വേണം ഫെഡറല്‍ മുന്നണി

ഒരു സംശയവുമില്ല. ഇന്ത്യക്കിനി ആവശ്യം ഫെഡറല്‍ മുന്നണിതന്നെ. കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള യുപിഎയും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയും ഏറെ കാലമായല്ലോ മാറി മാറി ഭരിക്കുന്നു. ഇരുമുന്നണികള്‍ക്കും നേതൃത്വം കൊടുക്കുന്നത് ദേശീയ പാര്‍ട്ടികളാണല്ലോ. സ്വാതന്ത്ര്യം ലഭിച്ച് ഇന്നോളം ഇന്ത്യ ഭരിക്കാന്‍ നേതൃത്വം കൊടുത്തത് അഖിലേന്ത്യാ പാര്‍ട്ടികള്‍തന്നെ. ഇനി പ്രാദേശിക പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഒരു മുന്നണി വരട്ടെ. ഫെഡറല്‍ എന്നു വിശേഷിക്കപ്പെടുന്ന ഇന്ത്യക്ക് അതിനനുയോജ്യമായ ഒരു മുന്നണി ശക്തിപ്പെടുന്നതില്‍ എന്താണ് തെറ്റ്? രണ്ടുദശകത്തോളം എന്‍ഡിഎയുടെ ഭാഗമായിരുന്ന ജെഡിയു മുന്നണി വിട്ടത് ഈ […]

Nitish Kumar5ഒരു സംശയവുമില്ല. ഇന്ത്യക്കിനി ആവശ്യം ഫെഡറല്‍ മുന്നണിതന്നെ. കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള യുപിഎയും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയും ഏറെ കാലമായല്ലോ മാറി മാറി ഭരിക്കുന്നു. ഇരുമുന്നണികള്‍ക്കും നേതൃത്വം കൊടുക്കുന്നത് ദേശീയ പാര്‍ട്ടികളാണല്ലോ. സ്വാതന്ത്ര്യം ലഭിച്ച് ഇന്നോളം ഇന്ത്യ ഭരിക്കാന്‍ നേതൃത്വം കൊടുത്തത് അഖിലേന്ത്യാ പാര്‍ട്ടികള്‍തന്നെ. ഇനി പ്രാദേശിക പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഒരു മുന്നണി വരട്ടെ. ഫെഡറല്‍ എന്നു വിശേഷിക്കപ്പെടുന്ന ഇന്ത്യക്ക് അതിനനുയോജ്യമായ ഒരു മുന്നണി ശക്തിപ്പെടുന്നതില്‍ എന്താണ് തെറ്റ്?
രണ്ടുദശകത്തോളം എന്‍ഡിഎയുടെ ഭാഗമായിരുന്ന ജെഡിയു മുന്നണി വിട്ടത് ഈ നിലപാടിന്റെ ഭാഗമായിട്ടൊന്നുമല്ല എന്ന് നമുക്കറിയാം. അവരുടെ വോട്ടുകളില്‍ ഭൂരിഭാഗവും ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളില്‍ നിന്നാണ്. നരേന്ദ്രമോഡിയെ മുന്നില്‍ നിര്‍ത്തി തിരഞ്ഞെടുപ്പു രംഗത്തേക്കിറങ്ങുമ്പോള്‍ ബീഹാറിലെങ്കിലും ഈ വിഭാഗങ്ങളുടെ വോട്ടുകള്‍ നഷ്ടപ്പെടുമെന്ന് ശരത് യാദവിനും നിതീഷ് കുമാറിനുമറിയാം. അത് നേടുക മുഖ്യമായും ലാലുപ്രസാദ് യാദവായിരിക്കും. പിന്നെ കോണ്‍ഗ്രസ്സും. ഈ തിരിച്ചറിവാണ് എന്‍ഡിഎ വിടാന്‍ അവരെ പ്രേരിപ്പിച്ചത്. മോഡിയുള്ളതിനാല്‍ അദ്വാനിയെ മിതവാദിയാക്കി അവതരിപ്പിക്കാമെന്നതുകൊണ്ടുമാത്രമാണ് അവര്‍ അദ്വാനിക്കുവേണഅടി വാദിക്കുന്നത്.
കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും ചില സമയത്ത് ചില തീരുമാനങ്ങള്‍ ഗുണാത്മകമായ മാറ്റങ്ങള്‍ക്കു കാരണമായേക്കാം. അത്തരമൊരു സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളതെന്ന് പറയാം. എന്‍ഡിഎയേയും യുപിഎയേയും സത്യത്തില്‍ ജനത്തിനു മടുത്തു കഴിഞ്ഞു. മൂന്നാമതാരു പ്രസ്ഥാനം അനിവാര്യമായിരിക്കുന്നു. വിവിധ സംസ്ഥാനങ്ങളില്‍ വളര്‍ന്നു കൊണ്ടരിക്കുന്നത് പ്രാദേശിക പ്രസ്ഥനങ്ങളാണെന്നു കാണാം. ഇരു മുന്നണികള്‍ ഭരിക്കുമ്പോഴും ഭരണത്തെ സത്യത്തില്‍ നിയന്ത്രിക്കുന്നത് ഈ പാര്‍ട്ടികള്‍ തന്നെയാണ്. ഇപ്പോഴത് പിന്‍സീറ്റിലിരുന്നാണെന്നു മാത്രം. മുന്‍സീറ്റില്‍ ഇരുന്നുതന്നെ ഇനി പ്രാദേശിക പ്രസ്ഥാനങ്ങളുടെ ഐക്യമുന്നണി ഭരിക്കട്ടെ എന്നു തീരുമാനിക്കുന്നതില്‍ എന്താണ് തെറ്റ്? യുപിഎ ഭരിച്ചാലും എന്‍ഡിഎ ഭരിച്ചാലും തങ്ങളുടെ വകുപ്പുകള്‍ സ്വന്തം സംസ്ഥാനത്തിന്റെ വികസനത്തിനുതന്നെയാണ് പ്രാദേശിക പാര്‍ട്ടികള്‍ ഉപയോഗിക്കുന്നത്. റെയില്‍വേ വകുപ്പുതന്നെ പ്രധാന ഉദാഹരണം. അതുകൊണ്ടുതന്നെ അക്കാര്യം പറഞ്ഞ് പെഡറല്‍ മുന്നണഇയെ ചെറുക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്? ഇത്തരമൊരു മുന്നണി വന്നാല്‍ ഇക്കാര്യങ്ങളില്‍ സ്വയം നിയന്ത്രണം വെക്കാന്‍ ഘടകപാര്‍ട്ടികള്‍ തയ്യാറാകുമെന്നതാണ് വാസ്തവം.
ചരിത്രത്തിനു ഒരു ചാക്രികത എന്നുമുണ്ട്. ഇന്ത്യ എന്ന രാഷ്ട്രീയ യാഥാര്‍ത്ഥ്യം ഉണ്ടായതെങ്ങിനെയാണ്? പരസ്പരം കലഹിച്ചിരുന്ന നാട്ടുരാജ്യങ്ങളെ ഒന്നിപ്പിച്ചത് സ്വാതന്ത്ര്യസമരമായിരുന്നു,. പൊതുശത്രുവിനെതിരായ ഐക്യം. അന്ന് കോണഅ#ഗ്രസ്സിനു ഇക്കാര്യം നന്നായി അറിയാമായിരുന്നു. അതുകൊണ്ടായിരുന്നു കോണ്‍ഗ്രസ്സിനകത്ത് ഫെഡറല്‍ രീതിയില്‍ പ്രദേശ് കമ്മിറ്റികള്‍ രൂപം കൊണ്ടത്. സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ പാര്‍ട്ടി പിരിച്ചുവിടാന്‍ ഗാന്ധിജി പറഞ്ഞത് ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞുമായിരുന്നു. എന്നാല്‍ അധികാരമോദികളായിരുന്ന അന്നത്തെ മറ്റുനേതാക്കള്‍ അതു ചെവി കൊണ്ടില്ല. ഇന്ത്യയെ പതിനേഴ് ദേശീയതകളായി നിര്‍വ്വചിച്ച് ഓരോന്നിനും സ്വയം നിര്‍ണ്ണയാവകാശം വേണമെന്ന നിലപാടെടുത്ത കമ്യൂണിസ്റ്റുകാരും ആ നിലപാട് മാറ്റി. കേരളം മലയാളികളുടെ മാതൃഭൂമിയെന്നു പറഞ്ഞ് ഇഎംഎസ് പിന്നീട് ഇന്ത്യയെ മാതൃഭൂമിയായി കണ്ടത് ഓര്‍ക്കുക. അഖിലേന്ത്യാതലത്തില്‍ ശക്തമായ സംഘടനാ സംവിധാനത്തോടെയായിരുന്നു ഇരുപാര്‍ട്ടികളും പ്രവര്‍ത്തിച്ചത്.
ആദ്യകാലത്ത് സ്വാഭാവികമായും കാര്യമായ പ്രശ്‌നങ്ങള്‍ ഉണ്ടായില്ല. എന്നാല്‍ പതുക്കെ പതുക്കെ ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന ദേശീയ വികാരങ്ങള്‍ ഉയര്‍ത്തെണീക്കാന്‍ തുടങ്ങി. ആസാമും പഞ്ചാബും കാശ്മീരുമൊക്കെ ഉദാഹരണം. വലിയ വില കൊടുത്ത് അവയില്‍ പലതും അടിച്ചമര്‍ത്തപ്പെട്ടു. എന്നാല്‍ പിന്നീട് കണ്ടത് പ്രാദേശിക പാര്‍ട്ടികളുടെ പ്രളയമായിരുന്നു. ജനാധിപത്യ വ്യവസ്ഥയില്‍ പങ്കെടുത്ത് പല സംസ്ഥാനത്തും അവര്‍ അധികാരത്തിലെത്തി. ക്രമേണ കേന്ദ്രഭരണത്തിലും അവ നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ തുടങ്ങി. ഭരണത്തിനു നേതൃത്വം കൊടുക്കുമ്പോഴും കോണ്‍ഗ്രസ്സും ബിജെപിയും പലപ്പോഴും ഈ പാര്‍ട്ടികള്‍ക്കുമുന്നില്‍ ഓച്ഛാനിച്ചു നിന്നു. ബിജെപിയുടെ ഹിന്ദുത്വ മുദ്രാവാക്യം പോലും അവിടെ വിലപോയില്ല.
ഈ പരിണാമത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് രാജ്യം പ്രവേശിക്കുകയാണ്. ശക്തമായ ഒരു ഫെഡറല്‍ മുന്നണഇ ഉരുത്തിരിയാനാണ് സാധ്യത. സ്വാഭാവികമായും കോണ്‍ഗ്രസ്സും ബിജെപിയും അതിലുണ്ടാകില്ല. മമതയുള്ളതിനാലും കേരളത്തില്‍ അത്തരമൊരു മുന്നണി ആവശ്യമില്ലാത്തതിനാലും സിപിഎമ്മും ഉണ്ടാകില്ല. എത്ര എതിര്‍ത്താലും കോണ്‍ഗ്രസ്സിനെ പിന്തുണക്കേണ്ട അവസ്ഥയിലാണ് സിപിഎം എത്താന്‍ പോകുന്നത്. കേരളത്തില്‍ നിന്നു എതിര്‍പ്പുയര്‍ന്നാലും കാര്യമില്ല. കേരളമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സിനും അതാവശ്യമാണ്.
അതേസമയം ഈ മുന്നണി രൂപപ്പെട്ടാലും ഇക്കുറി അധികാരത്തിലേറാനുള്ള സാധ്യത കുറവാണ്. മൂന്നു മുന്നണികള്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത അവസ്ഥയായിരിക്കും ഉണ്ടാകാനിട. പിന്നീടായിരിക്കും രാഷ്ട്രീയ നാടകങ്ങള്‍ അരങ്ങേറുക. ഫെഡറല്‍ മുന്നണിയും യുപിഎയും ഐക്യപ്പെടാനാണ് സാധ്യത. എന്നാല്‍ ആരായിരിക്കും ഭരണത്തിനു നേതൃത്വം കൊടുക്കുക എന്നു പറയാനിപ്പോള്‍ കഴിയില്ല. യുപിഎയുടെ പിന്തുണയോടെ ഫെഡറല്‍ മുന്നണിയോ തിരിച്ചോ ഭരിക്കാം. ആര്‍ക്കാണ് കൂടുതല്‍ സീറ്റെന്നതിനെ ആശ്രയിച്ചായിരിക്കും ഇക്കാര്യം തീരുമാനിക്കപ്പെടുക. അതു നേടാനായിരിക്കും ഇരു കൂട്ടരുടേയും ശ്രമം. പ്രധാനമന്ത്രി കസേര സ്വപ്നം കണ്ടുതന്നെയാണ് നിതീഷ് കുമാറിന്റെ നീക്കങ്ങള്‍. എന്‍ഡിഎ വിടുന്നതില്‍ അതും ഒരു കാരണം തന്നെ. എങ്കില്‍പോലും പുതിയ സാഹചര്യത്തില്‍ ഒരു ഫെഡറല്‍ മുന്നണി അനിവാര്യമാണ്. ഭാവിയില്‍ ഇന്ത്യയെ നിര്‍വ്വചിക്കാന്‍ പോകുന്നത് ഇത്തരമൊരു രാഷ്ട്രീയവും മുന്നണിയുമായിരിക്കും. സംശയമില്ല.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply