വിവാഹത്തിനും സിപിഎം ഊരുവിലക്ക്‌

വടക്കന്‍ കേരളത്തില്‍ സിപിഎം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ തുടരുന്നതായാണ്‌ പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്‌. വഴിത്തര്‍ക്കത്തിന്റെ പേരില്‍ പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന്‌ കല്യാണത്തിന്‌ ഊരുവിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടിരിക്കുകയാണ്‌. കണ്ണൂര്‍ പെരളശേരി കിലാലൂരില്‍ നാരായണന്റെ മകളുടെ വിവാഹം വീട്ടില്‍ നടത്താന്‍ അനുവദിക്കാതെ ഊരുവിലക്ക്‌ ഏര്‍പ്പെടുത്തിയതിനെതിരെ സമര്‍പ്പിച്ച പരാതിയിലാണ്‌ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ്‌ ജെ.ബി. കോശി ഇടപെട്ടത്‌. കണ്ണൂര്‍ എസ്‌.പി.യും കളക്ടറും സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ ഡിസംബര്‍ 26 നകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്ന്‌ കമ്മീഷന്‍ ഉത്തരവിട്ടു. കണ്ണൂരില്‍ നടക്കുന്ന […]

cpmവടക്കന്‍ കേരളത്തില്‍ സിപിഎം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ തുടരുന്നതായാണ്‌ പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്‌. വഴിത്തര്‍ക്കത്തിന്റെ പേരില്‍ പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന്‌ കല്യാണത്തിന്‌ ഊരുവിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടിരിക്കുകയാണ്‌.
കണ്ണൂര്‍ പെരളശേരി കിലാലൂരില്‍ നാരായണന്റെ മകളുടെ വിവാഹം വീട്ടില്‍ നടത്താന്‍ അനുവദിക്കാതെ ഊരുവിലക്ക്‌ ഏര്‍പ്പെടുത്തിയതിനെതിരെ സമര്‍പ്പിച്ച പരാതിയിലാണ്‌ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ്‌ ജെ.ബി. കോശി ഇടപെട്ടത്‌.
കണ്ണൂര്‍ എസ്‌.പി.യും കളക്ടറും സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ ഡിസംബര്‍ 26 നകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്ന്‌ കമ്മീഷന്‍ ഉത്തരവിട്ടു. കണ്ണൂരില്‍ നടക്കുന്ന സിറ്റിങ്ങില്‍ കേസ്‌ പരിഗണിക്കാനും ഉത്തരവായി.
സപ്‌തംബര്‍ 11 നാണ്‌ നാരായണന്റെ മകളും കെ.എസ്‌.ആര്‍.ടി.സി കണ്ടക്ടറുമായ എം.കെ. ജസീനയുടെ വിവാഹം കിലാലൂരിലെ വീട്ടില്‍ നടത്താന്‍ തീരുമാനിച്ചത്‌. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ സപ്‌തംബര്‍ ആറിന്‌ ഒരു സംഘം സി.പി.എം പ്രവര്‍ത്തകര്‍ നാരായണന്റെ വീട്ടിലേക്കുള്ള റോഡില്‍ കല്ലും മരവും ഉപയോഗിച്ച്‌ തടസ്സം സൃഷ്ടിച്ചുവെന്നാണ്‌ പരാതി.
ഏറെ വിവാദമായ വിനീത കോട്ടായിക്കെതിരെ വര്‍ഷങ്ങളോളം ഊരുവിലക്കു നടത്തിയ സിപിഎം അത്തരം ഗുണ്ടായിസം ഉപേക്ഷിച്ചു എന്നാണ്‌ കരുതിയിരുന്നത്‌. എന്നാല്‍ അടുത്തയിടെ നാലുവര്‍ഷമായി പാര്‍ട്ടി ഉപരോധിക്കുന്ന ഒരു കുടുംബത്തിന്റെ കഥ പുറത്തുവന്നിരുന്നു. കോഴിക്കോട്‌ കുറ്റിയാടിക്കടുത്ത്‌ കര്‍ഷക കുടുംബത്തിനാണ്‌ സിപിഎമ്മിന്റെ ഊരുവിലക്കും ഉപരോധവും നേരിടേണ്ടിവന്നത്‌. നാലുവര്‍ഷമായി വീടുമാറി താമസിക്കുന്ന കുടുംബത്തിന്റെ ജീവിതമാര്‍ഗം മുട്ടിച്ചാണത്രെ ഉപരോധം തുടരുന്നത്‌. കാവിലുംപാറ പഞ്ചായത്തിലെ ഏച്ചിലുകണ്ടിയിലെ കെ.സി.കേളപ്പനാണ്‌ പാര്‍ട്ടി ഉപരോധം നേരിടുന്നത്‌. ഇദ്ദേഹം സിപിഎം അനുഭാവിയായിരുന്നു. 13 വര്‍ഷത്തിനപ്പുറം മകന്റെ വിവാഹവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളാണ്‌ പാര്‍്‌ട്ടിയുടെ ഉപരോധത്തിലേക്കും ഊരുവിലക്കിലേക്കും നീണ്ടത്‌. നാലുവര്‍ഷം മുമ്പ്‌ വീടുവിട്ട്‌ പോവേണ്ടി വന്നതോടെ നാല്‍പത്‌ സെന്‍റ്‌ പുരയിടത്തില്‍ കാടുകയറി. തേങ്ങയിടാന്‍ ആളെക്കിട്ടുന്നില്ല. കട്ടിപ്പാറയിലെയും കൂവക്കൊല്ലിയിലെയും കേളപ്പന്റെ നാലേക്കറിലധികം സ്ഥലത്തും സ്ഥിതി ഇതുതന്നെ. തൊഴിലാളികളെ വിലക്കിയിരിക്കുന്നതു പാര്‍ട്ടി തന്നെ. ഇക്കാര്യം പ്രാദേശിക നേതാക്കള്‍ സമ്മതിക്കുകയും ചെയ്‌തു. 2009 ഡിസംബര്‍ 24ന്‌ സിപിഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ വീടുകയറി ആക്രമിച്ചതിനെ തുടര്‍ന്നാണ്‌ ഇദ്ദേഹം നരിപ്പറ്റ പഞ്ചായത്തിലെ ചീക്കോന്നിലേക്ക്‌ താമസം മാറിയത്‌. പാര്‍ടി നേതാക്കളുടെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വീട്ടിലേക്ക്‌ മടങ്ങാനും കഴിയുന്നില്ല. സംഭവം മാധ്യമവാര്‍ത്തയായതിനെ തുടര്‍ന്നാണ്‌ സര്‍ക്കാറും മനുഷ്യവകാശകമ്മിഷനും ഇടപെട്ടു. അതിനു പുറകെയാണ്‌ പുതിയ സംഭവവും റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply