വിവരാവകാശ നിയമത്തിനു മരണമണി

രാജ്യത്തെ വിവരാവകാശ നിയമത്തിന്റെ കഴുത്തരിയുന്ന നിയമ ഭേദഗതിക്ക് കേന്ദ്രം രൂപം നല്‍കി. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും വിവരാവകാശ കമ്മിഷനുകളുടെ പദവിയും സേവന വ്യവസ്ഥകളും കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിനാണ് 2018 ലെ വിവരാവകാശ നിയമ ഭേദഗതിക്ക് കേന്ദ്രം രൂപം നല്‍കിയിരിക്കുന്നത്. സാങ്കേതിക വാദമുയര്‍ത്തിയാണ് ഭേദഗതിക്ക് രൂപം നല്‍കിയിരിക്കുന്നത്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ച് ചര്‍ച്ച ചെയ്ത് പാസാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇന്നാണ് സമ്മേളനം ആരംഭിക്കുന്നത്. 2005 ല്‍ അംഗീകരിച്ച നിയമത്തിന്റെ 13, 16 വകുപ്പുകളില്‍ ഭേദഗതി വരുത്തി […]

rrr

രാജ്യത്തെ വിവരാവകാശ നിയമത്തിന്റെ കഴുത്തരിയുന്ന നിയമ ഭേദഗതിക്ക് കേന്ദ്രം രൂപം നല്‍കി. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും വിവരാവകാശ കമ്മിഷനുകളുടെ പദവിയും സേവന വ്യവസ്ഥകളും കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിനാണ് 2018 ലെ വിവരാവകാശ നിയമ ഭേദഗതിക്ക് കേന്ദ്രം രൂപം നല്‍കിയിരിക്കുന്നത്. സാങ്കേതിക വാദമുയര്‍ത്തിയാണ് ഭേദഗതിക്ക് രൂപം നല്‍കിയിരിക്കുന്നത്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ച് ചര്‍ച്ച ചെയ്ത് പാസാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇന്നാണ് സമ്മേളനം ആരംഭിക്കുന്നത്.

2005 ല്‍ അംഗീകരിച്ച നിയമത്തിന്റെ 13, 16 വകുപ്പുകളില്‍ ഭേദഗതി വരുത്തി അധികാരം കേന്ദ്രത്തിന്റെ കൈപ്പിടിയിലാക്കുന്നതിനാണ് നീക്കം. നിലവിലുള്ള നിയമത്തില്‍ കേന്ദ്ര മുഖ്യവിവരാവകാശ കമ്മിഷണര്‍, വിവരാവകാശ കമ്മിഷണര്‍മാര്‍ എന്നിവരുടെ വേതനവും ആനുകൂല്യങ്ങളും സേവനം സംബന്ധിച്ച മറ്റ് നിബന്ധനകളും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍, തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍ എന്നിവരുടേതിന് സമാനമായിരിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. അതുപോലെ സംസ്ഥാന മുഖ്യവിവരാവകാശ കമ്മിഷണര്‍, വിവരാവകാശ കമ്മിഷണര്‍മാര്‍ എന്നിവരുടേത് സംസ്ഥാന ചീഫ് സെക്രട്ടറിയുടേതിന് സമാനമാണെന്നും നിയമത്തിലുണ്ട്. ഇത് എടുത്തുകളഞ്ഞ് അധികാരം മുഴുവന്‍ കേന്ദ്ര സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്നതിനാണ് ഭേദഗതി കൊണ്ടുവരുന്നത്.

മുഖ്യ വിവരാവകാശ കമ്മിഷണര്‍, വിവരാവകാശ കമ്മിഷണര്‍മാര്‍ എന്നിവരുടെ വേതനവും ആനുകൂല്യങ്ങളും സേവനം സംബന്ധിച്ച മറ്റ് നിബന്ധനകളും കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിക്കുന്നതിന് അനുസരിച്ചായിരിക്കുമെന്നാണ് ഭേദഗതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതുപോലെ തന്നെ കമ്മിഷനുകളുടെ കാലാവധി കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതിനനുസരിച്ച് മാറ്റുന്നതിനാണ് മറ്റൊരു ഭേദഗതി നിര്‍ദ്ദേശമുള്ളത്. നിലവില്‍ചുമതല ഏറ്റെടുക്കുന്നത് മുതല്‍ അഞ്ചുവര്‍ഷത്തേക്ക് എന്നാണ് നിലവിലുള്ള കാലപരിധിയെങ്കില്‍ പുതിയ നിര്‍ദ്ദേശമനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിക്കുന്ന കാലപരിധിയെന്ന് മാറ്റുകയാണ്.

ദുര്‍ബ്ബലമായ കാരണങ്ങളാണ് ഭേദഗതിക്കായി കേന്ദ്രം മുന്നോട്ടുവയ്ക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന് എന്നത് ഭരണഘടനയുടെ 324 (1) വകുപ്പ് അനുസരിച്ച് രൂപീകരിക്കുന്ന സ്ഥാപനമാണെന്നും വിവരാവകാശ കമ്മിഷണര്‍ എന്നത് 2015 ല്‍ ഉണ്ടാക്കിയ നിയമത്തിന്റെ മാത്രം അടിസ്ഥാനത്തിലുള്ളതാണെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം. അതിനാല്‍ ഭരണഘടനാ പദവിയും നിയമപരമായ പദവിയും തുല്യമായി നിര്‍വചിക്കുന്നതും സേവന വേതന വ്യവസ്ഥകള്‍ സമാനമാക്കുന്നതും നിയമവിരുദ്ധമാണെന്നും വിശദീകരണമുണ്ട്.
ഫലത്തില്‍ വിവരാവകാശ നിയമത്തെ തന്നെ ഇല്ലാതാക്കുന്നതാണ് പുതിയ നിയമഭേദഗതിയെന്നതില്‍ സംശയമില്ല. കേന്ദ്ര സര്‍ക്കാരിന് ഇഷ്ടംപോലെ വിവരാവകാശ കമ്മിഷനുകളെ നിയമിക്കാനും പിരിച്ചുവിടാനും ഇത് അധികാരം നല്‍കും. എന്നുമാത്രമല്ല നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന വേതനവും ആനുകൂല്യങ്ങളും നഷ്ടപ്പെടാനും പുതിയ ഭേദഗതി കാരണമാകും. ഭേദഗതിമൂലം കമ്മിഷന്റെ സ്വയംഭരണാവകാശവും സാതന്ത്ര്യവും ഇല്ലാതാക്കുന്നതിനും ഇടയാകുമെന്നതില്‍ സംശയമില്ല. വിവരാവകാശ കമ്മിഷനുകളെ കയ്യിലൊതുക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ വിവരാവകാശ – സാമൂഹ്യ പ്രവര്‍ത്തകര്‍ രംഗത്തെത്തിക്കഴിഞ്ഞു.

2015 ലെ നിയമത്തിന്റെ അന്തഃസത്ത ഇല്ലാതാക്കുന്നതാണ് പുതിയ ഭേദഗതിയെന്ന് വിവരാവകാശ പ്രവര്‍ത്തകന്‍ അഞ്ജലി ഭരദ്വാജ് പ്രതികരിച്ചു. ലോകത്തുതന്നെ ഏറ്റവും മികച്ചതാണ് ഇവിടത്തെ വിവരാവകാശ നിയമമെന്നും അത് മാറ്റുന്നതിന് ആര്‍ക്കും അവകാശമില്ലെന്നും മെച്ചപ്പെട്ട നിലയില്‍ നടപ്പിലാക്കുകയാണ് വേണ്ടതെന്നും വിവരാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.

ജനയുഗം

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply