വഴി തുറക്കല്‍ സമരം വിജയത്തിലേക്ക്.

സുരന്‍ റെഡ് ചരിത്രപ്രസിദ്ധമായ ഇരിങ്ങാലക്കുട കുട്ടംകുളം സമരത്തിലൂടെ തുറന്ന് കിട്ടിയ പൊതുവഴിയാണ് കൂടല്‍മാണിക്യം ദേവസ്വം അടച്ചു കെട്ടിയത്. പൊതു പ്രവര്‍ത്തകയും, സമര സമിതി അംഗവുമായ .കെ.ആര്‍.തങ്കമ്മ ആര്‍.ഡി.ഒ.കോടതിയില്‍ കൊടുത്ത പെറ്റീഷനാണ് വഴിതുടക്കല്‍ നടപടികളിലേക്കെത്തിച്ചത്. സമരം ഒരു എത്തിനോട്ടം…….. ദേവസ്വത്തിന്റെ ദുര്‍നടപടിക്കും. മനസ്സിന് കുഷ്ടം ബാധിച്ച ജാതിവാദികളും, മനു വാദികളുമായ ദേവസ്വം ഭരണസമിതിക്കെതിരെയും സ്വതന്ത്ര പുലയ മഹാസഭയുടെ നേതൃത്വത്തിലാണ് സമരമാരംഭിക്കുന്നത്. പെരവല്ലി പാടത്തെ നൂറോളം വരുന്ന ദളിത് കുടുംബങ്ങളുടെ ജീവിതത്തെയാണ് സാരാമായ് ബാധിച്ചത്. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന പൗരന്റെ […]

xxx

സുരന്‍ റെഡ്

ചരിത്രപ്രസിദ്ധമായ ഇരിങ്ങാലക്കുട കുട്ടംകുളം സമരത്തിലൂടെ തുറന്ന് കിട്ടിയ പൊതുവഴിയാണ് കൂടല്‍മാണിക്യം ദേവസ്വം അടച്ചു കെട്ടിയത്.
പൊതു പ്രവര്‍ത്തകയും, സമര സമിതി അംഗവുമായ .കെ.ആര്‍.തങ്കമ്മ ആര്‍.ഡി.ഒ.കോടതിയില്‍ കൊടുത്ത പെറ്റീഷനാണ് വഴിതുടക്കല്‍ നടപടികളിലേക്കെത്തിച്ചത്.
സമരം ഒരു എത്തിനോട്ടം……..
ദേവസ്വത്തിന്റെ ദുര്‍നടപടിക്കും. മനസ്സിന് കുഷ്ടം ബാധിച്ച ജാതിവാദികളും, മനു വാദികളുമായ ദേവസ്വം ഭരണസമിതിക്കെതിരെയും സ്വതന്ത്ര പുലയ മഹാസഭയുടെ നേതൃത്വത്തിലാണ് സമരമാരംഭിക്കുന്നത്.
പെരവല്ലി പാടത്തെ നൂറോളം വരുന്ന ദളിത് കുടുംബങ്ങളുടെ ജീവിതത്തെയാണ് സാരാമായ് ബാധിച്ചത്. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന പൗരന്റെ മൗലീക അവകാശമായ സഞ്ചാരസ്വാതന്ത്ര്യത്തെയാണ് ദേവസ്വം പ്രസിഡണ്ട് പനമ്പിള്ളി രാഘവന്‍ തടഞ്ഞത് . കുട്ടംകുളം സമര ചരിത്രം എന്താണെന്ന് അറിയാത്ത പരമ നിര്‍ഗുണനാണ് ഇദ്ദേഹം. ചരിത്ര സമരത്തെ നയിച്ച സഖാവ് KV ഉണ്ണി .P ഗംഗാധരന്‍, pk കുമാരന്‍. ചാത്തന്‍ മാസ്റ്റര്‍, കെ.വി.കാളി’.പി സി.കുറുമ്പ തുടങ്ങി 56 പേരെ കൊച്ചി പ്രജാ സഭയിലെ മുഖ്യമന്ത്രിയായ പനമ്പിള്ളി ഗോവിന്ദമേനോനാണ് വെറുതെ വിടുന്നത്. ഈ ചരിത്രം ഇന്നത്തെ പനമ്പിള്ളി നായര്‍ക്കും ശിങ്കിടികൂട്ടങ്ങള്‍ക്കം അറിയുമോ? പണ്ട് മൂത്താപ്പ ആന പുറത്ത് കയറിയതിന്റെ തഴമ്പിന്റെ പിന്‍ബലമാണ് ഈ അധികാര കസേരയെന്ന് ഓര്‍ക്കുന്നത് നന്ന്.
വഴി തുറക്കല്‍ സമരത്തെ പിന്തുണച്ച് ഇരിങ്ങാലക്കുട കൂട്ടായ്മ സജീവമായ് രംഗത്തിറങ്ങി.. വലിയ സാമൂഹിക പിന്തുണ നേടിയെടുത്ത ശ്രദ്ധേയമായ ബഹുജന പരിപാടികളായിരുന്നു സംഘടിപ്പിച്ചത്. തുടര്‍ന്ന് RMP, CPI(M L) ,KPMS, CPI .BSP|, AKPUMS, തെക്കേ നട റസിഡന്‍സ് അസോസിയേഷന്‍ തുടങ്ങി നിരവധിരാഷ്ട്രീയ,സാമൂഹിക സാമുദായിക ,പ്രസ്ഥാനങ്ങള്‍ രംഗത്ത് വന്നു. സമരത്തെ സഹായിക്കുവാന്‍ സമരസമിതി രൂപീകരിച്ച് നിരവധിയായ സമര മുഖങ്ങള്‍ തുറന്നു. പി.എന്‍.ഗോപീകൃഷണന്‍, പ്രിയനന്ദന്‍,
C Rനീലകണ്ഠന്‍, KN രാമചന്ദ്രന്‍ , PC ഉണ്ണിചെക്കന്‍, സതി അങ്കമാലി .അഡ്വ.അനൂപ്, തുടങ്ങി അറിയപ്പെടുന്നവരും അല്ലാത്തവരുമായ നിരവധി പേര്‍ പങ്കെടുത്തു. നാടന്‍ പാട്ടുകള്‍, കവിയരങ്ങ്, ചിത്രരചന അങ്ങിനെ സ്വര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളിലൂടെ സമരം മുന്നേറി.
ഇതിനിടയില്‍ സമരത്തെ തകര്‍ക്കുവാന്‍ പലരും രംഗത്ത് വന്നു. പാളയത്തില്‍ പടനയിച്ച ചില സംഘി ബോധത്തിനുടമയായ പുലയന്റെ ചരിത്രമറിയാത്ത നാടിനും നാട്ടക്കാര്‍ക്കാര്‍ക്കും സമുദായത്തിനും വേണ്ടാത്ത വിഴുപ്പായിരുന്നു ആദ്യമെത്തിയത്.. ചാണക സംഘികളുടെ അരുമശിഷ്യനായിരുന്നു ഈ മിടുക്കന്‍. കൂട്ടായ്മ യുടെ ഒരു പരിപാടിയില്‍ പങ്കെടുത്ത സമരത്തെ പിന്തുണച്ച ആ മഹാനെ പിന്നെ കണ്ടത് RSS ന്റെ ഓഫീസില്‍ നിന്ന് തലയില്‍ മുണ്ടിട്ടിറങ്ങുന്നതാണ്. പ്രത്യുപകാരമായ് കഴിഞ്ഞ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ഭാര്യക്ക് സീറ്റായിരുന്നു. ഇമ്മിണി വല്ല്യ കോണ്‍ഗ്രസ്സ് നേതാക്കളും. ചില അമ്പലം വിഴുങ്ങികളുടെതായിരുന്നു അടുത്ത ഊഷം.. മുന്‍ദേവസ്വം ഭരണസമിതി അംഗമായിരുന്ന ജില്ലാ കോണ്‍ഗ്രസ്സ്് പാട്ടിനേതാവ് പറഞ്ഞത് അടച്ച് കെട്ടിയ വഴിയിലൂടെ ശവവണ്ടി കൊണ്ടു പോകുന്നുവെന്നാണ് .ഇദ്ദേഹത്തിന്റെ സംസ്‌കാരത്തിനു പറ്റിയപ്രസ്താവനയായിരുന്നത്. കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഭക്തരായിരുന്നു സമരത്തിലുണ്ടായിരുന്ന 99 ശതമാനം പേരും. തേവര്‍ക്ക് വേണ്ടി എല്ലാം ഉഴിഞ്ഞ് വെച്ച ജീവിതങ്ങള്‍. ‘അവര്‍ക്ക് നേരെയാണ് ഈ വിദ്വാന്‍ ഇങ്ങനെ ഉറഞ്ഞ് തുള്ളിയത്. കത്തുന്ന പുരയില്‍ നിന്ന് വലിക്കുന്ന കഴുക്കോല്‍ ലാഭമെന്ന പോലെ ദേവസ്വം ഭൂമിയിലുണ്ടായിരുന്ന സകല ജംഗമ വസ്തുക്കള്‍ അടിച്ചുമാറ്റിയ ചില എംമ്പോക്കികളുംകൂടെചേര്‍ന്നു.ക്ഷേത്രാവശ്യത്തിനായ് എത്തുന്ന എണ്ണയും നെയ്യും അടിച്ച് മാറ്റുന്ന ചില കള്ളന് കഞ്ഞി വെയ്ക്കുന്നവരും കൂട്ടം ചേര്‍ന്നു.ഇവരെല്ലാം പറഞ്ഞിരുന്നത് മാല മോഷണം: അവിഹിതമായ സ്ത്രീ പുരുഷ ബന്ധങ്ങള്‍, വാഹന അപകടങ്ങള്‍ എന്നെല്ലാമാണെങ്കില്‍ ഇരിങ്ങാലക്കുടയിലെ A കോണ്‍ഗ്രസ്സ് നേതാവ് സമരക്കാര്‍ക്കെതിരെ തിരിഞ്ഞു. സമരാഭാസമാരെന്ന് പറഞ്ഞ് അധിക്ഷേപിക്കുന്നതിലായിരുന്നു ഈ വിദ്വാന്‍ മിടുക്ക് തെളിയിച്ചത്. സ്വന്തം പാരമ്പര്യം വിളിച്ചറിയിച്ചതായിരുന്നത്.
അങ്ങിനെ കുത്തിയാല്‍ മുളക്കാത്ത നുണയുമായ് രംഗത്ത് വന്നവരുടെയും, സമരത്തിന്റെ മൊത്ത കച്ചവടം ഏറ്റെടുത്തവരുടെയും, എല്ലാ പിന്തിരിപ്പന്‍ കൂട്ടുകെട്ടുകളെയും തകര്‍ത്ത് കൊണ്ടാണ് സമരം വികസിച്ചതും ഇന്നത്തെ സ്ഥിതിയിലെത്തിച്ചതും. ഇനി ഈ വഴി തുറന്നാലും ഇല്ലെങ്കില്ലും വിജയം ഞങ്ങള്‍ക്കെപ്പമാണ്. എല്ലാ ജാതി വെറിയന്‍ മാര്‍ക്കും, അവര്‍ക്ക് വേണ്ടി കുഴലൂതിയ സകലപിന്തിരിപ്പന്‍മാര്‍ക്കുമെതിരെയാണ് .അതു കൊണ്ട് തന്നെ ഇന്നത്തെ RDO കോടതി വിധി സമരത്തെ തള്ളി പറഞ്ഞവര്‍ക്കും എതിര്‍പക്ഷത്ത് നിന്നവര്‍ക്കും മുഖമടച്ച് കിട്ടിയ വലിയ അടിയാണ്. അത് തന്നെയാണ് ഏറ്റവും വലിയ വിജയം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Dalit | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply