വി എസ്……. റിട്ടയര്‍മെന്റ് തന്നെ ഉചിതം

ഒക്‌ടോബര്‍ 20നു തന്റെ തൊണ്ണൂറാം പിറന്നാളിനോടനുബന്ധിച്ച് വി.എസ്. അച്യുതാനന്ദന്‍ രാഷ്ട്രീയത്തില്‍ നിന്ന് സ്വയം വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന അഭ്യൂഹം വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് പദവിയടക്കം തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളും ഒഴിയുമെന്നാണ് സൂചന. കഴിഞ്ഞ ദിവസങ്ങളില്‍ പി.ബി കമ്മിഷന്റെ തെളിവെടുപ്പില്‍ പാര്‍ട്ടിയിലെ മിക്കവാറും നേതാക്കള്‍ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട സാഹചര്യത്തിലാണത്രെ വി എസിന്റെ തീരുമാനം. എന്നും തുണയായിരുന്ന മൂന്നു പഴ്‌സണല്‍ സ്റ്റാഫംഗങ്ങളെ പുറത്താക്കിയതോടെ നിരാശനായിരുന്ന വിഎസ് ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. വിഎസ് എന്ന രാഷ്ട്രീയ കാരണവരോടുള്ള […]

download

ഒക്‌ടോബര്‍ 20നു തന്റെ തൊണ്ണൂറാം പിറന്നാളിനോടനുബന്ധിച്ച് വി.എസ്. അച്യുതാനന്ദന്‍ രാഷ്ട്രീയത്തില്‍ നിന്ന് സ്വയം വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന അഭ്യൂഹം വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് പദവിയടക്കം തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളും ഒഴിയുമെന്നാണ് സൂചന. കഴിഞ്ഞ ദിവസങ്ങളില്‍ പി.ബി കമ്മിഷന്റെ തെളിവെടുപ്പില്‍ പാര്‍ട്ടിയിലെ മിക്കവാറും നേതാക്കള്‍ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട സാഹചര്യത്തിലാണത്രെ വി എസിന്റെ തീരുമാനം. എന്നും തുണയായിരുന്ന മൂന്നു പഴ്‌സണല്‍ സ്റ്റാഫംഗങ്ങളെ പുറത്താക്കിയതോടെ നിരാശനായിരുന്ന വിഎസ് ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.
വിഎസ് എന്ന രാഷ്ട്രീയ കാരണവരോടുള്ള ബഹുമാനം മുഴുവന്‍ വെച്ചു കൊണ്ടുതന്നെ പറയട്ടെ, അതു തന്നെയാണ് നല്ലത്. ഒന്നാമത്തെ കാര്യം താങ്കള്‍ നിരന്തരമായി അപമാനിക്കപ്പെടുന്നതു കാണുമ്പോള്‍ എതിരാളികള്‍ക്കുപോലും വിഷമമുണ്ട്. സ്വന്തം പ്രസ്ഥാനത്താല്‍ ഇനിയും അപമാനിക്കപ്പെടുന്നതിനു മുമ്പ് സ്വയം ഒഴിയുന്നതാണ് നല്ലത്. ജനങ്ങളും ബുദ്ധിജീവികളും മധ്യമങ്ങളും കൂടെയുണ്ടെന്ന ധാരണയൊന്നും വേണ്ട. നിര്‍ണ്ണായക സമയങ്ങളില്‍ അവര്‍ കൈവിടും. അല്ലെങ്കിലും അവര്‍ക്കെന്തുചെയ്യാന്‍ കഴിയും? ഒരിക്കല്‍ താങ്കള്‍ക്ക് നിഷേധിക്കപ്പെട്ട സീറ്റ് വാങ്ങിത്തരാന്‍ കഴിഞ്ഞു എന്നത് ശരി. എന്നാല്‍ അക്കാലവും കഴിഞ്ഞു. മാത്രമല്ല, മുഖ്യമന്ത്രിയായപ്പോള്‍ താങ്കള്‍ മിക്കവരേയും നിരാശനാക്കി എന്നതാണ് യാഥാര്‍ത്ഥ്യം.
അതിനേക്കാളേറെ പ്രധാനം പൊളിറ്റ് ബ്യൂറോ കമ്മീഷന്റെ തെളിവെടുപ്പില്‍ താങ്കള്‍ ഉന്നയിച്ച വാദങ്ങലാണ്. നയവ്യതിയാനം ചൂണ്ടിക്കാണിക്കുന്നവരെ പാര്‍ട്ടി നേതൃത്വം ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന താങ്കളുടെ ആരോപണത്തില്‍ എന്താണ് അത്ഭുതം? ലോകത്തെമ്പാടുമുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ചരിത്രം മറ്റെന്താണ്? താങ്കളും അത്തരം നടപടികളില്‍ ഭാഗഭാക്കായിട്ടില്ലേ? അടിസ്ഥാനപരമായി ജനാധിപത്യ സംവിധാനത്തെ അംഗീകരിക്കാത്ത ഒരു പ്രസ്ഥാനത്തിന് സ്വന്തം സംഘടനാസംവിധാനത്തിനകത്തും അതിനു കഴിയില്ല. ജനാധിപത്യകേന്ദ്രീകരണം, ബോള്‍ഷേവിക് സംഘടനാ തത്വങ്ങള്‍, കേഡര്‍ പാര്‍ട്ടി എന്നെല്ലാം പറഞ്ഞ് നടപ്പാക്കിയ സംഘടനാ സംവിധാനം സ്വാഭാവികമായും ഇത്തരത്തിലേ എത്തിചേരൂ.
പ്രത്യയശാസ്ത്രത്തില്‍ നിന്നുള്ള വ്യതിയാനം ചൂണ്ടിക്കാട്ടിയപ്പോഴൊക്കെ തന്നെ ശത്രുവായി പാര്‍ട്ടി പ്രഖ്യാപിച്ചതായും താങ്കള്‍ പറയുന്നു. കാലത്തിനനുസരിച്ചും ദേശത്തിനനുസരിച്ചും മാറ്റങ്ങള്‍ക്കനുസരിച്ചും മാറാത്ത ഒന്നാണോ പ്രത്യശാസ്ത്രം? അത് മറ്റൊരു മൗലികവാദമല്ലാതെ മറ്റെന്ത്? പിണറായിയും കൂട്ടരും കൊണ്ടുവരുന്ന വ്യതിയാനം ശരിയാണോ എന്ന ചോദ്യം പ്രസക്തം തന്നെ. ജനാധിപത്യ – ബൂര്‍ഷ്വാപാര്‍ട്ടികളുടെ മോശം വശങ്ങള്‍ സ്വീകരിക്കുകയും നല്ല വശങ്ങള്‍ സ്വീകരിക്കാതിരിക്കുകയും ചെയ്യുന്ന സമീപനം തന്നെയാണ് ഔദ്യോഗിക പക്ഷത്തിനന്റേത്. അതേസമയം ലോകത്തെ മാറ്റങ്ങല്‍ ഉള്‍ക്കൊള്ളാനോ കമ്യൂണിസ്റ്റ് പ്രസ്ഥാനം നേരിട്ട വെല്ലുവിളികള്‍ തിരിച്ചറിഞ്ഞ് മുന്നോട്ടുപോകാനോ ശ്രമിക്കാത്ത താങ്കള്‍ അതുകൊണ്ടുതന്നെ അപ്രസക്തനായി കഴിഞ്ഞു. അപ്പോല്‍ പിന്ന മാന്യമായ റിട്ടയര്‍മെന്റല്ലേ നല്ലത്.
തീര്‍ച്ചയായും താങ്കളും മുന്‍തലമുറയിലെ അവശേഷിക്കുന്ന മറ്റു ചിലരും കഴിഞ്ഞാല്‍ അഴിമതി രഹിതമായ രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയവരുടെ കാലം അവസാനിക്കുകയാണ്. എന്നാല്‍ എല്ലാ മേഖലയിലും ഒരു പ്രായം കഴിഞ്ഞാല്‍ വിശ്രമിക്കണം. അത് രാഷ്ട്രീയത്തിനും ബാധകം തന്നെ. ശാരീരികവും മാനസികവുമായ എകാഗ്രത നഷ്ടപ്പെടുന്നതിനാലാണല്ലോ റിട്ടയര്‍മെന്റ്. കഠിനപ്രയത്‌നത്തിലൂടെ താങ്കള്‍ ആ കാലയളവ് നീട്ടിയെടുത്തു. എന്നാലും 90 വയസ്സ്. അതുമതി. പാര്‍ട്ടി നേതൃത്വവും അധികാരവുമൊന്നുമില്ലാതേയും കഴിയുന്നത് ഇനിയും ചെയ്യാമല്ലോ.
അതിനിടെ താങ്കള്‍ ചില ബോംബുകള്‍ പൊട്ടിക്കുമെന്ന് പറഞ്ഞു കേള്‍ക്കുന്നു. തീര്‍ച്ചയായും അതുവേണം. ജനങ്ങള്‍ക്കുവേണ്ടിയുള്ള പൊതു പ്രവര്‍ത്തനത്തില്‍ അവരറിയാത്ത രഹസ്യങ്ങളെന്തിന്? കേരളീയര്‍ക്ക് പ്രസക്തമായ വാര്‍ത്തയാണെന്നു തോന്നുന്നതാണെങ്കില്‍ താങ്കളത് പറയുകതന്നെ വേണം. അങ്ങനെ ആ വിരമിക്കല്‍ അവിസ്മരണീയമാകട്ടെ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “വി എസ്……. റിട്ടയര്‍മെന്റ് തന്നെ ഉചിതം

  1. ഏതു വിധത്തില്‍ ചിന്തിച്ചാലും വി.എസ്.സ്വയം വിരമിക്കുന്നതാണ് ഉചിതം.ബാഹ്യസമ്മര്‍ദംമൂലം പദവികള്‍ നല്‍കാന്‍ പാര്‍ടി തുനിഞ്ഞാല്‍ പോലും ഒരു ചുക്കും ചെയ്യാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിന് കിട്ടാന്‍ പോകുന്നില്ല.പാര്‍ടിയില്‍ തുടരുക എന്നതുകൊണ്ട്‌ സംഭവിക്കുന്ന യഥാര്‍ത്ഥ കാര്യം,ഔദ്യോഗിക പരിഷകള്‍ക്ക് തെരഞ്ഞെടുപ്പ് പാലം കടക്കാനുള്ള നാരായണമന്ത്രം ചൊല്ലിക്കൊടുക്കേണ്ടിവരിക എന്നത് മാത്രമായിരിക്കും.പറയാനുള്ള കറുത്ത സത്യങ്ങള്‍ തുറന്നടിച്ചുപറഞ്ഞു ഉള്ള നെഞ്ചുംവിരിച്ച് അദ്ദേഹം പുറത്തിറങ്ങട്ടെ.വലവിരിച്ചു കാത്തിരിക്കുന്ന മറ്റു ചുകപ്പന്‍ വകഭേദങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ കഴിയുകയും വേണം.

    ഈ സ്വയം വിരമിക്കലിനോടൊപ്പം,മറ്റുചില നിര്‍ബന്ധിത വിരമിക്കല്‍ കൂടി നടന്നെങ്കില്‍ എന്ന് ചുമ്മാ ആശിക്കാന്‍ നമുക്ക് ആരുടേയും അനുവാദം വേണ്ടല്ലോ.

Leave a Reply