ലോകം ഭീകരതയിലേക്ക്…

24 മണിക്കൂറിനകം മൂന്നു ഭീകരാക്രമണങ്ങള്‍ നേരിട്ട പാരീസ് നല്കുന്ന സൂചന മറ്റെന്താണ്? ഭീകരത ലോകം മുഴുവന്‍ വ്യാപിക്കുന്നു എന്നതുതന്നെ. ഫ്രഞ്ച് വാരിക ‘ഷാര്‍ളി എബ്ദോ’യുടെ ഓഫീസില്‍ ആക്രമണം നടത്തി 12 പേരെ വധിച്ച സഹോദരന്മാരായ ഷെരിഫ് ക്വാച്ചി (32), സെയ്ദ് ക്വാച്ചി (34) എന്നിവരെ പോലീസ് തിരയുമ്പോഴാണ് പാരീസിന് തെക്ക് മോണ്‍ട്രോയില്‍ നടന്ന മറ്റൊരു ഭീകരാക്രമണത്തില്‍ പോലീസ് ഉദ്യോഗസ്ഥ കൊല്ലപ്പെട്ടത്. മറ്റൊരാള്‍ക്ക് വെടിയേറ്റു. യന്ത്രത്തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ത്ത അക്രമി പിന്നീട് രക്ഷപ്പെട്ടു. കിഴക്കന്‍ ഫ്രാന്‍സിലെ ഷോപ്പില്‍ സ്‌ഫോടനമുണ്ടായതായും […]

paris24 മണിക്കൂറിനകം മൂന്നു ഭീകരാക്രമണങ്ങള്‍ നേരിട്ട പാരീസ് നല്കുന്ന സൂചന മറ്റെന്താണ്? ഭീകരത ലോകം മുഴുവന്‍ വ്യാപിക്കുന്നു എന്നതുതന്നെ.
ഫ്രഞ്ച് വാരിക ‘ഷാര്‍ളി എബ്ദോ’യുടെ ഓഫീസില്‍ ആക്രമണം നടത്തി 12 പേരെ വധിച്ച സഹോദരന്മാരായ ഷെരിഫ് ക്വാച്ചി (32), സെയ്ദ് ക്വാച്ചി (34) എന്നിവരെ പോലീസ് തിരയുമ്പോഴാണ് പാരീസിന് തെക്ക് മോണ്‍ട്രോയില്‍ നടന്ന മറ്റൊരു ഭീകരാക്രമണത്തില്‍ പോലീസ് ഉദ്യോഗസ്ഥ കൊല്ലപ്പെട്ടത്. മറ്റൊരാള്‍ക്ക് വെടിയേറ്റു. യന്ത്രത്തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ത്ത അക്രമി പിന്നീട് രക്ഷപ്പെട്ടു. കിഴക്കന്‍ ഫ്രാന്‍സിലെ ഷോപ്പില്‍ സ്‌ഫോടനമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ആര്‍ക്കും പരിക്കില്ല. ഈ സംഭവങ്ങള്‍ക്ക് കഴിഞ്ഞദിവസത്തെ ആക്രമണവുമായി ബന്ധമുണ്ടോയെന്ന് അറിവായിട്ടില്ല ആക്രമണത്തിന് സഹായം ചെയ്തവരെന്ന് സംശയിക്കുന്ന ഏഴുപേരെ പോലീസ് അറസ്റ്റുചെയ്തു.  ഇവര്‍ക്ക് മികച്ച പരിശീലനം ലഭിച്ചിട്ടുണ്ടെന്നാണ് ആക്രമണത്തിന്റെ രീതികളില്‍നിന്ന് വ്യക്തമാകുന്നതെന്ന് പോലീസ് വ്യക്തമാക്കി. ഷെരിഫും സെയ്ദും ആയുധധാരികളാണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി. വാരികയ്ക്കുനേരേയുള്ള ആക്രമണത്തെത്തുടര്‍ന്ന് ഫ്രാന്‍സിലെ മുസ്ലിം ആരാധനാലയങ്ങള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. പാരീസില്‍ ശക്തമായ പ്രതിഷേധപ്രകടനങ്ങളും നടക്കുന്നു.
ഏതൊരു യുദ്ധത്തില്‍ പോലും തൊഴില്‍ ചെയാനുള്ള മാധ്യമപ്രവര്‍ത്തകരുടെ അവകാശം അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. ഭീകരപ്രവര്‍ത്തകര്‍ പോലും അതംഗീകരിക്കാറുണ്ട്. എന്നാല്‍ മാധ്യമചരിത്രത്തിലെ ഏറ്റവുമധികം ചോരയില്‍ കുതിര്‍ന്ന സംഭവമാണ് ചാര്‍ലി എബ്‌ദോ വാരികയിലുണ്ടായത.്  ആക്ഷേപഹാസ്യമാണ് ഭീകരരെ പ്രകോപിച്ചത്. 2011ല്‍ വിവാദമായ ലക്കം പ്രസിദ്ധീകരിച്ചതോടെ ചാര്‍ലി എബ്‌ദോ ഭീകരവാദികളുടെ നോട്ടപ്പുള്ളിയായിരുന്നു. അന്ന് വാരികയുടെ ഓഫീസിനു നേര്‍ക്കു ബോംബാക്രമണം നടത്തിയിരുന്നു. കഴിഞ്ഞ നാല്‍പ്പതു കൊല്ലത്തിനിടെ ഫ്രാന്‍സ് കണ്ട ഏറ്റവും വലിയ ഭീകരാക്രമണമാണ് ഇപ്പോഴുണഅടായത്.
ഫ്രാന്‍സിലെ അറിയപ്പെടുന്ന ആക്ഷേപഹാസ്യവാരികയാണു ചാര്‍ളി എബ്‌ദോ. സാമൂഹിക വിമര്‍ശനങ്ങള്‍ ആക്ഷേപഹാസ്യത്തിലാണ് അവരവതരിപ്പിക്കുന്നത്. പ്രവാചകനെ നിന്ദിച്ചുവെന്നതാണ് തീവ്രവാദികളെ ആയുധമെടുക്കാന്‍ പ്രേരിപ്പിച്ചത്. ഇറാഖിലും സിറിയയിലും ഭീകരവാദപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഐസിസ് തീവ്രവാദികളുടെ നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദി പുതുവര്‍ഷത്തില്‍ ആരോഗ്യത്തോടെയിരിക്കട്ടെ എന്നുമുള്ള കാര്‍ട്ടുണുകളും വാരിക അടുത്തിടെ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഇതെല്ലാമാണു കടന്നാക്രമണത്തിലേക്കു നയിച്ചതെന്നു കരുതപ്പെടുന്നു.
സാധാരണ  ഭരണകൂട ഭീകരതയായിരുന്നു മാധ്യമങ്ങള് നേരിട്ടിരുന്നത്. ഇപ്പോഴാകട്ടെ തീവ്രവാദികളും ഭീകരവാദികളും മാധ്യമങ്ങളെ അക്രമിക്കുന്നു. അമേരിക്കയുടെ ഇറാഖ് അധിനിവേശവേളയില്‍ അല്‍ ജസീറയുടെ ലേഖകരുടെ നേര്‍ക്ക് കടന്നാക്രമണം തന്നെ നടന്നിരുന്നു. ഇറാഖിലും സിറിയയിലും ഇസ്ലാമിക് സ്‌റ്റേറ്റ് (ഐസിസ്) ഭീകരവാദികള്‍ നടത്തുന്ന ആക്രമണത്തില്‍ കഴിഞ്ഞ വര്‍ഷം 22 പേര്‍ക്ക് ജീവഹാനി സംഭവിച്ചു. സിറിയയില്‍ മാത്രം 17 പത്രലേഖകര്‍ കൊല്ലപ്പെട്ടു. 1999 മാര്‍ച്ച് 13ന് ഡല്‍ഹിയില്‍ ഔട്ട് ലുക്ക് മാഗസിന്റെ കാര്‍ട്ടൂണിസ്റ്റ് ഇര്‍ഫാന്‍ ഹുസൈന്‍  കൊലചെയ്‌പ്പെട്ടിരുന്നു.  2014ല്‍ രണ്ട് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരും തങ്ങളുടെ ജോലിക്കിടെ കൊലചെയ്യപ്പെട്ടിരുന്നു.  ജനാധിപത്യ മൂല്യങ്ങളുടെ കാവല്‍ഭടന്മാരായ മാധ്യമങ്ങളെ നിശ്ശബ്ദരാക്കേണ്ടത് ഭരണകൂടങ്ങളുടേയും ഭീകരവാദികളുടേയും ആവശ്യമാണ്. ഭീതിദമായ അവസ്ഥയാണ് ഇതു സംജാതമാക്കുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply