉത്തരവാദിത്ത്വവും ചുമതലയും അധികാരവും പൗരജനങ്ങള്‍ക്കുണ്ട്. വിവരാവകാശ നിയമം, സേവനാവകാശ നിയമം തുടങ്ങിയുള്ള നിയമങ്ങളും ഗ്രാമസഭപോലുള്ള ജനകീയ ഫോറങ്ങളും ഇത്തരത്തിലുള്ള ഇടപെടലുകള്‍ക്കുള്ള വേദികളാണ്. സദ്ഭരണക്രമം കൂടുതല്‍ ശക്തമാക്കുന്നതിന്, ഒരു ‘Acccountabiltiy Act’ കൊണ്ടുവരുന്നത് ഭരണനിര്‍വ്വഹണത്തിലുള്ള എല്ലാവരും ജനങ്ങളോട് കൂടുതല്‍ ഉത്തരവാദിത്വപൂര്‍ണ്ണമായ പെരുമാറുന്നതിന് സഹായകരമാകും എന്നു കരുതുന്നു. വിവരാവകാശനിയമം, വലിയ അളവില്‍ പലതരത്തിലുള്ള ജനകീയ സമരങ്ങള്‍ക്കും പരിസ്ഥിതി,മനുഷ്യാവകാശ സമരങ്ങള്‍ക്കും വളരെ സഹായകരമാണ്. അതുപോലെതന്നെ Accountabiltiy Act നിലവില്‍ വന്നാല്‍ പലതട്ടിലുള്ള ഔദ്യോഗിക സംവിധാനങ്ങള്‍ ജനങ്ങളോട് കൂടുതല്‍ കാര്യങ്ങളില്‍ കൃത്യമായ ഉത്തരം തരേണ്ട സാഹചര്യമുണ്ടാകും. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള ഒരു നിയമം കൊണ്ടു വരുന്നതിനുള്ള ഒരു വലിയ സമ്മര്‍ദ്ദം സര്‍ക്കാരിനു മേല്‍ ചെലുത്തേണ്ടതുണ്ട്. അതിനായുള്ള ചില ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ആയതു തുടരുന്നതിനുവേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് 27-07-2017ല്‍ തിരുവനന്തപുരം ഗാന്ധിഭവനില്‍ വച്ച് 2 pm മുതല്‍ ഒരു ശില്‍പ്പശാലയില്‍ ശ്രീ. നിഖില്‍ഡേ (MKSS.&NCPRI) അക്കൗണ്ടബിലിറ്റി ബില്ലിനെ സംബന്ധിക്കുന്ന വിഷയം ചര്‍ച്ചക്ക് അവതരിപ്പിക്കുന്നതായിരിക്കും.

ഈ ബില്ല് പ്രകാരം താഴപ്പറയുന്ന കാര്യങ്ങള്‍ കൊണ്ടുവരേണ്ടതുണ്ട്.

1. പൗരാവാകാശ രേഖയും, ജോബ് ചാര്‍ട്ടും

ഓരോ ഓഫീസും ജനങ്ങള്‍ക്കു നല്‍കേണ്ട സേവനത്തെക്കുറിച്ചും അതിനുള്ള സമയക്രമത്തെക്കുറിച്ചും മറ്റും വിശദമായി പ്രതിപാദിക്കുന്ന രേഖ. ഓരോ പൊതു അധികാരിയും ചെയ്യേണ്ട പ്രവര്‍ത്തികളെ സംബന്ധിച്ച ജോബ് ചാര്‍ട്ട്.സംസ്ഥാനതലം മുതല്‍ ഗ്രാമപഞ്ചായത്തുവരെയുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലെയും ഉദ്യോഗസ്ഥരുടെ കടമകളും ഉത്തരവാദിത്ത്വങ്ങളും വിശദമായി പ്രതിപാദിക്കുന്ന ജോബ് ചാര്‍ട്ട് പ്രസിദ്ധീകരിക്കുക.

2. ഭരണസുതാര്യതയ്ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍

ഒരു Real Timeേൃമnsaction based, MIS (Management Informations System)വും ഈ സംവിധാനത്തിലൂടെ മാത്രം ഓരോ ഓഫീസും പൊതു പണം ചെലവഴിക്കുക. JIS (Janatha Information System) ജനങ്ങളുടെ അറിവിലേക്കായി ഓരോ ഓഫീസും ഓണ്‍ലൈനാകും. അല്ലാതെയും അവരുടെ സേവനങ്ങള്‍ സ്വയമേ പ്രസിദ്ധീകരിക്കുക.

3. സേവനസംവിധാനങ്ങളുടെ Accountabiltiy യും ഗുണനിലവാരവും

സേവനസംവിധാനങ്ങളുടെ ഗുണനിലവാരം നിര്‍ണ്ണയിക്കുന്നതിന് സ്വതന്ത്ര്യഗുണനിലവാരനിര്‍ണ്ണയ സംവിധാനങ്ങള്‍ എല്ലാ ഡിപ്പാര്‍ട്ടുമെന്റുകളെയും സമയബന്ധിതവും തുടര്‍ച്ചയുമായി വിലയിരുത്തുക. ‘ സോഷ്യല്‍ ഓഡിറ്റ് ‘എല്ലാ ഡിപ്പാര്‍ട്ടുമെന്റിന്റെയും പ്രവര്‍ത്തനങ്ങളില്‍ കൊണ്ടുവരിക. സമയബന്ധിതമായ പരാതി പരിഹാരസംവിധാനം കൊണ്ടുവരികയും പരാതി പരിഹാരത്തിന് കാലതാമസം നേരിട്ടാല്‍ നഷ്ടപരിഹാരം നല്‍കുക. എല്ലാ ഗ്രാമപഞ്ചായത്തുകളിലും ‘ ഇന്‍ഫര്‍മേഷന്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍’തുടങ്ങുക.

ഡോ. എബി ജോര്‍ജ്ജ്, ദേശീയ വിവരാവകാശ കൂട്ടായ്മ കേരളം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply