വിദ്യാര്‍ത്ഥി കേന്ദ്രീകൃത വിദ്യാഭ്യാസം ഇനിയുമകലെ

പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ വിദ്യാര്‍ത്ഥി കേന്ദ്രീകൃതമായ വിദ്യാഭ്യാസം എന്ന ലക്ഷ്യം ഇനിയുമകലെ. അധ്യാപകരുടേയും രക്ഷിതാക്കളുടേയും താല്‍പ്പര്യം തന്നെയാണ് കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് ഇപ്പോഴും പ്രതിഫലിക്കുന്നതെന്ന വിമര്‍ശനം നിലനില്‍ക്കെ കാതലായ ഒരു മാറ്റത്തിനും പുതിയവര്‍ഷത്തിലും സാധ്യതകളില്ല. പ്രാഥമിക വിദ്യാഭ്യാസത്തില്‍ മുന്നിലെന്നവകാശപ്പെടുമ്പോഴും ഉന്നത വിദ്യാഭ്യാസത്തില്‍ കേരളം വളരെ പുറകിലാണ്. കഴിഞ്ഞ വര്‍ഷത്തെ ഐ ഐ ടി പ്രവേശനലിസ്റ്റില്‍ 1.5 ശതമാനമാണ് കേരളത്തിന്റെ പ്രാതിനിധ്യം. ആന്ധ്രയുടേയും രാജസ്ഥാന്റേയും മറ്റും പ്രാതിനിധ്യം പതിനഞ്ചിനടുത്തായിരിക്കുമ്പോഴാണ് കേരളത്തിന്റെ ഈ അവസ്ഥ. ഐ എ എസും ഐ […]

ssss

പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ വിദ്യാര്‍ത്ഥി കേന്ദ്രീകൃതമായ വിദ്യാഭ്യാസം എന്ന ലക്ഷ്യം ഇനിയുമകലെ. അധ്യാപകരുടേയും രക്ഷിതാക്കളുടേയും താല്‍പ്പര്യം തന്നെയാണ് കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് ഇപ്പോഴും പ്രതിഫലിക്കുന്നതെന്ന വിമര്‍ശനം നിലനില്‍ക്കെ കാതലായ ഒരു മാറ്റത്തിനും പുതിയവര്‍ഷത്തിലും സാധ്യതകളില്ല.
പ്രാഥമിക വിദ്യാഭ്യാസത്തില്‍ മുന്നിലെന്നവകാശപ്പെടുമ്പോഴും ഉന്നത വിദ്യാഭ്യാസത്തില്‍ കേരളം വളരെ പുറകിലാണ്. കഴിഞ്ഞ വര്‍ഷത്തെ ഐ ഐ ടി പ്രവേശനലിസ്റ്റില്‍ 1.5 ശതമാനമാണ് കേരളത്തിന്റെ പ്രാതിനിധ്യം. ആന്ധ്രയുടേയും രാജസ്ഥാന്റേയും മറ്റും പ്രാതിനിധ്യം പതിനഞ്ചിനടുത്തായിരിക്കുമ്പോഴാണ് കേരളത്തിന്റെ ഈ അവസ്ഥ. ഐ എ എസും ഐ പി എസുമടക്കം മിക്കവാറും എല്ലാ മേഖലയിലും സ്ഥിതി ഇതുതന്നെ. പരീക്ഷയില്‍ ജയിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമുളള കേരളത്തിലെ ഒന്നാം ക്ലാസ്സ് മുതലുള്ള വിദ്യാഭ്യാസ സമ്പ്രദായമാണ് ഇതിനു കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു. അതാകട്ടെ അധ്യാപകരടേയും രക്ഷാകര്‍ത്താക്കളുടേയും താല്‍പ്പര്യമാണ്. കുട്ടികളുടെ ബൗദ്ധികവും കായികവുമായ വികാസത്തിന് ഒരു പ്രാധാന്യവും ഇവിടെ നല്‍കുന്നില്ല.
അധ്യയനത്തിന്റെ പിരിയഡുകളുടെ ക്രമീകരണത്തില്‍ ചില മാറ്റങ്ങളോടെയാണ് പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നത്. പ്രായോഗിക വിദ്യാഭ്യാസത്തിന് മറ്റും കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നാണ് പ്രഖ്യാപനം. എന്നാല്‍ കേരളത്തിലെ പഴയ അനുഭവം വെച്ച് എല്ലാം പരീക്ഷാ കേന്ദ്രീകൃമാകുമെന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. കലാരംഗത്തെ വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കാനെന്ന പേരില്‍ നടപ്പാക്കിയ ഗ്രേസ് മാര്‍ക്ക് സമ്പ്രദായം പിന്നീട് ദുരുപയോഗം ചെയ്യപ്പെട്ടതുതന്നെയാണ് മികച്ച ഉദാഹരണമായി ചൂണ്ടികാട്ടപ്പെടുന്നത്.
അധ്യാപകരുടേയും രക്ഷാകര്‍ത്താക്കളുടേയും താല്‍പ്പര്യങ്ങളില്‍നിന്ന് വ്യത്യസ്ഥമായി വിദ്യാര്‍ത്ഥികളുടെ താല്‍പ്പര്യങ്ങളും ്അവകാശങ്ങളും സംരക്ഷിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ് നടപ്പാക്കേണ്ടതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. വിദ്യാര്‍ത്ഥികളുടെ കടമകളും അവകാശങ്ങളും സിലബസിന്റെ ഭാഗമാക്കണമെന്ന സാമൂഹ്യ ശാസ്ത്രജ്ഞര്‍ ആവശ്യപ്പെടുന്നു. ഉദാഹരണമായി തങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതിനെതിരെ ബാലാവകാശ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളും മറ്റും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും മറുവശത്ത് വാര്‍ദ്ധക്യകാലത്ത് മാതാപിതാക്കളെ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്തം അവരെ ബോധ്യപ്പെടുത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. അതോടൊപ്പം പരിസ്ഥിതി സംരക്ഷണം, സ്ത്രീ-പുരുഷ സമത്വം, ട്രാഫിക് ബോധവല്‍ക്കരണം, ജാതി നിര്‍മ്മാര്‍ജ്ജനം, മിശ്രവിവാഹത്തിന്റെ പ്രാധാന്യം തുടങ്ങി സാമൂഹ്യ പ്രാധാന്യമുള്ള വിഷയങ്ങളും സിലബസില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും അവഗണിക്കപ്പെടുന്നു. വിദ്യാര്‍ത്ഥികള്‍ ചുമക്കുന്ന ബാഗിന്റെ ഭാരം കുറക്കണമെന്ന ആവശ്യം പോലും അവഗണിക്കപ്പെടുന്നു. പുസ്തകങ്ങള്‍ സ്‌കൂളില്‍ വെച്ചു വീട്ടില്‍ പോകുക എന്ന നിര്‍്‌ദ്ദേശവും അംഗീകരിക്കപ്പെട്ടില്ല.
വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുതിയ അധ്യയന വര്‍ഷത്തില്‍ സജീവമാകും. അതുവഴി വിദ്യാര്‍ത്ഥികളുടെ പൊതുരഗത്തേക്കുള്ള പ്രവേശനമാണ് നിഷേദിക്കപ്പെടുന്നത്. അതേസമയം ഒരു വശത്ത് സംഘടനാ സ്വാതന്ത്ര്യം അവകാശമാണെന്ന് പറയുമ്പോഴും മറുവശത്ത് കക്ഷിരാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ മാത്രമാണ് വിദ്യാര്‍ത്ഥി സംഘടനകളുടെ താല്‍പ്പര്യമെന്നുമുള്ള വിമര്‍ശനങ്ങളും സജീവമാണ്. ഉദാഹരണമായി വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്കിലെ സൗജന്യത്തിനായുള്ള പോരാട്ടങ്ങളെ കുറിച്ച് ആവേശത്തോടെ സംസാരിക്കുന്ന സംഘടനകള്‍ ഇന്ന് വിദ്യാര്‍ത്ഥികള്‍ സ്വകാര്യബസില്‍ നേരിടുന്ന അപമാനം കാണുന്നില്ല. ഫലത്തില്‍ ഭൂരിഭാഗം വിദ്യാര്‍ത്ഥികളും മുതിര്‍ന്നവര്‍ ബസില്‍ കൊടുക്കുന്നതിനേക്കാള്‍ കൂടുതല്‍ ചാര്‍ജ്ജ് കൊടുത്ത് സ്വകാര്യവാഹനങ്ങളില്‍ സഞ്ചരിക്കേണ്ട അവസ്ഥയാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്.
മറ്റെല്ലാ മേഖലയുമെന്ന പോലെ പെണ്‍കുട്ടികളോടുള്ള വിവേചനം വിദ്യാഭ്യാസരംഗത്ത് ഇപ്പോഴും തുടരുന്നതായി സ്ത്രീ സംഘടനകള്‍ ചൂണ്ടികാട്ടുന്നു. എല്ലാ മേഖലയില്‍ നിന്നും ആവശ്യങ്ങളുയര്‍ന്നിട്ടും വിദ്യാര്‍ത്ഥിനികളുടെ യൂണിഫോം കാലാനുസൃതമാക്കാന്‍ പല സ്‌കൂളുകളും തയ്യാറാകാത്തത് ഉദാഹരണമായി ചൂണ്ടികാട്ടപ്പെടുന്നു. പെണ്‍കുട്ടികളുടെ ചലന സ്വാതന്ത്ര്യവും ആത്മവിശ്വാസവും തടയുന്ന പാവാട പോലുള്ള ഡ്രസ്സ് കോഡുകള്‍ അവസാനിപ്പിക്കണമെന്ന ആവശ്യത്തോട്് പല മാനേജ്‌മെന്റുകളും മുഖം തിരിച്ചുനില്‍ക്കുകയാണ്. അതുപോലെതന്നെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും സഹവിദ്യാഭ്യാസത്തോട് മുഖം തിരിച്ച് പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രത്യേകം സ്‌കൂളുകള്‍ നിലനിര്‍ത്തുന്നത് കുട്ടികളുടെ മാനസിക വളര്‍ച്ചക്ക് വിഘാതമാണെന്ന കണ്ടെത്തലുകളും അവഗണിക്കപ്പെടുന്നു. അതോടൊപ്പം ഉന്നതവിദ്യാഭ്യാസരംഗത്തേക്ക് വരുമ്പോള്‍ പെണ്‍കുട്ടികള്‍ ബൂരിഭാഗവും സാധാരണ ഡിഗ്രി കോഴ്‌സുകളില്‍ ഒതുങ്ങുന്നു. പഠനസമയത്തുതന്നെ വിവാഹം നടക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.
ലാഭത്തിലല്ലാത്ത സര്‍ക്കാര്‍ – എയ്ഡഡ് സ്‌കൂളുകളെ കുറിച്ചുള്ള റിപ്പോര്‍്ട്ടുകളും പുതിയ അധ്യയന വര്‍ഷത്തില്‍ സജീവമാണ്. അതേസമയം ഈ സ്‌കൂളുകള്‍ നിലനിര്‍ത്താനാവശ്യപ്പെടുന്ന വിഭാഗങ്ങളില്‍ ഭൂരിഭാഗവും തങ്ങളുടെ മക്കളെ അണ്‍ എയ്ഡഡ് സ്‌കൂളുകളിലാണ് ചേര്‍ക്കുന്നത്. അവിടേയും കുട്ടികള്‍ പരീക്ഷണ വസ്തുക്കളാകുന്നു. പല അണ്‍ എയ്ഡഡ്് സ്‌കൂളുകളിലും മാതൃഭാഷ പോലും സംസാരിക്കാനവകാശമില്ലാത്ത അവസ്ഥയിലാണ് കുട്ടികള്‍. തികച്ചും അടിമാവസ്ഥയാണവര്‍ നേരിടുന്നത്. അതേസമയം അണ്‍ എയ്ഡഡ് സ്‌കൂളുകളില അധ്യാപകര്‍ക്ക് തുച്ഛവേതനമാണ് ലഭിക്കുന്നതെങ്കിലും അവരുടെ വിഷയങ്ങളില്‍ ഇടപെടാന്‍ മുഖ്യധാരാ പ്രസ്ഥാനങ്ങളോ അധ്യാപക സംഘടനകളോ തയ്യാറാകുന്നുമില്ല. പുതിയ അധ്യയന വര്‍ഷത്തില്‍ അണ്‍ എയ്ഡഡ് മേഖലയിലെ അധ്യാപകരുടെ പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടാനുള്ള സാധ്യതകളും ശക്തമാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply