വാക്ക്‌ പാലിക്കുന്നത്‌ ജനാധിപത്യ മര്യാദയാണ്‌.

എം ഗീതാനന്ദന്‍ പട്ടിണിമരണത്തിനു ഇരയായ സാഹചര്യത്തില്‍ ആണു 2001 ല്‍ സെക്രട്ടറിയേറ്റ്‌ പടിക്കല്‍ ആദിവാസികള്‍ കുടികള്‍ കെട്ടുന്നത്‌. 48 ദിവസം നീണ്ടു നിന്ന സമരത്തിലൂടെ സര്‍ക്കാരിന്റെ മനുഷ്യത്വരഹിതമായ നടപടികളെ ബഹുജന മദ്ധ്യത്തില്‍ വിചാരണ ചെയ്‌തു.ഗത്യന്തരം ഇല്ലാതെ വന്നപ്പോഴാണു അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണിയുടെ സര്‍ക്കാര്‍ ആദിവാസി ജനസമൂഹത്തെ പുനരധിവസിപ്പിക്കാന്‍ തയ്യാറായത്‌. 7000 ത്തോളം ആദിവാസികളെ പുനരധിവസിപ്പിക്കും എന്നാണു സര്‍ക്കാര്‍ അന്ന്‌ പറഞ്ഞത്‌. തുടര്‍ന്ന്‌ 19000 ഏക്കര്‍ വനഭൂമി ഉള്‍പ്പടെയുള്ള ഭൂമി കൈമാറാന്‍ കേന്ദ്ര സര്‍ക്കാരും സുപ്രീം […]

ggഎം ഗീതാനന്ദന്‍

പട്ടിണിമരണത്തിനു ഇരയായ സാഹചര്യത്തില്‍ ആണു 2001 ല്‍ സെക്രട്ടറിയേറ്റ്‌ പടിക്കല്‍ ആദിവാസികള്‍ കുടികള്‍ കെട്ടുന്നത്‌. 48 ദിവസം നീണ്ടു നിന്ന സമരത്തിലൂടെ സര്‍ക്കാരിന്റെ മനുഷ്യത്വരഹിതമായ നടപടികളെ ബഹുജന മദ്ധ്യത്തില്‍ വിചാരണ ചെയ്‌തു.ഗത്യന്തരം ഇല്ലാതെ വന്നപ്പോഴാണു അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണിയുടെ സര്‍ക്കാര്‍ ആദിവാസി ജനസമൂഹത്തെ പുനരധിവസിപ്പിക്കാന്‍ തയ്യാറായത്‌. 7000 ത്തോളം ആദിവാസികളെ പുനരധിവസിപ്പിക്കും എന്നാണു സര്‍ക്കാര്‍ അന്ന്‌ പറഞ്ഞത്‌. തുടര്‍ന്ന്‌ 19000 ഏക്കര്‍ വനഭൂമി ഉള്‍പ്പടെയുള്ള ഭൂമി കൈമാറാന്‍ കേന്ദ്ര സര്‍ക്കാരും സുപ്രീം കോടതിയും അനുമതി നല്‍കി.അതോടോപ്പം വനാവകാശം അംഗീകരിച്ചുകൊണ്ട്‌ 2006ല്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം പാസ്സാക്കുകയും ചെയ്‌തു. എന്നാല്‍ ഒരു വ്യാഴവെട്ടം കഴിഞ്ഞിട്ടും സര്‍ക്കാര്‍ വാക്കുപാലിച്ചില്ല എന്നു മാത്രം അല്ല താല്‍ക്കാലികമായി നല്‍കിയ ഭൂമിയില്‍ സ്വകാര്യ വ്യക്തികള്‍ക്ക്‌ കൈയേറാന്‍ എല്ലാ ഒത്താശയും ചെയ്‌തു കൊടുത്തുകൊണ്ടിരിക്കുന്നു.
കണ്ണൂരിലെ ആറളം ഫാമില്‍ 1500 ഏക്കര്‍ കൈയ്യേറി കൈവശം വെച്ചിരിക്കുകയാണു സ്വകാര്യ മുതലാളിമാര്‍. അട്ടപ്പാടി, മറയൂര്‍, കുണ്ടള, ചിന്നക്കനാല്‍ തുടങ്ങിയ ആദിവാസികളുടെ തനത്‌ ആവാസ വ്യവസ്ഥയിലേക്കെല്ലാം സ്വകാര്യ കുത്തകള്‍ കടന്നുകയറ്റം നടത്തിക്കൊണ്ടിരിക്കുകയാണു. അതേ സമയം ആദിവാസികളുടെ ജീവിതം കൂടുതല്‍ കൂടുതല്‍ ദയനീയവും ദുഷ്‌കരവും ആയിക്കൊണ്ടിരിക്കുന്നു. ആട്ടപ്പാടിയില്‍ ഇതിനകം തന്നെ 67 കുഞ്ഞുങ്ങള്‍ മരണപ്പെട്ടു കഴിഞ്ഞിരിക്കുന്നു.’കേരള പൊതുസമൂഹത്തിലെ’ എതെങ്കിലും ഒരു കുട്ടി പട്ടിണി കാരണം മരിച്ചിരുന്നെങ്കില്‍ (അങ്ങനെ ഉണ്ടാവാതെ ഇരിക്കട്ടെ) നമ്മുടെ സര്‍ക്കാരും മാധ്യമങ്ങളും പൊതുസമൂഹവും ഇങ്ങനെ ആയിരിക്കുമോ പ്രതികരിക്കുക? രോഗവും പട്ടിണിയും തൊഴിലില്ലയ്‌മയും കാരണം ആദിവാസികള്‍ ഊരുകളില്‍ നരകിക്കുമ്പോള്‍, കുടിക്കാന്‍ ശുദ്ധ ജലവും കഴിക്കാന്‍ ആഹാരവും ഇല്ലാതെ യാതന അനുഭവിക്കുമ്പോഴാണു ആദിമജനതയുടെ ഉന്നമനത്തിനുവേണ്ടി വകയിരുത്തിയിട്ടുള്ള പണം തട്ടുക, അതോടൊപ്പം അവരെ വീണ്ടും അട്ടിയോടിച്ചു ശേഷിക്കുന്ന ഭൂമിയും പിടിച്ചടക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ട്‌ സര്‍ക്കാര്‍ ‘മാവോയിസ്റ്റ്‌ ‘ നാടകം അരങ്ങേറിക്കൊണ്ടിരിക്കുന്നത്‌.
കേരളത്തില്‍ മാവോയിസ്റ്റ്‌കള്‍ ഉണ്ടെങ്കില്‍ പോലീസ്‌ അവരെ അറസ്റ്റ്‌ ചെയ്യട്ടെ. എന്തിനാണു ഈ തണ്ടര്‍ബോള്‍ട്ട്‌ നാടകം. ഇനിയും നോക്കി നിന്നാല്‍ തങ്ങളുടെ അവസാനത്തെ വേരും പിഴുതെറിയും എന്ന ബോധ്യത്തില്‍ നിന്നാണു ആദിവാസി ഗോത്ര മഹാസഭ
1.2002 ല്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കുക.
2.വയനാട്‌ ജില്ലയിലെ പൂക്കോട്‌ വനഭൂമിയിലെ കയ്യേറ്റം ഒഴിപ്പിച്ചു വെറ്റിനറി കോളേജ്‌ മാറ്റി സ്ഥാപിക്കുക, ആദിവാസി ഭൂമി അവര്‍ക്ക്‌ പതിച്ചു നല്‍കുക.
3.ആദിവാസി ഊരുകളിലെ മാവോയിസ്റ്റ്‌ വേട്ട അവസാനിപ്പിക്കുക.
തുടങ്ങിയ ആവശ്യങ്ങല്‍ ഉന്നയിച്ചുകൊണ്ട്‌
സെക്രട്ടറിയേറ്റിന്റെ മുന്‍പില്‍ അനിശ്ചിതകാല നില്‍പ്പ്‌ സമരം 9/7/14 ബുധനഴ്‌ച തുടങ്ങിയത്‌. സി കെ ജാനു ഉദ്‌ഘാടനവും കോഡിനേറ്റര്‍ എം ഗീതാനന്ദന്‍ സമരത്തിന്റെ രഷ്ട്രീയവും വിശദ്ധീകരിച്ചു സംസാരിച്ചു.സമരത്തെ അവഗണിക്കാനാണ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ വലിയ തോതിലുള്ള സമരത്തിനു സെക്രട്ടറിയേറ്റ്‌ വേദി ആകുമെന്നും അതിനു എല്ലാവരുടേയും സഹകരണവും പങ്കാളിത്തവും വേണമെന്നും ഗോത്രമഹാസഭ അഭ്യര്‍ത്ഥിക്കുന്നു.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply