വിളക്കു കാലില്‍ തൂങ്ങി നില്‍ക്കുന്ന നമ്മുടെ നേതാക്കന്മാര്‍.

മാത്യു പി. പോള്‍. വഴിയോരത്തെ മരങ്ങളില്‍ ആണിയടിച്ചുറപ്പിച്ചിട്ടുള്ള പരസ്യബോര്‍ഡുകള്‍ നീക്കാന്‍ സര്‍ക്കാരിനും,തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിക്കൊണ്ട് കേരള ഹൈക്കോടതിയുടെ, ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ബെഞ്ച് ഉത്തരവിറക്കി. കോടതി നിര്‍ദേശം പ്രാബല്യത്തില്‍ വരുത്തി ഒരു മാസത്തിനകം നടപടി സ്വീകരിക്കാന്‍ ഡിസംബര്‍ രണ്ടിലെ വിധി സര്‍ക്കാരിനോടവശ്യപ്പെടുന്നു. കൊച്ചി നഗരത്തില്‍ പൊതുസ്ഥലങ്ങളിലും, ലാംപ് പോസ്റ്റുകളിലും ഉറപ്പിച്ചുട്ടുള്ള അനധികൃത പരസ്യ ബോര്‍ഡുകള്‍ നീക്കാന്‍ ഹൈക്കോടതി നല്‍കിയ ഉത്തരവ് ഇന്നും നടപ്പിലാക്കിയിട്ടില്ല.അസംഘടിതരായ വ്യക്തികളുടെയോ, അധികാര സ്ഥാനങ്ങളില്‍ സ്വാധീനം ചെലുത്താന്‍ സാമ്പത്തിക ശേഷിയില്ലാത്ത ചെറുകിട […]

Untitled-2മാത്യു പി. പോള്‍.

വഴിയോരത്തെ മരങ്ങളില്‍ ആണിയടിച്ചുറപ്പിച്ചിട്ടുള്ള പരസ്യബോര്‍ഡുകള്‍ നീക്കാന്‍ സര്‍ക്കാരിനും,തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിക്കൊണ്ട് കേരള ഹൈക്കോടതിയുടെ, ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ബെഞ്ച് ഉത്തരവിറക്കി. കോടതി നിര്‍ദേശം പ്രാബല്യത്തില്‍ വരുത്തി ഒരു മാസത്തിനകം നടപടി സ്വീകരിക്കാന്‍ ഡിസംബര്‍ രണ്ടിലെ വിധി സര്‍ക്കാരിനോടവശ്യപ്പെടുന്നു. കൊച്ചി നഗരത്തില്‍ പൊതുസ്ഥലങ്ങളിലും, ലാംപ് പോസ്റ്റുകളിലും ഉറപ്പിച്ചുട്ടുള്ള അനധികൃത പരസ്യ ബോര്‍ഡുകള്‍ നീക്കാന്‍ ഹൈക്കോടതി നല്‍കിയ ഉത്തരവ് ഇന്നും നടപ്പിലാക്കിയിട്ടില്ല.അസംഘടിതരായ വ്യക്തികളുടെയോ, അധികാര സ്ഥാനങ്ങളില്‍ സ്വാധീനം ചെലുത്താന്‍ സാമ്പത്തിക ശേഷിയില്ലാത്ത ചെറുകിട സ്ഥാപനങ്ങളുടെയോ കുറെ ബോര്‍ഡുകള്‍ പേരിനു നീക്കം ചെയ്ത് കോടതി അലക്ഷ്യത്തില്‍ നിന്നു തലയൂരാനുള്ള ഒരു ശ്രമം നഗരസഭ നടത്തി. നാല്‍ക്കവലകളില്‍ െ്രെഡവര്‍മാരുടെ കാഴ്ച മറച്ചു കൊണ്ടും, കാല്‍നടക്കാര്‍ക്കു തടസം സൃഷ്ടിച്ചും നില്‍ക്കുന്ന കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കാന്‍ ഒരു ശ്രമവും നടത്തിയില്ല. രാഷ്ട്രീയപ്പാര്‍ട്ട്കളും,മത സംഘടനകളും,അവരുടെ ധനസ്രോതസുകളായ സ്വര്‍ണവസ്ത്ര വ്യാപാരികളും സ്ഥാപിച്ച പരസ്യ ബോര്‍ഡുകളെ തൊടാന്‍ നഗരസഭാ ഭരണ നേതൃത്വത്തിനു ഭയമാണ്. മന്ത്രിപുംഗവന്മാരുടെയും,പാര്‍ട്ടിനേതാക്കന്മാരുടെയും,ജനപ്രതിനിധികളുടെയും ദുര്‍മുഖങ്ങള്‍ക്കൊപ്പം, മേയറുടെയും,ഡപ്യൂട്ടി മേയറുടെയും മുഖ കമലങ്ങളാണ് മിക്ക ബോര്‍ഡുകളിലും കാണുന്നത്.
വികസന ഫണ്ടില്‍ നിന്നും, തുക അനുവദിക്കുന്ന എം എല്‍ എ ക്കും, എം പി ക്കും അഭിവാദനം അര്‍പ്പിച്ചുകൊണ്ട് കൂറ്റന്‍ ബോര്‍ഡുകള്‍ പ്രദേശത്തെങ്ങും സ്ഥാപിക്കുന്നതു കണ്ടാല്‍ വികസന ഫണ്ടിന്റെ വിനിയോഗ നിയമത്തില്‍ ഇങ്ങനെ ഒരു കണ്ടീഷന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതായി തോന്നും.ഫണ്ട് അനുവദിക്കുന്നതിനു പ്രതിഫലമായ് ഇങ്ങനെയൊരു പ്രത്യുപകാരം ജനസേവന തല്‍പ്പരരും, ഉദാരമതികളുമായ നമ്മുടെ ജനപ്രതിനിധികള്‍ ചോദിക്കാറുണ്ടെന്ന് ഗുണഭോക്താക്കള്‍ പറയുന്നു.നടപ്പാക്കുന്ന പദ്ധതികള്‍ക്ക് കണക്കുപറഞ്ഞ് കപ്പം വാങ്ങുന്ന ഭരണാധികാരികളുടെ നാടാണിതെന്നോര്‍ക്കുമ്പോള്‍ നമ്മുടെ ജനപ്രതിനിധികളെയോര്‍ത്ത് നമുക്കു കോള്‍മയിര്‍ കൊള്ളാം!
രാഷ്ട്രീയ നേതാക്കള്‍ക്കും,സിനിമാക്കാര്‍ക്കും,ക്രിക്കറ്റര്‍മാര്‍ക്കും കേരള സമൂഹത്തില്‍ അനര്‍ഹമായ പ്രാമുഖ്യം അടുത്ത കാലത്ത് വളര്‍ന്നു വന്നു. ഇവര്‍ എത്തുന്നിടത്തു കാണുന്ന ആള്‍ക്കൂട്ടവും, പൊതു പരിപാടികളില്‍ ഇവരെ പങ്കെടുപ്പിക്കാനുള്ള വ്യഗ്രതയും, അവരുടെ മുന്‍പില്‍ അടിമയെപ്പോലെ നില്‍ക്കുന്ന ജനങ്ങളും ദയനീയമായ ഒരു കാഴ്ചയാണ്.സിനിമ നടന്മാരും,നടികളും, ക്രിക്കറ്റര്‍മാരും ഇതിനു പ്രതിഫലം കണക്കു പറഞ്ഞു വാങ്ങും.രാഷ്ട്രീയക്കര്‍ അതു പലവഴിയില്‍ മുതലാക്കും. ഉദ്ഘാടനത്തിനും, വിവാഹ സല്‍ക്കാരത്തിനും,പതിനാറടിയന്തിരത്തിനും മന്ത്രിമാര്‍ വേണം.എറണാകുളത്തെ മിക്ക സമ്മേളനങ്ങള്‍ക്കും ഇപ്പോള്‍ മുഖ്യ പ്രഭാഷകന്‍ മഹാ ജ്ഞാനിയായ മദ്യ വകുപ്പു മന്ത്രിയാണ്.
ഏതാനും മാസങ്ങള്‍ക്കു മുന്‍പ് എറണാകുളത്തെ ഒരു തുണിക്കടയുടെ ഉദ്ഘാടനത്തിനെത്തിയ ജനനേതാക്കളുടെ ലിസ്റ്റ് നോക്കു.
ഒരു കേന്ദ്ര സഹ മന്ത്രി (സ്വതന്ത്ര ചുമതല)
ഒരു സംസ്ഥാന മന്ത്രി (പലവക വകുപ്പുകളുടെ ചുമതല)
ഒരു എം പി.
അഞ്ച് എം എല്‍ എ മാര്‍.
മേയര്‍.
ഡെപ്യൂട്ടി മേയര്‍.
ജില്ല പഞ്ചായത്ത് പ്രസിഡന്റ്.
ജി സി ഡി എ ചെയര്‍മാന്‍.
ഇവരുടെ മറ്റുകര്‍മങ്ങളുടെ വ്യര്‍ഥതയോര്‍ത്താല്‍ ഇതില്‍ ദുഖിയ്ക്കാനൊന്നുമില്ല.
ഡിസംബര്‍ 3-ാം തീയതിയിലെ മലയാള മനോരമയില്‍ നാലിടത്ത് ഒരു കേന്ദ്ര മന്ത്രിയുടെ വര്‍ണ ചിത്രങ്ങള്‍ കാണാം. വനിതാ സുരക്ഷയ്ക്ക് മൊബൈല്‍ഫോണ്‍ ആപ്ലിക്കേഷന്‍, ഹെല്പ് ഓണ്‍ മൊബൈല്‍ ഉദ്ഘാടനം ചെയ്യുന്ന കേന്ദ്ര മന്ത്രി പ്രഫ്. കെവി തൊമസിന്റെ ചിത്രവും പ്രസംഗവും രണ്ടാമത്തെ പേജില്‍. ഫോര്‍ട്ടു കൊച്ചി അധികാരി വളപ്പ് സെന്റ് ജോസഫ് ആശ്രമ ദേവാലയത്തോട് ചേര്‍ന്നു നിര്‍മിച്ച ഹാളിന്റെ ഉദ്ഘാടനം നടതുന്നതിന്റെയും, അയ്യപ്പന്‍ കാവ് സ്‌കൂളിലെ എന്‍ എസ് എസ് യൂണിറ്റ് നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാന ചടങ്ങ് ഉദ്ഘാടനം നടത്തുന്നതിന്റെയും ചിത്രങ്ങളും, വാര്‍ത്തകളും ഏഴാമത്തെ പേജില്‍. കോഴിക്കോട് കരുണാകരന്‍ അനുസ്മരണ സമിതിയുടെ കര്‍മ ശ്രേഷ്‌റ പുരസ്‌കാരത്തിന് അര്‍ഹനായ പ്രഫ തോമസിന്റെ ഫോട്ടോയും,വാര്‍ത്തയും ഒന്‍പതാം പേജില്‍ കാണാം.
തന്റെ ചരിത്ര വീക്ഷണം വഴിതിരിച്ചുവിട്ട ഒരു സുഹൃത്തുമായി പങ്കുവെച്ച കാലഘട്ടവും, ഒന്നിച്ചു കണ്ട കാഴ്ചളും വിവരിക്കുന്നിടത്തു സക്കറിയ പറയ്ന്നു.’മന്ത്രിമാര്‍ രാജാക്കന്മാരായി ചമഞ്ഞ് ഞെളിയുന്നതു കണ്ടു.. ജനപ്രതിനിധികള്‍ ജനങ്ങളെക്കാള്‍ വലിയവരായി അഹങ്കരിക്കുന്നതു കണ്ടു. തെറ്റിദ്ധര്‍ക്കപ്പെട്ട പൗരന്‍ അവന്റെ സേവകനായ ജന പ്രതിനിധിയുടെ മുമ്പില്‍ അടിമയെപ്പോലെ വാലാട്ടി നില്‍ക്കുന്നതു കണ്ടു.’
കണ്ടു മടുത്ത നേതാക്കന്മാരുടെ ചിത്രങ്ങള്‍ ഓര്‍മയില്‍ നിന്നു തന്നെ വെട്ടിമാറ്റാനുള്ള ശ്രമങ്ങള്‍ക്ക് ദില്ലിയില്‍ ജനങ്ങള്‍ തുടക്കമിട്ടു. കണ്ണുള്ളവര്‍ കാണട്ടെ.

www.mathewpaulvayalil.blogspot.in

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply