വയനാട് പോലീസിനെതിരെ നടപടിയെടുക്കണം

ലുക്ക് ഔട്ട് നോട്ടീസില്‍ അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകരുടേയും പൗരാവകാശ പ്രവര്‍ത്തകരുടെയും പേരുകള്‍ ഉള്‍പ്പെടുത്തിയ വയനാട് പോലീസിനെതിരെ അടിയന്തിരമായി നടപടിയെടുക്കാന്‍ ആഭ്യന്തരവകുപ്പ് തയ്യാറാകണം. ഇക്കാര്യം എ.ഡി.ജി.പി അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചിട്ടുണ്ട്. പട്ടികയില്‍ പൗരാവകാശപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിയത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്നാല്‍ കാര്യമായ നടപടിയൊന്നുമുണ്ടാകാനിടയില്ല എന്നു കരുതുന്നതില്‍ തെറ്റില്ല. മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ മക്കളെ അനാവശ്യമായി പോലീസ് ബുദ്ധിമുട്ടിക്കുന്നതിനെ കുറിച്ചന്വേഷിക്കാന്‍ രണ്ടുവര്‍ഷം മുമ്പ് തൃശൂരില്‍ അവരുടെ വസതിയിലെത്തിയ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിനേയും കൂട്ടരേയും മറ്റും […]

naxal

ലുക്ക് ഔട്ട് നോട്ടീസില്‍ അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകരുടേയും പൗരാവകാശ പ്രവര്‍ത്തകരുടെയും പേരുകള്‍ ഉള്‍പ്പെടുത്തിയ വയനാട് പോലീസിനെതിരെ അടിയന്തിരമായി നടപടിയെടുക്കാന്‍ ആഭ്യന്തരവകുപ്പ് തയ്യാറാകണം. ഇക്കാര്യം എ.ഡി.ജി.പി അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചിട്ടുണ്ട്. പട്ടികയില്‍ പൗരാവകാശപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിയത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്നാല്‍ കാര്യമായ നടപടിയൊന്നുമുണ്ടാകാനിടയില്ല എന്നു കരുതുന്നതില്‍ തെറ്റില്ല.
മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ മക്കളെ അനാവശ്യമായി പോലീസ് ബുദ്ധിമുട്ടിക്കുന്നതിനെ കുറിച്ചന്വേഷിക്കാന്‍ രണ്ടുവര്‍ഷം മുമ്പ് തൃശൂരില്‍ അവരുടെ വസതിയിലെത്തിയ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിനേയും കൂട്ടരേയും മറ്റും അനാവശ്യമായി കസ്റ്റഡിയിലെടുത്തിരുന്നു. അതേകുറിച്ചന്വേഷിക്കുമെന്ന് അന്ന് ആഭ്യന്തരവകുപ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല. അതുപോലെയാകും ഇതിന്റെ അവസ്ഥ.
പല സംസ്ഥാനങ്ങളിലും മാവോയിസ്റ്റ് എന്നാരോപിച്ചാല്‍ എന്തും ചെയ്യാമെന്ന അവസ്ഥയാണഅ നിലനില്‍ക്കുന്നത്. ഛത്തിസ്ഗില്‍ ആം ആദ്മി സ്ഥനാര്‍ത്ഥിയായി ലോകസഭയിലേക്ക് മത്സരിച്ച സോണി സോറിയും മറ്റും ഉദാഹരണം. പലയിടത്തും വ്യാജ ഏറ്റുമുട്ടലുകളും സൃഷ്ടിക്കുന്നു. പണ്ട് കേരളത്തില്‍ വര്‍ഗ്ഗീസിനെ വധിച്ചതുമുതല്‍ ആരംഭിച്ചതാണിത്. പലപ്പോഴും മാവോയിസ്റ്റുകള്‍ സായുധരായി പോരാടുന്നു എന്നു പറഞ്ഞ് ഇതെല്ലാം ന്യായീകരിക്കപ്പെടു#്‌നനു. ഒന്നാമത് നിയമവിരുദ്ധമായി നിയമം നടപ്പാക്കാന്‍ പോലീസിന് എന്തവകാശമാണുള്ളത്? രണ്ടാമത് പലപ്പോഴും പിടിക്കപ്പെടുന്നത് മാവോയിസ്റ്റുകളല്ല. അവരോട് ആശയപരമായി വിയോജിക്കുന്നവരാണ്. അതേസമയം മനുഷ്യാവകാശരംഗത്തു പ്രവര്‍ത്തിക്കുന്നവരാണ്. ജനകീയ സമരങ്ങളില്‍ ഇടപെടുന്നവരാണ്.
പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും പി.യു.സി.എല്‍ ജനറല്‍ സെക്രട്ടറിയുമായ അഡ്വ. പി.എ പൗരന്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ. തുഷാര്‍ സാരഥി, എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതി പ്രവര്‍ത്തകന്‍ എന്‍. സുബ്രഹ്മണ്യന്‍, അമ്പിട്ടന്‍ തരിശ് ക്വാറി വിരുദ്ധ നേതാവ് അജിതന്‍, പോരാട്ടം നേതാവ് എം.എന്‍ രാവുണ്ണി, സാംസ്‌കാരിക പ്രവര്‍ത്തകന്‍ ജൈസണ്‍ സി കൂപ്പര്‍, മാനുവല്‍ തുടങ്ങി നാല്‍പതോളം പേരുടെ ഫോട്ടോയും വിവരങ്ങളുമാണ് ലുക്കൗട്ട് നോട്ടീസായി പുറപ്പെടുവിച്ചിട്ടുള്ളത്. രാവുണ്ണിയും പൗരനും സുബ്രഹ്മണ്യനും മറ്റും എത്രയോ കാലമായി കേരളത്തില്‍ പരസ്യമായി പ്രവര്‍ത്തിക്കുന്നവരാണ്. അവരെ പോലീസിനു അറിയില്ല എന്നതു അസത്യമാണ്. ഇപ്പോള്‍ തെറ്റുപറ്റിയതാണെന്നാണത്രെ പോലീസ് പറയുന്നത്. അതംഗീകരിക്കാന്‍ പ്രയാസമുണ്ട്. മറ്റെന്തൊക്കെയോ ആണ് ഇതിനുപിന്നില്‍. മാവോയിസ്റ്റ് വേട്ടക്കായി വന്‍തുക കേന്ദ്രം അനുവദിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഒരു മാവോയിസ്റ്റും പിടിക്കപ്പെടുന്നില്ല താനും. പോലീസ് പറയുന്നപോലെ ശക്തമായ മാവോയിസ്റ്റ് സാന്നിധ്യം കേരളത്തില്‍ ഉണ്ടെന്നു കരുതാനും വയ്യ. ആ സാഹചര്യത്തിലാണ് ഈ നോട്ടീസിന്റെ ഉദ്ദേശശുദ്ധി സംശയജനകമാകുന്നത്. പോലീസ് തിരയുന്ന മാവോയിസ്റ്റ് നേതാക്കളായ രൂപേഷും ഷൈനിയും അടങ്ങിയ പട്ടികയിലാണ് ഇവരെയും ചേര്‍ത്തിട്ടുള്ളത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply