വെള്ളാപ്പള്ളിയും സുകുമാരന്‍ നായരും അറിയാന്‍

സി.കെ അബ്ദുള്‍ അസീസ് ”ഇന്‍ കേരള ഹിന്ദൂസ് നീഡ് ഹെല്‍പ്പ്” ഒരു വാര്‍ത്തയുടെ തലക്കെട്ടാണത്. 2006 ഡിസംബര്‍ 16 രാത്രി 11.52ന് സിഎന്‍എന്‍ ന്യൂസ് അവറില്‍ ജി. അനന്തപത്മനാഭനാണിത് പറഞ്ഞത്. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കേരള പഠന സര്‍വ്വേ റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവന്ന കേരളമെങ്ങനെ ചിന്തിക്കുന്നു, ജീവിക്കുന്നു എന്നതിന്റെ സ്ഥിതിവിവരക്കണക്കുകള്‍ ഉദ്ധരിച്ചായിരുന്നു ഇത് പറഞ്ഞത്. ദാരിദ്ര്യരേഖയുടെ താഴെ ജീവിക്കുന്ന കേരളീയരെ മതാടിസ്ഥാനത്തില്‍ തരംതിരിക്കുമ്പോള്‍ ഹിന്ദുക്കള്‍ ഒന്നാംസ്ഥാനത്താണ് എന്നതായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഭൂരിപക്ഷത്തെ പിന്നിലാക്കി കുതിച്ചു മുന്നേറുന്ന ന്യൂനപക്ഷങ്ങളുടെ വിജയഗാഥകള്‍ കേള്‍ക്കുമ്പോള്‍ […]

imagesസി.കെ അബ്ദുള്‍ അസീസ്
”ഇന്‍ കേരള ഹിന്ദൂസ് നീഡ് ഹെല്‍പ്പ്” ഒരു വാര്‍ത്തയുടെ തലക്കെട്ടാണത്. 2006 ഡിസംബര്‍ 16 രാത്രി 11.52ന് സിഎന്‍എന്‍ ന്യൂസ് അവറില്‍ ജി. അനന്തപത്മനാഭനാണിത് പറഞ്ഞത്. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കേരള പഠന സര്‍വ്വേ റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവന്ന കേരളമെങ്ങനെ ചിന്തിക്കുന്നു, ജീവിക്കുന്നു എന്നതിന്റെ സ്ഥിതിവിവരക്കണക്കുകള്‍ ഉദ്ധരിച്ചായിരുന്നു ഇത് പറഞ്ഞത്. ദാരിദ്ര്യരേഖയുടെ താഴെ ജീവിക്കുന്ന കേരളീയരെ മതാടിസ്ഥാനത്തില്‍ തരംതിരിക്കുമ്പോള്‍ ഹിന്ദുക്കള്‍ ഒന്നാംസ്ഥാനത്താണ് എന്നതായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഭൂരിപക്ഷത്തെ പിന്നിലാക്കി കുതിച്ചു മുന്നേറുന്ന ന്യൂനപക്ഷങ്ങളുടെ വിജയഗാഥകള്‍ കേള്‍ക്കുമ്പോള്‍ ഹിന്ദുക്കളെ സഹായിക്കാന്‍ ആരെങ്കിലുമുണ്ടോ എന്ന മുറവിളി ഉയരുന്നത് സ്വാഭാവികം. അല്‍ഭുതമെന്നുപറയട്ടെ, അത്തരത്തിലൊരു വ്യാകുലതകളൊന്നും ഈ റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷം ഹിന്ദുക്കളില്‍നിന്ന് ഉണ്ടായിട്ടില്ല. ഇപ്പോള്‍ കൊല്ലം ഏഴു കഴിഞ്ഞദാരിദ്ര്യരേഖയ്ക്കു താഴെനില്‍ക്കുന്ന ഭൂരിപക്ഷത്തിന് എന്തുസംഭവിച്ചു എന്ന വിവരം പുറത്തുകൊണ്ടുവരാന്‍ പരിഷത്ത് ഇനിയും സര്‍വ്വേ സംഘടിപ്പിക്കുമോ ആവോ?
ദാരിദ്ര്യരേഖ ആരെരുടെയെങ്കിലും നെഞ്ചിലൂടെ കടന്നുപോയ്‌ക്കോട്ടെ എന്നാല്‍ സമ്പന്നരേഖ അങ്ങനെ കടന്നുപോകാന്‍ സമ്മതിക്കില്ലെന്ന് വെള്ളാപ്പള്ളിയും സുകുമാരന്‍നായരും ഉറഞ്ഞുതുള്ളി പറയുന്നു. ഇതുകണ്ടാല്‍ ഏതൊരു അനന്തപത്മനാഭന്റെയും ഉള്ളില്‍ ഒരാശയക്കുഴപ്പം ഉദിച്ചുവരേണ്ടതാണ്. ഹിന്ദുക്കള്‍ക്കുണ്ടോ ഭൂരിപക്ഷവും ന്യൂനപക്ഷവും? ഉണ്ടെന്നാണ് മനസ്സിലാക്കുന്നത്. കാരണം മുസ്ലീംലീഗിന് ഒരു മന്ത്രിയെയും കൂടി കിട്ടുന്നതിന്റെ പേരില്‍ അങ്കക്കച്ച മുറുക്കിയ നായര്‍-ഈഴവ ചേകവന്മാര്‍ ദാരിദ്ര്യംകൊണ്ട് ഉടുതുണി മുറുക്കി ഉടുക്കേണ്ടിവരുന്ന ഭൂരിപക്ഷം ഹിന്ദുവിനെ കാണുമ്പോള്‍ വഴിമാറി നടക്കുന്നതില്‍നിന്ന് എന്താണ് നിരൂപിക്കേണ്ടത്?
നായരും ഈഴവരും ഒന്നിക്കുന്നത് ഈ ദാരിദ്ര്യം അകറ്റാനാണ്. അധികാരത്തില്‍നിന്ന് ഒരിഞ്ച് കീഴോട്ടുപോയാല്‍ സമ്പത്തിന്റെ ഒരടി താഴോട്ടുപോകുമെന്ന് തിരിച്ചറിയുന്ന ഭൂരിപക്ഷ ബുദ്ധിജീവികള്‍ക്ക് അധികാരമില്ലാത്ത അവസ്ഥയില്‍ ദാരിദ്ര്യവുമായുള്ള ബന്ധം മനസ്സിലാക്കാന്‍ വല്ല പ്രയാസവുമുണ്ടോ? പരിഷത്ത് പഠനം ഉയര്‍ത്തിപ്പിടിച്ച അനന്തപത്മനാഭന്‍ കണ്ണടച്ചുകളഞ്ഞ ചില കണക്കുകളുണ്ട്. അത് ദാരിദ്ര്യത്തിന്റെ ജാതിഭേദത്തെകുറിച്ചുള്ള കണക്കുകളാണ്. ജാതിപദവി മേലോട്ടുപോകുന്തോറും ദാരിദ്ര്യം കുറയുന്നു. കീഴോട്ടുപോകുന്തോറും ദാരിദ്ര്യം കൂടുന്നു. അധികാരവും അധികാരമില്ലായ്മയും സാമൂഹ്യപുരോഗതിയിലും സാമ്പത്തിക വികസനത്തിലും സൃഷ്ടിക്കുന്ന അസാമാന്യതകളെയാണ് ഇതു വ്യക്തമാക്കുന്നത്. ഇത് മറ്റു മതവിഭാഗങ്ങളിലുമുണ്ട്. ഭൂരിപക്ഷത്തെയും ന്യൂനപക്ഷത്തെയും നിര്‍വചിക്കാനുള്ള മാനദണ്ഡം അധികാരവും അധികാരമില്ലായ്മയുമാണെന്ന് പല സാമൂഹ്യശാസ്ത്രജ്ഞന്മാരും നിര്‍വചിക്കുന്നുണ്ട്. നമ്മുടെ വെള്ളാപ്പള്ളിയും സുകുമാരന്‍നായരും ഇതാണ് മനസ്സിലാക്കുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply