ലോ അക്കാദമി വിദ്യാര്‍ത്ഥി സമരം: ചില നിരീക്ഷണങ്ങള്‍

അനൂപ് കുമാരന്‍ മലയാളി സമൂഹം ‘സ്വാശ്രയ വിദ്യാഭ്യാസം’ എന്ന വാക്ക് കണ്ടു പിടിക്കുന്നതിനു വളരേ മുന്‍പേ, ദീര്‍ഘവീക്ഷണത്തോടെ, കേരളത്തിലെ മുഴുവന്‍ രാഷ്ട്രീയ നേതൃത്വങ്ങളെയും ഹൈജാക്ക് ചെയ്തു കൊണ്ട് നാരായണന്‍ നായര്‍ എന്ന പുപ്പുലി കുടുംബ സ്വത്തായി മാറ്റിയെടുത്തതാണ് ഈ നിയമ കച്ചവട സ്ഥാപനം. അനുവദിച്ച ഭൂമി മറ്റാവശ്യങ്ങള്‍ക്കുപയോഗിക്കുക, അനധികൃത കെട്ടിട നിര്‍മ്മാണം, സ്വജനപക്ഷപാതത്തിലൂടെ യോഗ്യത കുറഞ്ഞവരുടെ നിയമനം, വിദ്യാര്‍ത്ഥി പീഡനം, ജാതി ആക്ഷേപങ്ങള്‍ അങ്ങിനെ ഒരു കലാലയത്തിനു സാധ്യമാകുന്ന മുഴുവന്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും കൂടാരമായി മാറി ഈ […]

lll

അനൂപ് കുമാരന്‍

മലയാളി സമൂഹം ‘സ്വാശ്രയ വിദ്യാഭ്യാസം’ എന്ന വാക്ക് കണ്ടു പിടിക്കുന്നതിനു വളരേ മുന്‍പേ, ദീര്‍ഘവീക്ഷണത്തോടെ, കേരളത്തിലെ മുഴുവന്‍ രാഷ്ട്രീയ നേതൃത്വങ്ങളെയും ഹൈജാക്ക് ചെയ്തു കൊണ്ട് നാരായണന്‍ നായര്‍ എന്ന പുപ്പുലി കുടുംബ സ്വത്തായി മാറ്റിയെടുത്തതാണ് ഈ നിയമ കച്ചവട സ്ഥാപനം.

അനുവദിച്ച ഭൂമി മറ്റാവശ്യങ്ങള്‍ക്കുപയോഗിക്കുക, അനധികൃത കെട്ടിട നിര്‍മ്മാണം, സ്വജനപക്ഷപാതത്തിലൂടെ യോഗ്യത കുറഞ്ഞവരുടെ നിയമനം, വിദ്യാര്‍ത്ഥി പീഡനം, ജാതി ആക്ഷേപങ്ങള്‍ അങ്ങിനെ ഒരു കലാലയത്തിനു സാധ്യമാകുന്ന മുഴുവന്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും കൂടാരമായി മാറി ഈ ലോ ഷോപ്പ്.

സിപിഎമ്മിന്റെയും കൈരളി അടക്കമുള്ള അനുബന്ധ സ്ഥാപനങ്ങളുടെയും തണല്‍ ആവോളം ആസ്വദിച്ച് വളര്‍ന്നു പന്തലിക്കുമ്പോള്‍ തന്നെ കോണ്‍ഗ്രസ്, ബിജെപി, സിപിഐ, മൂസ്ലിം ലീഗ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളെയും കച്ചവടത്തിന്റെ വളര്‍ച്ചക്കുപയോഗിക്കയും ഒപ്പം ഇവരുമായി കൊടുക്കല്‍ വാങ്ങലുകളിലേര്‍പ്പെടുകയും സാധ്യമാക്കി.

രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങളുമായുള്ള നാരായണന്‍ നായരുടെ ചങ്ങാത്തം വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ സ്വതന്ത്രമായ പ്രവര്‍ത്തനം എക്കാലവും അസാധ്യമാക്കിയിരുന്നു. പേരിനുമാത്രമുള്ള പ്രവര്‍ത്തനവും നാരായണന്‍ നായര്‍ക്കാവശ്യമായ ഫണ്ടുപിരിവും മാത്രമായിരുന്നു ഇവിടുത്തെ വിദ്യാര്‍ത്ഥി രാഷ്ട്രീയം. കാലങ്ങളായുള്ള ഈ മുരടിപ്പിനെ ആര്‍ജ്ജവമുള്ള ഒരു ചെറിയകൂട്ടം വിദ്യാര്‍ത്ഥികള്‍, ജിഷ്ണുവിന്റെ ആത്മഹത്യയുടെ അന്തരീക്ഷത്തില്‍ മാധ്യമങ്ങളിലൂടെ പൊതുജനശ്രദ്ധയില്‍ കൊണ്ടുവന്നതാണ് വഴിത്തിരിവായതും വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളെ സമരത്തിനു നിര്‍ബന്ധിതരാക്കിയതും.

വിജയത്തിനുവേണ്ടിയും അതിന്റെ ക്രഡിറ്റിനുവേണ്ടിയുമുള്ള മത്സരത്തില്‍ എസ്എഫ്‌ഐ ഒരു ഭാഗത്തും മറ്റു വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ മറുഭാഗത്തും നിന്നത്, അവസാന കണക്കെടുപ്പില്‍ ദോഷം ചെയ്തത് CPM നും SFl ക്കുമാണ്. നാരായണന്‍ നായരുടെ സഹോദരനും അഴിമതിയുടെ കറയുമുള്ള കോലിയക്കോട് കൃഷ്ണന്‍നായര്‍ CPM ന്റെ MLA ആണെന്നതും മുഖ്യമന്ത്രിയുടെ സ്റ്റാഫാണ് എന്‍.കെ.ജയകുമാര്‍ എന്നതും ലക്ഷമി നായരുടെ കൈരളി ഷോയും വിദ്യാഭ്യസമന്ത്രിയുടെ ചര്‍ച്ചയിലെ ഇറങ്ങി പോക്കും കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റിലെ ഭൂരിപക്ഷ തീരുമാനങ്ങളും മുഖ്യമന്ത്രിയുടെ പ്രസ്ഥാവനകളുമെല്ലാം കൂടാതെ SFl ഒറ്റക്ക് സമരം ഒത്തുതീര്‍പ്പാക്കിയതുമെല്ലാം നാരായണന്‍ നായരുടെ കറക്കു കമ്പനിയോടും കുടുംബ കച്ചവടത്തോടും CPM എന്ന ഇടതുപക്ഷ പാര്‍ട്ടിക്കുള്ള വിധേയത്വത്തെ വെളിവാക്കുന്നതായി CPM അനുഭാവികള്‍ക്കു പോലും തോന്നലുണ്ടാക്കി.

എല്ലാ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുമൊപ്പിട്ട രണ്ടാമത്തെ അനുരഞ്ജന കരാറില്‍ SFl യും ഒപ്പിട്ടിരിക്കുന്നതിനാല്‍ SFl യുടെ ആദ്യകരാര്‍ റദ്ദായിരിക്കുന്നുവെന്നു മാത്രമല്ല ആദ്യ കരാറിനെക്കാള്‍ മെച്ചപ്പെട്ടതോ തുല്യമോ ആണ് പുതിയ കരാറെന്ന് SFlസമ്മതിച്ചതിന്റെ തെളിവാണ് പുതിയ കരാറിലെ ഒപ്പിടല്‍. ഏതായാലും വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്ക് ഒരു കലാലയത്തിന്റെ നൃശംസതക്കെതിരെ പല ഉള്‍പ്പോരുകള്‍ക്കുമവസാനം ഒരുമിച്ച് പ്രിന്‍സിപ്പലിനെ മാറ്റിയും ഇന്റേണല്‍ ആയുധത്തിനെ കൂച്ചുവിലങ്ങിട്ടും കാംപസില്‍ ജനാധിപത്യ ഇടം സുഷ്ടിക്കാന്‍ സാധിച്ചത് വലിയ നേട്ടമാണ്.

തിയറ്ററിലെ ദേശീയഗാനത്തിനെണീക്കാത്തവരെ അറസ്റ്റ് ചെയ്യാനും കലാകാരന്‍മാരെ UAPA ചുമത്താനും ശുഷ്‌ക്കാന്തി കാണിക്കുന്ന ഇടതുഭരണത്തിലെ പോലീസ്, ലക്ഷമി നായര്‍ക്കെതിരേയുള്ള SC ST tArocities Act പ്രകാരമുള്ള,. വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ ഇനിയും ചെറുവിരലനക്കിയിട്ടില്ലെന്നത് കേരളീയ സമൂഹത്തില്‍ ജാതിയുടെ ഇരട്ടത്താപ്പിനെയാണ് കാണിക്കുന്നത്. ഇക്കാര്യത്തില്‍ ആഭ്യന്തര വകുപ്പ് സംശയത്തിന്റെ നിഴലിലാണ്.

നാരായണന്‍ നായരുടെ കറക്കു കമ്പനിയുടെ ഭൂമി അഴിമതി, കെട്ടിട നിര്‍മ്മാണമടക്കമുള്ള വന്‍ സാമ്പത്തിക ക്രമക്കേടുകളെപറ്റി പൊതുസമൂഹത്തില്‍ ഇടപെട്ട് ശരിയായ നടപടികള്‍ സ്വീകരിക്കാന്‍ ഭരണകൂടത്തെ നിര്‍ബന്ധിതരാക്കേണ്ട ചുമതല, വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെതല്ല, മറിച്ച് ആ ചുമതല ഏറ്റേടുക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളാണ്. എന്നാല്‍ ഇത്തരം ശരിയായ മുദ്രാവാക്യങ്ങളുയര്‍ത്താതെ, വെറുതെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന സമരമാണ് ബിജെപിയും കോണ്‍ഗ്രസും ചെയ്യുന്നത്. അതായത് നാരായണന്‍ നായരുടെ എ ടീമായി CPM പ്രവര്‍ത്തിക്കുമ്പോള്‍ ബി,സി ടീമുകളായി ബിജെപിയും കോണ്‍ഗ്രസും പ്രവര്‍ത്തിക്കുന്നുവെന്നു ചുരുക്കം.

പേസ് ബുക്ക് പോസ്റ്റ്‌

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Campus | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply