വേണം നമുക്ക് ബീഫ് ഫെസ്റ്റിവല്‍

മഹരാഷ്ട്രയില്‍ മാട്ടിറച്ചി വില്‍കുന്നതും കൈവശം വെക്കുന്നതും നിരോധിച്ചു കൊണ്ടുള്ള ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം നല്‍കിയ സംഭവം ഒരു മതേതര രാഷ്ട്രത്തിനു അനുയോജ്യമാണെന്നു പറയാനാകില്ല. നിയമവിരുദ്ധമായി മാട്ടിറച്ചി വില്‍ക്കുന്നവര്‍ക്കും കൈവശം വെക്കുന്നവര്‍ക്കും അഞ്ചു വര്‍ഷം തടവുശിക്ഷയും 10,000 രൂപ പിഴയും ലഭിക്കുന്നതാണ് ഭേദഗതി ചെയ്ത നിയമം. അംഗീകാരമുള്ള അറവുശാലകള്‍ വഴി ഇറച്ചി വില്‍പന നടത്തുന്നതിന് മഹരാഷ്ട്ര സര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. സംസ്ഥാനത്ത് മാട്ടിറച്ചി വ്യാപാരം നിരോധിക്കണമെന്ന ആവശ്യം വര്‍ഷങ്ങളുടെ പഴക്കമുള്ളതാണ്. ഒരു മതത്തിലെ ഒരു ചെറിയ വിഭാഗത്തിന്റെ […]

ff

മഹരാഷ്ട്രയില്‍ മാട്ടിറച്ചി വില്‍കുന്നതും കൈവശം വെക്കുന്നതും നിരോധിച്ചു കൊണ്ടുള്ള ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം നല്‍കിയ സംഭവം ഒരു മതേതര രാഷ്ട്രത്തിനു അനുയോജ്യമാണെന്നു പറയാനാകില്ല. നിയമവിരുദ്ധമായി മാട്ടിറച്ചി വില്‍ക്കുന്നവര്‍ക്കും കൈവശം വെക്കുന്നവര്‍ക്കും അഞ്ചു വര്‍ഷം തടവുശിക്ഷയും 10,000 രൂപ പിഴയും ലഭിക്കുന്നതാണ് ഭേദഗതി ചെയ്ത നിയമം. അംഗീകാരമുള്ള അറവുശാലകള്‍ വഴി ഇറച്ചി വില്‍പന നടത്തുന്നതിന് മഹരാഷ്ട്ര സര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. സംസ്ഥാനത്ത് മാട്ടിറച്ചി വ്യാപാരം നിരോധിക്കണമെന്ന ആവശ്യം വര്‍ഷങ്ങളുടെ പഴക്കമുള്ളതാണ്.
ഒരു മതത്തിലെ ഒരു ചെറിയ വിഭാഗത്തിന്റെ വിശ്വാസത്തിന് അനുസൃതമായി നിയമങ്ങള്‍ പാസ്സാക്കുകയും മറ്റുഉവിഭാഗങ്ങളില്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നത് എങ്ങനെ മതേതരമാകും? ഇത് തീവ്രഹിന്ദുത്വമാണ്. മറ്റു മതവിശ്വാസികളും അവരുടെ വിശ്വാസമനുസരിച്ച് ഇത്തരം ആവശ്യങ്ങള്‍ ഉന്നയിച്ചാല്‍ സര്‍ക്കാര്‍ അംഗീകരിക്കുമോ?
1995ല്‍ മഹരാഷ്ട്രയില്‍ ഭരണത്തിലിരുന്ന ബി.ജെ.പി – ശിവസേന സര്‍ക്കാര്‍ പാസാക്കിയ മഹരാഷ്ട്ര ആനിമല്‍ പ്രിസര്‍വേഷന്‍ ഭേദഗതി ബില്ലിനാണ് 19 വര്‍ഷത്തിന് ശേഷം രാഷ്ട്രപതി പ്രണബ് മുഖര്‍ജി അംഗീകാരം നല്‍കിയത്. 1976ലെ ആനിമല്‍ പ്രിസര്‍വേഷന്‍ നിയമ പ്രകാരം പശുക്കളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചിരുന്നു. ഈ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് മാട്ടിറച്ചി വില്‍ക്കുന്നതും കൈവശം വെക്കുന്നതും ശിക്ഷയും പിഴയും ലഭിക്കുന്ന കുറ്റമാക്കിയത്.
ജനങ്ങളുടെ ചിരകാല അഭിലാഷമാണ് യാഥാര്‍ഥ്യമായതെന്നാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ അവകാശവാദം. എന്നാല്‍ നടപടിക്കെതിരെ മുംബൈ സബര്‍ബന്‍ ബീഫ് ഡീലേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തിയിട്ടുണ്ട്. നിരവധി തെഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടുന്ന നടപടിയാണിതെന്നവര്‍ ചൂണ്ടികാട്ടി. സര്‍ക്കാരിന്റെ പുതിയ നടപടി സംസ്ഥാനത്ത് 61 ശതമാനം ഭക്ഷ്യ ലഭ്യതയില്‍ കുറവ് വരുത്തുമെന്ന് സാങ്ഗ്‌ളിയിലെ ഇറച്ചി വ്യാപാരി രാജേന്ദ്ര ദെന്‍ഡെ പറഞ്ഞു. മറ്റ് ഇറച്ചികളുടെ വിലകൂടും. ആട്ടിറച്ചിയെ അപേക്ഷിച്ച് സാധാരണക്കാര്‍ വാങ്ങാന്‍ സാധിക്കുന്ന ചെലവ് കുറഞ്ഞ ഭക്ഷണ വിഭവമാണ് മാട്ടിറച്ചി. സംസ്ഥാനത്തെ 900 അംഗീകൃതവും അതിലധികം അനധികൃത അറവുശാലകളില്‍ നിന്നും പ്രതിദിനം 90,000 കിലോഗ്രാം മാട്ടിറച്ചിയാണ് വിറ്റഴിയുന്നത്. അനധികൃത അറവുശാലകളാണ് സത്യത്തില്‍ നിര്‍ത്തലാക്കേണ്ടത്.
മാംസാഹാരം ഉപേക്ഷിക്കുന്നത് നല്ലതാണെന്ന് പൊതുവില്‍ പറയാമെങ്കിലും ഏതെങ്കിലും മതവിശ്വാസത്തിനനുസൃതമായ നടപടികള്‍ രാജ്യത്തെ മതേതരസംവിധാനത്തെ തകര്‍കകുകയേ ഉള്ളു. അതിനേക്കാളുപരി ഭക്ഷണമെന്നത് ഒരാളുടെ താല്‍പ്പര്യമാണ്. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഒരു ഭക്ഷ്യരീതിയാണ് പെട്ടെന്ന് നിര്‍ത്തലാക്കുന്നത്.
നേരത്തെ ഓസ്മാനിയ, ജെ എന്‍ യു തുടങ്ങി രാജ്യത്തെ പ്രമുഖമായ പല സര്‍വ്വകലാശാലകളില്‍ ഇത്തരം തീരുമാനം വന്നപ്പോള്‍ വിദ്യാര്‍ഥികള്‍ പ്രതികരിച്ചത് ബീഫ് ഫെസ്റ്റിവല്‍ നടത്തിയായിരുന്നു. അന്ന് ബീഫ് ഭക്ഷിക്കുന്നവര്‍ക്കെതിരെ പലയിടത്തും അക്രമണങ്ങളും നടന്നു. ബീഫ് വിരുദ്ധരുടെ പ്രധാന ടാര്‍ജറ്റ് മുസ്ലിമുകളും ദളിതരുമായിരുന്നു. അതിനെതിരെയായിരുന്നു ബീഫ് ഫെസ്റ്റിവലുകള്‍ നടന്നത്. ഫെസ്റ്റിവലുകള്‍ക്കെതിരെയും പലയിടത്തും അക്രമണമുണ്ടായി. എന്നാല്‍ അതിനെയെല്ലാം മറികടന്നായിരുന്നു ബീഫിന്റെ രാഷ്ട്രീയം ഒരു വലിയ വിഭാഗം ഏറ്റെടുത്തത്. എന്തു ഭക്ഷണം കഴിക്കണം എന്നത് ഓരോരുത്തരുടേയും സ്വാതന്ത്ര്യമാണെന്ന പ്രഖ്യാപനമായിരുന്നു അവര്‍ നടത്തിയത്. ഒപ്പം രാജ്യത്തെ സവര്‍ണ്ണവല്‍ക്കരിക്കാനുള്ള നീക്കത്തിനെതിരായ പോരാട്ടവുമായിരുന്നു അത്.
എന്തായാലും ഇത് മഹാരാഷ്ട്രയില്‍ ഒതുങ്ങാന്‍ പോകുന്നില്ല. കേരളമടക്കം എല്ലായിടത്തും ഇതിന്റെ അലയൊലികള്‍ ഉണ്ടാകും. ഹിന്ദുക്കളടക്കം മലയാളികളുടെ പ്രധാന ഭക്ഷണം കൂടിയാണ് ബീഫ് എന്നതും ഓര്‍ക്കുക. ഈ സാഹചര്യത്തില്‍ ഇപ്പോല്‍തന്നെ പ്രതിരോധം തീര്‍ക്കുന്നില്ലെങ്കില്‍ ഭക്ഷണത്തെ മാത്രമല്ല, നമ്മുടെ സ്വപ്‌നങ്ങള്‍ പോലും നിരോധിക്കുന്ന കാലം വിദൂരമാകില്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply