വിഴിഞ്ഞം : മുഖ്യമന്ത്രിയോട് ചില ചോദ്യങ്ങള്‍

സി ആര്‍. നീലകണ്ഠന്‍ സംസ്ഥാനത്തിന്റെ സമ്പത്ത് വന്‍ തോതില്‍ കൊള്ളയടിക്കപ്പെടുന്ന, സംസ്ഥാനത്തിന്റെ പ്രകൃതി വിഭവങ്ങള്‍ക്ക് വന്‍ നാശം സംഭവിക്കുമെന്നുള്ള സിഎജി യുടെയും മറ്റു വിദഗ്ദ്ധരുടേയും കണ്ടെത്തലുകള്‍ താങ്കള്‍ അംഗീകരിക്കുന്നുവോ? അംഗീകരിക്കുന്നുവെങ്കില്‍ അത് നഷ്ടപ്പെടാതിരിക്കാന്‍ താങ്കളുടെ ഭാഗത്ത് നിന്നും എന്ത് നടപടിയാണ് ഉണ്ടായിട്ടുള്ളത്.? ഇപ്പോഴുള്ള കരാര്‍ മൂലം സംസ്ഥാനത്തിന് നഷ്ടങ്ങള്‍ ഉണ്ടാവുമെന്ന് അറിവുണ്ടായിട്ടും ഇതില്‍ അഴിമതി ഉണ്ടെന്ന് ബോധ്യമായിട്ടും കരാറുമായി മുന്നോട്ട് പോവാന്‍, അതിന്റെ പദ്ധതികള്‍ ഉത്ഘാടനം ചെയ്യാന്‍ താങ്കള്‍ പോകവെ ഈ തെറ്റുകള്‍ക്ക് താങ്കള്‍ കൂട്ടു നില്‍ക്കുന്നു […]

vvvസി ആര്‍. നീലകണ്ഠന്‍

സംസ്ഥാനത്തിന്റെ സമ്പത്ത് വന്‍ തോതില്‍ കൊള്ളയടിക്കപ്പെടുന്ന, സംസ്ഥാനത്തിന്റെ പ്രകൃതി വിഭവങ്ങള്‍ക്ക് വന്‍ നാശം സംഭവിക്കുമെന്നുള്ള സിഎജി യുടെയും മറ്റു വിദഗ്ദ്ധരുടേയും കണ്ടെത്തലുകള്‍ താങ്കള്‍ അംഗീകരിക്കുന്നുവോ?
അംഗീകരിക്കുന്നുവെങ്കില്‍ അത് നഷ്ടപ്പെടാതിരിക്കാന്‍ താങ്കളുടെ ഭാഗത്ത് നിന്നും എന്ത് നടപടിയാണ് ഉണ്ടായിട്ടുള്ളത്.?
ഇപ്പോഴുള്ള കരാര്‍ മൂലം സംസ്ഥാനത്തിന് നഷ്ടങ്ങള്‍ ഉണ്ടാവുമെന്ന് അറിവുണ്ടായിട്ടും ഇതില്‍ അഴിമതി ഉണ്ടെന്ന് ബോധ്യമായിട്ടും കരാറുമായി മുന്നോട്ട് പോവാന്‍, അതിന്റെ പദ്ധതികള്‍ ഉത്ഘാടനം ചെയ്യാന്‍ താങ്കള്‍ പോകവെ ഈ തെറ്റുകള്‍ക്ക് താങ്കള്‍ കൂട്ടു നില്‍ക്കുന്നു എന്നല്ലേ അര്‍ത്ഥം ?
ഒരു പദ്ധതിയുടെ സാങ്കേതിക സാമ്പത്തിക വിശകലനം നടത്തി നഷ്ടം ഉണ്ടാകും എന്ന സിഎജി റിപ്പോര്‍ട്ട് എങ്ങനെയാണ് റിട്ടയേര്‍ഡ് ജഡ്ജി , അല്ലെങ്കില്‍ ഒരു ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷിക്കുക? നിയമപരമായ അന്വേഷണങ്ങള്‍ നടത്താന്‍ മാത്രമല്ലേ ജുഡീഷ്യല്‍ കമ്മീഷന് അവകാശമുള്ളൂ. കണക്കുകള്‍ ശരിയാണോ എന്ന് എങ്ങനെ പരിശോധിക്കും. ?
അങ്ങനെ ഒരു പരിശോധന നടക്കുന്നില്ല എങ്കില്‍ ജുഡീഷ്യല്‍ കമ്മീഷന്റെ ലക്ഷ്യമെന്താണ്. ?
സംസ്ഥാനത്തിന് നഷ്ടമുണ്ടാവുന്ന ഒരു കരാര്‍ ഒപ്പിട്ടത് ആരാണ് , അല്ലെങ്കില്‍ അതില്‍ ക്രമക്കേടുണ്ടോ എന്ന് കണ്ടെത്തല്‍ മാത്രമാണോ ജുഡീഷ്യല്‍ കമ്മീഷന്റെ നിര്‍ദ്ദേശം ?
അങ്ങനെയെങ്കില്‍ പദ്ധതിയുമായി മുന്നോട്ട് പോവുകയും ആരെങ്കിലും കുറ്റക്കാരാണെന്നു കണ്ടെത്തിയാല്‍ കരാര്‍ റദ്ദ് ചെയ്യാന്‍ കഴിയുമോ ?
കരാര്‍ തിരുത്താന്‍ കഴിയുമോ ? ‘
ഏതെങ്കിലും ഒരു രാഷ്ട്രീയ നേതാവിനെയോ ഉദ്യോഗസ്ഥനെയോ ജയിലില്‍ അടച്ചു എന്നത് കൊണ്ട് കേരളത്തിനുണ്ടായ ഒരു ലക്ഷത്തിലധികം കോടി രൂപയുടെ നഷ്ടം നികത്താനാവുമോ ?
സിഎജി അന്വേഷണത്തില്‍ കണ്ടെത്തിയ നഷ്ടങ്ങള്‍ അഥവാ നഷ്ട സാധ്യതകള്‍ തടയുന്നതിന് , അതിലെ കുറ്റവാളികളെ കണ്ടെത്തുന്നതിന് ഒരു ക്രിമിനല്‍ അന്വേഷണമല്ലേ അനിവാര്യം ?
2ജി സ്‌പെക്ട്രവും കോള്‍ ഗേറ്റും ലാവ്‌ലിനിനും അടക്കം എല്ലാ സിഎജി കണ്ടെത്തലുകള്‍ക്ക് ശേഷം നടത്തിയത് സിബിഎ യോ വിജിലന്‍സോ അടങ്ങുന്ന ഒരു ക്രിമിനല്‍ അന്വേഷണമല്ലേ. ?
അത് നടത്താതെ ഒരു ജുഡീഷ്യല്‍ അന്വേഷണം നടത്തി ഇന്നുവരെ എന്തെങ്കിലും നടപടി ഉണ്ടായിട്ടുണ്ടോ?
പദ്ധതി വികസനമാണ് എന്ന പേരില്‍ നടത്തി ഒരു ലക്ഷം കോടിയില്‍ പരം രൂപ സര്‍ക്കാരിന് നഷ്ടം വരുന്നതിനെ എന്ത് പറഞ്ഞാണ് ന്യായീകരിക്കുക ?
വല്ലാര്‍പാടം പദ്ധതി വന്നാല്‍ കൊച്ചി ദുബായ് , സിംഗപ്പൂര്‍ പോലെയാകും എന്നു പറഞ്ഞതിനു ഇപ്പോള്‍ എന്ത് ന്യായീകരണം ഉണ്ട് ?
‘പദ്ധതിയാല്‍ കുടിയിറക്കപ്പെട്ടവര്‍ ഇപ്പോഴും തെരുവില്‍ കഴിയുമ്പോള്‍ എവിടെയാണ് കൊച്ചിയിലെ ദുബായ് ? എവിടെയാണ് കൊച്ചിയിലെ സിംഗപ്പൂര്‍ ?
കരാര്‍ റദ്ദ് ചെയ്താല്‍ കേസിന് പോവും എന്ന വാദം എത്ര മാത്രം അര്‍ത്ഥ ശൂന്യമാണ് ?
ഈ സര്‍ക്കാര്‍ തന്നെ ആറന്മുളയിലെയും മെത്രാന്‍ കായലിന്റെയും
പോബ്‌സിന്റെ ഭൂമിയുടെതടക്കം യുഡിഎഫ് തുടങ്ങി വച്ച എത്ര കരാറുകള്‍ റദ്ദ് ചെയ്തു ?
ആരെങ്കിലും കോടതിയില്‍ പോയാല്‍ തന്നെ അത് സമര്‍പ്പിക്കാന്‍ ഉള്ള സാധ്യത സര്‍ക്കാറിനില്ലേ ?
എതിര്‍ കക്ഷി കോടതിയില്‍ പോവും എന്നുള്ളത് കൊണ്ട് സര്‍ക്കാര്‍ ക്രിമിനല്‍ കേസ് എടുക്കാതിരിന്നിട്ടുണ്ടോ ? അങ്ങനെയെങ്കില്‍ ഗോവിന്ദ ചാമിക്കും നിഷ വധ കേസിലെ അമിറുള്‍ ഇസ്ലാമിനും ജിഷ്ണു കേസിലെ കൃഷ്ണ ദാസിനും എതിരെ കേസ് എടുത്തത് എന്തിനാണ് ? അവരും കോടതിയില്‍ പോകില്ലേ?
ഈ പദ്ധതി പാരിസ്ഥിതിക നഷ്ടം ഉണ്ടായാല്‍ അത് നികത്തി കൊള്ളാം എന്നു ഇടതുപക്ഷ സര്‍ക്കാരാണ് ദേശീയ ഹരിത ട്രിബ്യൂണലിന് സത്യവാങ്മൂലം നല്‍കിയത്. അത്തരം ഒരു വലിയ ഉത്തരവാദിത്വത്തില്‍ നിന്നും അദാനിയെ ഒഴിവാക്കിയത് എന്തിനു ??
ഇത്തരം നിരവധി ചോദ്യങ്ങള്‍ മുഖ്യമന്ത്രിക്ക് നേരെ ഉയരുന്നു. അത് കൊണ്ട് തന്നെ കരാര്‍ തിരുത്തിയല്ലാതെ വിഴിഞ്ഞം പദ്ധതി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവരുത് എന്ന ആം ആദ്മി പാര്‍ട്ടിയുടെ ആവശ്യം ശരിയല്ലേ ? അത് തന്നെയല്ലേ ഭരണ പരിഷ്‌കാര ചെയര്‍മാനും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് ഉന്നയിച്ചത് ?
ഇതിന് താങ്കള്‍ മറുപടി പറയും എന്നു പ്രതീക്ഷയില്ല. നിയമസഭയില്‍ ജനപ്രതിനിധികളോട് പോലും മറുപടി പറയാത്ത മുഖ്യമന്ത്രി ജനങ്ങളോട് എങ്ങനെ ഉത്തരം പറയും !!പക്ഷെ ജനങ്ങള്‍ ഈ ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കും.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply