ലൈംഗിക ന്യൂനപക്ഷങ്ങളുടെ മഴവില്‍ ഉത്സവവും സ്വാഭിമാന റാലിയും ജൂലായ് 2 ന്

സ്വവര്‍ഗ്ഗലൈംഗികത കുറ്റകൃത്യമായി കാണുന്ന ഐ.പി.സി 377-ാം വകുപ്പു് പുനഃപരിശോധിയ്ക്കണമെന്നാവശ്യപ്പെടുന്ന ഡല്‍ഹി ഹൈക്കോടതി വിധിയുടെ നാലാം വാര്‍ഷികദിനമായ ജൂലായ് രണ്ടിന് കേരളത്തിലെ ലൈംഗിക ന്യൂനപക്ഷങ്ങള്‍ മഴവില്‍ ഉത്സവവും സ്വാഭിമാന റാലിയും സംഘടിപ്പിക്കുന്നു. തൃശൂര്‍ വിദ്യാര്‍ത്ഥി കോര്‍ണറില്‍ നിന്ന് 2.30ന് സാഹിത്യ അക്കാദമിയിലേക്കാണ് റാലി നടക്കുക. ബദല്‍ ലൈംഗികസ്വഭാവരീതിയുള്ളവരെ സംബന്ധിച്ചിടത്തോളം ഈ കോടതി വിധി ഒരു ചരിത്രമുഹൂര്‍ത്തമായതിനാലാണ് കഴിഞ്ഞ നാലു വര്‍ഷമായി ഈ ദിനം ഇത്തരത്തില്‍ ആഘോഷമാക്കുന്നതെന്ന് സംഘാടകര്‍ പറയുന്നു. തങ്ങളെക്കുറിച്ചും തങ്ങളുടെ ജീവിതത്തെക്കുറിച്ചും പുറം ലോകത്തോടു പറയാനും സ്വയംനിര്‍ണ്ണയാവകാശം […]

Queer Parade Hyderabad (1)

സ്വവര്‍ഗ്ഗലൈംഗികത കുറ്റകൃത്യമായി കാണുന്ന ഐ.പി.സി 377-ാം വകുപ്പു് പുനഃപരിശോധിയ്ക്കണമെന്നാവശ്യപ്പെടുന്ന ഡല്‍ഹി ഹൈക്കോടതി വിധിയുടെ നാലാം വാര്‍ഷികദിനമായ ജൂലായ് രണ്ടിന് കേരളത്തിലെ ലൈംഗിക ന്യൂനപക്ഷങ്ങള്‍ മഴവില്‍ ഉത്സവവും സ്വാഭിമാന റാലിയും സംഘടിപ്പിക്കുന്നു. തൃശൂര്‍ വിദ്യാര്‍ത്ഥി കോര്‍ണറില്‍ നിന്ന് 2.30ന് സാഹിത്യ അക്കാദമിയിലേക്കാണ് റാലി നടക്കുക. ബദല്‍ ലൈംഗികസ്വഭാവരീതിയുള്ളവരെ സംബന്ധിച്ചിടത്തോളം ഈ കോടതി വിധി ഒരു ചരിത്രമുഹൂര്‍ത്തമായതിനാലാണ് കഴിഞ്ഞ നാലു വര്‍ഷമായി ഈ ദിനം ഇത്തരത്തില്‍ ആഘോഷമാക്കുന്നതെന്ന് സംഘാടകര്‍ പറയുന്നു. തങ്ങളെക്കുറിച്ചും തങ്ങളുടെ ജീവിതത്തെക്കുറിച്ചും പുറം ലോകത്തോടു പറയാനും സ്വയംനിര്‍ണ്ണയാവകാശം ഊട്ടിയുറപ്പിക്കുവാനുമുള്ള ഒരവസരമായാണ് ഇവരീ അവസരത്തെ കണക്കാക്കുന്നത്.. ഇത്തരം ആഘോഷങ്ങളിലൂടെ സ്വന്തം ലൈംഗികതയോ ലിംഗപദവിയോ അംഗീകരിക്കാനും തുറന്നു പറയാനും കഴിയാതെപോകുന്ന കോടിക്കണക്കിനാളുകള്‍ക്കു് ആത്മധൈര്യം പകരാന്‍ കഴിയുമെന്നും സംഘാടകര്‍ പ്രതീക്ഷിക്കുന്നു. സ്വന്തം ജീവിതം സ്വയമാഗ്രഹിക്കുന്ന രീതിയില്‍ ജീവിക്കാനുള്ള അടിസ്ഥാനാവകാശം പോലും നിഷേധിക്കുന്ന, ഭരണകൂടത്തിന്റെയും സമൂഹത്തിന്റെയും അടിച്ചമര്‍ത്തലുകളോടും വിവേചനങ്ങളോടുമുള്ള പ്രതിഷേധം കൂടിയാണ് ഈ ആഘോഷം.
വിവിധവും വിഭിന്നങ്ങളുമായ ലൈംഗികതകളെയും ലിംഗപദവികളെയും ആഘോഷിച്ചുകൊണ്ടാണ് കേരളം അതിന്റെ നാലാമത്തെ മഴവില്ലുത്സവത്തിനു വേദിയാകുന്നത്. ലോകമെമ്പാടുമുള്ള ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങളില്‍പ്പെടുന്നവരുടെയും ഇത്തരം ലൈംഗികബദലുകളെ പിന്തുണയ്ക്കുന്നവരുടേയും ആഘോഷമാണ് ക്വിയര്‍ െ്രെപഡ് അഥവാ സ്വാഭിമാന റാലി. പ്രണയത്തിന്റെയും, പരസ്പരബഹുമാനത്തിന്റെയും അന്തസ്സിന്റെയും ആത്മാഭിമാനത്തിന്റെയും ആഘോഷമായാണ് ഈ വിഭാഗങ്ങള്‍ ഈ ആഘോഷത്തെ കാണുന്നത്..
ഇന്ത്യയിലാകട്ടെ ഡെല്‍ഹി ഹൈക്കോടതിവിധിയെ അതിന്റെ പൂര്‍ണ്ണതയില്‍ത്തന്നെ സുപ്രീം കോടതി ശരിവയ്ക്കണം എന്നും, അങ്ങനെ ലൈംഗികന്യൂനപക്ഷങ്ങള്‍ക്ക് മറ്റുള്ളവര്‍ക്കു തുല്യമായ അവകാശങ്ങളും ജീവനു സുരക്ഷിതത്വവും പ്രദാനം ചെയ്യണമെന്നും സംഘാടകര്‍ ആവശ്യപ്പെടുന്നു. അതിലൂടെ സ്വയം സൃഷ്ടിച്ച ഒളിയിടങ്ങളില്‍ നിന്ന് പുറത്തുവരാനും തങ്ങളെപ്പറ്റിയും തങ്ങളുടെ ആഗ്രഹങ്ങളെപ്പറ്റിയും സംസാരിക്കാനും ആരെയും പേടിക്കാതെ സ്വയം ആഗ്രഹിക്കുന്നതുപോലെ ജീവിക്കാനും ലൈംഗികന്യൂനപക്ഷങ്ങള്‍ക്കു് സാധിക്കുമെന്നും ഇവര്‍ പ്രതീക്ഷിക്കുന്നു. ഇതെല്ലാം നടക്കാന്‍ നിയമനിര്‍മ്മാണം മാത്രം മതിയാവില്ല. തങ്ങളുടെ ഇഷ്ടങ്ങളെ മറ്റുള്ളവര്‍ സ്വാഭാവികമായും സാധാരണമായും കാണുന്ന കാലമാണ് ഇവര്‍ സ്വപ്നം കാണുന്നത്. വസ്ത്രധാരണം മുതല്‍ പ്രണയിക്കുന്നതിലും പങ്കാളിയെ തിരഞ്ഞെടുക്കുന്നതിലും വരെ ഓരോരുത്തര്‍ക്കും സ്വാതന്ത്ര്യമുള്ള, പരമ്പരാഗതരീതിയിലുള്ള ആണ്‍പെണ്‍ വിവാഹബന്ധങ്ങള്‍ ആരുടേയും മേല്‍ അടിച്ചേല്‍പ്പിക്കാത്ത ഒരു കാലം ഇവര്‍ കിനാവു കാണുന്നു.
ലൈംഗികതയിലെ വൈവിഘ്യം അംഗീകരിക്കാത്ത കേരളീയ സമൂഹത്തിനുമുന്നില്‍ ജീവിക്കാന്‍ പോരടിച്ച്് പരാജയപ്പെട്ട് ആത്മഹത്യ ചെയ്തവരും കൊലചെയ്യപ്പെട്ടവരും ഒളിവില്‍ ജീവിക്കുന്നവരും നിരവധി. അവര്‍ക്കാണ് സംഘാടകര്‍ ഈ ആഘോഷം സമര്‍പ്പിക്കുന്നത്. തന്റെ താമസസ്ഥലത്ത് വെച്ച് ക്രൂരമായി കൊല ചെയ്യപ്പെട്ട, അനില്‍ അഥവാ മരിയയെ ഇവര്‍ സ്മരിക്കുന്നു. തന്റെ ട്രാന്‍സ്‌ജെന്‍ഡര്‍ ഐഡന്റിറ്റി വെളിപ്പെടുത്തിക്കൊണ്ടു് പരസ്യമായി പുറത്തു വന്ന മരിയ കേരളത്തില്‍ ക്വിയര്‍ പ്രസ്ഥാനത്തിനു നേതൃത്വം കൊടുത്തവരിലൊരാളായിരുന്നു. തന്റെ സൗന്ദര്യവും വശ്യതയും കൊണ്ടു് കഴിഞ്ഞ ക്വിയര്‍ പരേഡുകളിലെല്ലാം കേന്ദ്രബിന്ദുവായി മാറിയിരുന്നു മരിയ. കൂടാതെ തന്റെ സംഗീതം കൊണ്ടു ക്വിയര്‍ പരേഡിനു താളവും ജീവനും നല്കിയ, പേരു വെളിപ്പെടുത്താനാഗ്രഹിക്കാതിരുന്ന മറ്റൊരാള്‍. കഴിഞ്ഞ വര്‍ഷം ഇയാള്‍ സ്വയം ജീവനൊടുക്കുകയായിരുന്നു. ഒരു വ്യക്തിയുടെ സ്വത്വമായ പേരു പോലും വെളിപ്പെടുത്താനാവാത്ത നിസ്സഹായതയില്‍ ലജ്ജിച്ച് തല താഴ്ത്തിയാണ് തങ്ങള്‍ ഈ ദിനമാഘോഷിക്കുന്നതെന്നും സംഘാടകര്‍ പറയുന്നു..
പ്രണയവും സന്തോഷവും നിറഞ്ഞ അന്തസ്സുള്ളൊരു ജീവിതത്തിനുവേണ്ടി പൊരുതുന്ന, അനേകായിരങ്ങള്‍ കൈകോര്‍ക്കാനും ഇവര്‍ ആവശ്യപ്പെടുന്നു. തങ്ങളുടെ ജീവിതങ്ങളെ കെട്ടുകഥകളിലും ഊഹാപോഹങ്ങളിലും കെട്ടിയിടാതെ, പ്രശ്‌നങ്ങളെ നിസ്സാരവല്‍ക്കരിക്കാതെ, ഉത്തരവാദിത്തത്തോടു കൂടി സമീപിക്കുവാനും മുന്‍വിധികളില്ലാതെ തങ്ങളുടെ കഥകള്‍ കേള്‍ക്കുവാനും മാധ്യമങ്ങളേടും ഇവര്‍ അഭ്യര്‍ത്ഥിക്കുന്നു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുകയും എന്നാല്‍ ലൈംഗിക ന്യൂനപക്ഷങ്ങളെ കുറിച്ച് പറയുമ്പോള്‍ സദാചാരപോലീസ് ചമയുകയും ചെയ്യുന്ന കേരളീയ സമൂഹം ഈ അഭ്യര്‍ത്ഥനയെ എങ്ങനെ സ്വീകരിക്കുമെന്ന് കാത്തിരുന്നു കാണാം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: movements | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply