വരുന്നു വീണ്ടും വില്ലുവണ്ടിയാത്രകള്‍

ചാരലംഘകരായ തന്ത്രിമാരെ ഒഴിവാക്കി ശബരിമല ആദിവാസികള്‍ക്ക് തിരിച്ചു നല്‍കുക, സംസ്‌ക്കാരങ്ങളുടെ സഹവര്‍ത്തിത്വവും ലിംഗസമത്വവും നിലനില്‍ക്കാന്‍ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക ! ശബരിമലയിലെ ആദിവാസി അവകാശം സംരക്ഷിക്കാനും ബ്രാഹ്മണ്യ കുത്തക അവസാനിപ്പിക്കാനും നവോത്ഥാന സമരകേന്ദ്രങ്ങളില്‍ നിന്നും വില്ലുവണ്ടി യാത്രകളും ആദിവാസി അവകാശ സ്ഥാപന കണ്‍വെന്‍ഷനും 2018 ഡിസംബര്‍ ആദ്യവാരം എരുമേലിയില്‍ 2018 നവംബര്‍ 11 ന് കാലത്ത് 10 മണി മുതല്‍ എറണാകുളം ശിക്ഷക് സദനില്‍ ആദിവാസി-ദലിത്-ജനാധിപത്യ പ്രസ്ഥാനങ്ങളുടെ നേതൃത്വ യോഗം ആദിവാസികളുടെ ചരിത്രവും സംസ്‌ക്കാരവും വിശ്വാസവുമായി ബന്ധപ്പെട്ട് […]

vv

ചാരലംഘകരായ തന്ത്രിമാരെ ഒഴിവാക്കി ശബരിമല ആദിവാസികള്‍ക്ക് തിരിച്ചു നല്‍കുക, സംസ്‌ക്കാരങ്ങളുടെ സഹവര്‍ത്തിത്വവും ലിംഗസമത്വവും നിലനില്‍ക്കാന്‍ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക !

ശബരിമലയിലെ ആദിവാസി അവകാശം സംരക്ഷിക്കാനും ബ്രാഹ്മണ്യ കുത്തക അവസാനിപ്പിക്കാനും നവോത്ഥാന സമരകേന്ദ്രങ്ങളില്‍ നിന്നും
വില്ലുവണ്ടി യാത്രകളും ആദിവാസി അവകാശ സ്ഥാപന കണ്‍വെന്‍ഷനും
2018 ഡിസംബര്‍ ആദ്യവാരം എരുമേലിയില്‍

2018 നവംബര്‍ 11 ന് കാലത്ത് 10 മണി മുതല്‍ എറണാകുളം ശിക്ഷക് സദനില്‍
ആദിവാസി-ദലിത്-ജനാധിപത്യ പ്രസ്ഥാനങ്ങളുടെ നേതൃത്വ യോഗം

ആദിവാസികളുടെ ചരിത്രവും സംസ്‌ക്കാരവും വിശ്വാസവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നതാണ് ശബരിമല. ബ്രാഹ്മണ കുത്തക സ്ഥാപിക്കുന്നതിന് വേണ്ടി താഴമണ്‍ തന്ത്രി കുടുംബം അടുത്ത കാലത്ത് ശബരിമലയില്‍ നിയോഗിക്കപ്പെട്ടവര്‍ മാത്രമാണ്. ശബരിമല അയ്യപ്പന്‍, തന്ത്രി കുടുംബത്തിന്റെ ബ്രാഹ്മണ്യ വിശ്വാസ പരമ്പരയില്‍പ്പെട്ടതുമല്ല. ഇരുമുടിക്കെട്ടിനെയും ശബരിമലയിലെ പാരമ്പര്യാചാരങ്ങളെയും അവര്‍ ആദരിക്കുന്നുമില്ല. ഇരുമുടിക്കെട്ടില്ലാതെ തന്ത്രി കുടുംബം പതിനെട്ടാം പടി കയറിയതോടെയാണ്് ശബരിമലയില്‍ ആചാരലംഘനം തുടങ്ങുന്നത്. തദ്ദേശീയ ജനതകളുടെ ദൈവങ്ങളെയും ആചാര രീതികളേയും വിലമതിക്കാത്ത ബ്രാഹ്മണ്യം പതിനെട്ടാം പടിയെ അധികാരം നിലനിര്‍ത്താനുള്ള യുദ്ധക്കളമാക്കി മാറ്റിയിരിക്കുകയാണ്. ശബരിമലയെ കച്ചവട കേന്ദ്രമാക്കി മാറ്റിയതു കൂടാതെ, കാട് നശിപ്പിച്ച് കാനനവാസന്റെ ഇരിപ്പിടം തന്നെ ഇന്ന്തുടച്ച് നീക്കപ്പെടുന്ന സ്ഥിതിയാണ്. ശബരിമലയിലും അയ്യപ്പചരിതവുമായി ബന്ധപ്പെട്ട മറ്റ് ആരാധനാ കേന്ദ്രങ്ങളിലും ആചാരങ്ങള്‍ അനുഷ്ഠിച്ച് വന്നിരുന്നത് മുഖ്യമായും മലഅരയരാണ്. ഊരാളി, മലപണ്ടാരം തുടങ്ങിയവര്‍ക്കും അവകാശങ്ങള്‍ ഉള്ളതായി പറയുന്നു. അയ്യപ്പനുള്ള തേനഭിഷേകവും, പൊന്നമ്പലമേട്ടില്‍ വിളക്ക് തെളിയിക്കുന്നതും, പതിനെട്ടാം പടിയില്‍ അനുഷ്ഠിച്ചു വന്നിരുന്ന മറ്റ് ആചാരങ്ങളും ചെയ്തു വന്നിരുന്നത് ആദിവാസികളാണ്. പാരമ്പര്യ സമൂഹങ്ങളുടെ ആചാരങ്ങള്‍ തുടച്ച് നീക്കി ബ്രാഹ്മണ മേധാവിത്തം സ്ഥാപിക്കാന്‍ ദേവസ്വം ബോര്‍ഡും, പന്തളം കൊട്ടാരവും നടത്തിയ നീക്കത്തിന്റെ ഭാഗമായാണ് തന്ത്രി കുടുംബം അവരോധിക്കപ്പെട്ടത്. അയ്യപ്പ സന്നിധിയിലുണ്ടായിരുന്ന യഥാര്‍ത്ഥ ഉപാധികളല്ല തിരുവാഭരണമെന്ന പേരില്‍ ഇപ്പോള്‍ എഴുന്നള്ളിക്കുന്നതെന്നാണ് ആദിവാസികള്‍ ആക്ഷേപം ഉയര്‍ത്തുന്നത്. പദവിയും, സമ്പത്തുമുള്ള ആര്‍ക്കും ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയില്‍ എന്തുമാകാം എന്ന നിലയിലേക്ക് ആചാരങ്ങള്‍ അട്ടിമറിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. തന്ത്രിയുടെ പിന്തുണയോടെയാണ് ഇവയെല്ലാം നടക്കുന്നത്. അയിത്താചരണത്തിന്റെ ഭാഗമായി സ്ത്രീകള്‍ക്ക് ആരാധനാ സ്വാതന്ത്രം പാടില്ലെന്ന ദുരാചാരവും തന്ത്രിമാര്‍ അടിച്ചേല്‍പ്പിക്കുന്നു. ജാതി മേല്‍ക്കോയ്മ സ്ഥാപിച്ചെടുക്കാനുള്ള ഉപാധിയായി സന്നിധാനത്തെ തന്ത്രിമാര്‍ മാറ്റുകയാണ്. ബ്രാഹ്മണതന്ത്രിമാര്‍ വിശുദ്ധരല്ല. ഈ നാട്ടിലെ സാധാരണ ജനങ്ങള്‍ തുടര്‍ന്നുവന്ന ആചാരങ്ങളെ അവര്‍ ബഹുമാനിക്കുന്നവരുമല്ല. ബ്രാഹ്മണരോടുള്ള അടിമബോധം ഇന്നും ജനമനസ്സുകളില്‍ ശക്തമായതിനാല്‍, ഈ നാട്ടിലെ ആദിവാസി-ദളിത് വിഭാഗങ്ങളുടെയും പരമ്പരാഗത സമൂഹങ്ങളുടെയും കാവുകളും, കോട്ടങ്ങളും, ആരാധനാലയങ്ങളും പിടിച്ചെടുത്ത് ജാതിമേധാവിത്വം നിലനിര്‍ത്തുകയാണ്. രാജ്യത്ത് സംഘര്‍ഷവും മതസ്പര്‍ദ്ദയും വളര്‍ത്തുകയാണ്. ഭരണഘടനാ മൂല്യങ്ങള്‍ അട്ടിമറിക്കുകയാണ്. ദളിത്-ആദിവാസി വിഭാഗങ്ങളുടെ ബ്രാഹ്മണ വിരുദ്ധ-ജാതിവിരുദ്ധ നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മുന്നേറ്റങ്ങള്‍ക്ക്് മാത്രമേ ഇതിനെ പ്രതിരോധിക്കാനാവൂ. ഇതിന്റെ ഭാഗമായി നിര്‍ദ്ദേശിക്കുന്ന പരിപാടിയെക്കുറിച്ച് ആലോചിക്കാന്‍ താങ്കള്‍/താങ്കളുടെ സംഘടനയുടെ പ്രതിനിധികള്‍ പങ്കെടുക്കണമെന്നഭ്യര്‍ത്ഥിക്കുന്നു.

സംഘാടക സമിതി, ശബരിമല ആദിവാസി അവകാശ പുന:സ്ഥാപനസമിതി

എം.ഗീതാനന്ദന്‍, സണ്ണി എം കപിക്കാട്, പ്രഭാകരന്‍ കണ്ണാട്ട്, ജനാര്‍ദ്ദനന്‍ പി.ജി, എം.ഐ.രവീന്ദ്രന്‍, സി.ജെ.തങ്കച്ചന്‍, വി.കെ.വിമലന്‍, അഡ്വ.കെ.കെ.പ്രീത, ഡോ.എന്‍.വി.ശശിധരന്‍, പി.എം.വിനോദ്, ശിവപ്രസാദ് ഇരവിമംഗലം, വി,.ഡി.ജോസ്, സന്തോഷ്‌കുമാര്‍, പി.ജെ.തോമസ്, അഡ്വ.ജസിന്‍, പി.ഡി.അനില്‍കുമാര്‍, സുഗുണപ്രസാദ്, സി.എസ്.ജിയേഷ്, കെ.സി.ചന്ദ്രശേഖരന്‍, പി.കേശവദേവ്, സദാനന്ദന്‍, രാജമ്മ സദാനന്ദന്‍, മാന്തറ വേലായുധന്‍, അനീസ്യ എസ്.കെ, എം.ഡി.തോമസ്, വൈക്കം ബാബു, ജോണ്‍സണ്‍ വടവാതൂര്‍, ടി.എം.സത്യന്‍

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: movements | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply