വേഗപ്പൂട്ടിനു സാവകാശം വേണം. എന്നാല്‍ ജനങ്ങളെ വെല്ലുവിളിക്കരുത്‌

ബസുകളിലെ വേഗപ്പൂട്ട് പരിശോധനയില്‍ പ്രതിഷേധിച്ച് നാളെ മുതല്‍ സംസ്ഥാനത്തെ സ്വകാര്യബസുകള്‍ അനശ്ചിതകാല പണിമുടക്ക് നടത്തുന്നു. . സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ ഇരുന്നൂറോളം ബസുകളുടെ ഫിറ്റ്‌നസ്സ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയ സാഹചര്യത്തിലാണ് പണിമുടക്ക്. വേഗപ്പൂട്ട് ഘടിപ്പിക്കാനുള്ള തീരുമാനം ശാസ്ത്രീയമല്ലെന്നാണ് പ്രൈവറ്റ്‌  ബസ് ഓപ്പറേറ്റഴ്‌സ് ഫോറം അടക്കമുള്ള ബസ് ഉടമകളുടെ സംഘടനകളുടെ നിലപാട്. എന്നാല്‍ സമരമുണ്ടായാലും പരിശോധനയില്‍ നിന്ന് പിന്നോട്ടില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പും വ്യക്തമാക്കി. ബസുടമകള്‍ എന്തു പറഞ്ഞാലും ബസുകളുടെ അമിത വേഗത നിയന്ത്രിക്കേണ്ടതാണ്. മനുഷ്യന്റെ ജീവന്‍ സംരക്ഷിക്കാന്‍ ഉത്തരവാദിത്തമുള്ള സര്‍ക്കാരിന്റെ […]

Kerala-private-bus

ബസുകളിലെ വേഗപ്പൂട്ട് പരിശോധനയില്‍ പ്രതിഷേധിച്ച് നാളെ മുതല്‍ സംസ്ഥാനത്തെ സ്വകാര്യബസുകള്‍ അനശ്ചിതകാല പണിമുടക്ക് നടത്തുന്നു. . സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ ഇരുന്നൂറോളം ബസുകളുടെ ഫിറ്റ്‌നസ്സ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയ സാഹചര്യത്തിലാണ് പണിമുടക്ക്. വേഗപ്പൂട്ട് ഘടിപ്പിക്കാനുള്ള തീരുമാനം ശാസ്ത്രീയമല്ലെന്നാണ് പ്രൈവറ്റ്‌  ബസ് ഓപ്പറേറ്റഴ്‌സ് ഫോറം അടക്കമുള്ള ബസ് ഉടമകളുടെ സംഘടനകളുടെ നിലപാട്. എന്നാല്‍ സമരമുണ്ടായാലും പരിശോധനയില്‍ നിന്ന് പിന്നോട്ടില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പും വ്യക്തമാക്കി.

ബസുടമകള്‍ എന്തു പറഞ്ഞാലും ബസുകളുടെ അമിത വേഗത നിയന്ത്രിക്കേണ്ടതാണ്. മനുഷ്യന്റെ ജീവന്‍ സംരക്ഷിക്കാന്‍ ഉത്തരവാദിത്തമുള്ള സര്‍ക്കാരിന്റെ ഈ തീരമാനം സ്വാഗതാര്‍ഹം തന്നെ. എന്നാല്‍ ബസുടമകള്‍ ഉന്നയിച്ച ചില വിഷയങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയുമരുത്്. റോഡുകളുടെ മോശം അവസ്ഥ തന്നെ പ്രധാനം. അതുകൊണ്ടുതന്നെ സമയത്ത് ഓടിയെത്താന്‍ കഴിയാത്ത അവസ്ഥയിലാണ് തങ്ങളെന്ന് ബസുടമകള്‍ പറയുന്നു. അതിനു ശാശ്വതമായ പരിഹാരം കണ്ടേ പറ്റൂ. സമയമെടുക്കുന്ന പ്രക്രിയയാണത്. എന്നാല്‍ ആര്‍ജ്ജവത്തോടെ അത് ഏറ്റെടുത്തേ തീരൂ.
മറ്റൊന്ന് വേഗപ്പൂട്ടുകളുടെ ലഭ്യതയും സര്‍വ്വീസിംഗും മറ്റുമാണ്. അതില്ലാതെ പെട്ടെന്ന് വേഗപ്പൂട്ട് ഘടിപ്പിക്കണമെന്നു പറഞ്ഞാല്‍ എങ്ങനെ നടക്കുമെന്നാണ് അവരുടെ ചോദ്യം. അതിനും പരിഹാരം കണഅടേ പറ്റൂ.
എന്നിരുന്നാലും ജനങ്ങളെ വല്ലുവിളിക്കുന്ന സമീപനം ബസുടമകള്‍ക്കും ജീവനക്കാര്‍ക്കുമുണ്ടെന്നതില്‍ സംശയമില്ല. സംഘടിതരാണെങ്കില്‍ എന്തുമാവാമെന്ന നിലപാട് തിരുത്തിയേ തീരൂ. 10 രൂപ കൂടുതല്‍ കിട്ടാനാണ് ബസുകള്‍ മരണപ്പാച്ചില്‍ നടത്തുന്നത്. അക്കാര്യ്തതില്‍ മുതലാളിയും തൊഴിലാളിയും ഒറ്റക്കെട്ടാണ്. മനുഷ്യരക്തം തെരുവിലൊഴുകുമ്പോഴും ഇവര്‍ സംസാരിക്കുന്നത് വെല്ലുവിളിയുടെ ഭാഷയാണ്. കോഴിക്കോട് അടുത്തകാലത്ത് ചില ബസുടമകള്‍ ഒരു തീരുമാനമെടുത്തിരുന്നു. ഒരു ദിവസത്തെ എല്ലാവരുടേയും വരുമാനം തുല്ല്യമായി വീതിക്കുക എന്നതായിരുന്നു അത്. സ്വാഭാവികമായും അപ്പോള്‍ മത്സരയോട്ടം കുറയും. ഈ മാതൃക പിന്തുടരാന്‍ എന്തുകൊണ്ട് ബസുടമകള്‍ തയ്യാറാകുന്നില്ല? ആ ദിശയിലൊരു ചിന്തക്കെങ്കിലും ഈ സന്ദര്‍ഭം സഹായകരമായെങ്കില്‍ എത്രനന്ന്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply