വെള്ളാപ്പിള്ളി ഇച്ഛിച്ചതും വി എസ് കല്‍പ്പിച്ചതും

നിലനില്‍ക്കുന്ന സംവിധാനത്തില്‍ രാഷ്ട്രീയപാര്‍ട്ടിയുണ്ടാക്കാന്‍ മറ്റാരേയും പോലെ വെള്ളാപ്പള്ളിക്കും അവകാശമുണ്ട്. ഇവിടെ സാമുദായികാടിസ്ഥാനത്തിലുള്ള പാര്‍ട്ടികള്‍ക്ക് വിലക്കില്ലല്ലോ. തീര്‍ച്ചയായും വെള്ളാപ്പള്ളിയും ബിജെപിയും ചേര്‍ന്നുയര്‍ത്തുന്ന വെല്ലുവിളി നേരിടണം. എന്നാലതു രാഷ്ട്രീയമായിട്ടായിരിക്കണം. അതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയില്ലാത്തതുകൊണ്ടോ സ്വയം വിശ്വാസമില്ലാത്തുകൊണ്ടോ ആണെന്നറിയില്ല കോണ്‍ഗ്രസ്സും സിപിഎമ്മുമടക്കമുള്ള പാര്‍ട്ടികളുടെ സമുന്നത നേതാക്കള്‍ പോലും രാഷ്ട്രീയമായല്ല വെള്ളാപ്പള്ളിയെ വിമര്‍ശിക്കുന്നത്.അര്‍ഹിക്കുന്നതിനേക്കാള്‍ അമിതമായ പ്രചരണമാണ് ഇവര്‍ വെള്ളാപ്പള്ളിക്ക് നല്‍കുന്നത്. സത്യത്തില്‍ വെള്ളാപ്പള്ളി ആഗ്രഹിക്കുന്നതും അതാണ്. അതുവഴി വാര്‍ത്തകളില്‍ നിറയാന്‍ മാത്രമല്ല, അതും പാര്‍ട്ടിയുടെ മൂലധനമാക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. അതിലദ്ദേഹം വിജയിക്കുകയാണ്. അവസാനം […]

sss

നിലനില്‍ക്കുന്ന സംവിധാനത്തില്‍ രാഷ്ട്രീയപാര്‍ട്ടിയുണ്ടാക്കാന്‍ മറ്റാരേയും പോലെ വെള്ളാപ്പള്ളിക്കും അവകാശമുണ്ട്. ഇവിടെ സാമുദായികാടിസ്ഥാനത്തിലുള്ള പാര്‍ട്ടികള്‍ക്ക് വിലക്കില്ലല്ലോ. തീര്‍ച്ചയായും വെള്ളാപ്പള്ളിയും ബിജെപിയും ചേര്‍ന്നുയര്‍ത്തുന്ന വെല്ലുവിളി നേരിടണം. എന്നാലതു രാഷ്ട്രീയമായിട്ടായിരിക്കണം. അതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയില്ലാത്തതുകൊണ്ടോ സ്വയം വിശ്വാസമില്ലാത്തുകൊണ്ടോ ആണെന്നറിയില്ല കോണ്‍ഗ്രസ്സും സിപിഎമ്മുമടക്കമുള്ള പാര്‍ട്ടികളുടെ സമുന്നത നേതാക്കള്‍ പോലും രാഷ്ട്രീയമായല്ല വെള്ളാപ്പള്ളിയെ വിമര്‍ശിക്കുന്നത്.അര്‍ഹിക്കുന്നതിനേക്കാള്‍ അമിതമായ പ്രചരണമാണ് ഇവര്‍ വെള്ളാപ്പള്ളിക്ക് നല്‍കുന്നത്. സത്യത്തില്‍ വെള്ളാപ്പള്ളി ആഗ്രഹിക്കുന്നതും അതാണ്. അതുവഴി വാര്‍ത്തകളില്‍ നിറയാന്‍ മാത്രമല്ല, അതും പാര്‍ട്ടിയുടെ മൂലധനമാക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. അതിലദ്ദേഹം വിജയിക്കുകയാണ്.
അവസാനം വിഎസ് വെള്ളാപ്പള്ളിയെ എട്ടുകാലി മമ്മുഞ്ഞിനോടാണ് ഉപമിച്ചിരിക്കുന്നത്. എന്തും ഏറ്റെടുക്കാവുന്ന നിലയിലാണ് വെള്ളാപ്പള്ളി നടേശനെന്നും ആന ഗര്‍ഭം ധരിച്ചാല്‍ പോലും അതിന് ഉത്തരവാദി ഞമ്മളാണെന്ന് അദ്ദേഹം പറയുമെന്നും വി.എസ് പറയുന്നു. താന്‍ മൂലം പാര്‍ട്ടിയില്‍ സമാധിയായിരുന്ന വി.എസ് ഉയിര്‍ത്തെഴുന്നേറ്റു എന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവനക്ക് മറുപടിയായിട്ടാണ് വി.എസിന്റെ പ്രതികരണം. വെള്ളാപ്പള്ളി നയിക്കുന്ന സമത്വ മുന്നേറ്റയാത്ര കാസര്‍കോട്ടുനിന്ന് തിരുവനന്തപുരം ശംഖുംമുഖത്ത് എത്തുമ്പോഴേക്കും ജലസമാധിയാകുമെന്ന് വി.എസ് കഴിഞ്ഞ ദിവസം കളിയാക്കിയിരുന്നു. യാത്ര ശംഖുംമുഖത്ത് അവസാനിക്കുമ്പോള്‍ നാണക്കേടിന്റെ അവസാനത്തില്‍ നടേശന്‍ എത്തും. പിന്നെ കടലില്‍ ചാടുകയേ നിവൃത്തിയുണ്ടാകൂ. അപ്പോള്‍ കൂടെയുള്ള അണികള്‍ ശുഭം എന്ന് പറയേണ്ട അവസ്ഥ വരും. കഴുത്തില്‍ ആര്‍.എസ്.എസിന്റെ താല്‍പര്യം ഷാളായി അണിഞ്ഞാണ് വെള്ളാപ്പള്ളി വരുന്നത്. യാത്ര ആറ്റിങ്ങലില്‍ എത്തുമ്പോള്‍ വെള്ളാപ്പള്ളിയുടെ വേഷം സംഘ്പരിവാറിന്റെ നിക്കറും വെള്ള ഷര്‍ട്ടുമാകുമെന്നും വി.എസ് പരിഹസിച്ചു. ജാഥയുടെ ഭാഗമായി കുറേ മുദ്രാവാക്യങ്ങള്‍ വെള്ളാപ്പള്ളി ഉയര്‍ത്തുന്നുണ്ട്. അനധികൃത സ്വത്ത് കണ്ടത്തെണം എന്നതാണ് വെള്ളാപ്പള്ളിയുടെ സമത്വമുന്നേറ്റയാത്രയിലെ പ്രധാന മുദ്രാവാക്യം. അതാകട്ടെ ആറാമത്തെ ഐറ്റമാണ്. അനധികൃത സ്വത്തുകള്‍ കൈവശം വെച്ചിട്ടുള്ള നടേശന്‍ ജാഥ തിരുവനന്തപുരത്ത് എത്തുമ്പോള്‍ അവ മുഖ്യമന്ത്രിയെ എല്‍പ്പിക്കണം. എന്നാല്‍ മാത്രമേ ജാഥയില്‍ ഉയര്‍ത്തിയ ഈ മുദ്രാവാക്യം അര്‍ഥവത്താകൂ എന്നും വിഎസ് കൂട്ടിചേര്‍ത്തു.
വിഎസ് മാത്രമല്ല, ഉമ്മന്‍ ചാണ്ടിയും സുധീരനുമടക്കമുള്ള കോണ്‍ഗ്രസ്സ് നേതാക്കളും വെള്ളാപ്പള്ളിക്കു നല്‍കുന്നത് അമിതമായ പ്രാധാന്യമാണ്. എസ്.എന്‍.ഡി.പിയുടെ ലക്ഷ്യത്തില്‍നിന്ന് വ്യതിചലിച്ചുള്ള വെള്ളാപ്പള്ളി നടേശന്റെ സമത്വ മുന്നേറ്റ യാത്രയെ കേരളീയ സമൂഹം തള്ളിക്കളയുമെന്നതില്‍ സംശയമില്ലെന്നാണ് ഉമ്മന്‍ ചാണ്ടി പറയുന്നത്. ജാതിവ്യവസ്ഥക്ക് അതീതമായ മതേതര സ്വപ്നമായിരുന്നു ഗുരുവിന്‍േറത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലിയും അതിലൂന്നിയുള്ളതായിരുന്നു. എന്നാല്‍, ഇന്നത്തെ യോഗനേതൃത്വം ഗുരുവിന്റെ ആശയങ്ങളില്‍നിന്ന് വിഭിന്നമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഗുരുവിന്റെ കാഴ്ചപ്പാടുകള്‍ക്ക് വ്യത്യസ്തമായ ആശയങ്ങളെ ജനം തള്ളിക്കളയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീനാരായണ ധര്‍മം നടപ്പാക്കാന്‍ ബാധ്യതപ്പെട്ടവര്‍ ആര്‍.എസ്.എസ് ഉള്‍പ്പെടുന്ന സംഘ്പരിവാറിന്റെ അധര്‍മം നടപ്പാക്കുന്നവരായി മാറിയിരിക്കുന്നു. യഥാര്‍ഥത്തില്‍ വെള്ളാപ്പള്ളിയുടെ സമത്വമുന്നേറ്റ യാത്ര ശ്രീനാരായണ ധര്‍മവിരുദ്ധ യാത്രയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആര്‍.എസ്.എസ് അജണ്ട നടപ്പാക്കാന്‍ വെള്ളാപ്പള്ളി ഏറ്റെടുത്തിരിക്കുന്ന പരിപാടിയാണ് സമത്വമുന്നേറ്റ യാത്രയെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരനും വ്യക്തമാക്കി.
സ്വാഭാവികമായും ഇവര്‍ക്കുള്ള മറുപടിയെന്ന നിലയാല്‍ വെള്ളാപ്പള്ളി പറയുന്ന കാര്യങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് മാധ്യമങ്ങള്‍ നല്‍കുന്നത്. മുഖ്യധാര രാഷ്ട്രീയപാര്‍ട്ടികള്‍ തെറ്റുതിരുത്തിയി്‌ലലെങ്കില്‍ കാലം അവരെ ആഴക്കടലില്‍ തള്ളുമെന്ന് അദ്ദേഹം പറയുന്നു. തങ്ങള്‍ പരാധീനതകളുമായി മുന്നോട്ടുവരുമ്പോള്‍ അത് ജാതി രാഷ്ട്രീയമായി അവഹേളിക്കുകയും മറ്റുള്ളവര്‍ രംഗത്തത്തെുമ്പോള്‍ അത് നീതി രാഷ്ട്രീയവുമായി കാണുന്നത് ശരിയല്ല. ഭൂരിപക്ഷ സമുദായത്തിലെ 52 ശതമാനം പേരും ഇന്നും ദാരിദ്ര്യരേഖക്ക് താഴെയാണെന്നും മുസ്ലിംകള്‍ 12 ശതമാനവും ക്രിസ്ത്യാനികളില്‍ ഒമ്പത് ശതമാനം മാത്രമാണ് ദാരിദ്ര്യരേഖക്ക് താഴെയുള്ളു എന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ദാരിദ്ര്യരേഖക്കു താഴെയുള്ളവര്‍ ആരാണെന്ന് അദ്ദേഹം പറയുന്നില്ല. ജാതീയമായി വിഭജിച്ചിട്ടുള്ള ഹിന്ദുസമൂഹത്തില്‍ ഏറ്റവും അടിത്തട്ടിുലുള്ളവരാണ് ദാരിദ്ര്യരേഖക്കും താഴെയെന്നും നായാടി മുതല്‍ നമ്പൂരിവരെ എന്നത് വെറും മുദ്രാവാക്യം മാത്രമാകുമെന്നും അവരെയൊന്നും ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയാകില്ല വെള്ളാപ്പിള്ളിയുടേതെന്നും രാഷ്ട്രീയമായി സമര്‍ത്ഥിക്കാന്‍ ഒരാള്‍ക്കും കഴിയുന്നില്ല എന്നതാണ് സത്യം. ഭൂരിപക്ഷസമുദായത്തിന്റെ കണ്ണീരു കുടിച്ചതല്ലാതെ കണ്ണീരൊപ്പാന്‍ കേരളത്തില്‍ അധികാരത്തിലത്തെിയ ഇരുമുന്നണികളും എന്താണ് ചെയ്തത് എന്ന ചോദ്യത്തിനും വിഎസോ ഉമ്മന്‍ ചാണ്ടിയോ മറുപടി നല്‍കുന്നില്ല. അല്ലെങ്കില്‍ അവര്‍ക്ക് മറുപടിയില്ല. കഴിഞ്ഞില്ല, ഹൈന്ദവതീവ്രവാദി സംഘടനകളും ഭാഷയിലും വെള്ളാപ്പള്ളി സംസാരിക്കുന്നു. 1946ല്‍ 65 ശതമാനമായിരുന്ന ഭൂരിപക്ഷ സമുദായം 2010 ആയപ്പോഴേക്കും 55 ശതമാനമായി കുറഞ്ഞു. മതപരിവര്‍ത്തനവും സന്താനനിയന്ത്രണവുമാണതിനു കാരണം. ന്യൂനപക്ഷങ്ങളുടെ ജനസംഖ്യ വര്‍ധിക്കുകയും ചെയ്തു. അതുകൊണ്ട് ഭൂരിപക്ഷ സമുദായത്തിലുള്ളവര്‍ ജനസംഖ്യ വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും മലയാളികളുടെ ‘രാഷ്ട്രീയപ്രബുദ്ധത’യെ കൊഞ്ഞനം കാട്ടി പറയുമ്പോഴും നമുക്ക് മറുപടിയില്ല.
ഏറ്റവും വലിയ തമാശ നായാടി മുതല്‍ നമ്പൂതിരിവരെ അണിനിരത്തുന്ന പാര്‍ട്ടി എന്നത് വെള്ളാപ്പള്ളിയുടെ സ്വപ്‌നം നടക്കാന്‍ പോകുന്നില്ല എന്നു പറഞ്ഞത് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരാണെന്നതാണ്. അതിനുകാരണം സംവരണം എന്ന വിഷയത്തിലെ ഭിന്നതയാണെന്നത് വ്യക്തം. നായാടി മുതല്‍ നമ്പൂതിരിവരെ എന്ന ലക്ഷ്യത്തില്‍ തന്നെയാണല്ലോ ബി ജെ പി പ്രവര്‍ത്തിക്കുന്നത്. എന്നിട്ടതിനു കഴിഞ്ഞോ? ബീഹാറിലും യുപിയിലും പോലും ഈ മുദ്രാവാക്യം തിരി്ചചടി നേരിടുകയല്ലേ? സഹസ്രാബ്ദങ്ങളായി അധികാരത്തിനു പുറത്തുനിര്‍ത്തിയ വിഭാഗങ്ങളെ അവിടേക്കു കൊണഅടുവരാനാവിഷ്‌കരിച്ച് സംവരണം എന്ന ഒറ്റ വിഷയം തന്നെ ഈ മുദ്രാവാക്യത്തെ തകര്‍ക്കും. എന്നാല്‍ അതുമനസ്സിലാക്കാന്‍ വിഎസിനുപോകുമാകുന്നില്ലല്ലോ. പണ്ട് പറഞ്ഞിരുന്ന പിന്നോക്ക – ദളിത് – ന്യൂനപക്ഷ പാര്‍ട്ടിയാണ് വെള്ളാപ്പള്ളിയുടെ ലക്ഷ്യമെങ്കില്‍ അതിന് പ്രസക്തിയുണ്ടാകുമായിരുന്നു. വെള്ളാപ്പള്ളിയും എസ് എന്‍ ഡി പിയും ഉപേക്ഷിച്ച ആ രാഷ്ട്രീയം ഉയര്‍ത്തിപിടിച്ചാണ് എസ് എന്‍ ഡി പി – ബി ജെ പി സഖ്യത്തെ ചെറുക്കേണ്ടത്.
ഒരുകാലത്തും സെമിറ്റിക് മതമല്ലാത്ത ഹിന്ദുമതത്തിന്റെ ഭീകരമായ യാഥാര്‍ത്ഥ്യമാണ് ജാതിവ്യവസ്ഥ. ഒരിക്കലും ഹിന്ദുമതത്തിലുള്‍പ്പെടുത്താതിരുന്ന അധസ്ഥിത ജാതിവിഭാഗങ്ങളില്‍ ഹിന്ദുക്കളാണെന്ന ബോധം വളര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നതില്‍ സംശയമില്ല. എന്നാല്‍ നൂറ്റാണ്ടുകളായി അധികാരത്തിന്റെ കോട്ടകൊത്തളങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടവരെ അങ്ങോട്ടെത്തിക്കാനായി അംബേദ്കര്‍ രൂപം കൊടുത്ത സംവരണത്തെ അംഗീകരിക്കാന്‍ സവര്‍ണ്ണ വിഭാഗങ്ങള്‍ ഒരിക്കലും തയ്യാറായിട്ടില്ല. സംവരണത്തിനെതിരായ നീക്കങ്ങള്‍ ഇപ്പോള്‍ ശക്തമായിട്ടുമുണ്ട്. സംവരണവുമായി ബന്ധപ്പെട്ട് ബിജെപിക്കുള്ളില്‍ പോലും അഭിപ്രായ ഭിന്നതയുണ്ട്. ബിജെപിയും ആര്‍ എസ് എസും തമ്മിലും. പിന്നെ എസ് എന്‍ ഡി പിയുടെ പാര്‍ട്ടിക്ക് എന്തു പ്രസക്തി?
മുസ്ലിംലീഗൊഴികെ ഒരു സാമുദായികപാര്‍്ട്ടിക്കും കേരളത്തില്‍ വേരുകളുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് ചരിത്രസത്യം.. പിന്നെ മധ്യതിരുവിതാംകൂറില്‍ ഒരു പരിധി വരെ കേരള കോണ്‍ഗ്രസ്സിനും. കേരളകോണ്‍ഗ്രസ്സാകട്ടെ രൂപപ്പെട്ടത് സാമുദായികപാര്‍്ടിയായല്ലതാനും. എന്‍ഡിപിയും എസ്ആര്‍പിയുമടക്കം എല്ലാ സാമുദായിക പാര്‍ട്ടികളും പരാജയപ്പെടുകയാണുണ്ടായത്. എന്തിനേറെ, വെല്‍ഫെയര്‍ പാര്‍ട്ടിക്കും എസ് ഡി പി ഐക്കും വേരുകളുണ്ടാക്കാന്‍ കഴിയുന്നില്ല. അല്‍പ്പം മെച്ചപ്പെട്ട സ്ഥിതിയിലെത്തിയത് പിഡിപി മാത്രമായിരുന്നു. അതാകട്ടെ മുകളില്‍ പറഞ്ഞ അധസ്ഥിത – ആദിവാസി – പിന്നോക്ക – ന്യൂനപക്ഷ മുദ്രാവാക്യത്തിലൂടെയായിരുന്നു. അപകടം തിരിച്ചറിഞ്ഞ ശക്തികള്‍ ആ മുന്നേറ്റത്തെ തകര്‍ത്തതും കേരളം കണ്ടു. ഈ യാഥാര്‍ത്ഥ്യങ്ങലൊന്നും കാണാതെ കയ്യടി കിട്ടാന്‍മാത്രമുള്ള നേതാക്കളുടെ പ്രതികരണങ്ങള്‍ വെള്ളാപ്പള്ളിക്ക് വളമാകുകയാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply