വിശുദ്ധ നരകം: വിശ്വാസത്തിന്റെയും ആരാധനയുടെയും ശുദ്ധഭ്രാന്തിന്റെയും ഓര്‍മക്കുറിപ്പ്

അമൃതാനന്ദമയി ആശ്രമത്തെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളുമായി മുന്‍ ശിഷ്യയുടെ പുസ്തകം പുറത്തുവന്നിരിക്കുന്ന ലോകതലത്തില്‍തന്നെ വാര്‍ത്തയാകുന്നത് സ്വാഭാവികം. കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ഈ വാര്‍ത്ത തമസ്‌കരിക്കുന്നതും സ്വാഭാവികം. പുസ്തകത്തിന്റെ ഗ്രന്ഥകര്‍ത്താവ് ഗായത്രി എന്ന ഗെയ്ല്‍ ട്രെഡ്വെല്‍ ആണ്. ഇവര്‍ ആസ്‌ത്രേലിയക്കാരിയാണ്. ഹോളി ഹെല്‍: എ മെമയിര്‍ ഓഫ് ഫെയ്ത്ത്, ഡിവോഷന്‍ ആന്‍ഡ് പ്യൂര്‍ മാഡ്‌നെസ്’ (‘വിശുദ്ധ നരകം: വിശ്വാസത്തിന്റെയും ആരാധനയുടെയും ശുദ്ധഭ്രാന്തിന്റെയും ഓര്‍മക്കുറിപ്പ്’) എന്നാണ് പുസ്തകത്തിന്റെ പേര്. ചെറുപ്രായത്തില്‍ തന്നെ ആത്മീയാന്വേഷണവുമായി ഏഷ്യയിലത്തെിയതാണിവര്‍. 21 വയസ്സുള്ളപ്പോള്‍ അമൃതാനന്ദമയിയുടെ പേഴ്‌സനല്‍ […]

1920311_703895586297879_106751155_nഅമൃതാനന്ദമയി ആശ്രമത്തെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളുമായി മുന്‍ ശിഷ്യയുടെ പുസ്തകം പുറത്തുവന്നിരിക്കുന്ന ലോകതലത്തില്‍തന്നെ വാര്‍ത്തയാകുന്നത് സ്വാഭാവികം. കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ഈ വാര്‍ത്ത തമസ്‌കരിക്കുന്നതും സ്വാഭാവികം. പുസ്തകത്തിന്റെ ഗ്രന്ഥകര്‍ത്താവ് ഗായത്രി എന്ന ഗെയ്ല്‍ ട്രെഡ്വെല്‍ ആണ്. ഇവര്‍ ആസ്‌ത്രേലിയക്കാരിയാണ്. ഹോളി ഹെല്‍: എ മെമയിര്‍ ഓഫ് ഫെയ്ത്ത്, ഡിവോഷന്‍ ആന്‍ഡ് പ്യൂര്‍ മാഡ്‌നെസ്’ (‘വിശുദ്ധ നരകം: വിശ്വാസത്തിന്റെയും ആരാധനയുടെയും ശുദ്ധഭ്രാന്തിന്റെയും ഓര്‍മക്കുറിപ്പ്’) എന്നാണ് പുസ്തകത്തിന്റെ പേര്.

ചെറുപ്രായത്തില്‍ തന്നെ ആത്മീയാന്വേഷണവുമായി ഏഷ്യയിലത്തെിയതാണിവര്‍. 21 വയസ്സുള്ളപ്പോള്‍ അമൃതാനന്ദമയിയുടെ പേഴ്‌സനല്‍ അസിസ്റ്റന്റ് ആയി. 20 വര്‍ഷം അവിടെ കഴിഞ്ഞു. ഒടുവില്‍ ആശ്രമത്തിന്റെ കാപട്യങ്ങളില്‍ മനംമടുത്ത് താന്‍ ഇന്ത്യ വിടുകയായിരുന്നു എന്ന് ഗായത്രി പറയുന്നു.
അമൃതാനന്ദമയിയുടെ സഹായിയായുള്ള ജോലി 24 മണിക്കൂറും നീളുന്നതായിരുന്നു. അതുകൊണ്ടു ചുരുങ്ങിയ കാലം കൊണ്ട് മലയാളം പഠിച്ചു. കേവലം സഹായി എന്ന അവസ്ഥയില്‍നിന്ന് ആശ്രമ രഹസ്യങ്ങളെല്ലാം അറിയുന്ന ആള്‍ എന്ന നിലയിലേക്ക് അവര്‍ മാറി. ചെറിയ ചുറ്റുപാടില്‍ തുടങ്ങിയ കൂട്ടായ്മ ഒരു കച്ചവട സാമ്രാജ്യമായി വളര്‍ന്നതിനെ ക്കുറിച്ചാണ് പുസ്തകം ചര്‍ച്ച ചെയ്യുന്നത്്. ആശ്രമത്തില്‍ ബലാത്സംഗ പരമ്പര നടന്നെന്ന വിവരം പോലും പുസ്തകത്തിലുണ്ട്.
1999 നവംബറിലാണ് ഇവര്‍ ആശ്രമം വിട്ടത്. വര്‍ഷങ്ങള്‍ നീണ്ട മാനസിക പീഡനം മൂലം അന്നൊന്നും ഇത്തരമൊരു പുസ്തകം എഴുതുന്നതിനെക്കുറിച്ച് ചിന്തിക്കാനേ സാധിച്ചിരുന്നില്ലെന്നും ഇപ്പോഴാണ് അതിനുള്ള ധൈര്യമുമഅടായതെനന്ും ഗെയ്ല്‍ പറയുന്നു.
ആത്മീയ ജീവിതം തെരഞ്ഞെടുത്ത ആദ്യനാളുകള്‍ ആനന്ദകരമായിരുന്നെങ്കിലും ആശ്രമം വളര്‍ന്നതോടെ കുതന്ത്രങ്ങളുടെയും ചതിയുടെയും തട്ടിപ്പിന്റെയും നാളുകളായിരുന്നു കണ്ടതെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു. ആശ്രമത്തിലെ മുതിര്‍ന്ന സ്വാമിയും അമൃതാനന്ദമയിയുടെ ശിഷ്യരില്‍ പ്രഥമഗണനീയനുമായ സ്വാമി അമൃതസ്വരൂപാനന്ദയെക്കുറിച്ച് ഗുരുതര ആരോപണങ്ങളാണ് പുസ്തകത്തിലുള്ളത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Literature | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply