വിഴിഞ്ഞവും കേരളകൗമുദിയുടെ ആശങ്കയും

വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ ഗൂഢാലോചനകള്‍ നടക്കുന്നു എന്ന വാര്‍ത്തകള്‍ ആരംഭിച്ച് കാലം കുറെയായി. ഗൂഢാലോചനയുണ്ടങ്കില്‍ പുറത്തുവരണം. എന്നാല്‍ ആശങ്കകള്‍ പരിഹരിക്കാന്‍ പഠനങ്ങള്‍ നടത്തുന്നത് ഗൂഢാലോചനയാകുമോ? എന്തായാലും കേരളകൗമുദിക്ക് അങ്ങെയാണെന്നു തോന്നുന്നു. ഇന്നത്തെ കൗമുദി മുഖ്യവാര്‍ത്ത പറയുന്നതു നോക്കൂ. വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ ഗൂഢനീക്കങ്ങളുടെ ഭാഗമായി, ഡല്‍ഹി ഹരിത ട്രൈബ്യൂണലില്‍ നടക്കുന്ന കേസില്‍ ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ വ്യതിയാന നിരീക്ഷണ പാനലിനെക്കൂടി ഉള്‍പ്പെടുത്താന്‍ ശ്രമം തുടങ്ങിയെന്നതാണ് വാര്‍ത്ത. ഇതിനെയാണ് കൗമുദി ഗൂഢനീക്കമായി കാണുന്നത്. വിഴിഞ്ഞത്തിനെതിരെ പരാതി നല്‍കിയ മത്സ്യത്തൊഴിലാളികളായ […]

vvvvവിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ ഗൂഢാലോചനകള്‍ നടക്കുന്നു എന്ന വാര്‍ത്തകള്‍ ആരംഭിച്ച് കാലം കുറെയായി. ഗൂഢാലോചനയുണ്ടങ്കില്‍ പുറത്തുവരണം. എന്നാല്‍ ആശങ്കകള്‍ പരിഹരിക്കാന്‍ പഠനങ്ങള്‍ നടത്തുന്നത് ഗൂഢാലോചനയാകുമോ? എന്തായാലും കേരളകൗമുദിക്ക് അങ്ങെയാണെന്നു തോന്നുന്നു.
ഇന്നത്തെ കൗമുദി മുഖ്യവാര്‍ത്ത പറയുന്നതു നോക്കൂ. വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ ഗൂഢനീക്കങ്ങളുടെ ഭാഗമായി, ഡല്‍ഹി ഹരിത ട്രൈബ്യൂണലില്‍ നടക്കുന്ന കേസില്‍ ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ വ്യതിയാന നിരീക്ഷണ പാനലിനെക്കൂടി ഉള്‍പ്പെടുത്താന്‍ ശ്രമം തുടങ്ങിയെന്നതാണ് വാര്‍ത്ത. ഇതിനെയാണ് കൗമുദി ഗൂഢനീക്കമായി കാണുന്നത്.
വിഴിഞ്ഞത്തിനെതിരെ പരാതി നല്‍കിയ മത്സ്യത്തൊഴിലാളികളായ മേരിദാസന്‍, വില്‍ഫ്രഡ് എന്നിവരാണ് ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്‌ളൈമറ്റ് ചെയ്ഞ്ചിനെ (ഐ.പി.സി.സി) കക്ഷി ചേര്‍ക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ട്രൈബ്യൂണല്‍ ഇത് അംഗീകരിച്ചാല്‍ കേസ് കൂടുതല്‍ കുഴയുകയും പദ്ധതി വൈകുകയും ചെയ്യും. കാലാവസ്ഥാ വ്യതിയാനം മൂലം അന്‍പത് വര്‍ഷത്തിനുള്ളില്‍ കടല്‍വെള്ളം ഉയരുമെന്നും ലോകത്തെ പല സ്ഥലങ്ങളും മുങ്ങിപ്പോകുമെന്നും പഠനങ്ങളുണ്ട്. വിഴിഞ്ഞം തുറമുഖം നിര്‍മ്മിക്കാന്‍ തീരത്ത് വരുത്തുന്ന മാറ്റങ്ങള്‍ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് വാദിക്കാനാണ് കാലാവസ്ഥാ പാനലിനെ ഉള്‍പ്പെടുത്താന്‍ നോക്കുന്നതെന്നാണ് കൗമുദിയുടെ വാദം.
വരുംകാലം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കാലാവസ്ഥാ വ്യതിയാനമെന്നും അതുവഴി കടല്‍വെള്ളം മുകളിലേക്കുയരുമെന്നും ഇന്നറിയാത്തവരുണ്ടോ? സ്വാഭാവികമായും ഇനി കടലിനോട് ചേര്‍ന്നുള്ള പദ്ധതികള്‍ ആരഭിക്കുമ്പോള്‍ ആ ദിശയില്‍ പഠനം അനിവാര്യമല്ലേ? പ്രത്യേകിച്ച് യു.എന്‍ പരിസ്ഥിതി പദ്ധതിയുടെ ഭാഗമായ ഐ.പി.സി.സിയെ കക്ഷി ചേര്‍ക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതെങ്ങിനെയാണ് ഗൂഢനീക്കമാകുന്നതെന്ന് മനസ്സിലാകുന്നില്ല. ഇന്നത്തെ കാലത്ത് കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട പഠനങ്ങള്‍ നടത്താത്തതല്ലേ ഗൂഢനീക്കമാകുക?
പദ്ധതി പരമാവധി വൈകിപ്പിക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമായി തീരമേഖലയിലെ എല്ലാ ഇന്ത്യന്‍ സംസ്ഥാനങ്ങളെയും കേസില്‍ ഉള്‍പ്പെടുത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളതായും കൗമുദി പറയുന്നു. തീരദേശ പരിപാലന നിയമത്തിന് 2011ല്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിയെ ചോദ്യം ചെയ്ത കേസിലാണ് തീരദേശ സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം. തീരദേശ നിയമത്തിലെ കേരളത്തിന്റെ ഭേദഗതിയെ ചോദ്യം ചെയ്യാന്‍ ട്രൈബ്യൂണലിന് അധികാരമില്ലെന്നാവും കേരളം വാദിക്കുക എന്നും കൗമുദി പറയുന്നു. സുപ്രീംകോടതിയില്‍ നിന്ന് 21ന് മുമ്പ് അനുകൂല വിധി കിട്ടിയില്ലെങ്കില്‍ കേരളത്തിന് കനത്ത തിരിച്ചടിയാവുമെന്നു പറഞ്ഞാണ് ഇവയെല്ലാം ഗൂഢനീക്കമായി കൗമുദി വ്യഖ്യാനിക്കുന്നത്. മനുഷ്യന്റെ പാരിസ്ഥിതാകാവബോധം ഇത്രയും വികസിച്ച കാലത്തുപോലും മുഴുവന്‍ പഠനങ്ങളും പൂര്‍ത്തീകരിക്കാതെ പദ്ധതി തട്ടിക്കൂട്ടാന്‍ വാദിക്കുന്നതാണ് ഗൂഢനീക്കം എന്നു പറഞ്ഞാല്‍ അതല്ലേ കൂടുതല്‍ യാഥാര്‍ത്ഥ്യബോധത്തോട് അടുത്തുനില്‍ക്കുക.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Media | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply