ലോകം മൂകസാക്ഷിയാകുമ്പോള്‍

മുഴുവന്‍ ലോകത്തിന്റേയും പൊതുവികാരത്തിനു പുല്ലുവില പോലും കൊടുക്കാതെ ഗാസക്കെതിരായ അക്രമങ്ങളുമായി ഇസ്രായേല്‍ മുന്നോട്ടുപോകുകയാണ്. ഹമാസ് അക്രമിച്ചു എന്ന കാരണം പറഞ്ഞ് നടത്തുന്ന അക്രമത്തില്‍ പ്രധാനമായും കൊല്ലപ്പെടുന്നത് കുട്ടികളും സ്ത്രീകളും വികലാംഗരും മറ്റുമാണെന്നതാണ് ഏറ്റവും ദയനീയം. പതിവുപോലെ നോക്കുകുത്തിയായി ഐക്യരാഷ്ട്രസഭ. മുന്‍ പ്രസിഡന്റുമാരെ പോലെ പരസ്യമായി രംഗത്തുവരുന്നില്ലെങ്കിലും അക്രമണങ്ങള്‍ക്ക് മൗനാനുവാദവുമായി ഒബാമ. ആയുധകരാറിന്റെ മിണ്ടുന്നില്ല ഗാന്ധിജിയുടെ ഇന്ത്യ. അക്രമണത്തിന്റെ അഞ്ചാം ദിവസമായ ശനിയാഴ്ചയും ുലരും കൊല്ലപ്പെട്ടു. ചൊവ്വാഴ്ച തുടങ്ങിയ ആക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം 127 എന്നാണ് ഔദ്യോഗിക കണക്ക്. […]

gaza-photoമുഴുവന്‍ ലോകത്തിന്റേയും പൊതുവികാരത്തിനു പുല്ലുവില പോലും കൊടുക്കാതെ ഗാസക്കെതിരായ അക്രമങ്ങളുമായി ഇസ്രായേല്‍ മുന്നോട്ടുപോകുകയാണ്. ഹമാസ് അക്രമിച്ചു എന്ന കാരണം പറഞ്ഞ് നടത്തുന്ന അക്രമത്തില്‍ പ്രധാനമായും കൊല്ലപ്പെടുന്നത് കുട്ടികളും സ്ത്രീകളും വികലാംഗരും മറ്റുമാണെന്നതാണ് ഏറ്റവും ദയനീയം. പതിവുപോലെ നോക്കുകുത്തിയായി ഐക്യരാഷ്ട്രസഭ. മുന്‍ പ്രസിഡന്റുമാരെ പോലെ പരസ്യമായി രംഗത്തുവരുന്നില്ലെങ്കിലും അക്രമണങ്ങള്‍ക്ക് മൗനാനുവാദവുമായി ഒബാമ. ആയുധകരാറിന്റെ മിണ്ടുന്നില്ല ഗാന്ധിജിയുടെ ഇന്ത്യ.
അക്രമണത്തിന്റെ അഞ്ചാം ദിവസമായ ശനിയാഴ്ചയും ുലരും കൊല്ലപ്പെട്ടു. ചൊവ്വാഴ്ച തുടങ്ങിയ ആക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം 127 എന്നാണ് ഔദ്യോഗിക കണക്ക്.
വെള്ളി, ശനി ദിവസങ്ങളിലായി 60 ഭീകരകേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായാണ് ഇസ്രായേലിന്റെ അവകാശവാദം. എന്നാല്‍ മരിച്ചവരെല്ലാം സാധാരണക്കാരാണെന്ന് യു എന്‍ പറയുന്നു. അതില്‍ നിന്നുതന്നെ അക്രമണങ്ങള്‍ നടത്തിയത് എവിടേക്കാണെന്നു വ്യക്തം. അഞ്ചുദിവസം നീണ്ട ആക്രമണങ്ങള്‍ക്കിടെ നൂറുകണക്കിന് മിസൈലുകളും റോക്കറ്റുകളുമാണ് ആക്രമണത്തിന് ഇസ്രായേല്‍ ഉപയോഗിച്ചത്. മധ്യ ഗാസയിലെ ഒരു പള്ളി ബോംബാക്രമണത്തില്‍ തകര്‍ന്നു. ഹമാസ് ആയുധം ഒളിപ്പിച്ചിട്ടുണ്ടെന്ന് ആരോപിച്ചാണ് പുണ്യമാസമായ റമദാനില്‍ ഇസ്രയേല്‍ പള്ളിയില്‍ ബോംബിട്ടത്. അഭയാര്‍ഥി ക്യാമ്പിന് സമീപമുള്ള പള്ളി മണ്‍കൂമ്പാരമായി മാറി. കടന്നാക്രമണത്തിന്റെ അടുത്തഘട്ടമായി കരയുദ്ധം ആരംഭിക്കുമെന്നും ഇസ്രയേല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അപ്പോള്‍ ദുരന്തങ്ങള്‍ പതിന്മടങ്ങാകും. .
തങ്ങള്‍ക്കുനേരേ ശനിയാഴ്ച എട്ട് റോക്കറ്റാക്രമണങ്ങളുണ്ടായതായി ഇസ്രായേല്‍ പറഞ്ഞു. ബൈത് ഇലാഹിയയില്‍ വികലാംഗര്‍ക്കായുള്ള ചാരിറ്റി സംഘടനയുടെ കേന്ദ്രത്തിലുണ്ടായ ആക്രമണത്തില്‍ രണ്ടു പേരും ഗസ്സയുടെ കിഴക്കന്‍ മേഖലയായ തൂഫയിലെ ബോംബിങ്ങില്‍ മൂന്നു പേരും മരിച്ചു. ഗസ്സ പട്ടണത്തിന്റെ പടിഞ്ഞാറു ഭാഗത്തുണ്ടായ വ്യോമാക്രമണം മൂന്നു പേരുടെ ജീവനെടുത്തു. രണ്ട് പെണ്‍കുട്ടികളും പതിനാറുകാരനും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. ഹമാസിന്റെ പ്രമുഖനേതാവ് ഇസ്മായില്‍ ഹനിയയുടെ രണ്ട് ബന്ധുക്കളും കൊല്ലപ്പെട്ടു.
ആക്രമണങ്ങള്‍ നിര്‍ത്താനുള്ള വിദേശസമ്മര്‍ദങ്ങളെ ചെറുക്കുമെന്ന് പറയാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ഒരു മടിയുമില്ല.
അഞ്ചു ദിവസമായി തുടരുന്ന ആക്രമണങ്ങളില്‍ ആയിരത്തോളം പേര്‍ പരിക്കുകളോടെ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ പറയുന്നു. ചികിത്സക്ക് മരുന്നുകളും മറ്റ് അവശ്യവസ്തുക്കളുമില്ലാത്തത് പ്രയാസം സൃഷ്ടിക്കുന്നുണ്ട്്. ആശുപത്രിക്കു നേരെയും ആക്രമണം ഭയന്ന് യൂറോപ്യന്‍, അമേരിക്കന്‍ സന്നദ്ധപ്രവര്‍ത്തകര്‍ മനുഷ്യപ്രതിരോധം തീര്‍ത്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
രൂക്ഷമായ ആക്രമണം 360 ചതുരശ്ര കി. മീറ്റര്‍ വിസ്തൃതിയിലുള്ള ഗസ്സയെ കുരുതിക്കളമാക്കിയിട്ടും വെടിനിര്‍ത്തലിന് മാധ്യസ്ഥ്യം വഹിക്കാന്‍ ആരും മുന്നോട്ടുവരുന്നില്ല എന്നതാണ് ഏറ്റവംു വൈരുധ്യം. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ യുഎന്നിന്റെ നേതൃത്വത്തില്‍ നടക്കുന്ന ശ്രമം ഇസ്രയേലിന്റെ ഉരുക്കുമുഷ്ടിക്ക് മുന്നില്‍ പരാജയപ്പെട്ടു. അമേരിക്ക, ബ്രിട്ടണ്‍,ഫ്രാന്‍സ്, ജര്‍മനി വിദേശമന്ത്രിമാര്‍ ഞായറാഴ്ച വിയന്നയില്‍ ഗാസപ്രശ്‌നം ചര്‍ച്ചചെയ്യും. അറബ് രാഷ്ട്രങ്ങളിലെ വിദേശമന്ത്രിമാര്‍ തിങ്കളാഴ്ച കെയ്‌റോയില്‍ അടിയന്തരയോഗം ചേരും. എന്നാല്‍ ഇസ്രായലിനെതിരെ ശക്തമായ സമ്മര്‍ദ്ദത്തിനു സാധ്യത കാണുന്നില്ല.
2008ല്‍ ഗസ്സ ബോംബിട്ട് ഛിന്നഭിന്നമാക്കിയ കാലത്തും തങ്ങളഎ അക്രമിച്ചതിനു തിരിച്ചടിയാണെന്നാണ് ഇസ്രായേല്‍ പറഞ്ഞത്. ഇ്പപോഴും അതുതന്നെ തുടരുന്നു. അന്ന് 1,100 ഫലസ്തീനികള്‍ മരിച്ചിരുന്നു. ഇക്കുറിയും ആ ദിശയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്ന് കരുതേണ്ടിയിരിക്കുന്നു. മറുവശത്ത് അതിര്‍ത്തികള്‍ കീഴടക്കി സ്വന്തം ഖിലാഫത്ത് പ്രഖ്യാപിച്ച ഐ.എസ്.ഐ.എസ് (ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ ഇറാഖ് ആന്‍ഡ് സിറിയ) മുന്നേറി ജോര്‍ഡന്‍ നദിക്കര വരെ എത്തുമെന്ന ആശങ്കയും ഇസ്രായേലിനുണ്ടത്രെ. എന്നാല്‍ അതിനുള്ള ശേഷിയൊന്നും അവര്‍ക്കില്ലെന്ന് ഏതു കുഞ്ഞിനുമറിയാം. അക്രമണത്തിനു കാരണം കണ്ടെത്തുകയാണ് ഇസ്രായേല്‍ എന്നതാണ് സത്യം. ഈ പേരുപറഞ്ഞ് സൈന്യത്തെ ജോര്‍ഡന്‍ നദിക്കരയില്‍ വിന്യസിക്കുന്നതോടെ ഭാവി ഫലസ്തീന് ഭൂമിശാസ്ത്ര അതിരുകള്‍ പോലുമുണ്ടാകില്ലെന്നും ഫലസ്തീന്‍ സ്വതന്ത്രരാജ്യം ഒരിക്കലും ഉണ്ടാകില്ലെന്നും അവര്‍ കരുതുന്നു.
3000 പട്ടാളക്കാര്‍ ഗാസ അതിര്‍ത്തിയില്‍ സര്‍വസന്നാഹത്തോടെയും നിലയുറപ്പിച്ചു. വന്‍തോതില്‍ ടാങ്കുകളും പടക്കോപ്പുകളും സംഭരിച്ചിട്ടുണ്ട്. സര്‍വശക്തിയും സംഭരിച്ച് ഹമാസിനെ നേരിടുമെന്നും ഒരു അന്താരാഷ്ട്ര സമ്മര്‍ദത്തിനും ഇസ്രയേലിനെ പിന്തിരിപ്പിക്കാനാകില്ലെന്നും പ്രധാനമന്ത്രി ബെന്യാമന്‍ നെതന്യാഹു ടെല്‍ അവീവില്‍ പ്രഖ്യാപിച്ചു. ഇതൊക്കെയായിട്ടും മൂകസാക്ഷികളായി ലോകം നോക്കി നില്‍ക്കുന്ന കാഴ്ച എത്രയോ ദയനീയമാണ്….

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply