വെല്‍ഡണ്‍ രാഹുല്‍…..

സുപ്രിംകോടതി ആക്ടിവിസത്തിനു പുറകെ രാഹുലിന്റെ ആക്ടിവിസവും ഗംഭീരമായി. രാഹുലടിച്ച ഗോള്‍ അത്യുഗ്രന്‍. അത് നാടകമായിരിക്കാം. അല്ലായിരിക്കാം. എന്തായാലും ബാധിക്കാന്‍ പോകുന്നത് കേന്ദ്രസര്‍ക്കാരിനേയും പ്രധാനമന്ത്രിയേയയും കോണ്‍ഗ്രസ്സിനേയുമാണ്. അതിന്റെ പ്രത്യാഘാതങ്ങള്‍ അവര്‍ പരിഹരിക്കട്ടെ. പ്രതിപക്ഷവും മറ്റും അക്കാര്യത്തില്‍ എന്താനാണാവോ അമിതമായി ടെന്‍ഷനടിക്കുന്നത്. രാഹുലിന്റെ പ്രസ്താവനയില്‍ അവര്‍ക്കാണ് കൂടുതല്‍ പ്രശ്‌നം. അതിനു കാരണം ഒന്നേയുള്ളു. അവരും ഓര്‍ഡിനന്‍സിനെ പിന്തുണക്കുന്നു എന്നതുതന്നെ. കോണ്‍ഗ്രസില്‍ മാധ്യമവിഭാഗത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി അജയ്മാക്കനെ ക്ഷണിച്ച് പ്രസ് ക്‌ളബ് ഓഫ് ഇന്ത്യ നടത്തിയ ‘മീറ്റ് ദ പ്രസ്’ […]

images

സുപ്രിംകോടതി ആക്ടിവിസത്തിനു പുറകെ രാഹുലിന്റെ ആക്ടിവിസവും ഗംഭീരമായി. രാഹുലടിച്ച ഗോള്‍ അത്യുഗ്രന്‍. അത് നാടകമായിരിക്കാം. അല്ലായിരിക്കാം. എന്തായാലും ബാധിക്കാന്‍ പോകുന്നത് കേന്ദ്രസര്‍ക്കാരിനേയും പ്രധാനമന്ത്രിയേയയും കോണ്‍ഗ്രസ്സിനേയുമാണ്. അതിന്റെ പ്രത്യാഘാതങ്ങള്‍ അവര്‍ പരിഹരിക്കട്ടെ. പ്രതിപക്ഷവും മറ്റും അക്കാര്യത്തില്‍ എന്താനാണാവോ അമിതമായി ടെന്‍ഷനടിക്കുന്നത്. രാഹുലിന്റെ പ്രസ്താവനയില്‍ അവര്‍ക്കാണ് കൂടുതല്‍ പ്രശ്‌നം. അതിനു കാരണം ഒന്നേയുള്ളു. അവരും ഓര്‍ഡിനന്‍സിനെ പിന്തുണക്കുന്നു എന്നതുതന്നെ.
കോണ്‍ഗ്രസില്‍ മാധ്യമവിഭാഗത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി അജയ്മാക്കനെ ക്ഷണിച്ച് പ്രസ് ക്‌ളബ് ഓഫ് ഇന്ത്യ നടത്തിയ ‘മീറ്റ് ദ പ്രസ്’ പരിപാടിയിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്നാണല്ലോ രാഹുല്‍ വെടിപൊട്ടിച്ചത്. തീരെ പരിചിതമല്ലാത്ത രീതി. അതുവരെ ഓര്‍ഡിനന്‍സിനെയും സര്‍ക്കാറിനെയും ന്യായീകരിച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അജയ്മാക്കന്‍. മാക്കനെ കൊച്ചാക്കിയായിരുന്നു രാഹുലിന്റെ ഇടപെടല്‍. രാഷ്ട്രീയ പരിഗണനകള്‍ കണക്കിലെടുക്കുമ്പോള്‍ ഓര്‍ഡിനന്‍സ് ആവശ്യമാണെന്ന വാദമാണ് കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നതെന്ന് രാഹുല്‍ കൂട്ടിച്ചേര്‍ത്തു. എല്ലാ പാര്‍ട്ടികളും ഇതുതന്നെയാണ് ചെയ്യുന്നത്. ഈ വിഡ്ഢിത്തം അവസാനിപ്പിക്കേണ്ട സമയമായി. അഴിമതിക്കെതിരെ പോരാടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ ഇതംഗീകരിക്കരുത് എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കുറ്റവാളികളായ ജനപ്രതിനിധികളെ സംരക്ഷിക്കുന്ന തീരുമാനത്തെ രൂക്ഷമായ ഭാഷയിലാണ് രാഹുല്‍ ഗാന്ധി തള്ളിപ്പറഞ്ഞത്. ഓര്‍ഡിനന്‍സ് പരമാബദ്ധമാണെന്നും യു.പി.എ സര്‍ക്കാര്‍ ചെയ്തത് തെറ്റാണെന്നും രാഹുല്‍ തുറന്നടിച്ചു. മിനിട്ടുകള്‍ക്കു മുമ്പ് ഓര്‍ഡിനന്‍സിനെ ന്യായീകരിച്ച് സംസാരിച്ച അജയ്മാക്കന്‍, ‘രാഹുല്‍ ഗാന്ധി പറഞ്ഞതാണ് പാര്‍ട്ടി നയ’മെന്ന് പൊടുന്നനെ നിലപാട് മാറ്റിയത് തമാശയായി.
മന്ത്രിസഭ അംഗീകരിച്ച ഓര്‍ഡിനന്‍സ് കടുത്ത എതിര്‍പ്പുകളുടെ പശ്ചാത്തലത്തില്‍ രണ്ടു ദിവസം കഴിഞ്ഞിട്ടും രാഷ്ട്രപതി പ്രണബ് മുഖര്‍ജി അംഗീകരിച്ചിട്ടില്ല. ഓര്‍ഡിനന്‍സ് കൊണ്ടുവരേണ്ടതിന്റെ അടിയന്തരാവശ്യം എന്താണെന്ന് കഴിഞ്ഞ ദിവസം മൂന്നു കേന്ദ്രമന്ത്രിമാരെ വിളിച്ചുവരുത്തി രാഷ്ട്രപതി പ്രണബ് മുഖര്‍ജി ആരാഞ്ഞിരുന്നു. അപ്പോള്‍തന്നെ സര്‍ക്കാരും പ്രധാനമന്ത്രിയും പ്രതിസന്ധിയിലായാരുന്നു. അതിനിടയിലാണ് മുടിചൂടാത്ത മന്നന്‍ രാഹുലിന്റെ രംഗപ്രവേശം. കുടുംബാധിപത്യം നിലനില്‍ക്കുന്ന ഒരു പാര്‍ട്ടിയില്‍ അതൊക്കെ സംഭവിക്കും. അല്ലെങ്കില്‍തന്നെ കൊച്ചായ പ്രധാനമന്ത്രിയുടെ ഉയരം വീണ്ടും കുറഞ്ഞു. സീനിയര്‍ മന്ത്രിമാരൊക്കെ ചെകിടത്തടി കിട്ടിയ പോലെയായി.
എന്തായാലും ഈ ഇടപെടല്‍ വഴി ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന എം.പി, എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന സുപ്രീംകോടതി വിധി മറികടക്കാന്‍ കൊണ്ടുവന്ന വിവാദ ഓര്‍ഡിനന്‍സ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചേക്കുമെന്ന റിപ്പോര്‍ട്ട് സ്വാഗതാര്‍ഹമാണ്. രാഷ്ട്രീയപ്രാധാന്യമുള്ള ഈ സംഭവങ്ങള്‍ നടക്കുമ്പോള്‍ പ്രധാനമന്ത്രി വിദേശത്താണ്. അദ്ദേഹം തിരിച്ചുവരുന്നതോടെ ചിത്രം കൂടുതല്‍ വ്യക്തമാകും. സ്വാഭാവികമായും രാഷ്ട്രീയരംഗം ആശങ്കയിലാണ്. സൂപ്പര്‍ പ്രധാനമന്ത്രിയുടെ അഭിപ്രായത്തെ എതിര്‍ക്കാനുള്ള ചങ്കൂറ്റമൊന്നും അദ്ദേഹത്തിനില്ല എന്നു തന്നെ കരുതാം. എന്തായാലും വെല്‍ഡണ്‍ രാഹുല്‍ എന്നല്ലാതെ മറ്റെന്തു പറയാന്‍…………..

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply