വര്‍ഗ്ഗീയവിഷം ചൊരിയാന്‍ വീണ്ടും വിഎച്ച്പി

രാജ്യത്ത് വര്‍ഗ്ഗീയവിഷം ചൊരിയാന്‍ വീണ്ടും വിഎച്ച്പി. വിഭജനത്തിന്റെ മുറിവുകള്‍ ഉണങ്ങിത്തുടങ്ങുമ്പോഴേക്കും രാജ്യത്തെ വര്‍ഗ്ഗീയ സംഘര്‍ഷത്തിലേക്ക് തള്ളിവിട്ട ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ തന്നെയാണ് വിശ്വഹിന്ദു പരിഷത്തിന്റെ രണ്ടാം പടപ്പുറപ്പാട്. ഡെല്‍ഹിയില്‍ അധികാരം പിടിച്ചെടുത്ത് വാജ്‌പേയിയെ പ്രധാനമന്ത്രിയാക്കുക എന്നതായിരുന്നു അന്നെത്തെ ലക്ഷ്യമെങ്കില്‍ നരേന്ദ്ര മോഡിയെ അധികാരത്തിലെത്തിക്കലാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നുമാത്രം. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്നാവശ്യപ്പെട്ടാണ് വി.എച്ച്.പിയുടെ നേതൃത്വത്തില്‍ ഇന്ന് സരയൂ നദീതീരത്തുനിന്ന് പരിക്രമയാത്ര ആരംഭിക്കുന്നത്. ആറു ജില്ലകള്‍ കടന്നു സെപ്റ്റംബര്‍ 13ന് അയോധ്യയില്‍ പരിക്രമയാത്ര സമാപിക്കും. കേന്ദ്ര […]

Vishwa-Hindu-Parishad

രാജ്യത്ത് വര്‍ഗ്ഗീയവിഷം ചൊരിയാന്‍ വീണ്ടും വിഎച്ച്പി. വിഭജനത്തിന്റെ മുറിവുകള്‍ ഉണങ്ങിത്തുടങ്ങുമ്പോഴേക്കും രാജ്യത്തെ വര്‍ഗ്ഗീയ സംഘര്‍ഷത്തിലേക്ക് തള്ളിവിട്ട ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ തന്നെയാണ് വിശ്വഹിന്ദു പരിഷത്തിന്റെ രണ്ടാം പടപ്പുറപ്പാട്. ഡെല്‍ഹിയില്‍ അധികാരം പിടിച്ചെടുത്ത് വാജ്‌പേയിയെ പ്രധാനമന്ത്രിയാക്കുക എന്നതായിരുന്നു അന്നെത്തെ ലക്ഷ്യമെങ്കില്‍ നരേന്ദ്ര മോഡിയെ അധികാരത്തിലെത്തിക്കലാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നുമാത്രം.
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്നാവശ്യപ്പെട്ടാണ് വി.എച്ച്.പിയുടെ നേതൃത്വത്തില്‍ ഇന്ന് സരയൂ നദീതീരത്തുനിന്ന് പരിക്രമയാത്ര ആരംഭിക്കുന്നത്. ആറു ജില്ലകള്‍ കടന്നു സെപ്റ്റംബര്‍ 13ന് അയോധ്യയില്‍ പരിക്രമയാത്ര സമാപിക്കും. കേന്ദ്ര ഭരണത്തില്‍നിന്നു ബി.ജെ.പി. പുറത്തായതിനു ശേഷം താരതമ്യേന നിശബ്ദരായിരുന്ന വി.എച്ച്.പി. വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും വിവാദവിഷയവുമായി രംഗത്തിറങ്ങിയതു ലോകസഭാതെരഞ്ഞെടുപ്പു ലക്ഷ്യമിട്ടാണെന്നതില്‍ സംശയമില്ല. രണ്ടുതവണ തുടര്‍ച്ചയായി അധികാരം ലഭിക്കാതിരുന്ന ബിജെപിക്ക് ഇക്കുറിയും അതിനുള്ള സാധ്യത ശോഭനമല്ലാത്തതിനാലാണ് വീണ്ടും തീ കൊണ്ടുള്ള ഈ കളിക്ക് നീക്കമെന്നു കരുതാം. നിരവധി ജനദ്രോഹനടപടികളിലൂടേയും അഴിമതിയിലൂടേയുമാണ് യുപിഎ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെങ്കിലും ജനാധിപത്യപരമായ രീതിയില്‍ അധികാരം തിരിച്ചുപിടിക്കാമെന്ന് ബിജെപിക്കും എന്‍ഡിഎക്കും പ്രതീക്ഷയില്ല. കാരണം അക്കാര്യങ്ങളില്‍ അവരുടെ അവസ്ഥയും വ്യത്യസ്ഥമല്ല എന്നതുതന്നെ. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൡും സ്ഥിതി വ്യത്യസ്ഥമല്ല. അഴിമതിയുടെ പര്യായമായ നേതാക്കള്‍ പാര്‍ട്ടിയിലുണ്ട്. കൂടാതെ പ്രധാനമന്ത്രിസ്ഥാനത്തിനുവേണ്ടി ഇടത്തടിച്ചു നില്‍ക്കുന്ന അദ്വാനി. കോണ്‍ഗ്രസ്സിലാകട്ടെ അത്തരം വിഷയങ്ങള്‍ കുറവാണ്. തൂക്കുപാര്‍ലിമെന്റു വരുകയാണെങ്കില്‍ ഇടതുപക്ഷമടക്കമുള്ളവര്‍ യുപിഎയെ പിന്തുണക്കുമെന്നും വ്യക്തം. ഈ സാഹചര്യത്തിലാണ് ജനാധിപത്യവിരുദ്ധമായ വര്‍ഗ്ഗീയത ഇളക്കിവിടാനും അതിനായി വീണ്ടും ശ്രീരാമനെ രംഗത്തിറക്കാനുമുള്ള നീക്കം എന്നു ന്യായമായും കരുതാം.
പെടിത്തട്ടിയെടുത്ത പഴയ മുദ്രാവാക്യവുമായി വിഎച്ച്പി വീണ്ടും രംഗത്തിറങ്ങിയതോടെ രാമജന്മഭൂമിബാബ്‌റി മസ്ജിദ് പ്രക്ഷോഭകാലത്തെ സംഘര്‍ഷഭരിതമായ സ്ഥിതിയിലേക്ക് ഉത്തരേന്ത്യ വഴുതിവീഴുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ യാത്ര നിരോധിച്ചിട്ടുണ്ട്. എന്നാല്‍ നിരോധനങ്ങള്‍ പലപ്പോഴും വിപരീതഫലങ്ങളാണ് ചെയ്യാറുള്ളത്.
അതേസമയം പഴയ അയോധ്യ വിവാദ കാലത്തെ സംഭവങ്ങള്‍ മറ്റു ചില ഗുണകരമായ മുന്നേറ്റങ്ങള്‍ക്ക് കാരണമാക്കിയിരുന്നു എന്നതും ഓര്‍ക്കേണ്ടതാണ്. ഹൈന്ദവ വര്‍ഗ്ഗീയ വാദികളുടെ പേടിസ്വപ്നമായ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിനും വിപി സിംഗിന്റെ പിന്‍ഗാമികളായി മുലായവും ലാല്ലുപ്രസാദ് യാദവു കന്‍ഷിറാമും മായാവതിയുമൊക്കെ ശക്തരായതും അതിന്റെ ഗുണവശങ്ങള്‍ തന്നെയാണ്. ആ ദിശയില്‍ തന്നെയാണ് ഇത്തരം നീക്കങ്ങളെ ഇനിയും പ്രതിരോധിക്കാനാവുക. ഇന്ത്യയിലെ നാനാത്വങ്ങളെ തകര്‍ത്തു തരിപ്പണമാക്കി ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനും ഹിന്ദുമതത്തിനകത്തെ വൈവിധ്യങ്ങളെ കുഴിച്ചുമൂടാനുമുള്ള ശ്രമങ്ങളെ പ്രതിരോധിക്കാനുള്ള നീക്കങ്ങളാണ് വേണ്ടത്. ഫെഡറലിസത്തില്‍ ഊന്നുകയാണ് അതിന്റെ ആദ്യപടി. പരമാവധി അധികതാരങ്ങള്‍ സംസ്ഥാനങ്ങള്‍ നേടിയെടുക്കുകയും അവയുടെ കോണ്‍ഫെഡറേഷന്‍ മാത്രമായി ഇന്ത്യ മാറുകയും വേണം. സംസ്ഥാന പാര്‍ട്ടികളെ ശക്തിപ്പെടുത്തണം. അതോടൊപ്പം അവ തമ്മിലുള്ള ഐക്യവും. മറുവശത്ത് ഇപ്പോഴും ജാതീയപീഡനവും വിവേചനവും അനുഭവിക്കുന്ന ദളിത് പിന്നോക്ക വിഭാഗങ്ങളുടേയും ന്യൂനപക്ഷങ്ങളുടേയും ഐക്യനിര വളര്‍ത്തിയെടുക്കണം. ആ ദിശയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആരു നേതൃത്വം നല്‍കുമെന്ന ചോദ്യം പ്രസക്തമാണ്. ബിജെപിയെ നേരിടാന്‍ മൃദുഹിന്ദുത്വ സമീപനം തന്നെയാണ് കോണ്‍ഗ്രസ്സും പിന്തുടരുന്നത്. പ്രാദേശികപാര്‍ട്ടികള്‍ക്കാകട്ടെ ദീര്‍ഘവീക്ഷണത്തോടെയുള്ള നിലപാടുകളില്ല. ഈ സാഹചര്യത്തെയാണ് വിഎച്ച്പിയും മോഡിയും ഭംഗിയായി ഉപയോഗിക്കാന്‍ ശ്രമിക്കുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply