ലോക്പാല്‍ ബില്‍ : ആം ആദ്മിയുടെഷോക് ട്രീറ്റ്‌മെന്റ്

കിട്ടേണ്ടതു കിട്ടുമ്പോള്‍ തോന്നേണ്ടതു തോന്നുമെന്ന് പറയാറുള്ളത് എത്ര സത്യം. അല്ലെങ്കില്‍ അഴിമതി വിരുദ്ധ ലോക്പാല്‍ ബില്‍ പാസ്സാക്കാന്‍ നമ്മുടെ പ്രസ്ഥാനങ്ങള്‍ തയ്യാറാകുമോ? ഡെല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നല്‍കിയ ഷോക് ട്രീറ്റ്‌മെന്റെല്ലാതെ മറ്റെന്താണ് നമ്മുടെ നേതാക്കളുടെ കണ്ണുതുറപ്പിക്കാന്‍ കാരണം? ഇനിയും ഇക്കാര്യത്തില്‍ അലംഭാവം തുടര്‍ന്നാല്‍ ലോകസഭാതിരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന തിരിച്ചറിവാണ് ഇത്തരമൊരു നീക്കത്തിനു കാരണണായതെന്ന് വ്യക്തം. ലോക്പാല്‍ ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരിക്കുന്നു. പ്രധാന പ്രതിപക്ഷമായ ബിജെപിയും മിക്കവാറും എല്ലാ പാര്‍ട്ടികളും ബില്ലിനെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. […]

Expose-Corruption

കിട്ടേണ്ടതു കിട്ടുമ്പോള്‍ തോന്നേണ്ടതു തോന്നുമെന്ന് പറയാറുള്ളത് എത്ര സത്യം. അല്ലെങ്കില്‍ അഴിമതി വിരുദ്ധ ലോക്പാല്‍ ബില്‍ പാസ്സാക്കാന്‍ നമ്മുടെ പ്രസ്ഥാനങ്ങള്‍ തയ്യാറാകുമോ? ഡെല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നല്‍കിയ ഷോക് ട്രീറ്റ്‌മെന്റെല്ലാതെ മറ്റെന്താണ് നമ്മുടെ നേതാക്കളുടെ കണ്ണുതുറപ്പിക്കാന്‍ കാരണം? ഇനിയും ഇക്കാര്യത്തില്‍ അലംഭാവം തുടര്‍ന്നാല്‍ ലോകസഭാതിരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന തിരിച്ചറിവാണ് ഇത്തരമൊരു നീക്കത്തിനു കാരണണായതെന്ന് വ്യക്തം.
ലോക്പാല്‍ ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരിക്കുന്നു. പ്രധാന പ്രതിപക്ഷമായ ബിജെപിയും മിക്കവാറും എല്ലാ പാര്‍ട്ടികളും ബില്ലിനെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. അടുത്താഴ്ചയാണ് ബില്‍ അവതരിപ്പിക്കാന്‍ ഉദ്ദശിച്ചിരുന്നതെങ്കിലും ഇതേ ആവശ്യമുന്നയിച്ച് അന്നാഹസാരെ നടത്തുന്ന ഉപവാസം നാലാം ദിവസത്തേക്ക് കടന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ അവതരണം നേരത്തെയാക്കിയത്. ദിവസങ്ങള്‍ കഴിയുന്തോറും സമരത്തിന് പിന്തണ വര്‍ദ്ധിക്കുമെന്ന് എല്ലാവരും തിരിച്ചറിയുന്നുണ്ട്. സത്യത്തില്‍ കെജ്രിവാളും ഹസാരേയും നമ്മുടെ നേതാക്കള്‍ക്ക് പേടിസ്‌ഴപ്‌നമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍പോലും പതിനൊന്ന് എംപിമാര്‍ കൈക്കൂലി വാങ്ങുന്ന ദൃശ്യം പുറത്തുവന്നത് ബില്ലിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു.  ലോകായുക്ത നിയമനത്തിനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കു നല്‍കുന്നതടക്കം പതിമൂന്നു ഭേദഗതികളാണ് ബില്ലിലുള്ളത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ലോക്‌സഭ പാസാക്കിയ ലോക്പാല്‍ ബില്ലിന്മേല്‍ പാര്‍ലമെന്റിന്റെ സെലക്ട് കമ്മിറ്റി ഏകകണ്ഠമായാണു ഭേദഗതികള്‍ നിര്‍ദേശിച്ചത്. രാജ്യസഭ പാസാക്കിയശേഷം ഉടന്‍തന്നെ പുതിയ ഭേഗതികളോടെയുള്ള ബില്‍ ലോക്‌സഭയില്‍ വീണ്ടും അവതരിപ്പിച്ചു പാസാക്കാനാണു സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. നടപ്പു സമ്മേളനത്തില്‍ തന്നെ ഇരുസഭകളും ലോക്പാല്‍ പാസാക്കിയാല്‍ രാഷ്ട്രപതിയുടെ അനുമതിയോടെ നിയമം വൈകാതെ നടപ്പിലാകും.

ബില്ലിനെ ചര്‍ച്ച കൂടാതെ പാസാക്കാന്‍ പിന്തുണയ്ക്കുമെന്നു പ്രതിപക്ഷ നേതാക്കളായ അരുണ്‍ ജെയ്റ്റ്‌ലിയും സുഷമ സ്വരാജും സംയുക്ത പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്്.. ഭരണ- പ്രതിപക്ഷ ഭേദമില്ലാതെ ഏകകണ്ഠമായാണു ലോക്പാല്‍ ബില്‍ പാര്‍ലമെന്ററി സെലക്ട് കമ്മിറ്റിയില്‍ ഭേദഗതികളോടെ അംഗീകരിച്ചതെന്നു ജെയ്റ്റ്‌ലി പറഞ്ഞു. തെലുങ്കാന പ്രശ്‌നത്തിന്റെ പേരില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും സ്തംഭനം തുടരുന്നതിനാല്‍ ബില്‍ ചര്‍ച്ച കൂടാതെ പാസാക്കാനുള്ള സാധ്യത കൂടി.
തീര്‍ച്ചയായും ഭേദഗതിയോടെയുള്ള ബില്‍ പൂര്‍ണ്ണമല്ല. മത, രാഷ്ട്രീയസംഘടനകളെ ബില്‍ പരിധിയില്‍നിന്ന് ഒഴിവാക്കിയതടക്കം പല ഭേദഹതികളും ബില്ലിനെ ദുര്‍ബ്ബലമാക്കുന്നു. എങ്കില്‍പോലും ആദ്യത്തെ പടി എന്ന രീതിയില്‍ ഈ നീക്കം സ്വഗതാര്‍ഹമാണ്..

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply