വയല്‍ കിളികളോട് സമരസംഘടനകളുടെ സാംസ്‌കാരിക പ്രവര്‍ത്തകരുടെ ഐക്യ ദാര്‍ഡ്യം

2018 മാര്‍ച്ച് 18 ഞായര്‍ വൈകീട്ട് തളിപ്പറമ്പ് മുന്‍സിപ്പല്‍ സ്‌ക്വയര്‍ കീഴാറ്റൂരില്‍ സ്വന്തം വയലും, കൃഷിയും സംരക്ഷിക്കുന്നതിന് വയല്‍ക്കിളികളുടെ നേതൃത്വത്തില്‍ കൃഷിക്കാര്‍ നടത്തുന്ന അതിജീവന സമരത്തെ അടിച്ചമര്‍ത്തുന്നതിന് പോലീസും, സി.പി.ഐ (എം) വളന്റിയര്‍മാരും ഒത്തുചേര്‍ന്നു നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ ജനാധിപത്യ സമൂഹം അണിനിരക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. യാത്രാ സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനായി റോഡുകള്‍ വികസിപ്പിക്കുന്നതിനു പകരം കുത്തക കമ്പനികളുടെ താല്‍പ്പര്യത്തിനനുസരിച്ച് വന്‍ നിര്‍മ്മിതികളാക്കി ചുങ്കം പിരിക്കുന്നതിനും റോഡുകള്‍ സ്വകാര്യവത്കരിക്കുന്നതിനുമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനിച്ചിരിക്കുന്നത്.റോഡിന്റെ വീതിയും അലൈന്‍മെന്റും നിശ്ചയിക്കുന്നത് ഈ അടിസ്ഥാനത്തിലാണ് .കീഴാറ്റൂരില്‍ […]

KKK2018 മാര്‍ച്ച് 18 ഞായര്‍ വൈകീട്ട് തളിപ്പറമ്പ് മുന്‍സിപ്പല്‍ സ്‌ക്വയര്‍

കീഴാറ്റൂരില്‍ സ്വന്തം വയലും, കൃഷിയും സംരക്ഷിക്കുന്നതിന് വയല്‍ക്കിളികളുടെ നേതൃത്വത്തില്‍ കൃഷിക്കാര്‍ നടത്തുന്ന അതിജീവന സമരത്തെ അടിച്ചമര്‍ത്തുന്നതിന് പോലീസും, സി.പി.ഐ (എം) വളന്റിയര്‍മാരും ഒത്തുചേര്‍ന്നു നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ ജനാധിപത്യ സമൂഹം അണിനിരക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
യാത്രാ സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനായി റോഡുകള്‍ വികസിപ്പിക്കുന്നതിനു പകരം കുത്തക കമ്പനികളുടെ താല്‍പ്പര്യത്തിനനുസരിച്ച് വന്‍ നിര്‍മ്മിതികളാക്കി ചുങ്കം പിരിക്കുന്നതിനും റോഡുകള്‍ സ്വകാര്യവത്കരിക്കുന്നതിനുമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനിച്ചിരിക്കുന്നത്.റോഡിന്റെ വീതിയും അലൈന്‍മെന്റും നിശ്ചയിക്കുന്നത് ഈ അടിസ്ഥാനത്തിലാണ് .കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപ്പാസ് വേണ്ടി വരുന്നതും അതുകൊണ്ടാണ്. കേരളത്തിലെ റോഡുകള്‍ സ്വകാര്യവത്കരിച്ച്ച്ചുങ്കം പിരിക്കുന്നതിനു വേണ്ടി വന്‍തോതില്‍ സ്ഥലമെടുക്കുന്നതിനുളള നീക്കമാണ് ദേശീയ പാത വികസനം ഒരു പതിറ്റാണ്ട് വൈകുന്നത്തിനിടവരുത്തിയത്.
കേരളത്തിലെ നീര്‍ത്തടങ്ങളും, പരിസ്ഥിതിയും വിഭവങ്ങളും വികസന ഭീമന്‍മാരുടെ കൊള്ളക്ക്‌ള വിട്ടുകൊടുക്കുന്ന നിയമ ഭേദഗതികളാണ് കൊണ്ടുവരുന്നത്. നീര്‍ത്തടവും, പരിസ്ഥിതിയും സംരക്ഷിക്കുന്നതു സംബന്ധിച്ച് പുതിയ കാഴ്ചപ്പാടുകളെ കൂടിയാണ് അടിച്ചമര്‍ത്തുന്നത്.
കേരളത്തിലുടനീളം ബലം പ്രയോഗിച്ച് സ്ഥലമേറ്റെടുക്കാനുള്ള ഗൂഢപദ്ധതിയുടെ ഡ്രസ്സ് റിഹേഴ്‌സലാണ് കീഴാറ്റൂരിലുണ്ടായത്.സര്‍ക്കാര്‍ സംവിധാനത്തിന്റെ കൂടെ പാര്‍ടി വളന്റയിര്‍മാരെ കൂടി നിയോഗിച്ചുള്ള ബലപ്രയോഗം ജനാധിപത്യത്തിന്റെ മരണമണിയാണ്.
ദേശീയപാത സ്വകാര്യവല്‍ക്കരണത്തിനും കുടിയൊഴാപ്പിക്കലിനുമെതിരെ പ്രവര്‍ത്തിക്കുന്ന സമര സംഘടനാ പ്രവര്‍ത്തകരും, സാമൂഹ്യ, സംസ്‌കാരിക, രാഷ്ട്രീയ പ്രവര്‍ത്തകരും വയല്‍ക്കിളികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി മാര്‍ച്ച് 18 ഞായറാഴച 2 മണിക്ക് തളിപ്പറമ്പ് മുന്‍സിപ്പല്‍ സ്‌ക്വയറില്‍ ഒത്തുചേരുന്നു. വൈകീട്ട് കീഴാറ്റൂര്‍ സന്ദര്‍ശിക്കുന്നു. തുടര്‍ന്ന് തളിപ്പറമ്പ് മുന്‍സിപ്പല്‍ സ്‌ക്വയറില്‍ ഐക്യദാര്‍ഢ്യ സമ്മേളനം ചേരും. എല്ലാ ജനാധിപത്യ വിശ്വാസികളും എത്തിച്ചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. പ്രവര്‍ത്തകര്‍ മാര്‍ച്ച് 18 ഞായര്‍ ഉച്ചതിരിഞ്ഞ് 2 മണിക്ക് തളിപ്പറമ്പ് മുന്‍സിപ്പല്‍ സ്‌ക്വയറില്‍ ഒത്തുചേരുന്നു.

ഡോ.ആസാദ്, ഹാഷിം ചേന്ദം പിള്ളി, രാജേഷ് അപ്പാട്ട്, ടി.കെ.സുധീര്‍ കുമാര്‍, പി.കെ.പ്രിയേഷ് കുമാര്‍ , ഇ.കെ.ശ്രീനിവാസന്‍ , അപ്പുക്കുട്ടന്‍ കാരയില്‍, ടി.എല്‍.സന്തോഷ്..

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply