വേണം നമുക്കൊരു മഴവില്‍ മുന്നണി

കനയ്യകുമാര്‍ ഒരു നേതാവ് ഒരു പാര്‍ട്ടി എന്ന ആശയവുമായി രാജ്യത്ത് ശക്തമാവുന്ന ഫാസിസത്തിനെ പ്രതിരോധിക്കാന്‍ മഴവില്‍ മുന്നണിക്കുമാത്രമെ കഴിയൂ. രാജ്യത്തെ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ മഴവില്‍മുന്നണിക്കുമാത്രമെ കഴിയൂ. രാജ്യത്തെ ജനങ്ങള്‍ക്ക് വലിയ വാഗ്ദാനങ്ങള്‍ നല്‍കിയ നരേന്ദ്രമോഡി അധികാരത്തിലെത്തി രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വാഗ്ദാനങ്ങളൊന്നും നടപ്പാക്കിയില്ല, വിദേശത്ത് പര്യടനം നടത്തി രാജ്യത്തെ വില്‍പന നടത്തുകയാണ് മോഡി ചെയ്യുന്നത്. വിദേശത്ത് മോഡി സംസാരിക്കുമ്പോള്‍ ഏത്ര തവണ കയ്യടി ഉണ്ടായിയെന്ന് കണക്കെടുത്ത് പ്രചരിപ്പിക്കുന്ന മോഡി ഭക്തര്‍ വിദേശത്തുവെച്ച് ഒപ്പുവെക്കുന്ന കരാറുകളെകുറിച്ച് യാതൊന്നും പറയാന്‍ […]

kkകനയ്യകുമാര്‍

ഒരു നേതാവ് ഒരു പാര്‍ട്ടി എന്ന ആശയവുമായി രാജ്യത്ത് ശക്തമാവുന്ന ഫാസിസത്തിനെ പ്രതിരോധിക്കാന്‍ മഴവില്‍ മുന്നണിക്കുമാത്രമെ കഴിയൂ.
രാജ്യത്തെ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ മഴവില്‍മുന്നണിക്കുമാത്രമെ കഴിയൂ. രാജ്യത്തെ ജനങ്ങള്‍ക്ക് വലിയ വാഗ്ദാനങ്ങള്‍ നല്‍കിയ നരേന്ദ്രമോഡി അധികാരത്തിലെത്തി രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വാഗ്ദാനങ്ങളൊന്നും നടപ്പാക്കിയില്ല, വിദേശത്ത് പര്യടനം നടത്തി രാജ്യത്തെ വില്‍പന നടത്തുകയാണ് മോഡി ചെയ്യുന്നത്.
വിദേശത്ത് മോഡി സംസാരിക്കുമ്പോള്‍ ഏത്ര തവണ കയ്യടി ഉണ്ടായിയെന്ന് കണക്കെടുത്ത് പ്രചരിപ്പിക്കുന്ന മോഡി ഭക്തര്‍ വിദേശത്തുവെച്ച് ഒപ്പുവെക്കുന്ന കരാറുകളെകുറിച്ച് യാതൊന്നും പറയാന്‍ തയ്യാറാവുന്നില്ല. വാഗ്ദാനങ്ങള്‍ പാലിക്കാതെ രാജ്യത്തെ വില്‍പന നടത്തുന്ന നരേന്ദ്രമോദിക്കെതിരെ ജനങ്ങള്‍ ചോദ്യം ചോദിച്ചുകൊണ്ടിരിക്കുമെന്നും കള്ളപ്രചാരണങ്ങള്‍കൊണ്ടും ഹിംസകൊണ്ടും ചോദ്യങ്ങളെ പ്രതിരോധിക്കാനാവില്ലെന്നും സത്യം ഒരുനാള്‍ പുറത്തുവരും. വിലക്കയറ്റത്തെകുറിച്ചും രോഹിത്ത് ആക്റ്റ് ഏന്തുകൊണ്ട് നടപ്പാക്കിയില്ലെന്നുമെല്ലാമുള്ള ചോദ്യങ്ങള്‍ ഇനിയും ചോദിച്ചുകൊണ്ടേയിരിക്കും.
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ വര്‍ഗീയ ജാതീയ പ്രചാരണങ്ങള്‍ക്കുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മട്ടണ്‍ ബീഫായതും വ്യാജ വീഡിയോ ഒറിജിനലായതും അങ്ങനെയാണ്. സമൂഹത്തിന്റെ പുരോഗതി ലക്ഷ്യംവച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരായും വിദ്യാര്‍ഥികള്‍ക്കെതിരായുമുള്ള ഗൂഢാലോചനയുടെ ഭാഗമാണിത്. വര്‍ഗീയ പ്രചാരണങ്ങള്‍ക്കൊണ്ട് എല്ലാകാലവും നേട്ടമുണ്ടാവില്ല. ജനങ്ങള്‍ ശരിയായ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ട് സത്യത്തെ കണ്ടെത്തും. കപടമുഖങ്ങളെ തുറന്നുകാണിക്കുന്ന സാഹചര്യം രാജ്യത്തുണ്ടാവും. അത്തരമൊരു സാചര്യത്തില്‍ നരേന്ദ്രമോഡിക്ക് ഓടി ഒളിക്കാന്‍ ലോകത്ത് ഒരു ഇടവുമുണ്ടാവില്ല.
ഭാഷയിലും വേഷത്തിലും സംസ്‌കാരത്തിലും സമൂഹത്തിന്റെ എല്ലാ തലത്തിലും തുല്യമായ നിലവാരം കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ യഥാര്‍ത്ഥത്തില്‍ ജനാധിപത്യം എന്ന ആശയം യാഥാര്‍ത്ഥ്യമാകൂ. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ അത്യധികം സങ്കീര്‍ണമായ പ്രശ്‌നങ്ങളാണ് ഇന്ന് നേരിടുന്നത്. അഴിമതി, അന്ധവിശ്വാസം, ജാതിവ്യവസ്ഥ എന്നിവ പൂര്‍ണമായും തുടച്ചു നീക്കാന്‍ എല്ലാവരും കൂട്ടായി പ്രയത്‌നിക്കണം.
പ്രധാനമന്ത്രി നരേന്ദ്രമോഡി ജീവിക്കുന്നത് വിമാനത്തിലാണ്. വിദ്യാഭ്യാസത്തിനും സാമൂഹിക പുരോഗതിക്കും ചെലവാക്കേണ്ട പണമാണ് ഇപ്രകാരം നഷ്ടപ്പെടുത്തുന്നത്. അനാവശ്യമായ മിസൈലുകളും ടാങ്കറുകളും വാങ്ങാന്‍ സര്‍ക്കാര്‍ പണം ചെലവാക്കുന്നുണ്ട്. എന്നാല്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഫെലോഷിപ്പുകള്‍ക്ക് നല്‍കാന്‍ അധികാരികളുടെ കൈയില്‍ പണമില്ല. വികസനത്തിന്റെ പേരുപറഞ്ഞ് അധികാരത്തിലെത്തുകയും പിന്നീട് സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ മറക്കുകയുമാണ് ഇവിടത്തെ സര്‍ക്കാരുകള്‍ ചെയ്യുന്നത്. കേരളത്തില്‍ എല്‍.ഡി.എഫ്. നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് അഭിനന്ദനാര്‍ഹമാണ്. എന്നാല്‍ കേരളത്തില്‍ സാമ്പത്തികനില താഴോട്ടാണ് പോകുന്നത്. അതില്‍നിന്ന് കരകയറാന്‍ പുതിയ സര്‍ക്കാര്‍ കഠിനമായി പ്രയത്‌നിക്കേണ്ടിവരും.സംഘടിതമായി ആശയം പ്രചരിപ്പിക്കുന്നത് രാഷ്ട്രീയത്തിലെ ഒരു തന്ത്രം മാത്രമാണ്. എന്നാല്‍ അതാണ് രാഷ്ട്രീയം എന്ന് ധരിക്കരുത്. രാജ്യത്തിനുവേണ്ടി വേദനിക്കുന്നവരും രാജ്യത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവരും തമ്മിലാണ് പോരാട്ടം. കൃഷിക്കാരനായ പിതാവും സൈന്യത്തില്‍ സേവനം ചെയ്യുന്ന സഹോദരനുമുള്ള പാവപ്പെട്ട വീട്ടില്‍ നിന്നാണ് താന്‍ വരുന്നത്. എന്നെ ഒരിക്കലും രാജ്യദ്രോഹിയായി മുദ്രകുത്താനാകില്ല. ചിലര്‍ നമ്മുടെ ഭരണഘടനയെയും സമൂഹത്തെയും നിലംപരിശാക്കാന്‍ ശ്രമിക്കുന്നു. അതിനെതിരേ ശക്തമായ നിലപാടെടുക്കാന്‍ ഇവിടത്തെ പുരോഗമന ശക്തികള്‍ക്ക് സാധിക്കണം. രാഷ്ട്രീയത്തില്‍ പ്രചാരണത്തിനല്ല, പ്രവൃത്തിക്കാണ് സ്ഥാനം.

തൃശൂരും എറന്നാകുളത്തും നടത്തിയ പ്രഭാഷണങ്ങളില്‍ നിന്ന്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply