വെല്‍ഡണ്‍ ആന്‍ അഗസ്റ്റിന്‍

നന്ദകുമാര്‍ അതെ. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ആര്‍ട്ടിസ്റ്റ് സിനിമ കണ്ടിറങ്ങുമ്പോള്‍ ആദ്യം പറയാന്‍ തോന്നുന്നത് അതാണ്. പുതുതലമുറക്ക് മികച്ച ഏതാനും ചിത്രങ്ങള്‍ നല്‍കിയ ശ്യാമിന്റെ ഭേദപ്പെട്ട ചിത്രം. പുതുനടന്മാരില്‍ നമ്പര്‍ വണ്‍ ആയ ഫഹദ് ഫാസിലിന്റെ മികച്ച പ്രകടനം. എന്നാല്‍ അതിനേക്കാളേറെ ഉറക്കെ പറയാന്‍ തോന്നുന്നത് വെല്‍ഡണ്‍ ആന്‍ എന്നാണ്. കാരണം അതുതന്നെ. ഗംഭീരമായ പ്രകടനത്തിലൂടെ ആന്‍ പ്രേക്ഷകരെ വിസ്മയിച്ചു. താന്‍ മികച്ച ആര്‍ടിസ്റ്റ് തന്നെ എന്നു തെളിയിച്ചു. പുതിയ കാലത്തെ സത്യന്‍ അന്തിക്കാടാണ് ശ്യാമപ്രസാദ് എന്നു […]

Untitled-1
നന്ദകുമാര്‍

അതെ. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ആര്‍ട്ടിസ്റ്റ് സിനിമ കണ്ടിറങ്ങുമ്പോള്‍ ആദ്യം പറയാന്‍ തോന്നുന്നത് അതാണ്. പുതുതലമുറക്ക് മികച്ച ഏതാനും ചിത്രങ്ങള്‍ നല്‍കിയ ശ്യാമിന്റെ ഭേദപ്പെട്ട ചിത്രം. പുതുനടന്മാരില്‍ നമ്പര്‍ വണ്‍ ആയ ഫഹദ് ഫാസിലിന്റെ മികച്ച പ്രകടനം. എന്നാല്‍ അതിനേക്കാളേറെ ഉറക്കെ പറയാന്‍ തോന്നുന്നത് വെല്‍ഡണ്‍ ആന്‍ എന്നാണ്. കാരണം അതുതന്നെ. ഗംഭീരമായ പ്രകടനത്തിലൂടെ ആന്‍ പ്രേക്ഷകരെ വിസ്മയിച്ചു. താന്‍ മികച്ച ആര്‍ടിസ്റ്റ് തന്നെ എന്നു തെളിയിച്ചു.
പുതിയ കാലത്തെ സത്യന്‍ അന്തിക്കാടാണ് ശ്യാമപ്രസാദ് എന്നു പറയാം. കുടുംബജീവിതത്തിലെ സങ്കിര്‍ണ്ണതകളാണ് അദ്ദേഹത്തിന്റെ പല സിനിമകളിലേയും പ്രമേയം. ഒരേകടലും അകലേയുമെല്ലാം മികച്ച ഉദാഹരണങ്ങള്‍. സത്യന്‍ അന്തിക്കാടിന്റെ സിനിമകള്‍ ഗ്രാമീണ പശ്ചാത്തലത്തിലുള്ളവയാണെങ്കില്‍ ആധുനികകാലവും നഗരജീവിതവുമാണ് ശ്യാമിന്റെ സിനിമകളുടെ പശ്ചാത്തലം. അദ്ദേഹത്തിന്റെ സിനിമകളിലെ പ്രമേയങ്ങളും സ്വാഭാവികമായും ആധുനിക കാലത്തെ വിഷയങ്ങളാകുന്നത് സ്വാഭാവികം. ആര്‍ടിസ്റ്റിലും കാണുന്നത് അതു തന്നെ. വിവാഹം കഴിക്കാതെതന്നെ നഗരങ്ങളില്‍ കാണുന്ന ലീവിംഗ് ടുഗെതറാണ് ചിത്രത്തിലുള്ളതെങ്കിലും അതും ഇക്കാലത്തെ കുടുംബജീവിതം തന്നെ. അതിനകത്തെ സംഘര്‍ഷങ്ങള്‍ സാമാന്യം ഭംഗിയായി ശ്യാം അവതരിപ്പിച്ചിട്ടുണ്ട്. അതേസമയം ജീവിതം കലക്കായി ഉഴിഞ്ഞുവെച്ച ആധുനിക കാലത്തെ ഒരാളുടെ ജീവിതമാണ് ശ്യാം ചിത്രീകരിച്ചിരിക്കുന്നതെന്ന് പ്രതീക്ഷിച്ചവര്‍ നിരാശരാകും. കാരണം ആ ദിശയില്‍ ചിത്രം വിജയിച്ചു എന്നു പറയാനാകില്ല. പുതുകാലത്തെ ഒരു കലാകാരനല്ല ഫഹദ് അവതരിപ്പിക്കുന്ന മൈക്കിള്‍. മറിച്ച്് ദശകങ്ങള്‍ക്ക് പുറകിലെ കലാകാരനാണ്. അതുകൊണ്ടുതന്നെ ആ വശവും ലീവിംഗ് ടുഗെതറിലെ പ്രശ്‌നങ്ങളും വേറിട്ടു നില്‍ക്കുന്നത് പ്രകടമാണ്. പ്രതേകിച്ച് ഇതേപേരില്‍തന്നെ ലോകക്ലാസ്സിക് സിനിമകള്‍ ഉള്ളപ്പോള്‍.
തീര്‍ച്ചയായും സത്യന്‍ അന്തിക്കാടിനെ പോലെ കുടുംബത്തെ ശ്യാം ഉദാത്തവല്‍ക്കരിക്കുന്നില്ല. ആര്‍ട്ടിസ്റ്റായ മൈക്കിളിന്റെ ഉയര്‍ച്ചക്കും രണ്ടുപേരുടേയും ജീവിതചിലവ് കണ്ടെത്താനുമായി സ്വന്തം കലാപരമായ കഴിവുകള്‍ ആന്‍ അവതരിപ്പിക്കുന്ന ഗായത്രിക്ക് നഷ്ടപ്പെടുന്നു. അപകടത്തില്‍ പെട്ട് മൈക്കിള്‍ അന്ധനായപ്പോള്‍ ആ ത്യാഗം പൂര്‍ണ്ണമായി. പിന്നീട് സഹനത്തിന്റെ പര്യായമായി അവള്‍ മാറി. എന്നിട്ടും അതുമനസ്സിലാകാതെ മൈക്കിള്‍ അവളെ വഞ്ചകിയാക്കി ചിത്രികരിച്ചപ്പോള്‍ ലീവിംഗ് ടുഗെതര്‍ അവസാനിപ്പിക്കാന്‍ ഗായത്രി തയ്യാറാകുന്നു. തീര്‍ച്ചയായും സത്യന്‍ അന്തിക്കാടില്‍ നിന്ന് ശ്യാം ഒരുപാട് മുന്നോട്ടുപോയി എന്നതു ശരി. മാത്രമല്ല സൂക്ഷ്മ നിരീക്ഷണത്തില്‍ ഗായത്രിയെന്ന കഥാപാത്രം മൈക്കിളിനേക്കാള്‍ പ്രാധാന്യമുള്ളതായി മാറുന്നുണ്ട് താനും.
ഭരതന്‍ സംവിധാനം ചെയ്ത ഓര്‍മ്മക്കായി സിനിമയില്‍ കൊടിയേറ്റം ഗോപി് അവതരിപ്പിച്ച ഊമയായ ശില്‍പ്പിക്കുശേഷം പ്രേക്ഷകര്‍ കണ്ട മികച്ച കഥാപാത്രമാണ് ഫഹദ് അവതരിപ്പിക്കുന്ന അന്ധനായ ചിത്രകാരന്‍. അനായാസമായി തന്റെ റോള്‍ ഭംഗിയാക്കാന്‍ ഫഹദിനു കഴിഞ്ഞു. എന്നാല്‍ ഫഹദില്‍ നിന്ന് പ്രേക്ഷകര്‍ അതു പ്രതീക്ഷിച്ചിരിക്കാം. എന്നാല്‍ ഇതുവരേയും മികച്ച അവസരങ്ങള്‍ കിട്ടിയെന്നു പറയാനാനാകാത്ത ആന്‍ തന്റെ ഭാഗം മനോഹരമായി ചെയ്തിരിക്കുന്നു. സിനിമ രണ്ടാംവാരത്തിലേക്കു കടക്കുമ്പോള്‍ തീര്‍ച്ചയായും പറയാന്‍ കഴിയും, ശ്യാമിനും ഫഹദിനും മുന്നിലാണ് ഈ സിനിമയില്‍ ആന്‍ അഗസ്റ്റിന്‍.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “വെല്‍ഡണ്‍ ആന്‍ അഗസ്റ്റിന്‍

Leave a Reply