ലോകം ഒരു പ്രതിഭയെ വെട്ടിക്കളയുന്നു.

വി.എച്ച്.ദിരാര്‍ പേനയും കടലാസുമുണ്ടെങ്കില്‍ ഒരു എഴുത്തുക്കാരന് തന്റെ ആത്മാവിഷ്‌ക്കാരം നടത്താം. ഒരു ചിത്രകാരനൊ ശില്പിക്കൊ അല്പം കൂടി ചിലവേറിയ ഉപദാനങ്ങള്‍ ആവശ്യമുണ്ട്.എന്നാല്‍ ഒരു ശാസ്ത്രകാരന് തന്റെ സര്‍ഗ്ഗസിദ്ധികള്‍ ആവിഷ്‌ക്കരിക്കുക എന്നത് ഒരു ബാലികേറാമലയാണ്. ഈ പ്രതിസന്ധിയുടെ കുറ്റിയില്‍ നട്ടം തിരിയുകയാണ് അഷറഫ് എന്ന ചെമ്മാപ്പിള്ളിയിലെ സ്വതസിദ്ധശാസ്ത്രജ്ഞന്‍. ഈ ചെറിയ മനുഷ്യന്റെ വലിയ പ്രതിഭയെ മനസ്സിലാക്കാന്‍ സര്‍ക്കാരിനൊ അക്കാഡമിക്ക് ബുദ്ധിജീവികള്‍ക്കൊ സാധിക്കുന്നില്ല.ഡിഗ്രികളും ഡോക്ടറേറ്റുകളും മാത്രം അറിവിന്റെ അടയാളങ്ങളാവുന്ന,സര്‍വ്വകലാശാലകളെ അറിവിന്റെ ഫാക്ടറികളായി കാണുന്ന ഈ കാലം അഷറഫിനെയും അതുപ്പോലെയുള്ളവരെയും കൈവെടിയുന്നു. […]

2

വി.എച്ച്.ദിരാര്‍
പേനയും കടലാസുമുണ്ടെങ്കില്‍ ഒരു എഴുത്തുക്കാരന് തന്റെ ആത്മാവിഷ്‌ക്കാരം നടത്താം. ഒരു ചിത്രകാരനൊ ശില്പിക്കൊ അല്പം കൂടി ചിലവേറിയ ഉപദാനങ്ങള്‍ ആവശ്യമുണ്ട്.എന്നാല്‍ ഒരു ശാസ്ത്രകാരന് തന്റെ സര്‍ഗ്ഗസിദ്ധികള്‍ ആവിഷ്‌ക്കരിക്കുക എന്നത് ഒരു ബാലികേറാമലയാണ്. ഈ പ്രതിസന്ധിയുടെ കുറ്റിയില്‍ നട്ടം തിരിയുകയാണ് അഷറഫ് എന്ന ചെമ്മാപ്പിള്ളിയിലെ സ്വതസിദ്ധശാസ്ത്രജ്ഞന്‍. ഈ ചെറിയ മനുഷ്യന്റെ വലിയ പ്രതിഭയെ മനസ്സിലാക്കാന്‍ സര്‍ക്കാരിനൊ അക്കാഡമിക്ക് ബുദ്ധിജീവികള്‍ക്കൊ സാധിക്കുന്നില്ല.ഡിഗ്രികളും ഡോക്ടറേറ്റുകളും മാത്രം അറിവിന്റെ അടയാളങ്ങളാവുന്ന,സര്‍വ്വകലാശാലകളെ അറിവിന്റെ ഫാക്ടറികളായി കാണുന്ന ഈ കാലം അഷറഫിനെയും അതുപ്പോലെയുള്ളവരെയും കൈവെടിയുന്നു. അപ്രകാരം ലോകം ഒരു പ്രതിഭയെ ഡിലിറ്റ് ചെയ്യുന്നു. സര്‍ഗ്ഗാത്മകത എന്ന വാക്കിനെ മലയാളി ഒരുപാട് ന്യൂനികരിച്ചിട്ടുണ്ട്.ഒരു ഓട്ടോഡ്രൈവര്‍ കവിത എഴുതുമ്പോള്‍ ഒരു തട്ടുകടക്കാരന്‍ നോവല്‍ രചിക്കുമ്പോള്‍ എത്ര ഹൃദ്യമായാണ് മലയാളിമനസ്സ് അത് ആഘോഷിക്കുന്നത്.അത് നല്ല കാര്യം തന്നെയാണ്. എന്നാല്‍ അതിനെ കവിയുന്ന കവിതയാണ് ഒരു കണ്ടുപിടുത്തം.അതിനെ കവിയുന്ന കവിയാണ് ഒരു ശാസ്ത്രകാരന്‍.ആപ്പിളിനെപ്പറ്റി ഒരായിരം കവിതകള്‍ ഭൂമിയില്‍ രചിച്ചിട്ടുണ്ടാവാം.ആ കവിതകള്‍ക്ക് സാധിക്കാത്തത് ന്യൂട്ടന് സാധിച്ചു.ഒരാപ്പിളിന്റെ വീഴ്ചയില്‍ നിന്ന് ജീവിതത്തെ സമൂലം മാറ്റിമറച്ച ഒരു വിപ്ലവം അദ്ദേഹം സൃഷ്ടിച്ചു.ഭൂഗുരുത്വാകര്‍ഷണനിയമം അദ്ദേഹം സ്യഷ്ടിക്കുകയല്ല ചെയ്തത്.അദ്ദേഹം അത് കണ്ടെത്തുകയായിരുന്നു.

തൃശ്ശൂര്‍ ജില്ലയിലെ ചെമ്മാപ്പിള്ളിയില്‍ ജനിച്ച അഷറഫ് ശാസ്ത്രരംഗത്ത് അല്‍ഭുതങ്ങള്‍ സൃഷ്ടിച്ച പ്രതിഭകള്‍ക്ക് തുടര്‍ച്ചയാവുന്നു. അദ്ദേഹം കണ്ടെത്തിയ താപലഘൂകരണവിദ്യ ഇപ്പോള്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചുക്കൊണ്ടിരിക്കുന്നു. വീടുകളിലെ താപനില വലിയതോതില്‍ കുറക്കാന്‍ സഹായിക്കുന്ന സങ്കേതങ്ങളാണ് അദ്ദേഹം വികസിപ്പിച്ചിട്ടുള്ളത്. അന്തരീക്ഷത്തിലെ തണുത്തവായുവിനെ വീടിനുള്ളില്‍ എത്തിക്കുകയും വീടിനുള്ളില്‍ തളംകെട്ടി നില്‍ക്കുന്ന വായുവിനെ പുറംതള്ളുകയും ചെയ്യുന്നതാണ് ഈ സങ്കേതം. കേരളത്തിലെ നിരവധി വീടുകളില്‍ ഇതിനകം ഈ വിദ്യ പ്രയോഗിക്കുകയും വിജയകരമെന്ന് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. വീടുകളുടെ കാര്യത്തില്‍ കൂടുതല്‍ വലിപ്പം കൂടുതല്‍ ഭംഗി എന്നത് മാത്രമാണ് മലയാളിയുടെ മുദ്രാവാക്യം. ജീവന്റെ ആധാരമായ വായുവിന് അവിടെ പ്രവേശനമില്ല. ജനലുകളും ഭിത്തിയുടെ അതേ ധര്‍മ്മം നിര്‍വ്വഹിക്കുന്നു.മലയാളിക്ക് ജനലുകള്‍ പേടികളാണ്. പാമ്പിനെ, പഴുതാരയെ, കള്ളനെ അല്ലെങ്കില്‍ മറ്റെന്തിനേയെങ്കിലും പേടിച്ച് ജനലുകള്‍ മലയാളി തുറക്കാറേയില്ല.അങ്ങനെ വീടിനകം ചുട്ടുപൊള്ളുന്നു. അകത്ത് കെട്ടികിടക്കുന്ന ചുടുവായു കറക്കി ഫാനുകള്‍ തളരുന്നു. ഇത്തരം വീടുകള്‍ ശരീരവും മനസ്സും രോഗാതുരമാക്കും. കേരളത്തെ ഒരു വലിയ ആതുരാലയമാക്കിയതില്‍ പ്രകൃതിക്കിണങ്ങാത്ത ഈ ഭവനനിര്‍മ്മാണരീതിയുടെ പങ്കും പഠനവിധേയമാക്കേണ്ടതാണ്. ഈ പ്രശ്‌നത്തിനുള്ള പ്രതിവിധിയാണ് അഷറഫിന്റെ കണ്ടുപിടുത്തം. ആളുകള്‍ അതിന്റെ പ്രസക്തി തിരിച്ചറിഞ്ഞുകഴിഞ്ഞു. ശാസ്ത്ര-ഗവേഷണസ്ഥാപനങ്ങളുടെ മുന്‍പിലും ഔദ്യോഗിക ശാസ്ത്രകാരന്മാരുടെ മുന്‍പിലും തന്റെ കണ്ടുപിടുത്തം വിശദീകരിച്ച് തോറ്റുപ്പോയ അഷറഫിന് ഇപ്പോള്‍ നിവര്‍ന്ന് നില്‍ക്കാന്‍പ്പോലും സമയമില്ല.അഷറഫിന്റെ താപലഘൂകരണവിദ്യക്ക് അത്രമാത്രം ആവശ്യക്കാരുണ്ട്.

അഞ്ചാം ക്ലാസില്‍ തോറ്റുപ്പോയ ഒരാളാണ് അഷറഫ്. സ്‌ക്കൂളും പാഠപുസ്തങ്ങളും അയാളെ തോല്പിക്കകയായിരുന്നു. അക്ഷരങ്ങളുടെ ലോകം പോലും അയാള്‍ക്ക് അന്യമായിരുന്നു.’ഞാന്‍ ഒന്നാം ക്ലാസ്സ് മുതല്‍ നാലാം ക്ലാസ്സ് വരെ പഠിച്ച സ്‌ക്കൂളില്‍ നിന്ന് എനിക്ക് ഓര്‍ത്ത് വെക്കാന്‍ കാര്യമായി ഒന്നുമില്ല. സ്‌ക്കൂളിന്റെ കല്പടവുകളും വരാന്തയില്‍ തൂങ്ങികിടക്കുന്ന ഇരുമ്പുമണിയും കൂട്ടുക്കാര്‍ പറഞ്ഞു തന്ന കഥകളുമല്ലാതെ. ഓര്‍മ്മയില്‍ ഒരിടത്തും എനിക്ക് കിട്ടിയഅറിവുകളോ അവ തന്ന അദ്ധ്യാപകരോ ഇല്ല’. ഇതായിരുന്നു അഷറഫിന്റെ സ്‌ക്കൂള്‍ ജീവിതം. അങ്ങനെയുള്ള ഒരാള്‍ എങ്ങനെയാണ് നിരവധി കണ്ടുപിടുത്തങ്ങള്‍ നടത്തിയത്. എങ്ങനെയാണ് ന്യൂട്ടന്റെ ചലനനിയമങ്ങളും ആര്‍ക്കമിഡീസ് തത്വങ്ങളും അദ്ദേഹം ഹൃദ്യസ്ഥമാക്കിയത്. എയറോഡൈനാമിക്ക് സിദ്ധാന്തത്തെ ആസ്പദമാക്കിയുള്ള കാറ്റാടിയന്ത്രത്തിന്റെ മാതൃക, പ്രകൃതിദത്ത എയര്‍കണ്ടീഷന്‍, യന്ത്രസഹായമില്ലാ്ത്ത ലിഫ്റ്റ് തുടങ്ങിയ നിരവധി കണ്ടുപിടുത്തങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പ് മദ്രാസിലെ അണ്ണായൂണിവേഴ്‌സിറ്റിയില്‍ താന്‍ കണ്ടെത്തിയ കാറ്റാടിയന്ത്രത്തിന്റെ മാതൃക അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് അവസരം കിട്ടിയിരുന്നു.ആ അവസരത്തില്‍ അവിടെ സന്നിഹിതരായിരുന്ന ശാസ്ത്രവിദ്യാര്‍ത്ഥികളില്‍ ഒരാളായിരുന്ന മസൂദ് അഷറഫിനെപ്പറ്റി ഇങ്ങനെ എഴുതി.’..അഷറഫ് ബോയന്‍സിഫോഴ്‌സ്, ന്യൂട്ടന്റെ ചലനനിയമങ്ങള്‍,പെര്‍റ്റര്‍ബേറ്റര്‍ തിയറി എന്നിവയെ സംബന്ധിച്ച് ഏത് വിഷയവിദഗ്ദനേയുംപ്പേലെ ഉചിതമായും അതാതിന്റെ പദങ്ങള്‍ പ്രയോഗിച്ചും സംസാരിച്ചു.മറ്റുള്ളവരുടെ വായ്‌മൊഴിയില്‍ നിന്നാണ് അയാള്‍ കാര്യങ്ങള്‍ പഠിച്ച് ഹൃദ്യസ്ഥമാക്കിയത്.ചെറുപ്പത്തില്‍ താന്‍ നേരിട്ട പ്രശ്‌നങ്ങളെപ്പറ്റി,പ്രക്യതിയിലെ പാറ്റേണുകള്‍ നിരീക്ഷിച്ച് ഉത്തരങ്ങള്‍ തേടിപ്പോവാനുള്ള തന്റെ ആവേശത്തെക്കുറിച്ച്, അതിനെ നിലവിലുള്ള പ്രതിഭാസങ്ങളുമായി ബന്ധപ്പെടുത്താനുള്ള ഉള്‍പ്രേരണയെക്കുറിച്ച് അയാള്‍ ഞങ്ങളോട് സംസാരിച്ചു.ഈ വ്യക്തിയെ കണ്ടുമുട്ടിയതില്‍ അഭിമാനിക്കാനും അയാളുടെ ജീവിതത്തെയോര്‍ത്ത് പരിതപിക്കാനും തോന്നിപ്പോകും നമ്മുക്ക്.അത്രകണ്ട് സന്ദേശങ്ങള്‍ നിറഞ്ഞതാണ് അയാളുടെ ജീവിതം’.
അഷറഫ് ഒരു സാധാരണമനുഷ്യനാണ്. ജീവിതത്തിന്റെ രണ്ടറ്റവും തമ്മില്‍ കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുന്ന ഒരു സാധാരണ മലയാളി. ശാസ്ത്രകാര്യങ്ങളില്‍ പുലര്‍ത്തുന്ന നിത്യമായ ആകാംക്ഷയും നിതാന്തമായ പരിശ്രമവുമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. അദ്ദേഹത്തിന്റെ ഉള്‍ക്കാഴ്ച ആരിലും വിസ്മയമുണ്ടാക്കും. പ്രക്യതിയിലെ സൂക്ഷ്മചലനങ്ങളുടെ മിടിപ്പാണ് അദ്ദേഹത്തിന്റെ ഹ്യദയം. പ്രപഞ്ചത്തിന്റെ ഒരു കണമല്ല, പ്രപഞ്ചം തന്നെയാണ് മനുഷ്യന്‍ എന്ന ജീദ്ദുക്യഷ്ണമൂര്‍ത്തിയുടെ വാക്കുകള്‍ക്ക് തെളിവ് നല്‍കുന്ന ഒരു മനുഷ്യന്‍. ഉണര്‍ന്നിരിക്കലാണ് അഷറഫിന്റെ ജൈവസ്വഭാവം.
അിറവ് തേടേണ്ടത് പുസ്തകങ്ങളിലല്ല പ്രകൃതിയിലാണ് എന്ന പൗരാണികദര്‍ശനം അഷറഫില്‍ സഫലമാവന്നുണ്ട്. സത്യകാമാ ഈ മെലിഞ്ഞുണങ്ങിയ നാനൂറ് പശുക്കള്‍ ആയിരമാവുമ്പോള്‍ തിരിച്ചുവരിക. വിദ്യതേടിയെത്തിയ സത്യകാമനോട് ഗൗതമമഹര്‍ഷി പറഞ്ഞു. അയാള്‍ പശുക്കളുമായി കാട്ടിലേക്ക് നടന്നു.കാടും സൂര്യചന്ദന്മാരും അഗ്നിയും മരാളവും അയാള്‍ക്ക് ഗുരുക്കന്മാരായി.വര്‍ഷങ്ങള്‍ക്കുശേഷം തടിച്ചുകൊഴുത്ത ആയിരം പശുക്കളുമായി ഗൗതമമഹര്‍ഷിയുടെ മുന്നില്‍ അയാള്‍ പ്രബുദ്ധനായി തിരിച്ചെത്തി.ഛാന്ദോഗ്യപനിഷത്തില്‍ ബ്രഹ്മജ്ഞാനവുമായി ബന്ധപ്പെടുത്തിയാണ് ഈ കഥ പറയുന്നത്.പ്രകൃതി എന്ന മഹത്തായ സര്‍വ്വകലാശാലയിലേക്ക് ചോദ്യങ്ങളുമായി കടന്നുചെല്ലുക എന്നതാണ് ഈ കഥയിലെ സാരം. പ്രക്യതിയാണ് അദ്ദേഹത്തിന്റെ സര്‍വ്വകലാശാല. ഗ്രാമമാണ് അദ്ദേഹത്തിന്റെ പരിശീലനകേന്ദ്രം. നാട്ടിലെ കര്‍ഷകര്‍,കര്‍ഷകത്തൊഴിലാളികള്‍, ആശാരിമാര്‍, കൊല്ലന്മാര്‍, മരംമുറിക്കാര്‍ തിടങ്ങിയവരാണ് തനിക്ക് അിറവിന്റെ വഴിയും പ്രചോദനവുമെന്ന് അഷറഫ് പറയുന്നു. അവരുടെ എല്ലാ പ്രവര്‍ത്തികളിലും പ്രക്യതിയുടെ സൂക്ഷ്മപാഠങ്ങളുണ്ട്. മരംമുറിക്കാരനായ രാമക്യഷ്ണന്‍ താന്‍ ഉദ്ദേശിച്ച സ്ഥലത്ത് മരം മുറിച്ചിടാന്‍ പുലര്‍ത്തുന്ന സൂക്ഷ്മാവബോധത്തില്‍ ഉത്തോലകസിദ്ധാന്തമുണ്ടെന്ന് അദ്ദേഹം പറയുന്നു. മുങ്ങിയ വഞ്ചി പൊക്കിയെടുക്കുന്നത് കണ്ടാണ് അദ്ദേഹം ബോയന്‍സിഫോഴ്‌സിന്റെ പ്രവര്‍ത്തനതത്വം പഠിച്ചത്. ഗ്രാമത്തിലെ ഓരോ മനുഷ്യനും വലിയ അനുഭവവും അിറവിന്റെ വലിയ സാധ്യതയുമായിരുന്നു.ചെളിയില്‍ നുരി(ഞാറ്) വെക്കുമ്പോള്‍ കാര്‍ഷിക സംസ്‌കൃതിയുടേയും ജ്ഞാനവികാസത്തിന്റേയും ചരിത്രമാണ് ഒരു കര്‍ഷകത്തൊഴിലാളി രേഖപ്പെടുത്തുന്നത്. ഇന്നും മലയാളിക്ക് അത് ഒരു വിദഗ്ധതൊഴിലല്ല.വിദഗ്ധന്‍ കാര്‍ഷികയൂണിവേഴ്‌സിറ്റിയില്‍നിന്ന് പുറെപ്പ്ടുന്നു. കൊല്ലന്‍, ആശാരി, മൂശാരി തുടങ്ങിയവരെല്ലാം അതേ ജ്ഞാനപ്രവാഹത്തിന്റെ കണ്ണികളാണ്. അവര്‍ അതിനെ സ്വാംശീകരിക്കുകയും പുഷ്ടിപ്പെടുത്തുകയും ചെയ്തുപ്പോന്നു. ഈ പാരമ്പര്യശാസ്ത്രകാരന്മാര്‍ക്ക് സ്വായത്തമായിരുന്ന ഉള്‍ക്കാഴ്ചയും നിരീക്ഷണപാടവവും ജ്ഞാനസമ്പാദനരീതികളുമാണ് അഷറഫിന്റെ മൂലധനം.
ആധൂനികകാലം എല്ലാം തലതിരിച്ചിട്ടു.അറിവുകള്‍ ഉല്പാദിപ്പിക്കപ്പെടുന്നത് ചില സ്ഥാപനങ്ങളിലാണ് എന്ന മൂഢവിശ്വാസം പ്രബലമായിതീര്‍ന്നു.അിറവാണ് അതിജീവനതന്ത്രം. ആധൂനികകാസ്ത്രം അതിനെ അധികാരതന്ത്രമാക്കി മാറ്റി. മണ്ണിരയെ മണ്ണിന്റെ കലപ്പയെന്ന് കരുതിയ നാട്ടറിവുകള്‍ അപരിഷ്‌കൃതമെന്ന് മുദ്ര ക്കുത്തി നിഗ്രഹിച്ച ആധൂനികകാര്‍ഷികശാസ്ത്രം ഇപ്പോള്‍ കര്‍ഷകനെ മണ്ണിരകമ്പോസ്റ്റുണ്ടാക്കാന്‍ പഠിപ്പിക്കുന്നു.ഇങ്ങനെയാണ് അിറവ് അധികാരതന്ത്രമാവുന്നത്.മണ്ണിരകമ്പോസ്റ്റ് നിര്‍മ്മാണത്തില്‍ വിദഗ്ധന്മാരും വിദഗ്ധസ്ഥാപനങ്ങളും പ്രത്യക്ഷപ്പെടുന്നു.മണ്ണിരയും മണ്ണിരകമ്പോസ്റ്റും വിപണനവസ്തുക്കളാവുന്നു.അിറവ് എന്ന അതിജീവനത്ന്ത്രത്തെ അതിജീവനകലയാക്കുകയാണ് വാസ്തവത്തില്‍ വേണ്ടിയിരുന്നത്.അറിവിന്റെ ജനാധിപത്യവല്‍ക്കരണവും പങ്കാളിത്തഗവേഷണവുമാണ് അതിന്റെ ചാലകങ്ങള്‍.അപ്പോള്‍ മാത്രമാണ് മാനവികമൂല്യങ്ങളുടെ വളര്‍ച്ചക്ക് ശാസ്ത്രം ഉത്തോലകമാവുക.
ആധൂനികശാസ്ത്രരംഗത്തെ മഹാഗുരുക്കന്മാരായ പലരും അഷറഫിനെപ്പോലെ ദരിദ്രരും പ്രാഥമിക വിദ്യാഭ്യാസംപ്പോലും ലഭിക്കാത്തവരുമായിരുന്നു.പ്രാഥമിക വിദ്യഭ്യാസം മാത്രം ലഭിച്ച ജെയിംസ് വാട്ടാണ് വ്യവസായവിപ്ലവത്തിന് നാന്ദികുറിച്ച ആവിഎന്‍ജിന്‍ കണ്ടുപിടിച്ചത്.സ്റ്റെയിന്‍ലസ് സ്റ്റീല്‍(ഇന്ത്യയിലെ നാടന്‍ ലോഹശാസ്ത്രത്തിന്റെ പാഠങ്ങള്‍ ഈ കണ്ടെത്തലിന് സഹായകരമായിരുന്നുവെന്ന് പല മെറ്റലര്‍ജിസ്റ്റുകളും ചൂണ്ടികാട്ടിയിട്ടുണ്ട്.)ഡൈനാമോ,വാതകദ്രവീകരണവിദ്യ എന്നിവ കണ്ടെത്തിയ മൈക്കല്‍ ഫാരഡോക്ക് ഔപചാരികവിദ്യാഭ്യാസംപ്പോലും ലഭിച്ചിരുന്നില്ല.2500 ഓളം കണ്ടുപിടുത്തങ്ങള്‍ നടത്തി ലോകത്തിന് തന്നെ അത്ഭുതമായിതീര്‍ന്ന തോമസ് ആല്‍വ എഡിസനും ഔപചാരികവിദ്യാഭ്യാസം കിട്ടിയിരുന്നില്ല.അതായത് അിറവിന്റെ ഖനി സര്‍വ്വകലാശാലകളും ഡോക്ടറേറ്റുകളും മാത്രമല്ലെന്ന് കാലം എപ്പോഴും തെളിയിച്ചിട്ടുണ്ട്.നമ്മുടെ അക്കാഡമിക്ക് സമൂഹം ഈ സത്യം കാണാന്‍ ശ്രമിക്കുന്നില്ല. ഈ ദിശയില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമായിരുന്നത് നാഷണല്‍ ഇന്നൊവേഷന്‍ ഫൗണ്ടേഷനും അതേ മാതൃകയില്‍ കേരളത്തില്‍ തുടങ്ങിയ സ്റ്റേറ്റ് ഇന്നൊവേഷന്‍ ഫൗണ്ടേഷനുമാണ്. അവ ഫലപ്രദമായി പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍
അഷറഫിനെപ്പോലുള്ള പ്രതിഭകള്‍ സമൂഹത്തിന് വലിയ മുതല്‍കൂട്ടാവുമായിരുന്നു.
ശാസ്ത്രം തനിക്ക് വൈലോപ്പിള്ളി കവിതപ്പോലെ പ്രിയപ്പെട്ടതാണ് എന്ന് കരുതുന്ന ഈ സ്വതസിദ്ധശാസ്ത്രകാരനെ ലോകം ഒരിക്കല്‍ തിരിച്ചറിയുക തന്നെ ചെയ്യും.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: person | Comments: 2 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

2 thoughts on “ലോകം ഒരു പ്രതിഭയെ വെട്ടിക്കളയുന്നു.

  1. Dear Ashraf Bhai,

    Eid Mubarak

    there is nothing to worry… please contact Council for science and technology at pattom, thiruvananthapuram. Please direct him to contact mr shefeeque.. here is the address

    KERALA STATE COUNCIL FOR SCIENCE TECHNOLOGY AND ENVIRONMENT
    Sasthra Bhavan, Pattom,
    Thiruvananthapuram 695004
    Kerala, INDIA.

    Tel: ++91 + 471 2548200
    Fax: ++91 + 471 2540085
    E-mail: mailto@kscste.org

    dear writer,

    they will help him to take patent for his invention… they will help him for patent drafting… once his patent is filed, he can start production …

    we can realize his dream

    premji
    https://www.facebook.com/premji.premji

  2. Academic qualification is not a criteria to calibre one.after indipendance also since no goverments tried to change the strategy of British to spoil india by spoiling culture

Leave a Reply