വന്‍മരം വീണപ്പോള്‍ സംഭവിച്ചത്…

1984ല്‍ ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടര്‍ന്നുണ്ടായ സിഖ് കൂട്ടക്കൊലയില്‍ കോണ്‍ഗ്രസുകാരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി സമ്മതിച്ചതിന്റെ പിന്നിലെ ഉദ്ദേശം എന്തായാലും സംഗതി സത്യമാണ്. ലോകസഭാ തിരഞ്ഞെടുപ്പ് ആസന്നമായ വേളയില്‍ എന്തിനാണ് രാഹുല്‍ ഈ കുമ്പസാരം നടത്തുന്നതെന്ന് മനസ്സിലാകാതെ പകച്ചു നില്‍ക്കുകയാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍. കൂട്ടക്കൊലയില്‍ കോണ്‍ഗ്രസ്സിനു പങ്കില്ല എന്നായിരുന്നു കഴിഞ്ഞ 30 വര്‍ഷമായി ഇവരില്‍ മിക്കവരും വാദിച്ചിരുന്നത്. എന്നിട്ടാണ് ഈ അസമയത്ത് രാഹുലിന്റെ കുറ്റസമ്മതം എന്ന വികാരത്തിലാണ് നേതാക്കള്‍. അതേസമയം രാഷ്ട്രീയത്തെ ഗൗരവമായി വീക്ഷിക്കുന്നവര്‍ക്ക് അതില്‍ സംശയമൊന്നുമില്ല. […]

Sikh-protesters-outsite-the-Delhi-Court-on-February-19-2013

1984ല്‍ ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടര്‍ന്നുണ്ടായ സിഖ് കൂട്ടക്കൊലയില്‍ കോണ്‍ഗ്രസുകാരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി സമ്മതിച്ചതിന്റെ പിന്നിലെ ഉദ്ദേശം എന്തായാലും സംഗതി സത്യമാണ്. ലോകസഭാ തിരഞ്ഞെടുപ്പ് ആസന്നമായ വേളയില്‍ എന്തിനാണ് രാഹുല്‍ ഈ കുമ്പസാരം നടത്തുന്നതെന്ന് മനസ്സിലാകാതെ പകച്ചു നില്‍ക്കുകയാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍. കൂട്ടക്കൊലയില്‍ കോണ്‍ഗ്രസ്സിനു പങ്കില്ല എന്നായിരുന്നു കഴിഞ്ഞ 30 വര്‍ഷമായി ഇവരില്‍ മിക്കവരും വാദിച്ചിരുന്നത്. എന്നിട്ടാണ് ഈ അസമയത്ത് രാഹുലിന്റെ കുറ്റസമ്മതം എന്ന വികാരത്തിലാണ് നേതാക്കള്‍. അതേസമയം രാഷ്ട്രീയത്തെ ഗൗരവമായി വീക്ഷിക്കുന്നവര്‍ക്ക് അതില്‍ സംശയമൊന്നുമില്ല.
ഗുജറാത്ത് കൂട്ടക്കൊലയില്‍ ബിജെപിക്കും മുബൈ കൂട്ടക്കൊലയില്‍ ശിവസേനക്കും ടിപി വധത്തില്‍ സിപിഎമ്മിനും പങ്കില്ല എന്നു പറയുന്ന പോലെ ബാലിശമാണ് സിക്ക് കൂട്ടക്കൊലയില്‍ കോണ്‍ഗ്രസ്സിന് പങ്കില്ല എന്നവാദം. വന്‍മരം വീഴുമ്പോള്‍ അതിനു താഴെയുള്ള പുല്‍ക്കൊടികള്‍ നശിച്ചുപോകുമെന്ന പ്രശസ്തവാചകം മറക്കാനുള്ള സമയമായിട്ടില്ല്‌ല്ലോ.
രാഹുല്‍ ഗാന്ധിയുടെ ഏറ്റുപറച്ചലിനെ തുടര്‍ന്ന് സുപ്രീംകോടതി നിയോഗിക്കുന്ന പ്രത്യേക അന്വേഷക സംഘം (എസ്എടി) സിഖ് കൂട്ടക്കൊലയെക്കുറിച്ച് പുനരന്വേഷണം നടത്തണമെന്ന് ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി (ഡിഎസ്ജിഎംസി) ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ഗുരുദ്വാര നേതാക്കളും ശിരോമണി അകാലിദള്‍ അംഗങ്ങളും ഉടന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ സന്ദര്‍ശിക്കുമെന്ന് ഡിഎസ്ജിഎംസി പ്രസിഡന്റ് മന്‍ജിത് സിങ് പറഞ്ഞു. കൂടാതെ രാഷ്ട്രപതിക്ക് കത്തെഴുതും. കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയ സജ്ജന്‍കുമാര്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉചിത ശിക്ഷ ലഭ്യമാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സിഖ് നേതാക്കള്‍ കോണ്‍ഗ്രസ് ആസ്ഥാനത്തിനു മുന്നില്‍ ധര്‍ണയും നടത്തി.
ഇത്രയുമായതോടെ വിഷയം കൂടുതല്‍ ആളിക്കത്താതെ വെള്ളമൊഴിച്ച് തണുപ്പിക്കാനുള്ള ശ്രമം നേതാക്കള്‍ ആരംഭിച്ചിട്ടുണ്ട്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply