വിദ്യാഭ്യാസം ഇംഗ്ലീഷ് മീഡിയത്തിലാകണം

കാഞ്ച ഐലയ്യ മണ്ഡല്‍ കമ്മീഷന്റെ 25-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ രാജ്യം കടന്നുപോകുന്നത് വളരെ നിര്‍ണ്ണായകഘട്ടത്തിലൂടെയാണ്. അന്ന് മണ്ഡലിനെതിരെ കമണ്ഡലവുമായി രംഗത്തിറങ്ങിയവര്‍ ഇപ്പോഴും സജീവമാണ്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകടമാക്കിയ യാഥാര്‍ത്ഥ്യങ്ങള മൂടിവെക്കാനും ഒരു ശത്രുവിനെ മുന്നില്‍ പ്രതഷ്ഠിച്ച് രാഷ്ട്രീയലക്ഷ്യം നേടാനുമായിരുന്നു സംഘപരിവാര്‍ ശക്തികല്‍ ബാബറി മസ്ജിദ് തകര്‍ത്തത്. അതവര്‍ക്കു ഗുണെ ചെയ്തു. അല്ലായിരുന്നെങ്കില്‍ ഇന്ന് മോദി പ്രധാനമന്ത്രിയാകുമായിരുന്നില്ല. പിന്നോക്കക്കാരാനണ് മോദി എന്നു പറയുമ്പോള്‍ ഭരണത്തെ നിയന്ത്രിക്കുന്ന ആര്‍എസ്എസിന്റെ അവസ്ഥ എന്താണ്? സംവരണത്തെതന്നെ തകര്‍ക്കാനും അയോധ്യയില്‍ രാമക്ഷേത്രം പണിത് […]

kkk

കാഞ്ച ഐലയ്യ

മണ്ഡല്‍ കമ്മീഷന്റെ 25-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ രാജ്യം കടന്നുപോകുന്നത് വളരെ നിര്‍ണ്ണായകഘട്ടത്തിലൂടെയാണ്. അന്ന് മണ്ഡലിനെതിരെ കമണ്ഡലവുമായി രംഗത്തിറങ്ങിയവര്‍ ഇപ്പോഴും സജീവമാണ്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകടമാക്കിയ യാഥാര്‍ത്ഥ്യങ്ങള മൂടിവെക്കാനും ഒരു ശത്രുവിനെ മുന്നില്‍ പ്രതഷ്ഠിച്ച് രാഷ്ട്രീയലക്ഷ്യം നേടാനുമായിരുന്നു സംഘപരിവാര്‍ ശക്തികല്‍ ബാബറി മസ്ജിദ് തകര്‍ത്തത്. അതവര്‍ക്കു ഗുണെ ചെയ്തു. അല്ലായിരുന്നെങ്കില്‍ ഇന്ന് മോദി പ്രധാനമന്ത്രിയാകുമായിരുന്നില്ല. പിന്നോക്കക്കാരാനണ് മോദി എന്നു പറയുമ്പോള്‍ ഭരണത്തെ നിയന്ത്രിക്കുന്ന ആര്‍എസ്എസിന്റെ അവസ്ഥ എന്താണ്? സംവരണത്തെതന്നെ തകര്‍ക്കാനും അയോധ്യയില്‍ രാമക്ഷേത്രം പണിത് രാജ്യത്ത് വീണ്ടും വര്‍ഗ്ഗിയത വളര്‍ത്താനുമുള്ള നീക്കത്തിലാണവര്‍.

വിപി സിംഗ് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ വലിയൊരു വിഭാഗം ദളിത് – പിന്നോക്ക – മുസ്ലിം വിഭാഗങ്ങള്‍ക്ക് അതിന്റെ പ്രാധാന്യം വേണ്ടവിധത്തില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. സവര്‍ണ്ണശക്തികളാകട്ടെ രക്തം ചീന്തിയാണ് റിപ്പോര്‍ട്ടിനെതിരെ രംഗത്തിറങ്ങിയത്. തങ്ങള്‍ക്കിനി തൊഴില്‍ കിട്ടില്ല എന്ന പ്രചരണമായിരുന്നു അവരന്ന് വ്യാപകമായി അഴിച്ചുവിട്ടത്. തങ്ങളുടെ പെണ്‍കുട്ടികള്‍ക്ക് യോഗ്യരായ ഭര്‍ത്താക്കന്മാരെ ലഭിക്കില്ല എന്ന പ്രചരണവും നടന്നു. കൂടാതെ യോഗ്യതയില്ലാത്തവരെ ഉന്നത സ്ഥാനങ്ങലിലെത്തിക്കാനാണ് നീക്കമെന്നും. 25 വര്‍ഷത്തിനുശഷേം തിരിഞ്ഞു നോക്കുമ്പോള്‍ ഈ പ്രചരണത്തില്‍ എന്തെങ്കിലും കാമ്പുള്ളതായി കാണാനാകുമോ?
മണ്ഡലിന്റെ 25ാം വര്‍ഷത്തില്‍ നമ്മള്‍ മനസ്സിലാക്കേണ്ട ഒന്നുണ്ട്. കാല്തതിനനുസരിച്ച് മാറി നേട്ടങ്ങളെല്ലാം സ്വന്തമാക്കാന്‍ സവര്‍ണ്ണവിഭാഗങ്ങള്‍ക്കു കഴിയുമ്പോള്‍ പിന്നോക്ക – ദളിത് – മുസ്ലിം വിഭാഗങ്ങള്‍ക്ക് അതിനു കഴിയുന്നില്ല എന്നതാണത്. ഉദാഹരണം ഭാഷതന്നെ. സംസ്‌കൃതം ദേവഭാഷയാണെന്നും അതുപയോഗിക്കാനുള്ള ്‌വകാശം തങ്ങള്‍ക്കു മാത്രമേയുള്ളു എന്നുമാണല്ലോ സവര്‍ണ്ണര്‍ എന്നും വാദിക്കാറുള്ളത്. എന്നാലിന്ന് അവരിലാരെങ്കിലും സംസ്‌കൃതം പഠിക്കുന്നുണ്ടോ? ഇല്ല. പകരം പഠിക്കുന്നത് ഇംഗ്ലീഷാണ്. ആധുനികകാലത്തെ അവസരങ്ങള്‍ കൈക്കലാക്കാന്‍ ഇംഗ്ലീഷാവശ്യമാണെന്ന് അവര്‍ക്കറിയാം. ്തിനാലവര്‍ മക്കളെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ പഠിക്കുന്നു. നമ്മുടെ മക്കള്‍ മിക്കവാറും പ്രാദേശികഭാഷാ മീഡിയം സ്‌കൂളുകളിലും. അതിനാല്‍തന്നെ രാജ്യത്തെ ഉന്നതസ്ഥാനങ്ങളും വിദേശത്തെ അവസരങ്ങളും അവര്‍ കവര്‍ന്നെടുക്കുന്നു. ഹൈദരാബാദില്‍ നിന്നു അമേരിക്കയില്‍ ജോലിക്കുപോയ നിരവധി പേരെ ഇംഗ്ലീഷില്‍ മോശമായതിനാല്‍ തിരിച്ചയച്ച സംഭവമുണ്ടായത് അടുത്താണല്ലോ. മുസ്ലിം രാഷ്ട്രങ്ങളിലെ നമ്മുടെ ഏംബസികളിലെ ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗവും സവര്‍ണ്ണരാണ്.
ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അടിയന്തിരമായി ചെയ്യേണ്ട ഒന്നുണ്ട്. ചുരുങ്ങിയപക്ഷം 10-ാം ക്ലാസ്സുവരെയെങ്കിലും പ്രൈവറ്റ് സ്‌കൂളുകള്‍ അനുവദിക്കരുത്. കാരണം അവിടെ ഉയര്‍ന്ന ഫീസ് കൊടുത്തു പഠിക്കാന്‍ കീഴാളര്‍്കകാവില്ല. എല്ലാ വിദ്യാലയങ്ങളും സര്‍ക്കാരിന്റെ കാഴിലായിരിക്കണം. എല്ലാം ഇംഗ്ലീഷ് മീഡിയവുമാകണം. അവിടെ എല്ലാവര്‍ക്കും പഠിക്കാന്‍ തുല്ല്യ അവസരം ലഭിക്കും. വികസിതരാഷ്ട്രങ്ങളില്ലൊം പ്രാഥമിക വിദ്യാഭ്യാസം പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലാണ്. ഉടനടി ഇന്ത്യയും ആ നയം നടപ്പാക്കണം. 1858ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഭാഷാനയം മാറ്റി ഇംഗ്ലീഷ് പഠിക്കാനാവശ്യപ്പെട്ടപ്പോള്‍ സവര്‍ണ്ണര്‍ അതിനുതയ്യാറായി. അവരെന്നും അങ്ങനെയായിരുന്നു. മുമ്പ് മുസ്ലിം ഭരണകാലത്ത് അവര്‍ പേഴ്‌സ്യന്‍ പഠിച്ചിരുന്നു. എന്നാല്‍ മുസ്ലിമുകളടക്കം ഇംഗ്ലീഷ് അതിനു തയ്യാരായില്ല. അതിന്റെ നഷ്ടമാണ് ഇന്നനുഭവിക്കുന്നത്. ഇനിയെങ്കിലും ആ തെറ്റ് തിരുത്തണം.
രാജ്യത്തെ 90 ശതമാനം ഇംഗ്ലീഷ് മീഡിയം പ്രൈവറ്റ് സ്‌കൂളുകളും ഇന്ന് സവര്‍ണ്ണവിഭാഗങ്ങളുടെ കൈവശമാണ്. അവിടെ പിന്നോക്കക്കാര്‍ക്ക് പഠിക്കാനവസരം ലഭിക്കുവാന്‍ എളുപ്പമല്ല. അതിനാല്‍തന്നെ സാമൂഹ്യനീതിയില്‍ വിശ്വസിക്കുന്ന സര്‍ക്കാര്‍ ചെയ്യേണ്ടത് അവയെല്ലാം ഏറ്റെടുക്കുകയാണ്. കേരളത്തില്‍ അത്തരം വിദ്യാലയങ്ങള്‍ ഭൂരിഭാഗവും കൃസ്ത്യന്‍ വിഭാഗങ്ങളുടെ നിയന്ത്രണത്തിലാണ്. കേരളത്തിന്റെ വിദ്യാഭ്യാസപുരോഗതിക്ക് അവര്‍ നല്‍കിയ സംഭാവനകള്‍ വലുതാണ്. പക്ഷെ ഇപ്പോഴവര്‍ ചെയ്യേണ്ടത് പിന്നോക്ക – ദളിത് – ആദിവാസി വിഭാഗങ്ങള്‍ക്ക് കുറഞ്ഞ ചിലവില്‍ ഇംഗ്ലീഷ് മീഡിയത്തില്‍ വിദ്യാഭ്യാസം ലഭിക്കാനവസരമുണ്ടാക്കുകയാണ്.
അതുപോലെതന്നെ പ്രധാനമാണ് സ്ത്രീവിദ്യാഭ്യാസത്തിന്റെ കാര്യവും. പെണ്‍കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കുന്നതില്‍ ഇപ്പോഴും വിമുഖത നിലനില്‍ക്കുന്നുണ്ട്. അതുമാറണം. ഭാവിയില്‍ അധികാരത്തിലെത്തി രാജ്യത്തെ നയിക്കാന്‍ പോകുന്നത് അവരാണ്. അതുതിരിച്ചറിഞ്ഞ് അവരോടുള്ള വിവേചനവും അവസാനിപ്പിക്കണം.

മണ്ഡല്‍ കമ്മീഷന്‍ @25, ബഹുജന്‍ രാഷ്ട്രീയത്തിന്റെ കാല്‍നൂറ്റാണ്ട്
സോളിഡാരിറ്റി കോഴിക്കോട് സംഘടിപ്പിച്ച ദലിത് – പിന്നോക്ക – ആദിവാസി – മുസ്ലിം സംഗമത്തില്‍ ചെയ്ത പ്രസംഗത്തില്‍ നിന്ന്‌

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply