വിഭിന്നശേഷിയുള്ളവള്ളവര്‍ക്കായി പാര്‍ട്ടികള്‍ രംഗത്തുവരണം

വൃന്ദാ കാരാട്ട് രാഷ്ട്രീയ പാര്‍ടികള്‍ വിഭിന്നശേഷിയുള്ളവരുടെ പ്രശ്‌നങ്ങള്‍ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലും പൊതുമിനിമം പരിപാടിയിലും ഉള്‍പ്പെടുത്തണ്ടകാലം അതിക്രമി്ചചിരിക്കുന്നു. രാജ്യത്തെ പൗരന്മാര്‍ക്ക് തുല്യാവകാശം ഉറപ്പുവരുത്തുന്ന ഭരണഘടനയുടെ 15ാം അനുഛേദം വിഭിന്നശേഷിയുള്ളവര്‍ക്ക് അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നില്ല. ഇത് മാറ്റാനായി നിയമഭേദഗതികളുണ്ടാകണം. വികലാംഗ ക്ഷേമത്തിനായുള്ള ബില്ലിന്റെ കരട് 10 വര്‍ഷത്തിനുശേഷവും പാര്‍ലമെന്റില്‍ പാസാക്കാന്‍ കഴിഞ്ഞിട്ടില്ല. അടിയന്തര പ്രാധാന്യത്തോടെ ബില്‍ നിയമമാക്കുകയും പ്രാബല്യത്തില്‍ വരുത്തുകയും വേണം. 2001ലെ സെന്‍സസ് അനുസരിച്ച് രാജ്യത്ത് 11 കോടിയാണ് വിഭിന്നശേഷിയുള്ളവരുടെ എണ്ണം. 10 വര്‍ഷത്തിനുശേഷം ഇരട്ടിയായിട്ടുണ്ടാകും. എന്നാല്‍ നമ്മുടെ രാജ്യം […]

Untitled-2വൃന്ദാ കാരാട്ട്

രാഷ്ട്രീയ പാര്‍ടികള്‍ വിഭിന്നശേഷിയുള്ളവരുടെ പ്രശ്‌നങ്ങള്‍ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലും പൊതുമിനിമം പരിപാടിയിലും ഉള്‍പ്പെടുത്തണ്ടകാലം അതിക്രമി്ചചിരിക്കുന്നു. രാജ്യത്തെ പൗരന്മാര്‍ക്ക് തുല്യാവകാശം ഉറപ്പുവരുത്തുന്ന ഭരണഘടനയുടെ 15ാം അനുഛേദം വിഭിന്നശേഷിയുള്ളവര്‍ക്ക് അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നില്ല. ഇത് മാറ്റാനായി നിയമഭേദഗതികളുണ്ടാകണം. വികലാംഗ ക്ഷേമത്തിനായുള്ള ബില്ലിന്റെ കരട് 10 വര്‍ഷത്തിനുശേഷവും പാര്‍ലമെന്റില്‍ പാസാക്കാന്‍ കഴിഞ്ഞിട്ടില്ല. അടിയന്തര പ്രാധാന്യത്തോടെ ബില്‍ നിയമമാക്കുകയും പ്രാബല്യത്തില്‍ വരുത്തുകയും വേണം.

2001ലെ സെന്‍സസ് അനുസരിച്ച് രാജ്യത്ത് 11 കോടിയാണ് വിഭിന്നശേഷിയുള്ളവരുടെ എണ്ണം. 10 വര്‍ഷത്തിനുശേഷം ഇരട്ടിയായിട്ടുണ്ടാകും. എന്നാല്‍ നമ്മുടെ രാജ്യം ഇപ്പോഴും ശാരീരികവെല്ലുവിളികള്‍ നേരിടുന്നവരോട് സൗഹാര്‍ദപരമായ സമീപനമല്ല പുലര്‍ത്തുന്നത്. പൊതുസേവന സംവിധാനങ്ങളെല്ലാം ആരോഗ്യപരമായി സ്വയംപര്യാപ്തരായവരെ മാത്രമാണ് അഭിസംബോധനചെയ്യുന്നത്. പൊതുയാത്രാ സംവിധാനങ്ങളും നിരത്തുകളും സേവനസംവിധാനങ്ങളും വികലാംഗ സൗഹൃദപരമാക്കാന്‍ ഭരണാധികാരികള്‍ മുന്‍കൈ എടുക്കണം. ഇപ്പോള്‍ ദീര്‍ഘദൂര ട്രെയിനുകളില്‍ മാത്രമാണ് വിഭിന്നശേഷിയുള്ളവര്‍ക്ക് യാത്രാസൗജന്യമുള്ളത്. എന്നാല്‍ ഇങ്ങനെ യാത്രചെയ്യുന്നവരുടെ എണ്ണം വിരളമാണ്. പ്രാദേശികതലത്തില്‍ ലോക്കല്‍ ട്രെയിനുകളിലും പാസഞ്ചര്‍ ട്രെയിനുകളിലും യാത്രാസൗജന്യം അനുവദിക്കണം.
വിഭിന്നശേഷിയുള്ളവരുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടം എല്ലാ രാഷ്ട്രീയ പാര്‍ടികളും ഏറ്റെടുക്കണം. അവരുടെ ഉന്നമനത്തിനായുള്ള സമഗ്രമായ സമീപനമാണ് രാഷ്ട്രീയ പാര്‍ടികള്‍ക്ക് ഉണ്ടാകേണ്ടത്. വിഭിന്നശേഷിയുള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഏക ഹെല്‍ത്ത് കാര്‍ഡ് സംവിധാനം രാജ്യത്താകെ ഏര്‍പ്പെടുത്തണം. ഇപ്പോള്‍ അതത് സംസ്ഥാന സര്‍ക്കാരുകളാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്. ഇതിന് അന്യസംസ്ഥാനങ്ങളില്‍ അംഗീകാരമില്ല. അതുകൊണ്ടുതന്നെ വിഭിന്നശേഷിയുള്ളവര്‍ ബഹുമുഖങ്ങളായ പീഡനങ്ങളാണ് സഹിക്കുന്നത്. വിഭിന്നശേഷിയുള്ളവര്‍ക്ക് ജീവിക്കാനാവശ്യമായ പെന്‍ഷനും വിവിധ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിന് കക്ഷിരാഷ്ട്രീയ ഭേദമില്ലാതെയുള്ള പോരാട്ടം അനിവാര്യമാണ്. ഔദാര്യങ്ങളല്ല, അംഗീകാരമാണ് ഇവര്‍ക്കാവശ്യം.
നാഷണല്‍ പ്ലാറ്റ്‌ഫോം ഫോര്‍ ദി റൈറ്റ്‌സ് ഓഫ് ഡിസേബിള്‍ഡ് (എന്‍പിആര്‍ഡി) യുടെ പ്രഥമ ദേശീയ സമ്മേളനം എറണാകുളം മറൈന്‍െ്രെഡവില്‍ ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തില്‍ നിന്ന്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply