വയനാടും കാസര്‍ഗോഡും കേരളത്തിലല്ലേ?

തുടര്‍ച്ചയായി ഒന്‍പതു ദിവസം കാലിക്കറ്റ് സര്‍വകലാശാലയുടെ പ്രവര്‍ത്തനം താളംതെറ്റിച്ച സമരം ഒത്തുതീര്‍ന്നത് നന്നായി. ആയിരകണക്കിനു വിദ്യാര്‍ത്ഥികളുടെ ഭാവിയെ സമരം ആശങ്കയിലാക്കിയരുന്നു. ജനാധിപത്യ സംവിധാനത്തില്‍ ഒരു കുതിച്ചുചാട്ടമെന്നു പറയാവുന്ന സേവനാവകാശ നിയമത്തിനെതിരായിരുന്നു സമരത്തിന്റെ തുടക്കമെങ്കിലും പിന്നീടത് മറ്റു വിഷയങ്ങളിലേക്ക് മാറുകയായിരുന്നു. എല്ലാ വൈരാഗ്യങ്ങളും മാറ്റി വെച്ച് യൂണിയനുകള്‍ ഒന്നിച്ച കാഴ്ചയും സമരത്തില്‍ കണ്ടു. പ്രതികാരപരമായി ജീവനക്കാരെ സ്ഥലം മാറ്റുന്നത് തെറ്റാണ്. അതു പിന്‍വലിക്കേണ്ടതുമാണ്. എന്നാല്‍ ഇതുനിടയില്‍ ഉയര്‍ന്നു വരുന്ന മറ്റൊരു ചോദ്യമുണ്ട്. അതിതാണ്. കാസര്‍ഗോഡും വയനാടുമൊന്നും കേരളത്തിലല്ലേ? ശിക്ഷാനടപടികള്‍ക്കായി […]

28mpm-Calicut_Univ_1068510e

തുടര്‍ച്ചയായി ഒന്‍പതു ദിവസം കാലിക്കറ്റ് സര്‍വകലാശാലയുടെ പ്രവര്‍ത്തനം താളംതെറ്റിച്ച സമരം ഒത്തുതീര്‍ന്നത് നന്നായി. ആയിരകണക്കിനു വിദ്യാര്‍ത്ഥികളുടെ ഭാവിയെ സമരം ആശങ്കയിലാക്കിയരുന്നു. ജനാധിപത്യ സംവിധാനത്തില്‍ ഒരു കുതിച്ചുചാട്ടമെന്നു പറയാവുന്ന സേവനാവകാശ നിയമത്തിനെതിരായിരുന്നു സമരത്തിന്റെ തുടക്കമെങ്കിലും പിന്നീടത് മറ്റു വിഷയങ്ങളിലേക്ക് മാറുകയായിരുന്നു. എല്ലാ വൈരാഗ്യങ്ങളും മാറ്റി വെച്ച് യൂണിയനുകള്‍ ഒന്നിച്ച കാഴ്ചയും സമരത്തില്‍ കണ്ടു.
പ്രതികാരപരമായി ജീവനക്കാരെ സ്ഥലം മാറ്റുന്നത് തെറ്റാണ്. അതു പിന്‍വലിക്കേണ്ടതുമാണ്. എന്നാല്‍ ഇതുനിടയില്‍ ഉയര്‍ന്നു വരുന്ന മറ്റൊരു ചോദ്യമുണ്ട്. അതിതാണ്. കാസര്‍ഗോഡും വയനാടുമൊന്നും കേരളത്തിലല്ലേ? ശിക്ഷാനടപടികള്‍ക്കായി കേരളത്തിലെ എല്ലാ വകുപ്പുകളിലും ജീവനക്കാരെ സ്ഥലം മാറ്റുന്നത് മുഖ്യമായും ഈ രണ്ടു ജില്ലകളിലേക്കാണ്. ജീവനക്കാരാകട്ടെ അവിടെ ജോലി ചെയ്യാന്‍ ഒരുക്കവുമല്ല. അഥവാ ചെയ്താല്‍ തന്നെ തികച്ചും ജനവിരുദ്ധമായിട്ടായിരിക്കും അത്.
കാസര്‍ഗോട്ടെ സര്‍ക്കാര്‍ ഓഫീസുകളില്‍ വലിയൊരു ഭാഗം ഇത്തരത്തിലുള്ളവരാണ്. അതുകൊണ്ടുതന്നെ ജോലിയോടോ ജനങ്ങളോടോ ഒരു പ്രതിബദ്ധതയും അവര്‍ക്ക് കാണാറില്ല. തിങ്കളാഴ്ച വൈകീട്ടോ ചൊവ്വാഴ്ചയോ ഓഫീസിലെത്തുന്ന പലരും വെള്ളിയാഴ്ച തന്നെ സ്ഥലം വിടും. കാസര്‍ഗോട്ടെ ജനങ്ങളെ, പ്രത്യേകിച്ച് ഭാഷാന്യൂനപക്ഷങ്ങളെ ഇവരില്‍ മിക്കവരും കാണുന്നത് ശത്രുക്കളായി. വികസനം തീരെയില്ലാത്തതിനാലാണ് ഇവിടത്തുകാരില്‍ വലിയൊരു ഭാഗം കര്‍ണ്ണാടകയില്‍ ലയിക്കണമെന്ന് വാദിക്കുന്നത്. മികച്ച ചികിത്സക്കും പഠനത്തിനും ജോലിക്കുമെല്ലാം മംഗലാപുരത്തേക്ക് പോകേണ്ട അവസ്ഥയിലാണിവര്‍. കൂടാതെ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നുള്ള അവഗണനകളും. എന്‍ഡോസള്‍ഫാന്‍ മൂലമാണല്ലോ കാസര്‍ഗോഡ് എന്ന ജില്ലയെ കുറിച്ചുപോലും നാം അറിയുന്നത്.
ഇതിനു സമാനമായ അവസ്ഥയാണ് വയനാട്. ആദിവാസികള്‍ നേരിടുന്ന ചൂഷണങ്ങളും കര്‍ഷക ആത്മഹത്യകളുമാണല്ലോ അവിടെ നിന്നുള്ള വാര്‍ത്തകള്‍. ഇത്തരം സാഹചര്യത്തിലാണ് ജീവനക്കാരെ ശിക്ഷിക്കാന്‍ ഈ ജില്ലകളിലേക്ക് സ്ഥലം മാറ്റുന്നതും അവര്‍ അതിനു തയ്യാറാകാത്തതും. അടിയന്തിരമായി മാറ്റം വരുത്തേണ്ട സമീപനമാണിത്. അല്ലാത്തപക്ഷം ഉയര്‍ന്നു വരാനിടയുള്ള പ്രക്ഷോഭങ്ങളെ വിഘടനവാദങ്ങളായി ആക്ഷേപിച്ചിട്ട് ഒരു ഗുണവുമുണ്ടാകില്ല.

വാല്‍ക്കഷ്ണം
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും യൂണിവേഴ്‌സിറ്റി ജീവനക്കാര്‍ക്കുമൊക്കെ സമരം ചെയ്ത് തങ്ങള്‍ക്കിഷ്ടമുള്ള പ്രദേശങ്ങളിലേക്ക് തിരിച്ചുവരാന്‍ കഴിയും. സ്വകാര്യസ്ഥാപനങ്ങളിലോ? മാതൃഭൂമി പോലുള്ള ചരിത്ര പ്രധാനമായ പത്രത്തില്‍ .യൂണിയന്‍ പ്രവര്‍ത്തനം നടത്തിയതിന് നേതാക്കളെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കു വരെ സ്ഥലം മാറ്റി. ഒരു സമരവുമില്ല, അത് എളുപ്പവുമല്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply