വനംമന്ത്രി ആനകളോട് മാപ്പു പറയണം

മൃഗാവകാശദിനവും ദേശീയ ആനദിനവും ആചരിക്കുന്ന ദിവസംതന്നെ ഇടുക്കിയില്‍ തന്റെ വഴി തടഞ്ഞ എം.പിയെ ”മദയാന’യെന്നും, ”കൊലകൊല്ലി”യെന്നും വിളിച്ച വനംമന്ത്രി ആനകളോട് മാപ്പു പറയണമെന്ന ആവശ്യവുമായി ഹെറിറ്റേജ് ആനിമല്‍ ടാസ്‌ക് ഫോഴ്‌സ് രംഗത്ത്. ഈ പ്രസ്താവന ആനകളെ അപമാനിക്കുന്നതിന് തുല്ല്യമായെന്ന് ചൂണ്ടിക്കാട്ടി സംഘടന സെക്രട്ടറി വി.കെ.വെങ്കിടാചലം  മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും നിവേദനമയച്ചു. മദം ഒലിക്കുന്ന ആന കാട്ടിലായാലും നാട്ടിലായാലും തന്നെ ആക്രമിക്കുന്നവരെയല്ലാതെ മനുഷ്യര്‍ക്ക് ഒരു തരത്തിലും വിഷമങ്ങള്‍ ഉണ്ടാക്കാറില്ല.  ”കൊലക്കൊല്ലി”യെന്ന പ്രയോഗം അഗസ്ത്യകൂടത്ത് 2006 ശരീരത്തില്‍ വൃണങ്ങളോടെ ആദിവാസി കോളനിയില്‍ […]

anaമൃഗാവകാശദിനവും ദേശീയ ആനദിനവും ആചരിക്കുന്ന ദിവസംതന്നെ ഇടുക്കിയില്‍ തന്റെ വഴി തടഞ്ഞ എം.പിയെ ”മദയാന’യെന്നും, ”കൊലകൊല്ലി”യെന്നും വിളിച്ച വനംമന്ത്രി ആനകളോട് മാപ്പു പറയണമെന്ന ആവശ്യവുമായി ഹെറിറ്റേജ് ആനിമല്‍ ടാസ്‌ക് ഫോഴ്‌സ് രംഗത്ത്. ഈ പ്രസ്താവന ആനകളെ അപമാനിക്കുന്നതിന് തുല്ല്യമായെന്ന് ചൂണ്ടിക്കാട്ടി സംഘടന സെക്രട്ടറി വി.കെ.വെങ്കിടാചലം  മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും നിവേദനമയച്ചു.
മദം ഒലിക്കുന്ന ആന കാട്ടിലായാലും നാട്ടിലായാലും തന്നെ ആക്രമിക്കുന്നവരെയല്ലാതെ മനുഷ്യര്‍ക്ക് ഒരു തരത്തിലും വിഷമങ്ങള്‍ ഉണ്ടാക്കാറില്ല.  ”കൊലക്കൊല്ലി”യെന്ന പ്രയോഗം അഗസ്ത്യകൂടത്ത് 2006 ശരീരത്തില്‍ വൃണങ്ങളോടെ ആദിവാസി കോളനിയില്‍ ചുറ്റിക്കറങ്ങിയ ഒരു ആനക്ക് ചില മലയാളം മാധ്യമങ്ങള്‍ നല്‍കിയ വിളിപ്പേരാണ്.  ആ ആനയും മനുഷ്യരെ ഒരു തരത്തിലും പരിക്കേല്‍പ്പിച്ചതായി പോലും തെളിവില്ല.  വാസ്തവം ഇത്തരത്തിലായിരിക്കെ, രാഷ്ട്രീയ ശത്രുക്കളായ  എം.പിയും മന്ത്രിയും നടത്തിയ പരസ്യമായ വിഴുപ്പലക്കലിന്റെ പേരില്‍ ഇത്തരം പ്രയോഗം നടത്തിയതി അംഗീകരിക്കാനാവില്ല എന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വളരെ പ്രസക്തമായ വിഷയമാണ് സംഘടന ഉന്നയിച്ചിരിക്കുന്നത്. മനുഷ്യര്‍ക്കുമാത്രമല്ല, എല്ലാ ജീവജാലങ്ങള്‍ക്കും മാന്യതയും അവകാശങ്ങളുമുണ്ടെന്ന ആധുനിക കാല തിരിച്ചറിവാണ് മന്ത്രിക്കില്ലാതെ പോയത്. ഇതാകട്ടെ ഒറ്റപ്പെട്ട വിഷയവുമല്ല. ആനദിനത്തോടനുബന്ധിച്ച് തൃശൂരിലെ ക്യാമ്പില്‍ നടന്ന ചര്‍ച്ച കാട്ടാനകളെ എങ്ങനെ തളച്ച് മെരുക്കാമെന്നായിരുന്നു. എങ്ങനെ ആനയെ പറ്റിച്ച് പിടിക്കാം, മെരുക്കാന്‍ ഏതൊക്കെ രീതിയില്‍ പീഡിപ്പിക്കണം എന്നായിരുന്നു ക്യാമ്പില്‍ വിശദീകരിച്ചത്. കാട്ടാനകളെ പിടിക്കുന്നത് നിരോധിച്ചിട്ടുള്ള ഒരു നാട്ടിലാണ് ഇത്തരം ക്യാമ്പ് നടക്കുന്നതെന്നതാണ് വൈരുദ്ധ്യം. ഇക്കാര്യങ്ങള്‍ വിശദീകരിച്ച് സര്‍ക്കാരിന്റെ ഉടമയിലുള്ള ഭാഷാ ഇന്‍സ്റ്റിട്യൂട്ട് പ്രസിദ്ധീകരിച്ച പുസ്തകം ഇപ്പോഴും മാര്‍ക്കറ്റിലുണ്ടെന്നതും മറ്റൊരു നിയമലംഘനം.
മറ്റൊന്നുകൂടി. പ്രശസ്ത ആനഡോക്ടര്‍ കൈമള്‍ തിങ്കളാഴ്ച നിര്യാതനായി. മരണം എപ്പോഴും വേദന തന്നെ. അതേസമയം അദ്ദേഹത്തിന്റെ പ്രധാന മികവായി മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത് ആനകളെ മയക്കുവെടി വെച്ച് വീഴ്ത്തുന്ന ത്രിമൂര്‍ത്തികളില്‍ ഒരാളെന്ന്. മയക്കുവെടി വെക്കേണ്ട സാഹചര്യമുണ്ടാക്കുന്നതും വെടി വെക്കുന്നതും ഒഴിവാക്കേണ്ടതാണെന്ന് മൃഗസ്‌നേഹകള്‍് ഒന്നടങ്കം പറയുമ്പോഴാണ് ഈ മികവിനെ വാഴ്ത്തുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply