ലോക്പാല്‍ : സംതിങ്ങ് ഈസ് ബെറ്റര്‍ ദാന്‍ നതിംഗ്

അവസാനം ഭേദഗതികളോടെയാണെങ്കിലും ലോക്പാല്‍ ബില്‍ രാജ്യസഭ പാസാക്കി. അഞ്ച് മണിക്കൂര്‍ നീണ്ട ചര്‍ച്ചക്ക് ശേഷം ശബ്ദ വോട്ടോടെയാണ് ബില്‍ പാസാക്കിയത്. കോണ്‍ഗ്രസും ബി.ജെ.പിയും മുന്നോട്ടുവെച്ച ഭേദഗതികള്‍ അംഗീകരിച്ചു. അതേസമയം സ്വകാര്യ, കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെ ലോക്പാലിന്റെ പരിധിയില്‍ കൊണ്ട് വരണമെന്ന സി.പി.എം കൊണ്ടുവന്ന ഭേദഗതി വോട്ടിനിട്ട് തള്ളി. ഗതികെട്ടാണെങ്കിലും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞപോലെ ഇന്ത്യന്‍ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ലോക്പാല്‍ ബില്‍ ഒരു നാഴികക്കല്ലു തന്നെയാണ്. രാഷ്ട്രീയ കാറ്റ് മാറുന്നതിന്റെ സൂചനയാണ് ബില്‍ പാസായതിന് പിന്നില്ലെന്ന് രാജ്യസഭ പ്രതിപക്ഷ […]

images

അവസാനം ഭേദഗതികളോടെയാണെങ്കിലും ലോക്പാല്‍ ബില്‍ രാജ്യസഭ പാസാക്കി. അഞ്ച് മണിക്കൂര്‍ നീണ്ട ചര്‍ച്ചക്ക് ശേഷം ശബ്ദ വോട്ടോടെയാണ് ബില്‍ പാസാക്കിയത്. കോണ്‍ഗ്രസും ബി.ജെ.പിയും മുന്നോട്ടുവെച്ച ഭേദഗതികള്‍ അംഗീകരിച്ചു. അതേസമയം സ്വകാര്യ, കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെ ലോക്പാലിന്റെ പരിധിയില്‍ കൊണ്ട് വരണമെന്ന സി.പി.എം കൊണ്ടുവന്ന ഭേദഗതി വോട്ടിനിട്ട് തള്ളി.

ഗതികെട്ടാണെങ്കിലും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞപോലെ ഇന്ത്യന്‍ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ലോക്പാല്‍ ബില്‍ ഒരു നാഴികക്കല്ലു തന്നെയാണ്. രാഷ്ട്രീയ കാറ്റ് മാറുന്നതിന്റെ സൂചനയാണ് ബില്‍ പാസായതിന് പിന്നില്ലെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ് ലി പറഞ്ഞതും ആത്മാര്‍ത്ഥമാണെന്ന് കരുതാനാവില്ല. അന്നാഹസാരേയും സമരവും ഡെല്‍ഹിയില്‍ ആം ആദ്മി നേടിയ വിജയവും തന്നെയാണ് ബില്‍ പാസാക്കാന്‍ സര്‍ക്കാരിനേയും പ്രതിപക്ഷത്തേയും പ്രേരിപ്പിച്ചതെന്നതില്‍ സംശയമില്ല. ബില്ലിനെ എതിര്‍ത്ത സമാജ്‌വാദി പാര്‍ട്ടിപോലും ഇറങ്ങിപോയി എന്നല്ലാതെ ബില്‍ പാസ്സാക്കുന്നത് തടയാന്‍ ശ്രമിച്ചില്ല. തീര്‍ച്ചയായും രാഷ്ട്രീയ പാര്‍ട്ടികേളേയും മതസംഘടനകളേയും കോര്‍പ്പറേറ്റുകളേയും ബില്ലിന്റ് പരിധിയില്‍ ഉള്‍പ്പെടുത്തേണ്ടതായിരുന്നു. ഭാവിയില്‍ അതുണ്ടാകുമെന്ന് കരുതാം.
സി.ബി.ഐ മേധാവിയെ പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങിയ കൊളീജിയം നിശ്ചയിക്കുമെന്ന് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.
ലോക്പാല്‍ ബില്‍ പാസാക്കി ഒരു വര്‍ഷത്തിനകം സംസ്ഥാനങ്ങള്‍ ലോകായുക്ത രൂപീകരിക്കണമെന്നാണ് വ്യവസ്ഥ. അഴിമതിക്കാരുടെ സ്വത്ത് കണ്ടുക്കെട്ടണമെന്ന സെലക്ട് കമ്മിറ്റി ശിപാര്‍ശ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി വരുത്തി. സ്വത്ത് കണ്ടുക്കെട്ടുന്നതിന് മുമ്പായി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കണമെന്നാണ് ഭേദഗതി.
ബില്‍ 2011 ഡിസംബറില്‍ തന്നെ ലോക്‌സഭ പാസാക്കിയിരുന്നു. പഴയ പതിപ്പില്‍ പാര്‍ലമെന്ററി സെലക്റ്റ് കമ്മിറ്റി നിര്‍ദേശിച്ച നിരവധി ഭേദഗതികള്‍ വരുത്തിയതിനാല്‍ ബില്‍ വീണ്ടും ലോക്‌സഭ പരിഗണിക്കേണ്ടതുണ്ട്. ബില്‍ ലോക്‌സഭയില്‍ നാളെ പരിഗണിക്കും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply