വധശിക്ഷയ്‌ക്കെതിരെ നിയമസഭ പ്രമേയം പാസാക്കുക : ഹര്‍ത്താല്‍ നവംബര്‍ 11ന്

വധശിക്ഷ നിര്‍ത്തല്‍ ചെയ്യണമെന്നും വധശിക്ഷയ്‌ക്കെതിരെ നിയമസഭ പ്രമേയം പാസാക്കണമെന്നും, തടവുകാരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് വധശിക്ഷാവിരുദ്ധ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നവംബര്‍ 11ന് സംസ്ഥാനത്ത് ഹര്‍ത്താല്‍ നടക്കും. തിരുവിതാംകൂറില്‍ 1944 നവംബര്‍ 11ന് വധശിക്ഷ നിരോധിക്കപ്പെട്ട കേരളീയ പാരമ്പര്യം ഉണര്‍ത്തികൊണ്ടാണ് പ്രസ്തുത ദിനത്തില്‍ വധശിക്ഷാവിരുദ്ധ ഹര്‍ത്താല്‍ നടക്കുന്നത്. ജനാധിപത്യപരമായി ഹര്‍ത്താല്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി, വധശിക്ഷവിരുദ്ധ കൂട്ടായ്മയുടെ നേതൃത്വത്തില്‍, സമാന ചിന്താഗതിക്കാരായ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെയും ജനാധിപത്യ വാദികളുടേയും പങ്കാളിത്തത്തോടെ, സംസ്ഥാന-ജില്ലാ-പ്രാദേശിക തലങ്ങളില്‍ വിപുലമായ കൂടിച്ചേരലുകള്‍ നടക്കും. തിരുവിതാംകൂറില്‍ […]

death

വധശിക്ഷ നിര്‍ത്തല്‍ ചെയ്യണമെന്നും വധശിക്ഷയ്‌ക്കെതിരെ നിയമസഭ പ്രമേയം പാസാക്കണമെന്നും, തടവുകാരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് വധശിക്ഷാവിരുദ്ധ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നവംബര്‍ 11ന് സംസ്ഥാനത്ത് ഹര്‍ത്താല്‍ നടക്കും.
തിരുവിതാംകൂറില്‍ 1944 നവംബര്‍ 11ന് വധശിക്ഷ നിരോധിക്കപ്പെട്ട കേരളീയ പാരമ്പര്യം ഉണര്‍ത്തികൊണ്ടാണ് പ്രസ്തുത ദിനത്തില്‍ വധശിക്ഷാവിരുദ്ധ ഹര്‍ത്താല്‍ നടക്കുന്നത്.
ജനാധിപത്യപരമായി ഹര്‍ത്താല്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി, വധശിക്ഷവിരുദ്ധ കൂട്ടായ്മയുടെ നേതൃത്വത്തില്‍, സമാന ചിന്താഗതിക്കാരായ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെയും ജനാധിപത്യ വാദികളുടേയും പങ്കാളിത്തത്തോടെ, സംസ്ഥാന-ജില്ലാ-പ്രാദേശിക തലങ്ങളില്‍ വിപുലമായ കൂടിച്ചേരലുകള്‍ നടക്കും.
തിരുവിതാംകൂറില്‍ വധശിക്ഷ നിരോധിച്ച രാജവിളംബരത്തിന് സ്വാഭാവികമായ പരിമിതി ഉണ്ടായിരുന്നെങ്കിലും അതിന്റെ ചരിത്രപ്രാധാന്യം വ്യക്തമാണ്. വധശിക്ഷ അവസാനിപ്പിച്ച ആദ്യ രാജ്യങ്ങളില്‍ ഒന്നായിരുന്നു തിരുവിതാരംകൂര്‍.
1950 ല്‍ ഔപചാരികമായി ഇന്ത്യന്‍ യൂനിയന്റെ ഭാഗമാകുന്നതുവരേയും തുടര്‍ന്ന് കുറേകാലത്തേക്കും- തിരുവിതാംകൂറില്‍ വധശിക്ഷ ഉണ്ടായിരുന്നില്ല.
ഭരണഘടനാ നിര്‍മാണസഭയില്‍ പട്ടംതാണുപിള്ളയെപോലെ തിരുവിതാംകൂറില്‍ നിന്നുള്ള പ്രതിനിധികള്‍ രാജ്യത്ത് വധശിക്ഷ നിര്‍ത്തല്‍ ചെയ്യണമെന്ന വാദവുമായി ശബ്ദമുയര്‍ത്തിയിരുന്നു. വധശിക്ഷ സ്ഥിരമായിരിക്കില്ലെന്ന മറുപടിയോടെയാണ് പ്രസ്തുത വകുപ്പ് അംഗീകിരക്കപ്പെട്ടത്.
പ്രതിലോമ-ഫാസിസ്റ്റ് രാഷ്ട്രീയ ശക്തികള്‍ മുതലെടുപ്പിന് വധശിക്ഷയുടെ രാഷ്ട്രീയം കളിച്ച് തുടങ്ങിയിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ കളികളുടെ ഭാഗമായി, ശിക്ഷ ലഘൂകരിക്കാനും തടവുകാര്‍ക്ക് മാപ്പ് നല്‍കാനുമുള്ള രാഷ്ട്രപതിയുടേയും ഗവര്‍ണര്‍മാരുടേയും വിശേഷാധികാരങ്ങളിലും സംസ്ഥാനത്തിന്റേതായ അധികാരങ്ങളിലും പച്ചയായ കൈകടത്തലുകള്‍ നടത്തുന്ന ഗുരുതരമായ സ്ഥിതിവിശേഷമാണ് സംജാതമായിട്ടുള്ളത്.
വധശിക്ഷയെ എതിര്‍ക്കാന്‍ രാജ്യത്ത് ഇടതുപക്ഷമടക്കം വിവിധ രാഷ്ട്രീയ സാമൂഹ്യ പ്രസ്ഥാനങ്ങള്‍ പുതുതായി രംഗത്ത് വന്നിട്ടുള്ളത് ഗുണകരമായ മാറ്റമാണ്. വിവിധ സമുദായ സമൂഹങ്ങളും വധശിക്ഷയ്‌ക്കെതിരെ രംഗത്ത് വരുന്നു. വാസ്തവത്തില്‍ രാജ്യത്ത് സമീപകാലത്ത് നടന്ന വധശിക്ഷകള്‍ സ്വയം തുറന്ന് കാട്ടപ്പെടുകയും, ഭരണ- പ്രതിപക്ഷ- പ്രത്യയശാസ്ത്ര വിശ്വാസങ്ങള്‍ക്ക് കുറുകെ തന്നെ വധശിക്ഷാവിരുദ്ധരുടെ വിശാലമായ ഐക്യനിര രൂപം കൊള്ളുന്നതിന് കളമൊരുക്കുകയും ചെയ്തിരിക്കുകയാണ്.
വധശിക്ഷ നിര്‍ത്തലാക്കണമെന്ന് പാര്‍ലമെന്റിനോട് ആവശ്യപ്പെട്ട് നിയമസഭ പ്രമേയം പാസാക്കുന്നതിലൂടെ, സംസ്ഥാന സര്‍ക്കാരിന്റെ നിലപാടെന്ന നിലയില്‍ ഫലത്തില്‍, സംസ്ഥാനത്ത് വധശിക്ഷ തടയാന്‍ കഴിയും.
ജീവിക്കാനുള്ള അവകാശമടക്കമുള്ള തടവുകാരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കണമെന്ന നിലപാടില്‍ വധശിക്ഷയെ എതിര്‍ക്കാനും രാജ്യത്ത് വധശിക്ഷ അവസാനിപ്പിക്കാനുമുള്ള പ്രക്ഷോഭത്തില്‍ പങ്കാളികളാവാന്‍ ജനാധിപത്യ ശക്തികള്‍ സ്വയം സന്നദ്ധരായി മുന്നോട്ട് വരണമെന്ന് രാഷ്ട്രീയ. സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിലെ വധശിക്ഷാവിരുദ്ധരുടെ കൂട്ടായ്മയുടെ മുന്‍കയ്യില്‍ നടന്ന ഹര്‍ത്താല്‍ സംഘാടകസമിതി രൂപീകരണയോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ജോര്‍ജ് അധ്യക്ഷം വഹിച്ചു. തടവുകാരുടെ അവകാശ പ്രവര്‍ത്തകന്‍ കെ. രാജമോഹന്‍, മനുഷ്യാവകാശ കൂട്ടായ്മയുടെ കണ്‍വീനര്‍ എം.വി. വിദ്യാധരന്‍, പി.ഗിരീഷ്, പി.യു.മീര, ടി.വി.ജിതു, ഡിജോയ് ദാമോദര്‍, എ. അനൂപ്, എം. അജിത്ത്, സി.പി. പ്രസൂണ്‍(കാലിക്കറ്റ് യൂനിവേഴ്‌സിറ്റി) കെ.സുനില്‍, സി.പവിത്രന്‍, നന്ദലാല്‍ ആര്‍, കെ.ചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ജോര്‍ജ് (കണ്‍വീനര്‍) സംഘാടക സമിതി

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply